പാതിരാലീല
കെ.എന് പ്രശാന്ത്
കേരളം എന്ന സാംസ്കാരിക ഭൂപ്രദേശത്തെ അതിന്റെ പലമയോടെ പ്രശാന്തിന്റെ കഥകളില് കണ്ടെത്താം. എന്നാല് നിലവിലുള്ള നറേറ്റീവുകളിലൂടെ ആവിഷ്കൃതമായ കേരളമല്ല അത് എന്നു മാത്രം. തുളുനാടന് ഭാഷയും സംസ്കാരവും കലര്ന്ന കേരളത്തെയാണ് പ്രശാന്തിന്റെ കഥകള് പ്രതിഫലിപ്പിക്കുന്നത്.അതുകൊണ്ടുതന്നെ ഈ കഥകള് നല്കുന്ന അനുഭവം നൂറുശതമാനം ‘കേരളീയം’ ആയിക്കൊള്ളണമെന്നില്ല. കഥയിലെ പ്രാദേശിക ഭാഷാവിഷ്കാരങ്ങളെയും അന്തരീക്ഷസൃഷ്ടിയെയും അത്തരത്തില്കൂടി സമീപിക്കുകയെന്നത് പ്രധാനമാണ്.
₹180.00 ₹162.00
അമരന്
വി.കെ.എന്
മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത എഴുത്തുകാരനാണ് വി.കെ.എന്. സവിശേഷമായൊരു രചനാശൈലികൊണ്ട് ആര്ക്കും അനുകരിക്കാനാവാത്ത അക്ഷരപാത അദ്ദേഹം മലയാളത്തില് സൃഷ്ടിച്ചു. ഹയര്സെക്കന്ഡറിതലം വരെയുള്ള കുട്ടികളില് മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില് വായനാശീലം വളര്ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് ‘കഥാമാലിക’. സ്നേഹപൂര്വ്വം ഈ കഥാസമാഹാരം കുട്ടികള്ക്കായി സമര്പ്പിക്കുന്നു.
₹150.00 ₹135.00
ഓര്മ്മ
എം.പി നാരായണപിള്ള
മലയാള കഥാസാഹിത്യത്തില് നവീന ഭാവുകത്വത്തിന്റെ പ്രണേതാക്കളില് പ്രധാനിയാണ് എം.പി. നാരായണപിള്ള. ജ്വലനാത്മകമായ ആഖ്യാനശൈലിയും പ്രമേയപരമായ മൗലികതയുമാണ് അദ്ദേഹത്തിന്റെ കഥകളുടെ സവിശേഷതകള്. ഹയര്സെക്കന്ഡറിതലം വരെയുള്ള കുട്ടികളില് മലയാളത്തിലെ ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ കഥാലോകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അവരില് വായനാശീലം വളര്ത്തുകയെന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത പരമ്പരയാണ് കഥാമാലിക.’ സ്നേഹപൂര്വ്വം ഈ കഥാസമാഹാരം കുട്ടികള്ക്കായി സമര്പ്പിക്കുന്നു.
₹150.00 ₹135.00
വയനാടന്
ചിത്രലിഖിതങ്ങള്
കെ.പി ദീപ
ചിത്രകാരിയും ശില്പിയുമായ കെ.പി ദീപ വയനാടിന്റെ ഉള്ളറിഞ്ഞുകൊണ്ട് വരകള്ക്കൊപ്പം നടത്തുന്ന യാത്രയാണ് വയനാട് ചിത്രലിഖിതങ്ങള്. കൊടുംതണുപ്പിനുള്ളിലെ മൗനവുമായി പതുക്കെ ചലിക്കുന്ന വയനാട്, ദീപയുടെ തന്നെ ചിത്രങ്ങളായി നിറഞ്ഞുകിടക്കുകയാണിവിടെ. കരിന്തണ്ടനും പഴശ്ശിരാജയ്ക്കും കാപ്പിമൂപ്പനുമൊപ്പം കുറുവദ്വീപും തിരുനെല്ലിയും എടയ്ക്കല് ഗുഹയും തുടങ്ങി വയനാടിന്റെ പ്രകൃതിയും ചരിത്രവും അധ്യായങ്ങളില് അക്ഷരങ്ങളായും ചിത്രങ്ങളായും ഉണര്ന്നിരിക്കുന്നു. കാടിനുള്ളിലേക്കിഴയുന്ന പാതകളിലൂടെ ചുരം കയറിപ്പോകുന്ന കൗതുകത്തോടെ വായിച്ചും ആസ്വദിച്ചും പുസ്തകത്തോടൊപ്പം നീങ്ങാം.
