കഥകള്‍
കെ.ആര്‍ മീര
പുതിയ കഥയ്ക്ക് ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനം കൊണ്ട് വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന കഥകളാണ് കെ ആര്‍ മീരയുടേത്. ലോകത്തോടും കാലത്തോടും കലഹിച്ചുകൊണ്ട് പാരമ്പര്യത്തോടും അധികാരത്തോടും പോരാടിക്കൊണ്ട് കലാപം സൃഷ്ടിക്കുന്ന കഥാപാത്രങ്ങളാണ് അതിലുള്ളത്. എഴുത്തില്‍ പുതിയൊരു ഒഴുക്കിന്റെ ശക്തിസ്രോതസ്സാകുന്ന അവരുടെ മുഴുവന്‍ കഥകളും സമാഹരിച്ച പുസ്തകമാണ് കഥകള്‍: കെ.ആര്‍.മീര.
₹440.00 ₹395.00
ബന്ധനം
എം.ടി വാസുദേവന്‍ നായര്‍
ബന്ധനം, ഭീരു, നീലക്കുന്നുകള്‍, മുള്‍ക്കിരീടം, ശാന്തിപര്‍വം- ആത്മാവിനെ ചൈതന്യവത്താക്കുന്ന അഞ്ചു കഥകളുടെ സമാഹാരം.
₹100.00 ₹90.00
മാണിക്യക്കല്ല്
എം.ടി വാസുദേവന്‍ നായര്‍
മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ കുട്ടികള്‍ക്കായി രചിച്ച കഥ.
₹90.00 ₹85.00
അഭിനവ
കഥകള്‍
പട്ടത്തുവിള
എങ്ങനെയെങ്കിലും രേഖീയമായി ഒരു കഥ പറയുക എന്നതല്ല, അതിനപ്പുറം സംവാദത്തെത്തന്നെ കഥയാക്കി മാറ്റുകയാണ് പട്ടത്തുവിള. ഈ സംവാദത്തിനുള്ള ഉപാധി മാത്രമാണ് അദ്ദേഹത്തിനു കഥ എന്ന മാധ്യമം. പക്ഷേ, ക്രാഫ്റ്റിലുള്ള സൂക്ഷ്മതയും കണിശതയും അച്ചടക്കവും ശില്പത്തികവും ചെത്തിയൊതുക്കിക്കൂര്പ്പിച്ച ഭാഷയും ആഖ്യാനവുമെല്ലാം ഇത്തരത്തില്‍ സംവാദനമാധ്യമമായി കഥയെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ സംഭവിക്കാവുന്ന പാളിച്ചകളെ മറികടക്കാന്‍ പട്ടത്തുവിളയുടെ ആഖ്യാനത്തെ സഹായിക്കുന്നു. കേവലം യഥാതഥമായി, വരണ്ട തത്ത്വജ്ഞാനമായി മാറാവുന്ന കഥകളെയാണ് അദ്ദേഹം സൂക്ഷ്മമായ ശില്പത്തികവുകൊണ്ടും ഭാഷകൊണ്ടും അസാമാന്യമായ ആഖ്യാനുഭവമായി പരിവര്‍ത്തിപ്പിക്കുന്നത്.
