‘ഇന്നലെ വെട്ടിയ മരം നട്ട തണൽ പോലെ’ എന്നും ‘ഉടഞ്ഞുപോകുമ്പോൾ ഉള്ളിൽ തറച്ച് നമ്മുടെ ശ്വാസം എടുക്കാൻ കഴിവുള്ളവരാണ്’ ‘കണ്ണാടി പോലത്തെ മനുഷ്യർ’ എന്നും തിരിച്ചറിയുന്ന പൊള്ളുന്ന ചില നിമിഷങ്ങളുണ്ട് ഈ കവിതാപുസ്തകത്തിൽ. ഉള്ളിലേക്കു വന്നവയുടെയും ഇറങ്ങിപ്പോയവയുടെയും നോവുനേരുകൾ ബിംബിക്കുന്ന ചെറു മൊഴിപ്പടങ്ങൾ ഈ പുതുകവിയുടെ ശക്തി. നടപ്പുരീതിയിലുള്ള കഥനങ്ങളുമുണ്ട്. – അൻവർ അലി