₹220.00 ₹190.00
The Darling
and Other Stories
Anton Chekhow
Contains a collection of some of the best short stories ever written by Anton Chekhov. Contained within this volume are the following: The Darling, Ariadne, Polinka, Anyuta, The Two Volodyas, The Trousseau, The Helpmate, Talent, An Artist’s Story, Three Years
₹320.00 ₹288.00
സ്നേഹം
കാമം
ഭ്രാന്ത്
ജോസഫ് അന്നംകുട്ടി ജോസ്
ചുരുങ്ങിയകാലംകൊണ്ട് ഒരുലക്ഷത്തിലധികം കോപ്പികള് വിറ്റഴിഞ്ഞ ദൈവത്തിന്റെ ചാരന്മാര് എന്ന പുസ്തകത്തിനു ശേഷം ജോസഫ് അന്നംകുട്ടി ജോസിന്റെ ഏറ്റവും പുതിയ പുസ്തകം. ഉള്ളില് പിറവിയെടുത്ത ആശയങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഈ പുസ്തകത്തിലെ ഓരോ കഥകളിലെയും കഥാപാത്രങ്ങള് നമുക്കുള്ളിലുളളവരാകാം, നമുക്ക് പ്രിയപ്പെട്ടവരാകാം. ഇതിലെ ചില കഥാപാത്രങ്ങളെ നിങ്ങള് നെഞ്ചോട് ചേര്ത്തേക്കാം, ചിലര് നിങ്ങളിലെ ഭ്രാന്തിന് കൂട്ടായി മാറിയേക്കാം, ചിലരുടെ പാദങ്ങളില് വീണ് നമസ്കരിച്ചേക്കാം, മറ്റു ചിലരെ നിങ്ങള്ക്ക് മനസ്സിലാകാതെ പോയേക്കാം.
₹350.00 ₹315.00
ഹിഗ്വിറ്റ
എന്.എസ് മാധവന്
പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായ എന്.എസ്. മാധവന് തൊണ്ണൂറുകളുടെ ആദ്യപാതിയില് എഴുതിയ ‘ഹിഗ്വിറ്റ’ ഏറെ ശ്രദ്ധിക്കപ്പെട്ട ചെറുകഥയാണ്. തെക്കന് ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസച്ചനാണ് കഥയിലെ കേന്ദ്ര കഥാപാത്രം. പ്രാര്ഥനയിലൂടെയും ഉപദേശങ്ങളിലൂടെയും വിശ്വാസികളെ സദ്വൃത്തരാക്കുന്നതാണ് പുരോഹിത ധര്മം. എന്നാല്, ഉള്ളില് തിളക്കുന്ന ഫുട്ബാള് വീര്യം ധര്മവ്യതിയാനത്തിലൂടെയുള്ള പ്രശ്നപരിഹാരത്തിലേക്കാണ് അച്ചനെ നയിച്ചത്. ഇപ്രകാരം ആന്തരികമായി നടന്ന ഒരു ആള്മാറാട്ടത്തിന്റെ, വ്യക്തിത്വ പരിണാമത്തിന്റെ കലാപരമായ ആവിഷ്കാരം ആയതിനാലാണ് ഹിഗ്വിറ്റ മലയാളികള്ക്ക് ഏറെ പ്രിയപ്പെട്ട കഥയായി മാറിയത്. ഈ കഥ ഉള്പ്പെടുത്തിയിട്ടുള്ള മാധവന്റെ കഥാസമാഹാരത്തിന് 2009ലെ മുട്ടത്തുവര്ക്കി പുരസ്കാരം, 1995ല് ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
₹160.00 ₹144.00
മാച്ചേര്
കാലിയ
ടി അരുണ്കുമാര്
ഖസാക്ക് സുവര്ണജൂബിലി കഥാപുരസ്കാരം നേടിയ മാച്ചേര് കാലിയ ഉള്പ്പെയുടള്ള ഏറ്റവും പുതിയ കഥകള്.
