മരിയഇറുദയ
എം.ബി മനോജ്
ദളിത് ജീവിതവും രാഷ്ട്രീയവും പ്രമേയമാവുന്ന കഥകള്‍
എതിര്‍പ്പുകളെയും അവഹേളനങ്ങളെയും ഓരോ നിമിഷവും പ്രതീക്ഷിക്കുന്ന മനുഷ്യരാണ് മനോജിന്റെ കഥകളിലുള്ളത്. അവര്‍ക്കുമേല്‍ അടുത്തനിമിഷം വീഴാവുന്ന ഹിംസയുടെ രൂപങ്ങള്‍ പ്രവചനാതീതമാണ്. ബലാല്‍സംഗം, കായികമായ ആക്രമണങ്ങള്‍, കുടിയൊഴിപ്പിക്കല്‍, തെറി, തട്ടിക്കൊണ്ടുപോകല്‍, സാമ്പത്തികമായ പ്രതിരോധത്തിലാക്കല്‍ തുടങ്ങിയ സാമൂഹികമര്ദനവും സമ്മര്‍ദവും നേരിടുന്ന ഇന്ത്യന്‍ഗ്രാമങ്ങളിലെ ശരാശരി ദളിത്ജീവിതമാണ് എഴുത്തുകാരാല്‍ നിവര്‍ത്തിവെയ്ക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തെ ഒരോസമയം പ്രതിസന്ധിയിലാക്കുന്ന ഭൌതികവും ആത്മീയവുമായ തടസ്സങ്ങള്‍ ഇവിടെ പരിഗണനാവിഷയമാകുന്നു.
₹100.00 ₹95.00
ഹൃദയ
ഭുക്ക്
വി.കെ ദീപ
നിരന്തരം ചതിക്കുന്ന ബോധത്തിനും ജീവിതത്തിനും മീതെ
യേശു എന്ന പ്രത്യാശകൊണ്ടൊരു സുരക്ഷാകവചം തീര്‍ക്കാന്‍ ശ്രമിക്കുന്ന ജറീറ്റയുടെയും മകള്‍ ജസബലിന്റെയും കഥ
പറയുന്ന ഹൃദയഭുക്ക്, പരാജിതനായ ഒരെഴുത്തുകാരന്റെയും
വിസ്മയവേഗത്തിലുള്ള പ്രശസ്തികൊണ്ട് പിതാവിന്റെ
അപകര്ഷബോധത്തിന് സ്വയമറിയാതെ ആക്കംകൂട്ടുന്ന
എഴുത്തുകാരനായ മകന് ഐവാന്റെയും അവര്‍ക്കിടയില്‍
സ്വന്തം നിലപാട് എന്ന വിഷമഘട്ടത്തില്പ്പെട്ടുപോകുന്ന
ഭാര്യയും അമ്മയുമായ എസ്തേറിന്റെയും ജീവിതം പറയുന്ന
ഹിഡുംബി… തുടങ്ങി പുത്രം, സദാചാരം, വലിച്ചെറിഞ്ഞ നങ്കൂരം, വീ ഫോര്‍ യൂ, ഇലകള്‍ വിധി പറയും കാലം,
ചീവീടും രാപ്പാടിയും, ആത്മാക്കളുടെ വീട്, ഉഭയജീവിതം,
മൂന്നാമന്, വേട്ടയുടെ മനശ്ശാസ്ത്രം എന്നിങ്ങനെ
പല വഴികളിലൂടെ പറഞ്ഞുപറഞ്ഞ് മനുഷ്യന്റെ വ്യത്യസ്ത
വ്യാഖ്യാനങ്ങളായിത്തീരുന്ന പന്ത്രണ്ടു കഥകള്‍.
വി.കെ. ദീപയുടെ ഏറ്റവും പുതിയ കഥാസമാഹാരം.
