Ethirvicharangal
എതിര്
വിചാരങ്ങള്‍
സച്ചിദാനന്ദന്
കവിതയെക്കുറിച്ചുള്ള വിവിധ സിദ്ധാന്തങ്ങളോടും സ്ഥിരസങ്കല്പങ്ങളോടുമുള്ള പതിവുചിന്തകളുടെ എതിര്‍വിചാരങ്ങളാണ് ഈ ലേഖനങ്ങള്‍. കഥ, ലേഖനം, നാടകം, ചിത്രം, ശില്‍പ്പം, സിനിമ ഇവയൊന്നുമല്ലാത്ത, എന്നാല്‍ ഇവയെയെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ഇവയോരോന്നുമാകാനുള്ള പ്രവണത കാണിച്ചേക്കാവുന്ന, എന്നാല്‍ മുഴുവനായും ഇവയൊന്നുമാകാത്ത, നിരന്തരപരിണാമിയായ, അപ്പോഴും എവിടെയോ തെന്നിപ്പോകുന്ന തുടര്‍ച്ച നിലനിര്‍ത്തുന്ന, ഒരു ആവിഷ്കാരവിശേഷമാണ് കവിത. ഇങ്ങനെ പറയുമ്പോള്‍ പോലും ഒരു നിര്‍വചനത്തിന്റെ അതിരുകളിലെവിടെയോ എത്തിപ്പെട്ടോ എന്ന് എഴുത്തുകാരന് ഭയക്കുന്നു. കവിത: ഒരു സമന്വയകല, കവിതയും പ്രതിരോധവും, കവിതാ പരിഭാഷ: അനുഭവങ്ങളും പാഠങ്ങളും, കവിതയും ഇതരകലകളും: ഒരാത്മഗതം തുടങ്ങിയ ലേഖനങ്ങള്‍. ചിന്തകനും എഴുത്തുകാരനും വിവര്‍ത്തകനും കവിയുമായ സച്ചിദാനന്ദന്റെ ഏറ്റവും പുതിയ ലേഖന സമാഹാരം
₹280.00 ₹252.00