പ്രതികാര ദാഹിയായ ഒരു പോലീസ് ഓഫീസറുടെ ധീരവും സാഹസികവുമായ കുറ്റാന്വേഷണ കഥ. ഇരുട്ടിന്റെ മറവില്‍ പതിയിരിക്കുന്ന കഴുകന് കണ്ണുകള്‍, സമൂഹത്തിന്റെ അടി ത്തട്ടില്‍ നടക്കുന്ന കൊടുംക്രൂതയും വഞ്ചനയും കൊല പാതകങ്ങളും കണ്ടില്ലെന്ന് നടിക്കുന്ന മുഖംമൂടിയണിഞ്ഞ മനുഷ്യരൂപങ്ങള്‍. അവരുടെ കറുത്ത കരങ്ങളിലും രക്ത ക്കറ പുരണ്ടിരുന്നോ? കഥയുടെ മാന്ത്രികതയില്‍ ആകാംക്ഷ നഷ്ടപ്പെടാതെ വഴിമാറുന്ന കഥാപാത്രങ്ങള്‍. ഉദ്വേഗവും ഭീകരതയും സത്യവും അസത്യവും ചുരുള്‍ നിവരുന്ന അസാധാരണമായ കുറ്റാന്വേഷണ നോവല്‍