Kilimozhi
കിളിമൊഴി
സാലിം അലി
എഡിറ്റര്‍: താര ഗാന്ധി
പരിഭാഷ: എസ് ശാന്തി
പക്ഷികള്‍ക്ക് വേണ്ടി 35 പ്രഭാഷണങ്ങള്‍
ഇന്ത്യന്‍ പക്ഷികളെ കുറിച്ചുള്ള പാണ്ഡിത്യത്തിന്റെയും അവയുടെ ആസ്വാദനത്തിന്റെയും പരിരക്ഷണത്തിന്റെയും എല്ലാകാലത്തെയും പ്രതീകമാണ് സാലിം അലി. പക്ഷികളെ കുറിച്ച് രസകരമായി സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ അപാരമായ കഴിവിനെക്കുറിച്ച് ഒരു പക്ഷേ അധികമാര്‍ക്കും അറിയുന്നുണ്ടാവില്ല. മഹാനായ പക്ഷി ശാസ്ത്രജ്ഞന്റെ മനം കവരുന്ന കഥാകഥന നൈപുണ്യം ആണ് ഈ റേഡിയോ പ്രഭാഷണങ്ങളില്‍ നമുക്ക് അനുഭവിക്കാനാവുക.
1943 നും 1985 നും ഇടയ്ക്ക് സാലിം അലി നടത്തിയ 35 റേഡിയോ പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. സാലിം അലിയുടെ സംഭാഷണ ചതുര്യവും പക്ഷിസംരക്ഷണ പ്രതിബദ്ധതയും ഈ പ്രഭാഷണങ്ങളില്‍ തെളിഞ്ഞു കാണാം. ഈ പ്രഭാഷണങ്ങളുടെ ലക്ഷ്യത്തെ അദ്ദേഹം ഇപ്രകാരമാണ് വ്യക്തമാക്കുന്നത്: പക്ഷികളെ നിരീക്ഷിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ആരോഗ്യകരമായ ആഹ്ലാദത്തെക്കുറിച്ചും സംതൃപ്തിയെക്കുറിച്ചും ശ്രോതാക്കളെ ബോധവാന്മാരാക്കുക എന്നതാണ് ഈ പ്രഭാഷണങ്ങളുടെ ഉദ്ദേശ്യം. അല്ലാതെ പക്ഷി ശാസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതല്ല.
₹350.00 ₹315.00