₹180.00 ₹155.00
ഹിറ്റ്ലറും
തോറ്റ
കുട്ടിയും
കെ.എസ് രീതീഷ്
ഹിറ്റ്ലറും തോറ്റ കുട്ടിയും എന്ന ഈ കഥാസമാഹാരം വിഭിന്ന
ജീവിതാഖ്യാനങ്ങളുടെ സഞ്ചയികയാണ്. രതീഷ് ഈ
ജീവിതപാതകളിലൂടെ സഞ്ചരിക്കുമ്പോള്‍, അതിന്റെ വന്യവും
അപരിചിതവുമായ ആഴങ്ങളെ തിരിച്ചറിയുന്നു. ജീവിതം
സുഗമമായ ഒരു സഞ്ചാരവഴിയല്ലെന്ന് ഓരോ കഥയിലൂടെയും
ഓര്‍മ്മിപ്പിക്കുന്നു. ഓരോ കഥയിലും കഥാകൃത്തിന്റെ നിഴലും
വെളിച്ചവുമുണ്ട്; അത് അനുഭവത്തിന്റെയും നിരീക്ഷണത്തിന്റെയും
കണ്ടെത്തലിന്റെയുമാണ്. യാഥാര്‍ത്ഥ്യത്തില്‍നിന്ന് ഭാവനയുടെ
ചക്രവാളങ്ങള്‍ സൃഷ്ടിക്കുമ്പോള്‍, അതില്‍ കടുത്ത വര്‍ണ്ണങ്ങളാണ്
പടരുന്നത്. ഒരു കഥയും ആഹ്ലാദത്തിന്റെ പ്രസന്നതയില്‍
അവസാനിക്കുന്നില്ല. പതിമൂന്ന് കഥകളും അതാണ്
സാക്ഷ്യപ്പെടുത്തുന്നത്. -പ്രദീപ് പനങ്ങാട്
കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ കഥാസമാഹാരം
₹190.00 ₹165.00
പടച്ചോത്തി
ഷാമി കുഞ്ഞിപ്പേരി
ഭാഷയിലും, കഥപറച്ചിലിന്റെ ശൈലിയിലും ഷാമി പുലര്‍ത്തിയിരിക്കുന്ന കൈയൊതുക്കം വിസ്മയിപ്പിക്കുന്നതാണ്. കഥയെ ആഴമുള്ള ചിന്തയാക്കി രൂപപ്പെടുത്താന്‍ ഭാഷയുടെ സൂക്ഷമധ്വനികളെ അവര്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നു. അങ്ങനെ കഥ വെറും നേരംപോക്കെല്ലന്നും, തനിക്ക് ഈ സമൂഹത്തോട് പറയാനുള്ള കാര്യങ്ങളെ ആര്‍ജവത്തോടെ പറയാനുള്ള വഴി തേടലാണെന്നും അവര്‍ കാണിച്ചുതരുന്നു. അതുകൊണ്ടു തന്നെയാണ് ക്ഷണികവായന കൊണ്ട് മറികടക്കാവുന്ന ഒന്നല്ല ഷാമിയുടെ കഥാലോകം എന്ന് ആദ്യം തന്നെ എനിക്ക് തോന്നിയത്. വായനക്ക് ശേഷവും ഉള്ളിലേക്ക് ഒരു പുഴ പോലെ ഷാമിയുടെ കഥകള്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. – ഐസക് ഈപ്പന് (അവതാരികയില്‍ നിന്ന്)
₹170.00 ₹155.00
കറുത്തവരുടെ കടല്‍
സജിനി എസ്
മനുഷ്യജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ആവിഷ്കരിക്കുന്ന കഥകള്‍. നമ്മുടെ ജീവിതത്തിന്റെ ആകാശങ്ങളില്‍ വന്നു നിറയുന്ന വന്ധ്യമേഘങ്ങള്‍ കഥാകാരി കാണാതെ പോകുന്നില്ല. അടിത്തട്ടിലെ മനുഷ്യജീവിതവും ഗവേഷകരുടെ ലോ കവും ഒരുപോലെ പരിചിതമാണീ കഥാ കാരിക്ക്. ആധുനിക കഥയുടെ ആരു റപ്പും കേവല നറേഷനില്‍നിന്നുള്ള കുതറലും കാല്പനികതാ ജടിലതയുടെ നിരാകരണവും ഈ കഥകളില്‍ മുദ്ര ചാര്‍ത്തുന്നു.
