PAKALAVASANIKKUNNIDAM
പകലവസാനിക്കുന്നിടം
ശ്രുതി മേലത്ത്
സങ്കീര്‍ണ്ണമായ മനുഷ്യപ്രകൃതങ്ങളോ കഥാസന്ദര്‍ഭങ്ങളോ ഈ കഥകളില്‍ നമുക്ക് കാണാന്‍ കഴിയില്ല. പൊതുവെ പ്രകാശമാനമായവയാണ് കഥാന്തരീക്ഷങ്ങള്‍ – ഒരു വെളുത്ത കടലാസില്‍ നീല മഷി കൊണ്ടെഴുതിയ ചിരപരിചിതമായ ജീവിത സന്ദര്‍ഭങ്ങള്‍ ആണ് അവിടെ കാത്തിരിക്കുന്നത്. എങ്കിലും കാരുണ്യത്തിന്റെ ഒരു നദി മുറിച്ചുകടക്കല്‍ കൂടിയാണ്. എഴുത്ത് പല തലമുറകള്‍ കടന്നുവരുന്ന കാറ്റാണ്. അതില്‍ മന്ദമാരുതനും കൊടുങ്കാറ്റുമൊക്കെ കാണും. തീര്‍ച്ചയായും ഈ കഥകള്‍ മനുഷ്യഹൃദയത്തെ തൊട്ടുണര്‍ത്തുന്ന മന്ദമാരുതനാണ്. മനുഷ്യനെ സ്നേഹത്തിലേക്ക് അത് ക്ഷണിക്കുന്നു. കാരുണ്യത്തിലേക്ക് അത് നയിക്കുന്നു. – ശിഹാബുദ്ദീന് പൊയ്ത്തുകടവ്
₹110.00 Original price was: ₹110.00.₹100.00Current price is: ₹100.00.