SALABHAM POOKKAL AEROPLANE
ശലഭം
പൂക്കള്‍
സംഗീതശ്രീനിവാസന്
ശലഭങ്ങള്‍ ബൈപൊളാറുകളാണ്. നിരാശയുടെ പ്യൂപ്പയ്ക്കകത്താണ് ദിവസങ്ങളോളം. പിന്നെ ശലഭച്ചിറകുകള്‍ വിരിച്ച് ഭ്രാന്തെടുത്തപോലെ ചിതറിത്തെറിച്ച് പറക്കും. പൊടുന്നനേ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ് ഹരംപിടിപ്പിക്കുന്ന കാഴ്ചയുടെ ഉത്സവകാലമാണ് ഓരോ ശലഭങ്ങളും. മൂമു എന്ന ശലഭത്തിന്റെ കഥ. ഒപ്പം ആഷിയുടെയും ജോണ്‍ മാറോക്കിയുടെയും സാമിന്റെയും കഥ. നോവലെഴുത്തിന്റെ താളക്രമങ്ങളെ തെറ്റിച്ചുകൊണ്ടുള്ള ആഖ്യാനം. – മൂമൂ, ഇതൊക്കെ കുറച്ച് ഓവറല്ലേ? – കുറച്ചോവറാണ്. എന്നാലും കുഴപ്പമില്ല.- മലയാളസാഹിത്യം നിന്റച്ഛന് സ്ത്രീധനം കിട്ടിയതൊന്നുമല്ലല്ലോ. ചുമ്മാ എഴുതിനോക്ക്.
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.