₹110.00 ₹95.00
പെണ്
കഥകള്‍
രബീന്ദ്രനാഥ ടാഗോര്‍
വിവര്‍ത്തനം: പ്രഭാ. ആര്. ചാറ്റര്‍ജി
യാഥാസ്ഥിതിക മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്ന ഇന്ത്യന്‍ പിതൃദായക്രമ സമൂഹത്തിനെതിരെ വ്യത്യസ്ത നിലപാടുകളില്‍ നിന്നുകൊണ്ട് പടപൊരുതുന്ന പന്ത്രണ്ട് സ്ത്രീകഥാപാത്രങ്ങളെയാണ് ടാഗോര്‍ ഈ കഥകളില്‍ അവതരിപ്പിക്കുന്നത്. അജ്ഞതയും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങു വാഴുന്ന ഭാരതീയസമൂഹത്തില്‍ പാതിവ്രത്യസങ്കല്പം സ്ത്രീകള്‍ക്ക് തടവറയൊരുക്കുന്നതെങ്ങനെയെന്ന് ടാഗോര്‍ ഈ കഥാപാത്രങ്ങളിലൂടെ വിശദീകരിക്കുന്നു. ഈ പെണ്ണുങ്ങള്‍ക്ക് പ്രണയമുണ്ട്, കാമമുണ്ട്, ഒടുങ്ങാത്ത മനോബലമുണ്ട്, മോഹങ്ങളും മോഹഭംഗങ്ങളുമുണ്ട്. അടിച്ചമര്‍ത്തലിനെതിരെ സമരത്തിലേര്‍പ്പെടുന്ന ഇന്ത്യന്‍ സ്ത്രീത്വത്തെ പ്രതിനിധീകരിക്കുന്ന ഈ പെണ്‍കഥകള്‍ നോബല്‍ സമ്മാന ജേതാവായ ടാഗോറിന്റെ ഫെമിനിസ്റ്റ് ചിന്തകളെയാണ് പ്രകാശിപ്പിക്കുന്നത്.
₹175.00 ₹150.00
വഴി കണ്ടുപിടിക്കുന്നവര്‍
കാരൂര്‍ സ്മാരക പുരസ്കാരം ലഭിച്ച
പന്തിരുകുലം ഉള്‍പ്പെടെ ഏഴു കഥകള്‍
ഏകാന്തവും സങ്കീര്‍ണവും കലുഷിതവുമായ ജീവിതസാഹചര്യങ്ങളെ മറികടന്നുകൊണ്ടൊരു മുന്നോട്ടുപോക്കിനായി താന്താങ്ങളുടെ വഴി കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവരുടെ കഥകള്‍. ആ വഴിയാത്രയ്ക്കിടെ വിചാരിച്ചിടത്തെത്തുന്നവരും വഴിയമ്പലം തേടുന്നവരും വീണുപോകുന്നവരും എല്ലാം ചേര്‍ന്ന് ഈ കഥകള്‍ പൂര്‍ത്തിയാക്കുന്നു. പ്രശ്നോത്തരി, നായകന്, വെറുതെ വര്‍ത്തമാനം പറഞ്ഞു നടന്ന് വഴി കണ്ടുപിടിക്കുന്നവര്‍, സമയരേഖയിലൊരു ശരാശരി ജീവിതം, കണ്ടശ്ശാംകടവ്, പന്തിരുകുലം, ചാവുസാക്ഷ്യം എന്നിങ്ങനെ ഏഴു കഥകള്‍.
ദേവദാസ് വി.എം. എഴുതിയ കഥകളുടെ ഏറ്റവും പുതിയ സമാഹാരം
₹160.00 ₹135.00
പോയവരും
പറഞ്ഞ
യച്ചവരും
ശത്രുഘ്നന്‍
ഒരുപാട് നിഗൂഢതകളുടെയും
ആകസ്മികതകളുടെയും വ്യത്യസ്തതകളുടെയും
ലോകമാണ് ഇതെ് സാക്ഷ്യപ്പെടുത്തുകയാണ്
ശത്രുഘ്നന്റെ കഥകള്‍. കഥകള്‍ മിക്കവാറും
സഞ്ചരിച്ചെത്തുക ഒരു നിഗൂഢ കേന്ദ്രത്തിലേക്കാണ്.
ശത്രുഘ്നന്റെ കഥകളില്‍ അത് സാധാരണ പ്രഭാവമുള്ള
മനുഷ്യരില്‍ കേന്ദ്രീകരിക്കുു. അവരെക്കുറിച്ചുള്ള
വിസ്മയങ്ങളില്‍ കഥ സംഗ്രഹിക്കപ്പെടുു.
വിചിത്ര മനുഷ്യയാഥാര്ത്ഥ്യങ്ങളിലോ ഭാവനയിലോ
സഞ്ചരിക്കാനാണ് ശത്രുഘാനന്റെ കഥകള്‍ക്ക് പ്രിയം.
അവരുടെയും അവരെക്കുറിച്ചുള്ള ചോദ്യങ്ങളുടെയും
പൊരുളറിയാതെ അനിശ്ചിതമായി കഥകള്‍
വിരാമം തേടുന്നു.
₹200.00 ₹170.00
ഭായ്ബസാര്‍
റീന പി.ജി
മനുഷ്യരുടെ ഉള്ളകങ്ങളില്‍നിന്നും ഒരു സ്ത്രീക്കുമാത്രം ചികഞ്ഞെടുക്കാന്‍ കഴിയുന്ന ചില ജീവിത സന്ദര്‍ഭങ്ങളുണ്ട്, അത്തരം ചില സന്ദര്‍ഭങ്ങളുടെ തീക്ഷ്ണമായ ആഖ്യാനമാണ് ഈ സമാഹാരത്തിലെ കഥകള്‍.
