Mannile Shabdangal
മണ്ണിലെ
ശബ്ദങ്ങള്‍
ഷിജു ഏലിയാസ്
കാരിരിമ്പുപോലെ കാര്‍ക്കശ്യം നിറഞ്ഞ കരിമ്പുദേശത്തെ പലതരം വിളകളുടെ ഭൂമികയാക്കിയ മനുഷ്യരുടെ കഥയാണ് മണ്ണിലെ ശബ്ദങ്ങള്‍. മലയോരദേശത്തേക്കു വെട്ടപ്പെട്ട ആദ്യ റോഡും കനാലും തുറന്നുകൊടുത്തത് പുതുലോകത്തേക്കുള്ള വഴികളാണ്. വഴികള്‍ വരുമ്പോള്‍ മനുഷ്യര്‍ അതുവഴി നടന്നുപോകുന്നതുപോലെ ചിലര്‍ കടന്നുവരികയും ചെയ്യും. രാമന് കടന്നുവരുന്നത് കൃഷിയിറക്കാന്‍ മാത്രമല്ല, ചില ദൗത്യങ്ങള്‍ വഹിക്കാനുമാണ്. കത്രീനയും രാമനും രാജുവുമെല്ലാം പച്ചമനുഷ്യരാണ്. രതിയും പ്രണയവും വേര്‍തിരിച്ചെടുക്കാനാവാത്തവര്‍. ഒരു സമൂഹം ഒളിച്ചുവയ്ക്കുന്നതാകെ വാരിവലിച്ച് പുറത്തിടുമ്പോഴാണ് ഒരെഴുത്തുകാരന് പ്രസക്തനാകുന്നത്. തുറന്നെഴുത്തിന്റെ കൈത്തഴക്കം മണ്ണിലെ ശബ്ദങ്ങളില്‍ പ്രകടമാണ്.
₹280.00 ₹252.00