Swapnagriham
സ്വപ്നഗ്രഹം
ശാലിമ സച്ചിന്
വാക്കിന്റെ നിയതമായ സാമാന്യ അര്‍ത്ഥത്തെ മറികടന്ന് ഈ കൃതി ഭാവാവിഷ്കാരങ്ങള്‍ നടത്തുന്നു. സ്വാഭാവികമായ അക്ഷരബോധം ശരിയായി ഇല്ലാത്ത ഒരാള്‍ക്ക് ഇത് സാധ്യമല്ല. പഠിച്ച് ഉണ്ടാക്കാന്‍ കഴിയാത്ത പ്രസാദമാണ് കാവ്യരചനയിലെ നൈസര്ഗികതയുടെ ആത്യന്തികമായ അളവുകോല്‍. മഴയും വെയിലും മഞ്ഞും മുതല്‍ പുരാണ കഥാപാത്രങ്ങള്‍ വരെ നവോന്മേഷത്തോടെയുള്ള പുതുഭാവങ്ങള്‍ വിളയുന്ന ഭൂമികകള്‍ ആവുന്നു.
ഇണക്കത്തില്‍ പിണക്കവും പിണക്കത്തില്‍ ഇണക്കവും സമന്വയിച്ചുണ്ടാവുന്നു. രണ്ടും ചേര്‍ന്ന് അര്‍ദ്ധനാരീശ്വര പ്രകൃതം കൈവരിക്കുന്ന മാസ്മരവിദ്യ. മലയാളകവിതയിലെ ഈ പുതിയ വിത കലക്കേടും കൊലക്കേടും പറ്റാതെ നൂറു മേനി വിളയട്ടെ.-സി. രാധാകൃഷ്ണന്
₹120.00 ₹100.00