₹150.00 ₹135.00
അഭയാര്‍ത്ഥികളുടെ
പകല്‍
ബി ഉണ്ണികൃഷ്ണന്
‘സാധാരണ മനുഷ്യരുടെ ഗൃഹാതുര ത്വത്തിന്റെയും ദുഃഖത്തിന്റെയും വിഷാ ദത്തിന്റെയും നിരാശയുടെയും വ്യഥ യുടെയും അനാഥത്വത്തിന്റെയും ക്ഷോഭത്തിന്റെയും അസ്തിത്വ സം ഘര്ഷത്തിന്റെയും വളരെ നേര്‍ത്ത ഭാവങ്ങളിലുള്ള വാങ്ങ്മയങ്ങളാണ് ഈ സമാഹാരത്തിലുള്ളത്. ഇവ പല പ്പോഴും നമ്മുടെ കാലത്തിന്റെ എഴുപ തുകളെ ഓര്‍മ്മപ്പെടുത്തുന്നു.
കെ.അരവിന്ദാക്ഷന്
1969-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വിഷുപ്പതിപ്പ് സാഹിത്യ മത്സരത്തില്‍ ”മുഖങ്ങള്‍’ എന്ന കഥയിലൂടെ പ്രകാ ശിതനായ ബി. ഉണ്ണികൃഷ്ണന് നീണ്ട നിശബ്ദതയ്ക്കുശേഷം അഭ യാര് ത്ഥി കളുടെ പകലുമായി തിരിച്ചുവരുന്നു
₹130.00 ₹110.00
ഞങ്ങളുടെ
പ്രിയപ്പെട്ട
കഥകള്‍
എഡിറ്റര്‍: അബു ഇരിങ്ങാട്ടിരി
പി.എന്‍ വിജയന്, സത്യനാഥ് രാമനാട്ടുകര, ഹബീബ് സര്‍ഗം, ഷെരീഫ് വി. കാപ്പാട്, സലാം കരുവമ്പൊയില്‍, ശ്രീകല വാസുകി, ഷീന ആമി, അബ്ദുല്ല പനമരം, എ.പി അന്‍വര്‍ വണ്ടൂര്‍, സുഹൈല്‍ ജഫനി, എം.പി വിജയകുമാര്‍, എം.എ റഷീദ് പുത്തൂര്‍, സതി നായര്‍, ഷബീര്‍ ചെറുകാട്, യൂനുസ് ചെമ്മന്‍കുഴി
നല്ല അനുഭവമുള്ളവരും ആസ്വാദ്യകരമായി കഥ പറയാന്‍ കെല്‍പ്പുള്ളവരുമായ 15 പേരുടെ കഥകള്‍. കാലത്തെയും ചരിത്രത്തെയും കുട്ടുപിടിച്ച് ജീവിതത്തന്റെ ഉദാത്തവും നിഗൂഢവുമായ അവസ്ഥകള്‍ ഹൃദയത്തില്‍ തട്ടുംവിധം ഇവര്‍ ആവിഷ്കരിക്കുന്നു. അനുഭവങ്ങളുടെ കടുത്ത വിങ്ങലുകളും പ്രതീക്ഷകളുടെ സ്പന്ദനങ്ങളുമുണ്ട് ഈ കഥകളില്‍.
കഥയുടെ ലോകവും ഭാഷയും പൂര്‍വ്വാധികം പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ ഈ രചനകള്‍ ഇനിയും ഏറെ വായിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്.
₹130.00 ₹110.00
പാവാട
ലിജിഷ എ.ടി
നാരങ്ങമഞ്ഞ ഇലകളും ലാവണ്ടര്‍ നിറമുള്ള പൂക്കളും വിരിയുന്ന നീണ്ട മരങ്ങളും പര്‍പ്പിള്‍ നിറമുള്ള ജലവുമൊഴുകുന്ന ആ താഴ് വരയിലേക്കൊരിക്കല് എത്തിപ്പെടണമെന്നാണാഗ്രഹം. മണ്ണുമൂടിയ മഞ്ഞുപാളികള്ക്കിടിയില് ശീതകാലനിദ്രയിലെന്നവണ്ണം മരിച്ചുകിടക്കണമൊരിക്കല്!. മറ്റൊരു കാലത്ത്, മറ്റാരെങ്കിലുമൊരിക്കല് ഗവേഷണം ചെയ്യുമ്പോള്‍ ഒരു കാലത്തിന്റെ അടയാളമായി മാറാന്‍.