”അരുണ്കുമാറിന്റെ കഥാപാത്രങ്ങള് യാഥാര്ത്ഥ്യത്തിലും ഭാവനയിലുമുള്ള ദേശങ്ങളിലൂടെ ജീവിതം എന്ന കഠിനസഞ്ചാരത്തില് ഏര്പ്പെട്ടുകൊണ്ടിരിക്കുന്നു. അതില് തീര്ച്ചയായും ലക്ഷ്യമല്ല, പോകുന്ന വഴികളും കാഴ്ചകളും അനുഭവങ്ങളുമാണ് പ്രധാനം. ഈ കഥകളിലൂടെ എഴുത്തുകാരന്റെ വിചിത്രമായ അനുഭവപ്രപഞ്ചത്തിലേക്ക് നമുക്കും പ്രവേശനം കിട്ടുകയാണ്. പുസ്തകങ്ങള്, സിനിമകള്, രാഷ്ട്രീയവ്യവഹാരങ്ങള്, വിവിധ മാധ്യമങ്ങള് ഇവയൊക്കെ ഒത്തുചേര്ന്നിട്ടുള്ള വലിയൊരു ക്യാന്വാസാണ് അത്.”
₹210.00 ₹189.00
കഥ
സേതു
ഗ്രാമത്തിലെ മണ്ണിന്റെ മണവും നഗരങ്ങളിലെ തീച്ചൂടും സേതുവിന്റെ കഥകളില്ക്കാണാം. മനുഷ്യമനസ്സിന്റെ വ്യത്യസ്ത ഭാവതലങ്ങളെ കഥകളിലേക്ക് കയ്യടക്കത്തോടെ സന്നിവേശിപ്പിക്കുന്ന മാന്ത്രികതയും സേതുവിന് സ്വന്തം. വായനക്കാരെ ആസ്വാദനത്തിന്റെ മായക്കാഴ്ചകളിലേക്ക് കൂടെക്കൂട്ടുന്ന കഥകളുടെ സമാഹാരം.
₹340.00 ₹305.00
കരിമ്പുലി
റോ റോ
പിങ്ക് പോലീസ്…
പിന്നെ കഞ്ചാവ് തോട്ടത്തിലെ എന്റെ ജീവിതവും
ജി.ആര് ഇന്ദുഗോപന്
അനുഭവങ്ങളുടെ, ഉദ്വേഗത്തിന്റെ, അപ്രതീക്ഷിത ട്വിസ്റ്റുകളുടെ ഉത്സവം തീര്ക്കുന്ന ജി ആര് ഇന്ദുഗോപന്റെ ഏറ്റവും പുതിയ കഥകൾ.
