Theeykku Kuruke Paayicha Choonduviral
തീയ്ക്കു
കുറുകേ പായിച്ച
ചൂണ്ടുവിരല്‍
സെറീന
സെറീനാ…ജീവനോടെ അടക്കപ്പെട്ട എല്ലാ സ്ത്രീകളുടെയും ബാധയാണു നീ. ഞങ്ങളുടെ
അഹങ്കാരത്തിന്റെ കപ്പലുകളെ നടുക്കടലില്‍ മുക്കിക്കളയുന്നവള്‍. നിന്റെ നിശ്വാസം തീവണ്ടികളെ പാളം തെറ്റിക്കുന്നു. മനുഷ്യര്‍ ഉറങ്ങുമ്പോള്‍ എങ്ങനെയെന്നറിയാതെ കത്തിപ്പോയ വീടാണ് നീ. മഞ്ഞു വീണുവീണ് മാഞ്ഞുപോയ ആ വീടും നീതന്നെ. എല്ലാ വീടുകളും നീതന്നെ. പേരറിയാത്ത നാടുകളിലെ മലമ്പാതകളില്‍ പാതിരാത്രിയില്‍
നിലച്ചുപോകുന്ന എല്ലാ തീവണ്ടികളും നീതന്നെ. നിന്റെ വാക്ക് ഓരോ ബോഗിയിലെയും മരിച്ചവരെ തൊട്ടുനോക്കുന്നു. സെറീനാ… തകര്‍ക്കപ്പെട്ടവളേ… നിന്റെ കവിത വേദനയില്‍നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതിന്റെ ആഘാതത്തില്‍ എന്റെ മസ്തിഷ്കത്തില്‍നിന്നും പുക വരുന്നു. അല്ലെങ്കില്‍ നിന്റെ മൂര്‍ച്ചകള്‍ എന്നെ സുബോധത്തോടെ ശസ്ത്രക്രിയ ചെയ്തപോലെ… -ബാലചന്ദ്രന് ചുള്ളിക്കാട്
മനുഷ്യകുലത്തെ അന്യോന്യം ബന്ധിപ്പിക്കുന്ന ഭാഷയുടെ തിരിച്ചറിയല്രേഖകളായ കവിതകള്‍
₹220.00 ₹190.00