Darvish Kavadam
ദാര്‍വിഷ്
കവാടം
അഹമ്മദ് ഉമിത്
റൂമിയുടെയും ഷാംസിന്റെയും അനുരാഗകഥകളിലൂടെ ഒരു അപസര്‍പ്പകസഞ്ചാരം
അര്‍ത്ഥരഹിതമായ ജീവിതത്തിന്റെ അര്‍ത്ഥപൂര്‍ണ്ണമായ വഴികള്‍ തേടുന്ന ആധുനിക തുര്‍ക്കി സാഹിത്യത്തിലെ വിഭ്രമാത്മകമായ രചനയാണ് അഹമ്മദ് ഉമിത് എന്ന വിഖ്യാത എഴുത്തുകാരന്റെ ദാര്‍വീഷ് കവാടം .വര്‍ത്തമാനകാലത്തുനിന്ന് ഏഴാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് പതിയുന്ന ഈ നോവലില്‍ പ്രശസ്ത സൂഫിവര്യനും കവിയുംകൂടിയായ റൂമിയുടെയും ആത്മസുഹൃത്ത് ഷംസിന്റെയും നിഗൂഢ അനുരാഗകഥയാണ് ചുരുളഴിയുന്നത് . യാക്കൂത് ഹോട്ടല്‍ അഗ്നിക്കിരയാക്കിയതിനെ തുടര്‍ന്ന് മൂന്ന് ദശലക്ഷം ഇന്‍ഷുറന്‍സ് പോളിസിയുടെ വിശദാംശങ്ങള്‍ തേടിയെത്തുന്ന കിമിയ എന്ന പെണ്‍കുട്ടിയുടെ സാഹസികകഥകൂടിയാണിത് . അവളുടെ പിതാവിനെ അന്വേഷിച്ചിറങ്ങുന്നതോടെ അജ്ഞാതമായ ഒരു കൊലപാതകരഹസ്യംകൂടി വെളിപ്പെടുന്നു.
₹430.00 Original price was: ₹430.00.₹370.00Current price is: ₹370.00.