₹650.00 ₹585.00
അഭിനവ
കഥകള്‍
ടി.ആര്‍
അറുപതുകളും എഴുപതുകളും ഇന്ത്യന്‍ യുവജനതയുടെ രാഷ്ട്രീയപ്രതിസന്ധിയുടെ കാലഘട്ടങ്ങളായിരുന്നു. സാഹിത്യം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഒളിക്കാനുള്ള ഇടമായി പരിണമിച്ച കാലഘട്ടത്തില്‍ വായനയും എഴുത്തും ഒരുപോലെ പരീക്ഷണങ്ങള്‍ക്ക് വിധേയമായി. സര്റിയലിസം പല രചനകളുടെയും ഉള്ളറകളായി മാറി. രാഷ്ട്രീയവിഷയങ്ങള്‍ സര്‍റിയലിസത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കപ്പെട്ടു. കഥകള്‍ക്ക് അനഭിലഷണീയമായൊരു ‘യൂണിഫോമിറ്റി’ കൈവന്നു. കഥ ഭാവുകത്വപ്രതിസന്ധി നേരിട്ട ആ കാലഘട്ടത്തില്‍ വേറിട്ടൊരു അസ്തിത്വം നേടുക എന്നത് എഴുത്തുകാര്‍ക്ക് വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ഏറ്റെടുത്തുവെന്നതാണ് ടി. ആര്‍. എന്ന കഥാകൃത്തിന്റെ മേന്മ.
₹350.00 ₹315.00
കളിവീട്
എം.ടി വാസുദേവന്‍ നായര്‍
എം.ടി. വാസുദേവന്‍ നായരുടെ ആദ്യകാല കഥകളുടെ ഒരു സമാഹാരം. രാജി, വധുവെ ആവശ്യമുണ്ട്, പുതിയ അടവുകള്‍, നീര്‍പോളകള്‍, മാതാവ് എന്നിവയാണ് ഉള്ളടക്കം.
₹70.00 ₹65.00
നഷ്ടപ്പെട്ട
ദിനങ്ങള്‍
എം.ടി വാസുദേവന്‍ നായര്‍
മനസ്സിന്റെ ലോലഭാവങ്ങളെ തൊട്ടുണര്‍ത്തുന്ന കഥകള്‍. വൈകാരികമുഹൂര്‍ത്തങ്ങള്‍ കാവ്യാത്മകമാക്കുന്ന ഭാഷ. കൊച്ചുകൊച്ചു വാചകങ്ങളിലൂടെ ഭാവപ്രപഞ്ചം തീര്‍ക്കുന്ന എം ടിയുടെ അനന്യമായ ശൈലിക്ക് ഉത്തമോദാഹരണങ്ങളാണ് ഈ കഥകള്‍. വിത്തുകള്‍, ഒടിയന്, മൂടുപടം, ദുഃഖത്തിന്റെ താഴ്വരകള്‍, അയല്‍ക്കാര്‍ എന്നീ അഞ്ചു കഥകളാണ് ഇതില്‍ സമാഹരിച്ചിട്ടുള്ളത്.
₹110.00 ₹100.00
കഥകള്‍
എബ്രഹാം മാത്യു
കാലത്തെ അടയാളപ്പെടുത്തുന്ന കഥകള്‍. കേരളത്തിന്റെ സാമൂഹ്യചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലെല്ലാം അലിഞ്ഞിരിപ്പുണ്ട്. ആ ആഖ്യാതാവ് ചിലപ്പോള്‍ കഥാപാത്രങ്ങളായും വിവരണങ്ങളായും പ്രത്യക്ഷപ്പെടുന്നു. ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും അവസ്ഥകളും സൃഷ്ടിക്കുന്ന കഥാത്മകതയില്‍ ആകുലമായ നമ്മുടെ കാലം സദാ അടാളപ്പെട്ടുകൊണ്ടിരിക്കുന്നു.
