ക്വീന്‍
ഓഫ്
അറീന
ശ്രീധരന് ചമ്പാട്
അവള് തന്നെ എന്നോ മറന്നുപോയ മൂന്ന് വാക്കുകള്‍!
ക്വീന്‍ ഓഫ് അറീന! ക്വീന്‍ ഓഫ് അറീന! ഇനി ഒരുവേള ആ വാക്കുകള്‍ക്ക് വേണ്ടി കാതോര്‍ക്കുന്നതില്‍ അര്‍ത്ഥമില്ല. ആ ദിനങ്ങള്‍ എന്നോ അസ്തമിച്ചു പോയിരിക്കുന്നു. മുടിയിഴകളില്‍ നരവീണുതുടങ്ങി. ചെന്നികളിലും കഴുത്തിലും മറച്ചുപിടിക്കാന്‍ കഴിയാത്ത ചുളിവുകള്‍. കണ്തടങ്ങളില് തെളിഞ്ഞു വരുന്ന കാളിമ. ക്വീന്‍ ഓഫ് അറീന! എന്ന നാദിരയെ ഇനി ആരും തിരിച്ചറഞ്ഞുവെന്ന് വരില്ല. സര്‍ക്കസ് ജീവിതത്തിന്റെ ഉള്ളകങ്ങളെ തുറന്നു കാണിക്കുന്ന ശ്രീധരന് ചമ്പാടിന്റെ മികച്ച സൃഷ്ടികളിലൊന്ന്
₹140.00 ₹120.00
HUNGER
VAIKOM MUHAMMAD BASHEER
Editor: M.N Karassery
One can very well trace the beginnings of Modernism in Malayalam literature to Basheer and also see elements of what has come to be called the ‘post-Modern’ in his narrative strategies, especially the meta-narrative mode and the parodic approach to history that one may find in a Samuel Beckett, Robbe – Grillet or Salman Rushdie… Critics have compared Kafka’s ‘Hunger Artist’ with Basheer’s Janmadinam (The Birth day) as also Jimenez’s ‘Platero and I’ with Basheer’s Pathummayude Aadu (Pathumma’s Goat) in an attempt to prove he is both modern and universal. But Basheer’s modernism and his trans-national humanism came from his intense rootedness in the soil of his land and community and the hells and heavens he came across in his gipsy-like wanderings. – K. Satchidanandan
₹270.00 ₹243.00
Out of stock
ചെങ്കിസ്ഖാന്റെ
കുതിരകള്‍
വിനു ഏബ്രഹാം
ജീവിതത്തിന്റെ സമസ്ത തലങ്ങളും അനുപമമായ ഭാവനയുടെ സൗന്ദര്യത്തില്‍ വിശിഷ്ട കലയായി പുനര്‍ജനിക്കുന്നവയാണ് വിനു ഏബ്രഹാമിന്റെ കഥാലോകം, ഏതെങ്കിലും പ്രത്യേക ഭാവുകത്വത്തെ പിന്‍പറ്റാതെ, എന്നും സ്വകീയ രചനാവഴികള്‍ പിന്തുടരുന്ന കഥാകാരന്റെ തഴക്കം ഏറെ കരുത്തോടെ ഈ കഥകള്‍ വിളിച്ചോതുന്നു. ഒരേ സമയം തീവ്രമായി കാലികമാവുകയും ഉള്‍വെളിച്ചത്തോടെ കാലാതീതമായിത്തീരുകയും ചെയ്യുന്ന കഥകളാണ് ഈ സമാഹാരത്തില്‍ ഉള്ളത്. പ്രമുഖ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന വേളയില്‍ തന്നെ മികച്ച സഹൃദയ ശ്രദ്ധ നേടിയ ചെങ്കിസ്ഖാന്റെ കുതിരകള്‍. രാത്രികളുടെ രാത്രി. ബ്രൈമൂറിലെ വിളക്കുകള്‍, ഓരി തുടങ്ങി പന്ത്രണ്ട് കഥകള്‍.
