Jeeva Naithikatha Oru Tharathamyam
ജീവ നൈതികത
ഒരു താരതമ്യം
ഷര്‍മിന്‍ ഇസ്ലാം
ജനിതകശാസ്ത്രത്തിലെ വളര്‍ന്നു വരുന്ന വിജ്ഞാനശാഖയാണ് ജീവശാസ്ത്രനൈതികത എന്നര്‍ത്ഥം വയ്ക്കാവുന്ന ബയോഎതിക്സ്. കഴിഞ്ഞ ദശാബ്ദങ്ങളില്‍ വൈദ്യശാസ്ത്രം വന്‍തോതില്‍ വികസിച്ചതോടെ വ്യാപകമായ ഗര്‍ഭഛിദ്രം, കൃത്രിമ ഗര്‍ഭ ധാരണം, അവയവമാറ്റം എന്നിങ്ങനെ പലതും സമൂഹങ്ങളുടെ ധാര്‍മികതയുമായി ബന്ധപ്പെട്ടുകിടക്കുന്നു. വിത്തുകോശ ഗവേഷണം, ക്ലോണിംഗ്, കാരുണ്യവധം തുടങ്ങിയ സങ്കീര്‍ണ വിഷയങ്ങള്‍ ഇപ്പോള്‍ മതചിന്തകരും ഭിഷ്വഗരന്മാരും ബുദ്ധി ജീവികളും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു.
ആരോഗ്യ, ചികിഝാ നയങ്ങളില്‍ ഇവ സംബന്ധിച്ചു ഉദാരമായ നയങ്ങള്‍ വേണമെന്നു വാദിക്കുന്ന ചില മതവിരുദ്ധവിഭാഗങ്ങള്ക്ക് അവരുടേതായ രാഷ്രീയ-പ്രത്യയ ശാസ്ത്ര താല്‍പ്പര്യങ്ങള്‍ കാണും. അത്തരം പ്രവണതകള്‍ മനുഷ്യരാശിയെ കുഴപ്പത്തിലാക്കും. ഈ വിഷയങ്ങള്‍ ഇസ്ലാമിന്റെ കാഴ്ച്ചപ്പാടില്‍ നിന്നുകൊണ്ട് ചര്‍ച്ച ചെയ്യുകയാണ് ഷര്‍മിന്‍ ഇസ്ലാം. മനുഷ്യശരീരം, വെറും കോശങ്ങളും അവയവങ്ങളും രാസപ്രക്രിയകളും മാത്രമല്ലെന്നാണ് ഖുര്‍ആന്റെയും ഹദീസിന്റെയും വെളിച്ചത്തില്‍ അവര്‍ വാദിക്കുന്നത്.
₹50.00