₹120.00 ₹100.00
ആര്‍ക്കും
വേണ്ടാത്ത
ഒരു കണ്ണ്
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
അഗാധമായ, അനന്തമായ ഇരുട്ട് വാപിളര്‍ന്നുനില്‍ക്കുന്ന ഈ കെട്ട കാലത്തിന്റെ മുനമ്പിലും ‘മനുഷ്യന്’ എന്ന വിശുദ്ധപദം ചുണ്ടില്‍ പേറുന്ന, അത് ആവര്‍ത്തിച്ചുരുവിടുന്ന കഥകള്‍. ആരും ബാക്കിയാകാത്ത വഴികളിലൂടെ ധൃതിപിടിച്ചോടുവാന്‍ ലോകം തയ്യാറെടുക്കുമ്പോള്‍, അന്തിമകാഹളത്തിനായി ചെവിയോര്‍ക്കുമ്പോള്‍, കരുണയുടെ മന്ദസ്മിതം ഹൃദയത്തിലേക്കു ചൊരിയുന്ന രചനകള്‍. ‘ജീവിതത്തിന്റെ അകഞരമ്പുകള്‍ കാണാന്‍ കെല്പുള്ള’ കണ്ണാണ്, ‘രാത്രിയുടെ കാവല്‍ക്കാരനായ’ ഈ എഴുത്തുകാരന്റേത്.
₹120.00 ₹100.00
നോവല്‍
മാഫിയ
നകുല്‍ വി.ജി
ഈ നോവെല്ലസമാഹാരത്തിലെ കഥകള്‍ ഉണ്മയുടെയും മായയുടെയും ഏറ്റവും സാന്ദ്രതയേറിയ, നാളിതുവരെയുള്ള ലോകബോധ്യങ്ങളും ആര്‍ജിത അറിവുകളും അപകടകരമായി തെറ്റിപ്പോകുന്ന, മറ്റേതോ ഒരു ബലനിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുകയാണെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു അനന്യ ഇടയാകുന്നു.
അവതാരികയില്‍ വി. ജയദേവ്
ഒരു പേക്കിനാവിനുള്ളില്‍ വായനക്കാരെ കുടുക്കിക്കളയുന്ന, അവരെ വിടാതെ പിന്തുടര്ന്നു വേട്ടയാടുന്ന നാലു നോവെല്ലകള്‍. കൊല തൊഴിലാക്കിയവരും, ആത്മഹത്യയ്ക്കു കുറുക്കുവഴി തേടുന്നവരും, ശവത്തിനു കാവലിരിക്കുന്നവരും, അബോധത്തിലും രതിയുടെ തരിപ്പ് ഉടലിലറിയുന്നവരുമൊക്കെയാണ് ഈ ‘സൈക്കഡലിക്’ റിപ്പബ്ലിക്കില്‍ പൗരത്വം നേടിയിരിക്കുന്നത്. ഭയം നട്ടെല്ലിനെ നക്കിത്തുടയ്ക്കുകയും ഉദ്വേഗം സിരാപടലത്തെ ചൂടുപിടിപ്പിക്കുകയും ചെയ്യുന്ന – അത്യന്തം വിഭ്രാമകവുമായ – ഒരു ‘ഹൈ റിസ്ക്’ രചനാലോകമാണിത്.
സുധീഷ് കോട്ടേമ്പ്രത്തിന്റെ ചിത്രീകരണം
₹120.00 ₹100.00
ആയിരത്തൊന്നു രാവുകളിലെ
നര്‍മ്മകഥകള്‍
പുനരാഖ്യാനം: ഗഫൂര്‍ അറക്കല്‍
ചിത്രീകരണം: റോണി ദേവസ്യ
ലോകപ്രശസ്തമായ ആയിരത്തൊന്നുരാവുകളില്നിന്ന് തിരഞ്ഞെടുത്ത നര്‍മ്മകഥകളുടെ സമാഹാരം. ഒരുദിവസത്തെ സുല്‍ത്താന്‍, ഗോഹയുടെ കഥകള്‍, വര്‍ഷത്തിലൊരിക്കല്‍ മാത്രം കള്ളം പറയുന്ന അടിമയുടെ കഥ, രണ്ടു വിദൂഷകര്‍, രണ്ടു ഭര്ത്താക്കന്മാര്, ലോകസമാധാനം, ബുദ്ധിമാനായ ബുഹ്ലൂല്‍, കാസിമിന്റെ ചെരുപ്പ്, കറുപ്പുതീറ്റക്കാരനായ മുക്കുവന്റെ കഥ, പുരുഷപ്രസവം, ന്യായാധിപന്റെ ന്യായങ്ങള്‍, തസ്കരവീരന്… തുടങ്ങി ഇരുപതു നര്‍മ്മകഥകള്‍.