₹299.00 ₹269.00
പെണ്‍
ഘടികാരം
വിഎസ് അജിത്ത്
മലയാളത്തിലെ ഉത്തരാധുനികതയുടെ രണ്ടാം തരംഗത്തിന്റെ സ്വഭാവം വെളിപ്പെടുത്തുന്ന ഒരു കഥാഖ്യാനരീതിയാണ് അജിത്തിന്റേത്. മധ്യവര്‍ഗത്തില്‍പ്പെട്ട സാമാന്യ മനുഷ്യരുടെ നിത്യജീവിതമാണ് അജിത്തിന്റെ കഥകളുടെ ആഖ്യാനമണ്ഡലം. ആക്ഷേപഹാസ്യവും ഫലിതവും വിരുദ്ധോക്തിയും വിലക്ഷണീകരണവും സമൃദ്ധമായി ഉപയോഗിക്കുന്ന പെണ്‍ ഘടികാരത്തിലെ കഥകള്‍ പരിഹാസത്തിന്റെ പുറന്തോടിനുള്ളില്‍ നിത്യജീവിതത്തിന്റെ വൈരുദ്ധ്യങ്ങളും സംഘര്‍ഷങ്ങളും നിറഞ്ഞ ആന്തരലോകത്തേക്ക് ദാര്‍ശനികമോ പ്രത്യശാസ്ത്രപരമോ ആയ ചിന്താഭാരങ്ങളൊന്നും നടിക്കാതെ സ്വതന്ത്രമായി നടന്നു കയറുന്നു – പി.കെ രാജശേഖരന്
₹170.00 ₹153.00
തിരഞ്ഞെടുത്ത
കഥകള്‍
സി.ആര്‍ ഓമനക്കുട്ടന്‍
ഓര്‍മ്മയുടെയും അനുഭൂതിയുടെയും രാഷ്ട്രീയത്തിന്റെയും മായികലോകം അനാവരണം ചെയ്യുന്ന സി ആര്‍ ഓമനക്കുട്ടന്റെ കഥകളുടെ സമാഹാരം.
₹280.00 ₹252.00
ചേക്കേറുന്ന
പക്ഷികള്‍
മാധവിക്കുട്ടി
ജീവിതക്കാഴ്ചകളെ സരളഭാഷയില്‍ ആവിഷ്‌കരിക്കുന്ന കഥകള്‍. സ്നേഹവും പ്രണയവും ദാമ്പത്യവും ജീവിതവിഹ്വലതകളും പ്രമേയമാവുന്ന ഇവ തീര്‍ത്തും വ്യത്യസ്തമായ അനുഭവങ്ങളാകുന്നു. ഭയം, സുഭദ്രമ്മ, ജാനുവമ്മ, പാരതന്ത്ര്യം, മൈലാഞ്ചി, സോനാഗാച്ചി, അമ്മയും മകനും, അവശിഷ്ടങ്ങള്‍, ചേക്കേറുന്ന പക്ഷികള്‍, ഗാന്ധിജിയുടെ പ്രസക്തി, അടുക്കള തീപിടിച്ച രാത്രി, അമ്മാളുക്കുട്ടിയുടെ ഭര്‍ത്താവ്, വിടവാങ്ങുന്ന ദുബായ്ക്കാരന് എന്നീ 13 കഥകളുടെ സമാഹാരം.
₹120.00 ₹108.00
എന്റെ
പ്രിയപ്പെട്ട
കഥകള്‍
മാധവിക്കുട്ടി
– ടി. പത്മനാഭന്‍, എം. ടി. വാസുദേവന്‍ നായര്‍, മാധവിക്കുട്ടി, ഒ. വി. വിജയന്‍, എന്‍. പി. മുഹമ്മദ്, കോവിലന്‍, വി. കെ. എന്‍, സി. വി. ശ്രീരാമന്, എം. പി. നാരായണപിള്ള, പി. പത്മരാജന്, കാക്കനാടന്, എം. മുകുന്ദന്, പി. വത്സല, സേതു, പുനത്തില്‍ കുഞ്ഞബ്ദുള്ള, സക്കറിയ, ആനന്ദ്, എന്‍. എസ്. മാധവന്, ചന്ദ്രമതി, സി.വി. ബാലകൃഷ്ണന്, എം. സുകുമാരന്‍, സാറാ ജോസഫ്, കെ. പി. രാമനുണ്ണി, അക്ര് കക്കട്ടില്‍, ബെന്യാമിന്, പി. സുരേന്ദ്രന്, അംികാസുതന് മാങ്ങാട്, ഉണ്ണി ആര്‍., സന്തോഷ് ഏച്ചിക്കാനം, ഗ്രേസി, ഇ. സന്തോഷ്കുമാര്‍ എന്നിവര്‍ തങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട കഥകള്‍ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു.
