PRAKASHATHINTE CHARITHRAM
പ്രകാശത്തിന്റെ
ചരിത്രം
റാഷിദ്
പ്രകാശം എന്ന പ്രതിഭാസത്തിന്റെ വിവധ അവസ്ഥകളെയും സ്വഭാവ സവിശേഷതകളെയും പ്രതിപാദിക്കുന്ന കൃതി.
എന്താണ് പ്രകാശം? ഈ ചോദ്യത്തിന് മനുഷ്യനോളംതന്നെ പഴക്കമുണ്ട്. മാറിവരുന്ന രാത്രിയും പകലും, പകല്‍നേരങ്ങളില്‍ തലയ്ക്കു മുകളില്‍ ജ്വലിച്ചുനില്ക്കുന്ന സൂര്യനും രാത്രി ആകാശത്തെ വൃദ്ധിക്ഷയത്തോടുകൂടിയ ചന്ദ്രനും പൊട്ടുകള്‍ പോലെ ചിന്നിച്ചിതറിക്കിടക്കുന്ന നക്ഷത്രങ്ങളും എല്ലാം തന്നെ ആദിമമനുഷ്യന് ഒരത്ഭുതമായിരുന്നു. തീയാണ് മനുഷ്യന്റെ ആദ്യത്തെ കൃത്രിമ പ്രകാശസ്രോ തസ്സ്. അതിന്റെ പ്രകാശവും ചൂടുപിടിപ്പിക്കാനുള്ള കഴിവുമെല്ലാം മനുഷ്യന് അവന്റെ ജീവിതത്തിനാവശ്യമായ രീതിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. പ്രകാശത്തിന്റെ വിവിധ സ്വഭാവങ്ങളും അതേക്കുറിച്ച് നടന്ന പഠനങ്ങളും മനുഷ്യരാശിയെത്തന്നെ മാറ്റിമറിച്ചു. മനുഷ്യന് പ്രകാശത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയതുമുതല്‍ ഇന്നുവരെ വലിയൊരു ചരിത്രംതന്നെയുണ്ട് പ്രകാശത്തിന് പറയാന്‍.
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.