Mappila Muslimkal
മില്ലര്‍
മാപ്പിള മുസ്ലീംകള്‍
റോളണ്ട് ഇ മില്ലര്‍
മൊഴിമാറ്റം: തോമസ് കാര്‍ത്തികപുരം
അവതാരിക: പ്രെഫ. കെ.എ ജലീല്‍
പ്രമുഖ കനേഡിയന്‍ പണ്ഡിതനായ റോളണ്ട് ഇ.മില്ലറുടെ ഈ ഗ്രന്ഥം ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം ചരിത്രാന്വേഷികളും ഗവേഷകരും മാപ്പിളമാരെക്കുറിച്ചുള്ള പഠനത്തിന്റെ പ്രമുഖസ്രോതസ്സുകളിലൊന്നായി ഉപയോഗിക്കക്കുന്നു. സ്ഥൂലവിശകലനങ്ങളില്‍ വരുന്ന ദൂരക്കാഴ്ചയുടെ പരിമിതികള്‍ ഉണ്ടായിരിക്കെതന്നെ മാപ്പിള സമുദായത്തിനും കേരളചരിത്രത്തിനുമുള്ള വലിയൊരു വൈജ്ഞാനിക സേവനമായി ഇതു ചരിത്രത്തില്‍ ബാക്കിയാകും; കൂടുതല്‍ ഭദ്രവും സൂക്ഷമവുമായ മറ്റൊന്നില്ലാത്തപ്പോള്‍ പ്രത്യേകിച്ചും.
‘ മാപ്പിളമാരുടെ ഉത്ഭവം, വളര്‍ച്ച, സിവശേഷതകള്‍, സമകാലീന സ്ഥിതിവിശേഷങ്ങള്‍ എന്നിവയെകുറിച്ച് ഗഹനമായി അന്വേഷിച്ചറിയാന്‍ മില്ലര്‍ ശ്രമിച്ചിട്ടുണ്ട്. ഇത്രയധികം ശ്രദ്ധയോടുകൂടി ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ താല്പര്യമെടുത്തിട്ടുള്ളവര് കുറവാണ്. ഇത്രയേറെ ശുഷ്കാന്തിയോടെയുള്ള പഠനം വേറെ ഉണ്ടായിട്ടില്ലെന്നാണു തോന്നുന്നത്.’- പ്രെഫ. കെ.എ ജലീല്‍
₹400.00 Original price was: ₹400.00.₹360.00Current price is: ₹360.00.
Out of stock