₹170.00 ₹153.00
പറക്കും സ്ത്രീ
സക്കറിയ
എഴുത്തിലൂടെ അപ്രതീക്ഷിതവും യാദൃച്ഛികവുമായ ഒരു കണ്‍കെട്ടലിന്റെ അനുഭവതലത്തിലേക്ക് വായനക്കാരെ നടത്തിക്കുന്ന കഥാകാരന്റെ പുതിയ പുസ്തകം. സമകാലികതയുടെ ഒരു തുറന്ന പുസ്തകം. രാഷ്ട്രീയത്തിന്റെ, ചരിത്രത്തിന്റെ, ജീവിതത്തിന്റെ, മരണത്തിന്റെ, പ്രണയത്തിന്റെ, വിരഹത്തിന്റെ, ഓടിപ്പോകലിന്റെ, കാത്തിരിപ്പിന്റെ, കളിത്തട്ടുകളാണ് ഈ കഥകള്‍. സക്കറിയയുടെ, സമീപകാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഏഴ് ചെറുകഥകളുടെ സമാഹാരം.
₹120.00 ₹108.00
ബ്ലഡി മേരി
സുഭാഷ് ചന്ദ്രന്‍
‘ഈ മൂന്നു കഥകളുടെയും പൊതുസ്വഭാവം അവ ദൈര്‍ഘ്യമുള്ള കഥകളാണ് എന്നതത്രെ. അധ്യായങ്ങളായി തിരിച്ച് എഴുതപ്പെട്ട വലിയ കഥകള്‍. ചെറിയ കഥയാക്കി ഒതുക്കുവാനാകാത്ത ചില വലിയ പ്രമേയങ്ങളാണ് അവയുടെ ജീവന്. സമയവും സ്വാസ്ഥ്യവുമുണ്ടായിരുന്നെങ്കില്‍ നോവലുകളായിത്തന്നെ വളര്‍ത്തിയെടുക്കാ മായിരുന്ന ഇവയെ ചെറുകഥയോടുള്ള വഴിവിട്ട അടുപ്പംകൊണ്ടു മാത്രമാണ് ഇവ്വിധത്തില്‍ കുറുക്കിയെടുത്തതെന്ന് പറഞ്ഞു കൊള്ളട്ടെ.’ ഹ്യൂമന്‍ റിസോഴ്സസ് ബ്ലഡി മേരി ഒന്നര മണിക്കൂര്‍
₹100.00 ₹95.00
മിണ്ടാട്ടം
ജേക്കബ് ഏബ്രാഹാം
നിത്യജീവിതത്തിന്റെ നിഗൂഢ സ്ഥലങ്ങളില്‍നിന്ന് ജേക്കബ് ഏബ്രഹാം കണ്ടെടുക്കുന്ന ഈ കഥകളില്‍ ആഖ്യാനത്തിന്റെ ലാളിത്യം വായനയെ അതിസുന്ദരമായ അനുഭവമാക്കി മാറ്റുന്നു. കാലവും മനുഷ്യനും പ്രകൃതിയും ഈ കഥകളില്‍ ഒരുമിക്കുന്നു. കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യന് പുരസ്കാരം നേടിയ കഥാകൃത്തിന്റെ പന്ത്രണ്ട് ചെറുകഥകള്‍. ജേക്കബ് ഏബ്രഹാമിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം
₹180.00 ₹162.00
ഇരുപതു
വര്‍ഷങ്ങള്‍ക്കു
ശേഷം
ഷീബ ഇ.കെ
മതം, വര്‍ഗ്ഗം, ദേശം, പ്രണയം എന്നീ മാനകങ്ങളുടെ മൂശയില്‍ വാര്‍ത്ത ശില്പഭദ്രതയുള്ള പത്തു ചെറുകഥകള്‍. വര്‍ഗ്ഗ-ദേശങ്ങള്‍ക്കതീതമായ ഏകാന്തത ഉള്ളില്‍ പേറുമ്പോഴും ഭയരഹിതമായി രാഷ്ട്രീയം പറയുന്നുണ്ട് ഈ കഥകള്‍. വിവിധ ദേശങ്ങളില്‍, ജീവിതപരിസരങ്ങളില്‍, ഭാഷകളില്‍ ജീവിക്കുമ്പോഴും അടിസ്ഥാനപരമായി ഒരേ ഏകാന്തത, ഒരേ രാഷ്ട്രീയം ഉള്ളില്‍ കൊണ്ടുനടക്കുന്നവരാണ് ഭൂരിഭാഗം കഥാപാത്രങ്ങളും. ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയിലും പ്രത്യാശാഭരിതമായ ജീവിതത്തോട് സ്വയം സംസാരിക്കുന്നവരാണവര്‍.
