Stalin Rashtreeya Jeevacharithram
സ്റ്റാലിന്
രാഷ്ട്രീയ ജീവചരിത്രം
ലിയോണ്‍ ട്രോട്സ്കി
പരിഭാഷ: എന്‍. മൂസക്കുട്ടി
”ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം ട്രോട്സ്കി എഴുതുകയായിരുന്നു. അധികാരത്തിലിരിക്കുന്നവര്‍ മാറിയാല്‍ മാത്രം പോരാ എന്ന് ഭാവിതലമുറകള്‍ അറിയണമെന്നാണദ്ദേഹം ആഗ്രഹിച്ചത്. വലിയൊരു പുസ്തകമായിരുന്നു അത്. ഒരു ശത്രു എഴുതിയ അപൂര്‍വ്വമായ ജീവചരിത്രം. അത്ര സത്യസന്ധമായിരുന്നു അത്… സ്റ്റാലിന്റെ കൊലപാതകസംഘം ട്രോട്സ്കിയുടെ വീട്ടിലെത്തിയ ദിവസം ഏതാനും മണിക്കൂറുകള്‍ മുമ്പ് അദ്ദേഹം സോവിയറ്റ് യൂണിയനില്‍ നിന്ന് രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു, ലോകത്തിന്റെ മറുഭാഗത്ത് മെക്സിക്കോയില്‍ ഒരജ്ഞാത സ്ഥലത്ത് രക്ഷപ്പെട്ടെത്തിയിരുന്നു. അവസാനം അദ്ദേഹത്തെ അവര്‍ കണ്ടെത്തി. ഒരു ചുറ്റികകൊണ്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആഞ്ഞടിച്ച് ക്രൂരമായി ട്രോട്സ്കിയെ കൊന്നു. അദ്ദേഹത്തിന്റെ തലയോട്ടി ചിന്നഭിന്നമായിപ്പോയിരുന്നു. പിന്നില്‍ നിന്ന് ചുറ്റികയുടെ അടികൊണ്ടപ്പോള്‍ ആ ജീവചരിത്രത്തിന്റെ അവസാനവരികള്‍ അദ്ദേഹം എഴുതുകയായിരുന്നു. ആ പുസ്തകത്തിന്റെ അവസാനതാളുകളില്‍ അദ്ദേഹത്തിന്റെ രക്തം ഒഴുകി. രക്തംപുരണ്ട ആ കയ്യെഴുത്തുപ്രതി ഇപ്പോഴും മെക്സിക്കോയിലെ ഏതോ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്…’
– ഓഷോ. രക്തത്തില്‍ കുതിര്‍ന്ന ആ ജീവചരിത്രത്തിന്റെ മലയാള പരിഭാഷ: എന്‍. മൂസക്കുട്ടി
₹460.00 ₹414.00