Wayanadan Chithralikhithangal
വയനാടന്‍
ചിത്രലിഖിതങ്ങള്‍
കെ.പി ദീപ
ചിത്രകാരിയും ശില്പിയുമായ കെ.പി ദീപ വയനാടിന്റെ ഉള്ളറിഞ്ഞുകൊണ്ട് വരകള്‍ക്കൊപ്പം നടത്തുന്ന യാത്രയാണ് വയനാട് ചിത്രലിഖിതങ്ങള്‍. കൊടുംതണുപ്പിനുള്ളിലെ മൗനവുമായി പതുക്കെ ചലിക്കുന്ന വയനാട്, ദീപയുടെ തന്നെ ചിത്രങ്ങളായി നിറഞ്ഞുകിടക്കുകയാണിവിടെ. കരിന്തണ്ടനും പഴശ്ശിരാജയ്ക്കും കാപ്പിമൂപ്പനുമൊപ്പം കുറുവദ്വീപും തിരുനെല്ലിയും എടയ്ക്കല്‍ ഗുഹയും തുടങ്ങി വയനാടിന്റെ പ്രകൃതിയും ചരിത്രവും അധ്യായങ്ങളില്‍ അക്ഷരങ്ങളായും ചിത്രങ്ങളായും ഉണര്‍ന്നിരിക്കുന്നു. കാടിനുള്ളിലേക്കിഴയുന്ന പാതകളിലൂടെ ചുരം കയറിപ്പോകുന്ന കൗതുകത്തോടെ വായിച്ചും ആസ്വദിച്ചും പുസ്തകത്തോടൊപ്പം നീങ്ങാം.
₹220.00 Original price was: ₹220.00.₹190.00Current price is: ₹190.00.