₹140.00 ₹126.00
കഥകള്‍
എസ് ഹരീഷ്
രസവിദ്യയുടെ ചരിത്രം, ആദം, അപ്പന്‍ എന്നീ പുസ്തകങ്ങളിലെ ചെറുകഥകളും പുസ്തകങ്ങളിലുള്‍പ്പെടാതെപോയ ചെറുകഥകളും അടങ്ങുന്ന മികച്ച സമാഹാരം.
₹399.00 ₹359.00
തൊട്ടപ്പന്‍
ഫ്രാന്‍സിസ് നൊറോണ
മാറുന്ന കാലത്തിന്റെ അരികുജീവിതങ്ങളെ സൂക്ഷ്മമായി കാണുവാനുള്ള കണ്ണുണ്ടാവുക. ആ അവസ്ഥകളെ കൃത്യമായി അടയാളപ്പെടുത്തുവാനുള്ള ഭാഷയുണ്ടാവുക എന്നതൊക്കെ ചെറിയ കാര്യങ്ങളല്ല. അതൊക്കെയാണ് ഫ്രാന്‍സിസ് നൊറോണ എന്ന ചെറുപ്പക്കാരന് തന്റെ കഥകളിലൂടെ സാധിക്കുന്നത്.
₹180.00 ₹162.00
ഗ്രിഗറി
പെക്ക്
എന്ന
പൂച്ച
അന്‍വര്‍ അബ്ദുള്ള
അപകടവിഷാദയോഗം, സ്മര്യപുരുഷന്‍, സ്വയിരിണി വ്‌ലാദ് തുടങ്ങിയ ഒമ്പത് കഥകളിലൂടെ വായനക്കാരന് തികച്ചും വ്യത്യസ്തവും അപരിചിതവും നവാനുഭൂതി പകരുന്നതുമായ വായന അനുഭവം നല്‍കുകയാണ് അന്‍വര്‍ അബ്ദുള്ള. പുനര്‍ വായനകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്ന കഥാസമാഹാരം
₹220.00 ₹198.00
മാന്ത്രികനായ
മാന്‍ഡ്രേക്ക്
മനോജ് ജാതവേദര്
ഇരുട്ടിനെ, തണുപ്പിനെ, ഭയത്തെ, ആകുലതയെ, ഭൂതകാലത്തെ, സമകാലത്തിന്റെ സങ്കീര്‍ണ്ണതകളെ ഒക്കെ ആലോചനാപൂര്‍വം അഭിസംബോധന ചെയ്യുന്ന എഴുത്തുകാരന്റെ കാഴ്ചകളും കാഴ്ചപ്പാടുകളുമാണ് ഈ സമാഹാരം. വ്യവസ്ഥാപിതമായ നിയമങ്ങളും അച്ചടിഭാഷയിലുള്ള മുദ്രാവാക്യങ്ങളും ഉപേക്ഷിച്ചുകൊണ്ട്, പ്രക്ഷുബ്ധമായ ജീവിതത്തെ തന്നാല്‍ക്കഴിയുംവിധം നേരിടുന്ന മനുഷ്യരുടെ സാമാന്യയുക്തിക്കാണ് ഈ കഥാകൃത്ത് ഊന്നല്‍കൊടുക്കുന്നത്.
