Kadalirambam
കടലിരമ്പം
ഷാലന് വള്ളുവശ്ശേരി
നോവലിന്റെ വ്യവസ്ഥാപിതമായ നിലപാടുകളില്‍നിന്നും നിര്‍വ്വചനങ്ങളില്‍നിന്നും ഒഴുകിമാറാതെ അതിന്റെ തന്നെ സ്വത്വത്തെ തേടുന്ന ശ്രദ്ധേയമായ നോവലാണ് ‘കടലിരമ്പം’. പ്രത്യക്ഷത്തില്‍ ഈ നോവലിന് രണ്ടു ജന്മങ്ങളുടെ പ്രാണാനുഭവങ്ങളാണുള്ളത്. ആദ്യവായനയില്‍ ഒരു ഫിക്ഷന്റെ സഹജവ്യക്തിത്വം പേറുന്ന അനുഭവം പങ്കിടുന്നതോടൊപ്പം നോവലിനുള്ളില്‍ മറ്റൊരു നോവല്‍ അതിസൂക്ഷ്മമായി ഘടിപ്പിക്കുവാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. അത് ആദ്യവായനയ്ക്കു ശേഷം സംഭവിക്കുന്ന പരിണാമമാണ്. ഇത്തരം ഒരു നോവല്രചനാരീതി മലയാളത്തില്‍ ആദ്യം എന്നുതന്നെ പറയാം.
₹140.00 Original price was: ₹140.00.₹125.00Current price is: ₹125.00.