കവിയും നോവലിസ്റ്റും തിരക്കഥാകൃത്തുമായ ഗഫൂര്‍ അറക്കലിന്റെ പുനരാഖ്യാനം.
₹140.00 ₹120.00
കാറ്റും
വെയിലും
ഇലയും
പൂവും
പോലെ
ഷാഹിന ഇ.കെ.
വാര്‍ത്തകളിലും ചര്‍ച്ചകളിലുമല്ലാതെ ട്രാന്‍സ്ജെന്‍ഡര്‍ എന്ന യാഥാര്‍ത്ഥ്യം സ്വന്തം ജീവിതത്തിന്റെ ശാന്തസാകുമാര്യങ്ങളിലേക്ക് പൊടുന്നനെ കടന്നുകയറുമ്പോള്‍ ഒരു ശരാശരി മലയാളി സ്ത്രീ നേരിടുന്ന മാനസികസംഘര്‍ഷങ്ങളുടെ കഥയായ അവനവള്. വര്‍ണ-വര്‍ഗ്ഗ വിവേചനങ്ങള്‍ക്കതീതമായ നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യന്‍ കാഴ്ചപ്പാടിന്റെ വിശാലസുന്ദരമായ സാംസ്കാരികഭൂമികയില്‍ സ്വന്തം അസ്തിത്വം തേടുന്നവരുടെ നിസ്സഹായത കൊണ്ടെഴുതിയ ദളിതന്, വീട്ടിനകത്തും പുറത്തും ജീവിതത്തിന്റെ ഏതു വളവിലും തിരിവിലും പെണ്ണിനെ കാത്തിരിക്കുന്ന നഖമൂര്‍ച്ചകള്‍ക്കുമേല്‍ അതിജീവനത്തിന്റെ പോര്‍മുഖം തുറക്കുന്ന കഥകളായ കാറ്റും വെയിലും ഇലയും പുവും പോലെ, കര്‍ത്താവിന്റെ തിരഞ്ഞെടുപ്പുകശ്… തുടങ്ങി ജലം, ശവം പറുദീസാനഷ്ടങ്ങള്‍ , ഉയ്യാല ലൂഗവയ്യാ, നഗരം പഴയതാകുന്നു,
ചില കരച്ചിലുകള്‍, അകത്തുനിന്നോ പുറഠത്തുനിന്നോ ,
മുഹമ്മദന്‍ ഇക്കോണമി എന്നിങ്ങനെ പന്ത്രണ്ടു കഥകള്‍
ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹190.00 ₹165.00
ക്വീന്‍
ഓഫ്
അറീന
ശ്രീധരന് ചമ്പാട്
അവള് തന്നെ എന്നോ മറന്നുപോയ മൂന്ന് വാക്കുകള്‍!
ക്വീന്‍ ഓഫ് അറീന! ക്വീന്‍ ഓഫ് അറീന! ഇനി ഒരുവേള ആ വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ആ ദിനങ്ങള്‍ എന്നോ അസ്തമിച്ചു പോയിരിക്കുന്നു. മുടിയിഴകളില്‍ നരവീണുതുടങ്ങി. ചെന്നികളിലും കഴുത്തിലും മറച്ചുപിടിക്കാന്‍ കഴിയാത്ത ചുളിവുകള്‍. കണ്തടങ്ങളില് തെളിഞ്ഞു വരുന്ന കാളിമ. ക്വീന്‍ ഓഫ് അറീന! എന്ന നാദിരയെ ഇനി ആരും തിരിച്ചറഞ്ഞുവെന്ന് വരില്ല. സര്‍ക്കസ് ജീവിതത്തിന്റെ ഉള്ളകങ്ങളെ തുറന്നു കാണിക്കുന്ന ശ്രീധരന് ചമ്പാടിന്റെ മികച്ച സൃഷ്ടികളിലൊന്ന്
₹140.00 ₹120.00
HUNGER
VAIKOM MUHAMMAD BASHEER
Editor: M.N Karassery
One can very well trace the beginnings of Modernism in Malayalam literature to Basheer and also see elements of what has come to be called the ‘post-Modern’ in his narrative strategies, especially the meta-narrative mode and the parodic approach to history that one may find in a Samuel Beckett, Robbe – Grillet or Salman Rushdie… Critics have compared Kafka’s ‘Hunger Artist’ with Basheer’s Janmadinam (The Birth day) as also Jimenez’s ‘Platero and I’ with Basheer’s Pathummayude Aadu (Pathumma’s Goat) in an attempt to prove he is both modern and universal. But Basheer’s modernism and his trans-national humanism came from his intense rootedness in the soil of his land and community and the hells and heavens he came across in his gipsy-like wanderings. – K. Satchidanandan
₹270.00 ₹243.00
Out of stock
ചെങ്കിസ്ഖാന്റെ
കുതിരകള്‍
വിനു ഏബ്രഹാം
ജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തില്‍ വിശിഷ്ട കലയായി പുനര്‍ജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം, ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിന്‍പറ്റാതെ, എന്നും സ്വകീയ രചനാവഴികള്‍ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകള്‍ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉള്‍വെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന വേളയില്‍ തന്നെ മികച്ച സഹൃദയ ശ്രദ്ധ നേടിയ ചെങ്കിസ്ഖാന്റെ കുതിരകള്‍. രാത്രികളുടെ രാത്രി. ബ്രൈമൂറിലെ വിളക്കുകള്‍, ഓരി തുടങ്ങി പന്ത്രണ്ട് കഥകള്‍.
