ARASU
അരശ്
സോക്രട്ടീസ് കെ വാലത്ത്
വെറും വാര്‍ത്തകളായി മാത്രം മാറുന്ന മരണങ്ങളില്‍ ഒരു കഥയുണ്ടെന്നും അത് പുറംലോകം അറിയേണ്ടതുണ്ടെന്നും സത്യത്തിന്റെ വെണ്‍മയറിയിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും കരുതുന്ന ഒരു മനസ്സ് സോക്രട്ടീസിനുള്ളതാണ് ഈ നോവലിന്റെ ജനനഹേതു. അതുതന്നെയാണ് എഴുത്തു നിര്‍മ്മിക്കുന്ന ദൃശ്യഭംഗിക്കും വായനാസുഖത്തിനും ഓരോ വരിയിലും ഇഴചേര്‍ന്നുനില്‍ക്കുന്ന ഉത്കണ്ഠയ്ക്കുമപ്പുറം ഈ നോവലിന്റെ പ്രസക്തി. – മധുപാല്‍
നിഗൂഢത നിറഞ്ഞ മൂന്നു കൊലപാതകങ്ങളും ഒരു പെണ്‍കുട്ടിയുടെ തിരോധാനവും ഉള്‍പ്പെടെ അതിസാധാരണമായിത്തീരുമായിരുന്നിട്ടും തീവ്രാനുഭവങ്ങളുടെ തീപ്പൊള്ളലും കഥാസന്ദര്‍ഭങ്ങളുടെ അനന്യതയും കഥാപാത്രങ്ങളുടെ മിഴിവുംകൊണ്ട് വിസ്്മയിപ്പിക്കുന്ന രചന. പതിവുപോലെ മൈതാനം കൈയടക്കാനുള്ള പുരുഷകഥാപാത്രങ്ങളുടെ സാദ്ധ്യതയെ റദ്ദു ചെയ്ത്, ഓരോ പേജിലും വരിയിലും തകര്‍ത്താടുകയും കഥയെ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ കൈപിടിച്ചുനടത്തുകയും ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്ന പുതിയ ലോകം. സോക്രട്ടീസ് കെ. വാലത്തിന്റെ പുതിയ നോവല്‍
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.