Sakhave Nerinte Vazhiyethanu?
സഖാവേ, നേരിന്റെ വഴിയേതാണ്? മലയാള നോവല്‍ സാഹിത്യത്തില്‍ ഒരപൂര്‍വ്വ സാന്നിദ്ധ്യമാണ് ‘ ക്യാ പതാ കോമ്രേഡ് മോഹന്‍’ എന്ന ഈ നോവല്‍. സന്തോഷ് ചൗബേയുടെ പ്രശസ്തമായ ഈ കൃതി ഹിന്ദി മേഖലയിലെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ തീക്ഷണാനുഭവങ്ങളൂം അപചയങ്ങളും മോഹഭംഗങ്ങളും പങ്കുവെയ്ക്കുന്നു. ഇതില്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങള്‍ ഇടതുപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ‘സര്‍ഗ്ഗാത്മകമായ പഠനങ്ങള്‍ ‘ ഒരുക്കുന്നു എന്നുപോലും പറയാം. പാര്‍ട്ടി മീറ്റിങ്ങുകളിലെ ഏകാധിപത്യ പ്രവണതകളും അന്തസംഘര്‍ഷങ്ങളും നോവലിസ്റ്റ് സ്വാനുഭവംപോലെ വരച്ചുവെച്ചിരിക്കുന്നു. സ്ത്രീകഥാപാത്രങ്ങള്‍ വിപ്ലവസ്വപ്നങ്ങളുടെ കാല്പനിക ഭാവങ്ങളുമായി അപൂര്‍വ്വചാരുതയോടെ ഈ നോവലില്‍ നിറഞ്ഞുനില്ക്കുന്നു.
₹390.00 Original price was: ₹390.00.₹351.00Current price is: ₹351.00.