Devil’s Justice
ഡെവിള്‍സ്
ജസ്റ്റിസ്
സീമ ജവഹര്‍
ഉദ്വേഗവും കുറ്റകൃത്യവും ഇഴ ചേര്‍ന്ന വായനാവേഗമുള്ള സസ്പെന്‍സ് ത്രില്ലര്‍. ക്രൈം ഫിക്ഷന്‍ വൈവിധ്യമുള്ള മാതൃകകളില്‍ ഒന്നാണ് ഡെവിള്‍സ് ജസ്റ്റിസ്. കുറ്റവാളി ആര്? എന്ന് തിരയുന്ന പതിവ്ഘടനകളില് നിന്ന് വ്യത്യസ്തമായി ഈ നോവല്‍ കുറ്റകൃത്യം എങ്ങനെ? എന്തിന്? എന്ന വീക്ഷണം അവതരിപ്പിക്കുന്നു. സിനിമയുടേയും, ബ്ലാക്ക്മെയിലിന്റേയും, കൊലപാതകത്തിന്റേയും, ഉദ്വേഗജനകമായ ലോകം അവതരിപ്പിക്കുന്ന വായനാവേഗമാര്ന്ന ത്രില്ലര്‍! – മരിയ റോസ് (എഴുത്തുകാരന്)
ഈ നോവലിന്റെ ഓരോ പേജും വളരെയധികം ആകാംക്ഷ നിറയ്ക്കുന്നവയാണ്. ഇനി എന്ത് എന്നുള്ള ചോദ്യം നോവലിന്റെ ഒടുവില്‍ വരെ വളരെ വേഗത്തില്‍ വായനക്കാരെ കൊണ്ട് എത്തിക്കുന്നു. നല്ലൊരു ത്രില്ലര്‍ സിനിമ കാണുന്നതുപോലെ വായിക്കാന്‍ കഴിയുന്ന മികച്ചൊരു കഥയെ സീമ ജവഹര്‍ എന്ന എഴുത്തുകാരി വളരെയധികം കൈയടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു. – അഖില്‍.പി.ധര്മ്മജന് (എഴുത്തുകാരന്)
₹299.00 Original price was: ₹299.00.₹255.00Current price is: ₹255.00.