₹180.00 ₹162.00
പുനരാഗമനവും
മറ്റു കഥകളും
ശ്രീ എം
വിവര്‍ത്തനം : ജെനി ആന്‍ഡ്രൂസ്
ആത്മീയഗുരുവായ ശ്രീ എം എഴുതിയ കഥകളുടെ സമാഹാരം. ദാര്‍ശനികമായ ഉള്‍ക്കാഴ്ചകളിലൂടെ നമ്മുടെ ജീവിതചിന്തകളെ ദീപ്തമാക്കുന്നതുപോലെ സര്‍ഗ്ഗാത്മകതയുടെ മറ്റൊരു മേഖലയില്‍ നിന്നുകൊണ്ട് നമ്മുടെ അനുഭവലോകത്തെ സമ്പന്നമാക്കുകയാണ് ശ്രീ എം ഈ കഥകളിലൂടെ. മനുഷ്യബന്ധങ്ങളുടെയും മനുഷ്യമനസ്സിന്റെയും സങ്കീര്‍ണ്ണതകളെ ആഴത്തില്‍ പരിശോധിച്ചുകൊണ്ട് അവയ്ക്കുള്ള ഉത്തരങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന പതിമൂന്നു കഥകളുടെ സമാഹാരം.
₹199.00 ₹179.00
ബുദ്ധമയൂരി
മിനി പി.സി
സമകാലികകഥ സഞ്ചരിച്ച ദൂരം അടയാളപ്പെടുത്തുന്ന കഥകളാണ് ബുദ്ധമയൂരിയിലുള്ളത്. മനുഷ്യവ്യവഹാരങ്ങളുടെ ആഴങ്ങള്‍ പ്രതിഫലിക്കുന്ന ഈ കഥകളില്‍ സ്ത്രീ അവളുടെ ആന്തരിക പ്രതിസന്ധികളും സാമൂഹികയാഥാര്‍ഥ്യത്തിന്റെ വരിഞ്ഞുമുറുക്കലുകളും തന്നെത്താന്‍ തരണം ചെയ്യുന്നതിന്റെ നേര്‍ച്ചിത്രം കാണാം. തീക്ഷ്ണമായ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒറ്റപ്പെടുന്ന മനുഷ്യരുടെ വ്യഥയെ പ്രതിനിധീകരിക്കുമ്പോഴും സ്ത്രീ എന്ന ജീവിതസ്വത്വത്തിന്റെ അടയാളം കൂടി രേഖപ്പടുത്തുന്നു.
₹150.00 ₹135.00
പെണ്‍
പഞ്ചതന്ത്രം
മറ്റു കഥകളും
കെ.ആര്‍ മീര
ആണ്‍തന്ത്രങ്ങളുടെ അധോലോകങ്ങളിലു ള്ള പെണ്ണിടപെടലുകള്‍. കേരള രാഷ്ട്രീയ – സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടു കള്‍ക്കും ഉപജാപങ്ങള്‍ക്കും േേനരപിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു.
₹120.00 ₹108.00
നിത്യകന്യക
തകഴി
ജീവിതത്തെ ലളിതവും വന്യവുമായ നിര്‍വ്വചനങ്ങള്‍കൊണ്ട് അടയാളപ്പെടുത്തുന്ന പതിനൊന്നു കഥകള്‍. കുടുംബബന്ധങ്ങളുടെ ആഴക്കാഴ്ചകളും ജീവിതത്തിന്റെ വികാരസാന്ദ്രമായ അനുഭവങ്ങളും ഈ കഥകളില്‍ ഒഴുകിപ്പരക്കുന്നു.
₹110.00 ₹99.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us