Aryan Joothan Brahmanan
ആര്യന്
ജൂതന്
ബ്രാഹ്മണന്
സത്യത്തിന്റെ മിത്തുകളിലൂടെ അധികാരസിദ്ധാന്തങ്ങളുടെ പൊളിച്ചെഴുത്ത്
ഡോറൊത്തി എം ഫിഗേറ
ഇന്ത്യന്‍ സമൂഹനിര്‍മിതിക്ക് ആര്യനെക്കുറിച്ചുള്ള സങ്കല്പങ്ങള് എങ്ങനെ സഹായിച്ചുവെന്നും ഒരു പുതിയ വര്‍ത്തമാനം രൂപപ്പെടുത്തുന്നതിന് ആര്യനെ പുനര്‍വായിക്കുന്നതും പഠിക്കുന്നതും എത്രമാത്രം ഉപയുക്തമാണെന്നും ആലോചിക്കുകയാണ് ജ്യോര്‍ജിയ യൂണിവേഴ്സിറ്റിയിലെ കംപാരറ്റീവ് ലിറ്ററേച്ചര്‍ പ്രൊഫസര്‍ കൂടിയായ ഗ്രന്ഥകാരി ഡോറൊത്തി എം . ഫിഗേറ . ആര്യന് എന്ന സാഹിത്യസംജ്ഞ ചരിത്രപരമായും ഭാഷാപരമായും രൂപപ്പെട്ടുവന്ന ഒന്ന് എന്നതിലുപരി ഒരു മിത്തായി കാണേണ്ടതു ‘ അവര്‍ വാദിക്കുന്നത് . പാരാണിക ഇന്ത്യാചരിത്രത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ആര്യന് മിത്തിന്റെ പങ്ക് എന്താണെന്നും , പ്രത്യയശാസ്ത്രപരമായ യൂറോപ്യന്‍ താല്പര്യങ്ങളെ എങ്ങനെ സഹായിച്ചുവെന്നും അടയാളപ്പെടുത്തുകയാണ് ഗ്രന്ഥകാരി ഈ കൃതിയിലൂടെ .
ഡോറൊത്തി എം . ഫിഗേറ ആര്യന് ശുദ്ധി എന്ന മിത്തിനെ പൊളിച്ചെഴുതുകയും അതേസമയം അതിന്റെ സാമൂഹിക രാഷ്ട്രീയ സ്വാധീനം ചോദ്യംചെയ്യുകയും ചെയ്യുന്നു . ഫാഷിസവും കൊളോണിയലിസവും യൂറോപ്യന്‍ നവവലതുപക്ഷ പ്രസ്ഥാനങ്ങളും പ്രത്യയശാസ്ത്രപരമായി കൈകോര്‍ക്കുന്ന ‘ ആര്യവംശ’മെന്ന ആശയത്തിന്റെ അടിത്തറയിളക്കുന്ന പഠനം.
₹380.00 Original price was: ₹380.00.₹340.00Current price is: ₹340.00.