Kazhchayilninnum Madangatha Chilarodu
കാഴ്ചയില്‍ നിന്നും
മടങ്ങാത്ത ചിലരോട്
ഷൈനി മാര്ട്ടിന് ജോണ്‍
കവിതകൊണ്ടുള്ള നിരാസം ജീവിതംകൊണ്ടുള്ള നിരാസം കൂടിയാണ്. മേശമേല്‍ പകുതി മോന്തിയെ മദ്യവും, ഫലിതഭാഷണോച്ചിഷ്ടവും ഒരു കാലത്തിന്റെ പുരുഷന്റെ മാത്രം വൈകാരികപ്രവാഹമായി ആണയിട്ടും അധികാരത്തോടെയും പറഞ്ഞ കവികളുണ്ട്. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമാണ് ഈ പെണ്‍കവിത. ഇവിടെ വികാരത്തിന്റെ തിരത്തള്ളലില്ല. അതിലും സംയംമിതമായ ഭാഷയില്‍ അതിനേക്കാളേറെ ഉള്‍ക്കാഴ്ച്ചയും മനനവും ഈ കവിതകള്‍ പകരുന്നത് പോലെ. ഇത് ഭാഷയിലെ ഉപരിതലത്തിലെ ചെത്തിമിനുക്കലല്ല. വൈകാരികതയുടെ ഒഴുക്കല്ല. പകരം ആന്തരികസംയമനം സിദ്ധിച്ച വേറിട്ട ഭാഷാവഴിയുടെ ഫലശ്രുതിയാണ് ഷൈനി മാര്ട്ടിന് ജോണിന്റെ ഈ കവിതകള്‍. ഡോ. ജയശീലന്‍ പി.ആര്
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.