₹160.00 ₹144.00
കഥ
സി അനൂപ്
”വൈവിദ്ധ്യങ്ങളുടെ ഭൂപ്രദേശങ്ങള് തേടി അലയുന്ന ‘ദൂരം’ എന്ന കഥയിലെ നന്ദകിഷനെപ്പോലെയാണ് അനൂപിന്റെ കഥകളും. തച്ചുശാസ്ത്രത്തിന്റെ ഉത്തമമാതൃകയായ വീടും വീടിന്റെ സുഖശീതളിമയും വിട്ടെറിഞ്ഞ് നേരിന്റെയും സ്വാതന്ത്ര്യത്തിന്റെയും വഴിയെ സഞ്ചരിക്കാനിഷ്ടപ്പെടുന്ന നന്ദകിഷനെപ്പോലെ ഒട്ടുവളരെ കഥാപാത്രങ്ങളെ ഇവിടെ കാണാനാവും. ജീവിതത്തിന്റെ തിര വിഴുങ്ങുന്ന ‘പിയാനോ’യിലെ ദീപുവിനെപ്പോലെ പ്രകൃതിയും മനുഷ്യരും ക്രൂരരായ വേട്ടക്കാരാകുമ്പോള് ദിശയറിയാതെ ഉഴറുന്നവരെയും കാണാം. ദുഃഖത്തിന്റെ സംഗീതം സിരയില് നിറച്ച്, ആരെയും പഴിക്കാതെ കാറ്റിന്റെ ഗതിയെ സഞ്ചരിക്കുന്നവരാണ് അനൂപിന്റെ കഥകള്ക്കു പ്രിയപ്പെട്ടവര്. അവര്ക്കു മേലങ്കികളിലോ കിരീടധാരണത്തിലോ തണല്മരങ്ങളിലോ വിശ്വാസമില്ല. ലോകനീതിയുടെ നേര്ക്ക് ഒരു ഇളംചിരി ചിരിച്ച്, ഒരു ദുര്ഘടപാതയിലൂടെ കടന്നുപോകുന്ന അനൂപിന്റെ തന്നെ പ്രതിരൂപങ്ങളാണ്, അനൂപിന്റെ ഉത്തമപുരുഷന്.” – കെ. രേഖ
₹210.00 ₹189.00
ഉല്കൃഷ്ടരായ
മനുഷ്യരും
ഉണ്ട്
സി.വി ബാലകൃഷ്ണന്
മനുഷ്യകാമനകളും ആത്മീയതയും ദേശാന്തരക്കാഴ്ച്ചകളും വര്ത്തമാനകാല മലയാളിജീവിതവും അസാമാന്യചാതുരിയോടെ സി. വി. ബാലകൃഷ്ണന് കഥത്താളുകളില് പകര്ത്തുന്നു. കഥയുടെ കാണാപ്പുറങ്ങളിലേക്കും പുനര്വായനയ്ക്കും പ്രേരിപ്പിക്കുന്ന കഥകളായി അവ വായനക്കാരുടെ മുന്നില് വര്ണ്ണശബളിമയോടെ പൂത്തുവിരിയുന്നു.
ലാസര്, സാനെറ്റോറിയം, ഏദനിലേക്ക് എത്ര ദൂരം, ജാതിമരങ്ങളുടെ മാതാവ്, മറുതലിപ്പ് തുടങ്ങി ശ്രദ്ധേയമായ ഇരുപത്തിരണ്ടു കഥകളുടെ സമാഹാരം.
₹190.00 ₹170.00
മലയാളി
മെമ്മോറിയല്
ഉണ്ണി ആര്
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വാത്സ്യായന ക്ഷേത്രത്തില് തൊഴുതാല് ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ? ആരും കേള്ക്കാത്ത ആ ക്ഷേത്രത്തിന്റെ രഹസ്യം ചുരുളഴിയുന്നു. കാമം ജാതി വിശ്വാസം പക തുടങ്ങി മലയാളി ജീവിതത്തിന്റെ ഉള്വഴികള് തെളിച്ചു കാട്ടുന്ന 6 കഥകളുടെ സമാഹാരം.
