Aval
അവള്
സ്ലാവെങ്ക ഡ്രാക്കുലിക്
വിവര്‍ത്തനം: തോമസ് ജോര്‍ജ് ശാന്തിനഗര്‍
തടങ്കല്‍ പാളയങ്ങളിലേക്ക് ആനയിക്കപ്പെടുന്ന മനുഷ്യര്‍. സ്ത്രീകള്‍ അവിടെ കൊടുംബലാല്‍ത്സംഗങ്ങള്‍ക്കിരയാകുന്നു. പുരുഷന്മാരാകട്ടെ അജ്ഞാതമായ ഇടങ്ങളിലേക്ക് നയിക്കപ്പെടുന്നു. നിസ്സഹായര്‍, നിരാശ്രയര്‍. പിന്നെ എവിടെ നിന്നോ വെടിയൊച്ചകളുടെ ശബ്ദം കേള്‍ക്കുന്നു. നോവലിലുടനീളം മരണത്തിന്റെ ഗന്ധമുയരുന്നു. ഇതിലെ കഥാപാത്രങ്ങള്‍, സ്ത്രീകള്‍ തറയിലേക്കു മാത്രം നോക്കിയും കണ്ണൂകള്‍ അടച്ചു പിടിച്ചും സത്യത്തിനു നേരെ പ്രതിരോധം തീര്‍ക്കുന്നു. മനുഷ്യമനസ്സാക്ഷിയെ നടുക്കുകയും അസ്വസ്ഥമാക്കുകയും നിരന്തരം വേട്ടയാടുകയും ചെയ്യുന്ന ഒരു ഇതിവൃത്തം. യുദ്ധപശ്ചാത്തലത്തില്‍ സ്ത്രീ മനസ്സിനെ ഇത്രയും തീക്ഷണമായി തൊട്ടറിഞ്ഞ മറ്റൊരു രചനയില്ല.
₹265.00 Original price was: ₹265.00.₹238.00Current price is: ₹238.00.