₹190.00 ₹171.00
കഥ
സോക്രട്ടീസ് കെ വാലത്ത്
”സോക്രട്ടീസ് കെ. വാലത്തിന്റെ കഥകള്‍ക്കും വായനക്കാര്ക്കുമിടയ്ക്ക് ഒരു പാലത്തിന്റെ ആവശ്യമില്ല. ലളിതവും ചടുലവുമായ തുടക്കത്തിലൂടെ വായനക്കാരെ നേരിട്ടുതന്നെ ആകര്‍ഷിക്കുകയും വൈകാതെ അവരെ അപ്രതീക്ഷിതമായി ഊരാക്കുടുക്കില്പ്പെടുത്തുകയും ചെയ്യുന്ന മാന്ത്രികമായ കെണികളാണിവ. കഥയുടെ ആഖ്യാനമാണോ, അതിലെ ജീവിതമാണോ തങ്ങളെ അകപ്പെടുത്തിയത് എന്ന് അവര്‍ക്കു തിരിച്ചറിയാനാവാതെ വന്നേക്കാം.അപ്പോഴും തങ്ങളുടെതന്നെ ചുറ്റുപാടുകളെയും ജീവിതത്തെയും നേരില്‍ക്കണ്ട് സ്വയം വെളിപ്പെട്ടുപോയതിന്റെ ലജ്ജയില്‍ അവര്‍ സംഭ്രമിച്ചെന്നുംവരാം.” – മനോജ് കുറൂര്‍
₹180.00 ₹160.00
ഏണസ്റ്റ്
ഹെിംഗ് വേ
തിരഞ്ഞെടുത്ത കഥകള്‍
പരിഭാഷ: ബാബു ജോസ്
നല്ല എഴുത്ത് ഒരു ഏകാന്തജീവിതംതന്നെയാണ്. എഴുത്തുകാരന് സ്വന്തം ഏകാന്തത കൈവെടിയുമ്പോള്‍ പൊതുജീവിതത്തില്‍ അയാളുടെ വലുപ്പം വര്‍ധിക്കും. പക്ഷേ, അപ്പോള്‍ മിക്കപ്പോഴും അയാളുടെ എഴുത്തിന്റെ നിലവാരം താഴുന്നു. എന്താണെന്നാല്‍, ഒരു നല്ല എഴുത്തുകാരന് അയാളുടെ ജോലി ഏകാന്തതയിലാണ് ചെയ്യുന്നത്. കൂടാതെ, അയാള്‍ ഓരോ ദിവസവും നിത്യതയെ അഭിമുഖീകരിക്കണം; അല്ലെങ്കില്‍ അതിന്റെ അഭാവത്തെയും. ഒരു യഥാര്‍ഥ എഴുത്തുകാരന് ഓരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം. അപ്രാപ്യമായ എന്തെങ്കിലും നേടാനുള്ള ഒരു പുതിയ ശ്രമമായിരിക്കണം. ഇതുവരെ ആരും ചെയ്തിട്ടില്ലാത്തതിനുവേണ്ടിയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യങ്ങള്‍ വിജയിപ്പിക്കാന്വേണ്ടിയോ ആവണം അയാളുടെ ഉദ്യമം. അങ്ങനെ ചിലപ്പോള്‍, വലിയ
ഭാഗ്യമുണ്ടെങ്കില്‍ അയാള്‍ വിജയിക്കും.
