MOODUPADAM
മൂടുപടം
എസ്.കെ പൊറ്റെക്കാട്ട്
കഥയുടെ ആദ്യഭാഗം കേരളത്തിലെ ഗ്രാമപ്രദേശത്തും ബാക്കി ഏറെയും ബോംബെയിലുമാണ് നടക്കുന്നത്. ബോംബെ നഗരത്തിലെ ജീവിതത്തിന്റെ ഇരുണ്ട വശങ്ങള്, ഉരുണ്ടുകൂടുന്ന വര്‍ഗ്ഗീയവിദ്വേഷം, പടര്‍ന്നുപിടിക്കുന്ന ലഹളകളുടെ ഭീകരത ഇതെല്ലാം പൊറ്റെക്കാട്ട് അനുഭവസാക്ഷിത്വത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. മൂടുപടം ഒരു പ്രേമകഥയായി തുടങ്ങിയ നോവലിസ്റ്റ്, ജാതിമതപരിഗണനകള്ക്കതീതമായി വളരുന്ന വ്യക്തിഹൃദയബന്ധങ്ങള് ആ കാലഘട്ടത്തിലെ ചരിത്രപ്രധാന സംഭവമായ ഹിന്ദു-മുസ്ലിം ലഹളയുടെ പശ്ചാത്തലത്തില്‍ വിഫലമോ ദുരന്തമോ ആകുന്നതിനെയാണ് ചിത്രീകരിക്കുന്നത്. മതവിദ്വേഷത്തിന്റെ വിഷക്കാറ്റില്‍ ഒന്നുമറിയാതെ ഉള്‍നാട്ടില്‍ കഴിയുന്ന ഒരു കൊച്ചുകുടുംബം–നിരാലംബമായ ആ ദുരന്താനുഭവപ്രകാശത്തില്ക്കൂടി പൊറ്റെക്കാട്ട് നല്കുന്ന സന്ദേശം വ്യക്തമാണ്. – എം. അച്യുതന്
₹199.00 ₹180.00