Bhoomirakshasam
ഭൂമിരാക്ഷസം
സാറാ ജോസഫ്
സര്‍ഗ്ഗാത്മകതയുടെ അനിതരസാധാരണമായ ഒരു സിദ്ധിവിശേഷം തന്നെയാണ് നാടകരചന. പഴയ, പുതിയകാല പ്രശ്നങ്ങളെ കൂട്ടിയിണക്കി ആണ്‍കോയ്മയുടെ സദാചാരവ്യവസ്ഥകളെ അതിലംഘിക്കുമ്പോള്‍ നാടകങ്ങള്‍ വരുംകാലത്തിന്റെ പ്രവചനങ്ങളായി മാറുന്നു. സാറാ ജോസഫിന്റെ രചനകള്‍ കാലം ആവശ്യപ്പെടുന്ന മറുലോകത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അന്നുള്ള സ്ത്രീക്ക് ഭിന്നമായ ഒരു അര്‍ത്ഥം നല്‍കലാണത്. നിലനില്‍ക്കുന്ന സാമൂഹിക അസമത്വങ്ങളെ വലിച്ചെറിയുന്ന അപാരശക്തിയുള്ള വഴക്കം. സ്ത്രീശരീരത്തിന്റെ താളപൂര്‍ണതയെയും വേഗവ്യത്യസ്തതയേയും പുരുഷക്കാഴ്ചകളെ തകര്‍ത്തെറിയാനുള്ള തിരിച്ചറിവുകളും ഭാഷണവും ഈ നാടകത്തിലൂടെ അരങ്ങിലെത്തുമ്പോള്‍ സ്ത്രൈണ നാടക ജീവിതമാണ് സാര്‍ത്ഥകമാകുന്നത്. പുതിയൊരു സ്ത്രീ അരങ്ങാണ് കാഴ്ചപ്പെടുന്നത്. സാറാ ജോസഫ് എന്ന എഴുത്തുകാരിയുടെ കൈകളില്‍ അത് സുഭദ്രമായിരിക്കുന്നു എന്നതിന്റെ നാണയപ്പെടുത്തലാണ് ഭൂമിരാക്ഷസം, സ്ത്രീ, ചാത്തുമ്മാന്റെ ചെരുപ്പുകള്‍ എന്നീ മൂന്നു നാടകങ്ങളുടെ സമാഹാരം.
₹130.00 Original price was: ₹130.00.₹110.00Current price is: ₹110.00.