ഏണസ്റ്റ് ഹെമിംഗ് വേ
അസാധാരണമായ ജീവിതവും എഴുത്തുമായി ഇതിഹാസമായി മാറിയ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിംഗ്വേ. ഒന്നാം ലോകയുദ്ധത്തിലെ പട്ടാളക്കാരന്, രണ്ടാം ലോകയുദ്ധത്തിലെ പത്രപ്രവര്ത്തകന്, ഉള്‍ക്കടലിലെ മീന്‍വേട്ടക്കാരന്‍, കാളപ്പോരുകാരന്‍, ആഫ്രിക്കന്‍ വനാന്തരങ്ങളിലെ നായാട്ടുകാരന്, ഫിഡല്‍ കാസ്ട്രോയുടെ കൂട്ടുകാരന്, ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ആരാധനാപാത്രം…
ലോകകഥയിലെ എക്കാലത്തെയും മികച്ച കഥാകൃത്തായി പരിഗണിക്കപ്പെടുന്ന, നോബല്‍ സമ്മാനം നേടിയ ഹെമിംഗ്വേയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം. കഥാകൃത്ത് ബാബു ജോസിന്റെ പരിഭാഷ.
₹160.00 ₹140.00
ക്രൈം ഫയല്‍
സുനില്‍ ഗോപാലകൃഷ്ണന്
വിമോചനത്തിനായുള്ള വ്യഗ്രത നിറഞ്ഞുനില്ക്കുന്ന എട്ടു കഥകളുടെ സമാഹാരം. ബാധയേറ്റാലെന്നതുപോലുള്ള വന്യമായ ആവേശം ഈ സമാഹാരത്തിലെ ഓരോ കഥകളെയും ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ പ്രവര്‍ത്തിയെയും വികാര വിചാരങ്ങളെയും ഈ കാടിരുട്ട് ആകമാനമായി സ്വാധീനിക്കുന്നു. അമര്‍ച്ച ചെയ്യപ്പെട്ട അബോധ കാമനകളുടെ ശക്തമായ ആവിഷ്കരണവും കഥാപാത്ര രൂപീകരണത്തില്‍ പുലര്‍ത്തുന്ന സാധാരണമല്ലാത്ത സൂക്ഷ്മതയുമാണ് ഈ സമാഹാരത്തിന്റെ മുഖമുദ്രയാവുന്നത്.
₹149.00 ₹125.00
മരണത്തിന്റെ
ചിത്രങ്ങള്‍
ആര്.പി പ്രകാശന്
കാലത്തിന്റെ നനുത്ത അടരുകള്‍ കഥകളാക്കി പരിവര്‍ത്തിപ്പിച്ച ഭാവനാലോകം ഈ കഥാസമാഹാരത്തെ അനന്യമാക്കുന്നു. ജീവിതത്തിന്റെ നിഴലും നിലാവും ഇഴചേര്‍ന്ന ഇരുപത്തിമൂന്ന് കഥകളുടെ പുതിയ സമാഹാരം.
₹129.00 ₹110.00
സി.പി സാബുവിന്റെ
കഥകള്‍
സാബു സി.പി
സൗമ്യമായ നര്‍മവും സാര്‍വലൗകികമായ മാനുഷികതയും സഹിഷ്ണുതയും സൗഹൃദാത്മകതയും സൂക്ഷ്മമായ ജീവിത നിരീക്ഷണവും ഒന്നുചേര്‍ന്ന് ഈ കഥകള്‍ നമുക്ക് തരുന്നത് സവിശേഷവും മനോഹരവുമായ ഒരു വായനാനുഭവമാണ്.
– സക്കറിയ
സി.പി. സാബു അറുപതുകളിലും എഴുപതുകളിലും ആനുകാലികങ്ങളില്‍ സ്ഥിരമായി നല്ല കഥകള്‍ എഴുതിയിരുന്നു. ഡല്‍ഹിയിലെ പ്രശസ്തനായ മലയാളി എഴുത്തുകാരനായിരുന്നു. എന്തു കൊണ്ടോ, അദ്ദേഹം തുടര്‍ച്ചയായി എഴുതുകയോ എഴുതിയവ പുസ്തകമാക്കുകയോ ചെയ്തില്ല.
– എം. മുകുന്ദന്
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പതിനെട്ട് കഥകളുടെ സമാഹാരം. ഒപ്പം നമ്പൂതിരി, എ.എസ്., എം.വി. ദേവന്
തുടങ്ങിയവരുടെ ചിത്രങ്ങളും.
₹325.00 ₹280.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us