Parvatham Samathalangale Thottunarthunnu
പര്‍വ്വതം
സമതലങ്ങളെ
തൊട്ടുണര്‍ത്തുന്നു
ജലാലുദ്ദീന്‍ റൂമി
പരിഭാഷ: സലീഷ് ഇട്ടൂപ്പ് ജോണി
നക്ഷത്രങ്ങള്‍ കാവല്‍ നില്ക്കുന്ന ആകാശത്തിനു കീഴില്‍ ഏകാന്തമായ മരുഭൂമിയില്‍ തനിച്ച് യാത്ര ചെയ്യാനിറങ്ങുന്ന സഞ്ചാരിയുടെ ഉള്ളില്‍ വിരിയുന്നൊരു പ്രാര്‍ത്ഥനയുണ്ട്, ജീവിതമേ, നീ എനിക്ക് മുന്നിലൊരു പാത തെളിച്ചു തരൂ…
ആ പ്രാര്‍ത്ഥനയാണ് അവനിലെ ആത്മാന്വേഷിയെ കണ്ടെടുക്കുന്നത്. ഒറ്റ ഒഴുക്കല്ല ജീവിതം. അനേകം ഒഴുക്കുകള്‍ ചേര്‍ന്ന് ഒറ്റയ്ക്ക് ഒഴുകുന്ന വലിയൊരു നദിയാണത്. അതറിയുന്ന നിമിഷം ആ മരുഭൂവൊന്നാകെ പൂക്കള്‍കൊണ്ട് നിറയും.
വരിക, വരിക, ആരാണെങ്കിലും വരിക
നീ അലഞ്ഞു തിരിയുന്നവനോ
ദൈവനിന്ദകനോ ആകട്ടെ,
നീ അഗ്നിയേയോ, വിഗ്രഹങ്ങളെയോ
ആരാധിക്കുന്നവനാകട്ടെ, വരിക
ഈ പാത നൈരാശ്യത്തിന്റെ പാതയല്ല
ഒരായിരം തവണ പ്രതിജ്ഞകള്‍
ലംഘിച്ചവനെങ്കിലും
വീണ്ടും വീണ്ടും വരിക.
₹350.00 Original price was: ₹350.00.₹305.00Current price is: ₹305.00.