₹160.00 ₹144.00
മൂന്നു
ബീഡി
ദൂരം
എം. പ്രശാന്ത്
”ആസക്തി കൈവെടിഞ്ഞുകൊണ്ടുള്ള ആനന്ദപാതയിലേക്കാണ് ഈ കഥകളുടെ സഞ്ചാരം. ജീവിതത്തെക്കുറിച്ചുള്ള ഈ ദര്ശനം എല്ലാ എഴുത്തുകളുടെയും അടിയൊഴുക്കാണ്. വഴി വേറിട്ടതാണെങ്കിലും എം. പ്രശാന്ത് ഈ ദര്ശനസാക്ഷാത്കാരമാണ് ലക്ഷ്യമിടുന്നത്. മനുഷ്യാവസ്ഥകളുടെ നേര്ക്ക്, അതിന്റെ മഹാസങ്കടങ്ങളുടെ നേര്ക്ക് ആര്ദ്രതയോടെ സമീപിക്കുകയാണ് ഈ കഥകള്. കല്ലും മുള്ളും കുപ്പിച്ചില്ലും നിറഞ്ഞ ഇരുണ്ടവഴികള് അവ വായനക്കാര്ക്ക് കാട്ടിക്കൊടുക്കുന്നു. ജീവിതസങ്കീര്ണ്ണതകളിലേക്ക് വായനക്കാരുടെ കണ്ണ് തുറപ്പിക്കുന്നു.” -ടി. പി വേണുഗോപാലന്
₹180.00 ₹160.00
ദൈവംരാഘവന്
ബി. രവികുമാര്
പറയുകും കേള്ക്കുകയും ചെയ്യുന്ന ശീലത്തിലേക്ക് വായനാനുഭവം തരുന്ന ആറു കഥകള്. മിത്തും ചരിത്രവും ഓര്മ്മയും ഇതില് സമയചക്രത്തിന്റെ തിരിച്ചിലിനൊപ്പം ജീവിക്കുന്നു. ഉന്മാദികളുടെ ആള്ക്കൂട്ടത്തിനിടയില് ഒളിവിലിരുന്ന പലരെയും പിടികൂടി ജാമ്യം നല്കാതെ കഥയില് തളച്ചിട്ടുണ്ട്. അവരുടെ വിമോചനം സാധ്യമാക്കുവാന് ഓരോരുത്തരുടെയും നേരുകള് വിളിച്ചുപറയുകയാണ്. നമ്മള് എന്തുകൊണ്ടാണ് അവയെ കഥകള് എന്നുവിളിക്കുന്നത്. ചുമ്മാതാണോ രാഘവന് വീടിന് തീവെച്ചുതീവെച്ച് ദൈവമായിപ്പോയത്…. ജയദേവന് പുലിക്കോലമായിത്തീര്ന്നത്….. പ്രഹ്ലാദന് മുട്ടനാടായി മാറിയത്……
₹200.00 ₹180.00
മലയാളി
മെമ്മോറിയല്
ഉണ്ണി ആര്
ഉണ്ണി ആറിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. വാത്സ്യായന ക്ഷേത്രത്തില് തൊഴുതാല് ലൈംഗിക ശക്തി കൂടുമോ? ഇന്ത്യയിലെ ഏക വാത്സ്യായന ക്ഷേത്രം കേരളത്തിലോ? ആരും കേള്ക്കാത്ത ആ ക്ഷേത്രത്തിന്റെ രഹസ്യം ചുരുളഴിയുന്നു. കാമം ജാതി വിശ്വാസം പക തുടങ്ങി മലയാളി ജീവിതത്തിന്റെ ഉള്വഴികള് തെളിച്ചു കാട്ടുന്ന 6 കഥകളുടെ സമാഹാരം.
₹160.00 ₹144.00
ചതുര
മുല്ല
സി. സന്തോഷ്കുമാര്
”കയത്തില് നീന്തിത്തുടിക്കുന്ന തുടുത്ത വരാല്പോലെ പൂര്ണ്ണ നഗ്നമായ ഒരു ഉള്ച്ചലനം, ഒരു ഗ്രാമീണ ഉള്ക്കാഴ്ച, തുളസിത്തറയിലൂടെ ഇരുട്ടില് പാമ്പിഴയുന്ന നിശ്ശബ്ദശബ്ദത്തിന്റെ ഉള്ക്കേള്വി, പൊയ്പോയ പ്രണയവെളിവിന്റെ മുല്ലപ്പൂമണമുള്ള ഉള്ളൊഴുക്കുകള്, നാട്ടുകുളിര്…… ഓര്മ്മയില് ഇനിയും തീക്ഷ്ണത അയഞ്ഞിട്ടില്ലാത്ത സ്വകാര്യതൃഷ്ണകള് സി. സന്തോഷ് കുമാറിന്റെ ഓരോ കഥയിലും വാസനാമൊഴികളായി വന്ന് കൊത്തുന്നു. ഓരോ കഥയും വീണ്ടും വീണ്ടും വായിപ്പിക്കുന്ന സൂക്ഷ്മതയുടെ വാസ്തുവിദ്യ. ഒപ്പം ഒരുപറ്റം നൈരന്തര്യഭംഗങ്ങളും സമസ്യകളും.” – കെ. ജി. എസ്.
