PENPAATTUTHAARAKAL
പെണ്‍പാട്ടു
താരകള്‍
സി.എസ് മീനാക്ഷി
ഇത് വെറും ഒരു സംഗീതചരിത്രമല്ല. മറിച്ച് സ്ത്രീകള്‍ സ്വന്തം ശബ്ദംകൊണ്ടും വിയര്‍പ്പുകൊണ്ടും സമ്പന്നമാക്കിയ, മുഗ്ദ്ധമാക്കിയ ചലച്ചിത്രഗാനരംഗത്തിന്റെ സാംസ്കാരിക പഠനംകൂടിയാണ്… സ്ത്രീശബ്ദങ്ങളുടെ വൈവിദ്ധ്യം ചില വാര്‍പ്പുമാതൃകകളിലേക്ക് ഒതുക്കപ്പെടുകയും പിന്നീടു വന്ന തിരിച്ചറിവുകള്‍ക്കും മനുഷ്യാവകാശ സമരങ്ങള്‍ക്കും പുതിയ രാഷ്ട്രീയബോദ്ധ്യങ്ങള്ക്കുമൊപ്പം
പഴയ കെട്ടുപാടുകളില്‍നിന്ന് കുതറിത്തെറിക്കുകയും ചെയ്ത ഒരു യാത്രയെ, കഥപറയുന്ന ലാഘവത്തോടെ, എന്നാല്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ മീനാക്ഷി ആഖ്യാനം ചെയ്യുന്നു.
– ഡോ. ജാനകി
മലയാളിയുടേതായ ഒരു സാംസ്കാരിക ഇടം രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള മലയാള ചലച്ചിത്രഗാനമേഖലയിലെ സ്ത്രീപങ്കാളിത്തത്തെക്കുറിച്ച് സൂക്ഷ്മമായി വിശകലനം ചെയ്യുന്ന പുസ്തകം. സംഗീതത്തിന്റെ വിവിധ ധാരകള്‍, പാട്ടുകളുടെ ചരിത്രം, ശാസ്ത്രീയസംഗീതത്തിന്റെ ഇടപെടലുകള്‍, ആലാപനശൈലികള്‍, ആധിപത്യപ്രവണതകള്‍… എട്ടരപ്പതിറ്റാണ്ടില്‍ മലയാള ചലച്ചിത്രഗാനം സഞ്ചരിച്ചെത്തിയ വഴികളിലെ സ്ത്രീപ്രാതിനിദ്ധ്യത്തെക്കുറിച്ചുള്ള അന്വേഷണവും ആസ്വാദനവും കൂടിയാകുന്ന പഠനഗ്രന്ഥം. സി.എസ്. മീനാക്ഷിയുടെ ഏറ്റവും പുതിയ പുസ്തകം
₹420.00 Original price was: ₹420.00.₹378.00Current price is: ₹378.00.