(അ)വിഹിതം, അങ്കമാലിയിലെ പ്രധാനമന്ത്രി, കോഴിക്കരളന് കല്ലുകള്, നിശ്ശബ്ദം തുടങ്ങി ശ്രദ്ധേയമായ പന്ത്രണ്ടു കഥകളുടെ സമാഹാരം.
₹250.00 ₹225.00
പ്രാണവായു
അംബികാസുതന് മാങ്ങാട്
തിരഞ്ഞെടുത്ത പരിസ്ഥിതി കഥകള്
പ്രാണവായു
അംബികാസുതന് മാങ്ങാട്
തിരഞ്ഞെടുത്ത പരിസ്ഥിതി കഥകള്
എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങളാണ്. ബാധയൊഴിപ്പിച്ചു കളയുന്നപോലെ, സ്വാസ്ഥ്യം നേടാന് വേണ്ടി ഞാനെഴുതുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിക്കഥകള് തുടരുന്നത് മാത്രമല്ല. മനുഷ്യനെ ഏറ്റവും ഭയങ്കരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വിഷയവും മറ്റെന്താണ്? ശ്വസിക്കാന് പ്രാണവായുവും കുടിക്കാന് പ്രാണജലവുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോള്, മനുഷ്യസൃഷ്ടമായ ആഗോളതാപനത്തിന്റെ വിപര്യയങ്ങളായി ചുഴലിക്കാറ്റുകളും പ്രളയങ്ങളും കാട്ടുതീയുമൊക്കെ ഒന്നിനു പിറകെ ഒന്നായി വന്ന് വിപല്സന്ദേശങ്ങള് തുടരുമ്പോള് എങ്ങനെ പരിസ്ഥിതിയെ എഴുതാതിരിക്കും?
₹180.00 ₹162.00
അധിനിവേശങ്ങള്
ഖദീജ മുംതാസ്
ഈ കഥാസമാഹാരം വായിക്കുമ്പോള് എന്നെ അത്ഭുതപ്പെടുത്തിയത് ഭാഷയാണ്. കൗമാരത്തിലെയും അന്പത്തൊന്നാം വാര്ഡിലെയും പടച്ചോന്റെ കോടതിയിലെയും സംസാരഭാഷ കണ്ട് വിസ്മയിച്ചുപോയി. കഴിഞ്ഞ എട്ടുവര്ഷമായി കോഴിക്കോടു താമസിച്ചിട്ടും കോഴിക്കോട്ടെ നാടന് ഭാഷാപ്രയോഗത്തോടുകൂടി ഒരു വരിയെഴുതാന് പോയിട്ട് പറയാന് പോലുമെനിക്കറിയില്ല. എന്റെ സംസാരഭാഷ ഇന്നും ബാല്യത്തില് നിന്നും പുറത്തുകടന്നിട്ടില്ല. എന്നാല്, തൃശ്ശൂര്ക്കാരിയായ ഡോക്ടര് എങ്ങനെ ഇത്ര മനോഹരമായി വടകര കുറ്റ്യാടി ഭാഗത്തെ സംസാരഭാഷ പ്രയോഗിക്കുന്നു എന്നു കണ്ട് അത്ഭുതപ്പെട്ടു പോയി. അതിലേറെ ആദരവും എടുത്തു പറയേണ്ട മറ്റൊന്ന് ഒരു മലയാളി കഥാകാരിയ്ക്കുവേണ്ടി ബംഗാളി ചിത്രകാരി കബിത മുഖോപാധ്യായയുടെ ചിത്രങ്ങള്, വീണ്ടും അത്ഭുതവും ആദരവും.. കഥകളിലെ വാക്കുകളുടെ മൂര്ച്ചയാണ് അമ്പരിപ്പിക്കുന്നത്. പറയാനുള്ളത് വളച്ചുകെട്ടില്ലാതെ പറയുന്ന രീതി. അതു നമ്മുടെ ഹൃദയത്തെ ചുട്ടുപൊള്ളിക്കുക തന്നെ ചെയ്യും – മൈന ഉമൈബാന്
₹160.00 ₹144.00
ജന്മദിനം
ബഷീര്
‘ബഷീറിന്റെ ആഖ്യാനരീതിയുടെ കൗശലം മലയാളത്തിലെ മറ്റൊരെഴുത്തുകാരനും നേടിയിട്ടില്ല. വായനക്കാരനും നേടിയിട്ടില്ല. വായനക്കാരനെ ഇതിവൃത്തത്തിന്റെ ഏതിടവഴിയിലേക്കും കൂട്ടിക്കൊണ്ടുപോകാന് കഴിയുന്ന മോപ്പസാങ്ങിന്റെയും, ശ്വാസം മുട്ടുന്ന അന്തരീക്ഷങ്ങള് നിര്മ്മിക്കാന് കഴിയുന്ന ചെഖോവിന്റെയും കൗശലങ്ങള് ബഷീറില് ഒന്നിക്കുന്നു.’ – എം.എന്. വിജയന്’
₹130.00 ₹115.00
ശിങ്കിടിമുങ്കന്
ബഷീര്
വൈകോം മുഹമ്മദ് ബഷീറിന്റെ കഥകള്. ഇതിന് 10 കഥകളും അജിതയുടെ ബഷീറുമായുള്ള അഭിമുഖവുമുണ്ട്. സിങ്കിതിമുങ്കന്, ഏഴാംബഹരിനക്കരെ അക്കരെ നിന്നോരു വിലിയാട്ടം, മൂത്തസന്ദേസം, പ്രകാശം ഉല്കൊല്ലുന്ന നാലു കണ്ണുകല്, എറിവിന്റെ കറാച്ചില്, വൃക്ഷാംഗല്, ഭര്യായുഡ് കാമുകന്, ക്രിസ്ത്യന് ഹെറിറ്റേജ്, പ്രേമകുലുകിന്ലികുളികിലൈന്
₹190.00 ₹170.00
ബഷീര്
ചിരിക്കുന്ന മരപ്പാവ
വൈക്കം മുഹമ്മദ് ബഷീര്
അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനില്ക്കുന്ന ഏഴു കഥകള്. ജീവിതത്തിന്റെ അഗാധതലങ്ങളിലേക്കൂളിയിട്ട് കഥാകാരന് മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം അകന്നുമാറിനിന്നു ചിരിക്കുന്നു. ഇടയ്ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീര്ണ്ണതകള് ചൂണ്ടിക്കാട്ടി അനുവാചകനില് ദുരന്തചിന്തകളുളവാക്കുന്നു.
₹140.00 ₹125.00
വിശ്വ
വിഖ്യാതമായ
മൂക്ക്
ബഷീര്
എഴുത്തും വായനയും അറിഞ്ഞുകൂടാത്ത കുശിനിപ്പണിക്കാരനായ കഥാനായകന്. 24-ാം വയസ്സില് അയാളുടെ മൂക്ക് വളര്ന്ന് വായും താടിയും പിന്നിട്ട് താഴോട്ടിറങ്ങി. താരമൂല്യമന്വേഷിക്കുന്ന കപടബുദ്ധിജീവികളെയും നവ മാധ്യമ സംസ്കാരത്തെയും പരിഹസിക്കാന് ബഷീര് ഈ മൂക്കനെ ആയുധമാക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഹാസ്യകലാപാടവത്തിന്റെ വിജയ വൈജയന്തിയായി നിലകൊള്ളുന്ന അതുല്യ കൃതി-വിശ്വവിഖ്യാതമായ മൂക്ക്. ആക്ഷേപഹാസ്യത്തില് പൊതിഞ്ഞ സാമൂഹിക വിമര്ശനമായാണ് ഈ കഥ ബഷീര് പറയുന്നത്. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടര്ന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീര് ഈ കഥയിലൂടെ. വിശ്വവിഖ്യാതമായ മൂക്ക്, നീതിന്യായം, പഴയ ഒരു കൊച്ചുപ്രേമകഥ എന്നീ മൂന്ന് കഥകളാണ് ഈ കൃതിയില് സമാഹരിച്ചിരിക്കുന്നത്.
₹50.00 ₹45.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us