₹190.00 ₹171.00
കഥ
സോക്രട്ടീസ് കെ വാലത്ത്
”സോക്രട്ടീസ് കെ. വാലത്തിന്റെ കഥകള്‍ക്കും വായനക്കാര്ക്കുമിടയ്ക്ക് ഒരു പാലത്തിന്റെ ആവശ്യമില്ല. ലളിതവും ചടുലവുമായ തുടക്കത്തിലൂടെ വായനക്കാരെ നേരിട്ടുതന്നെ ആകര്‍ഷിക്കുകയും വൈകാതെ അവരെ അപ്രതീക്ഷിതമായി ഊരാക്കുടുക്കില്പ്പെടുത്തുകയും ചെയ്യുന്ന മാന്ത്രികമായ കെണികളാണിവ. കഥയുടെ ആഖ്യാനമാണോ, അതിലെ ജീവിതമാണോ തങ്ങളെ അകപ്പെടുത്തിയത് എന്ന് അവര്‍ക്കു തിരിച്ചറിയാനാവാതെ വന്നേക്കാം.അപ്പോഴും തങ്ങളുടെതന്നെ ചുറ്റുപാടുകളെയും ജീവിതത്തെയും നേരില്‍ക്കണ്ട് സ്വയം വെളിപ്പെട്ടുപോയതിന്റെ ലജ്ജയില്‍ അവര്‍ സംഭ്രമിച്ചെന്നുംവരാം.” – മനോജ് കുറൂര്‍
₹180.00 ₹160.00
ഏണസ്റ്റ്
ഹെിംഗ് വേ
തിരഞ്ഞെടുത്ത കഥകള്‍
പരിഭാഷ: ബാബു ജോസ്
നല്ല എഴുത്ത് ഒരു ഏകാന്തജീവിതംതന്നെയാണ്. എഴുത്തുകാരന് സ്വന്തം ഏകാന്തത കൈവെടിയുമ്പോള്‍ പൊതുജീവിതത്തില്‍ അയാളുടെ വലുപ്പം വര്‍ധിക്കും. പക്ഷേ, അപ്പോള്‍ മിക്കപ്പോഴും അയാളുടെ എഴുത്തിന്റെ നിലവാരം താഴുന്നു. എന്താണെന്നാല്‍, ഒരു നല്ല എഴുത്തുകാരന് അയാളുടെ ജോലി ഏകാന്തതയിലാണ് ചെയ്യുന്നത്. കൂടാതെ, അയാള്‍ ഓരോ ദിവസവും നിത്യതയെ അഭിമുഖീകരിക്കണം; അല്ലെങ്കില്‍ അതിന്റെ അഭാവത്തെയും. ഒരു യഥാര്‍ഥ എഴുത്തുകാരന് ഓരോ പുസ്തകവും ഒരു പുതിയ തുടക്കമായിരിക്കണം. അപ്രാപ്യമായ എന്തെങ്കിലും നേടാനുള്ള ഒരു പുതിയ ശ്രമമായിരിക്കണം. ഇതുവരെ ആരും ചെയ്തിട്ടില്ലാത്തതിനുവേണ്ടിയോ അല്ലെങ്കില്‍ മറ്റുള്ളവര്‍ ശ്രമിച്ചു പരാജയപ്പെട്ട കാര്യങ്ങള്‍ വിജയിപ്പിക്കാന്വേണ്ടിയോ ആവണം അയാളുടെ ഉദ്യമം. അങ്ങനെ ചിലപ്പോള്‍, വലിയ
ഭാഗ്യമുണ്ടെങ്കില്‍ അയാള്‍ വിജയിക്കും.
ഏണസ്റ്റ് ഹെമിംഗ് വേ
അസാധാരണമായ ജീവിതവും എഴുത്തുമായി ഇതിഹാസമായി മാറിയ എഴുത്തുകാരനാണ് ഏണസ്റ്റ് ഹെമിംഗ്വേ. ഒന്നാം ലോകയുദ്ധത്തിലെ പട്ടാളക്കാരന്, രണ്ടാം ലോകയുദ്ധത്തിലെ പത്രപ്രവര്ത്തകന്, ഉള്‍ക്കടലിലെ മീന്‍വേട്ടക്കാരന്‍, കാളപ്പോരുകാരന്‍, ആഫ്രിക്കന്‍ വനാന്തരങ്ങളിലെ നായാട്ടുകാരന്, ഫിഡല്‍ കാസ്ട്രോയുടെ കൂട്ടുകാരന്, ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെ ആരാധനാപാത്രം…
ലോകകഥയിലെ എക്കാലത്തെയും മികച്ച കഥാകൃത്തായി പരിഗണിക്കപ്പെടുന്ന, നോബല്‍ സമ്മാനം നേടിയ ഹെമിംഗ്വേയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത മികച്ച കഥകളുടെ സമാഹാരം. കഥാകൃത്ത് ബാബു ജോസിന്റെ പരിഭാഷ.
₹160.00 ₹140.00
ക്രൈം ഫയല്‍
സുനില്‍ ഗോപാലകൃഷ്ണന്
വിമോചനത്തിനായുള്ള വ്യഗ്രത നിറഞ്ഞുനില്ക്കുന്ന എട്ടു കഥകളുടെ സമാഹാരം. ബാധയേറ്റാലെന്നതുപോലുള്ള വന്യമായ ആവേശം ഈ സമാഹാരത്തിലെ ഓരോ കഥകളെയും ചൂഴ്ന്നു നില്‍ക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ പ്രവര്‍ത്തിയെയും വികാര വിചാരങ്ങളെയും ഈ കാടിരുട്ട് ആകമാനമായി സ്വാധീനിക്കുന്നു. അമര്‍ച്ച ചെയ്യപ്പെട്ട അബോധ കാമനകളുടെ ശക്തമായ ആവിഷ്കരണവും കഥാപാത്ര രൂപീകരണത്തില്‍ പുലര്‍ത്തുന്ന സാധാരണമല്ലാത്ത സൂക്ഷ്മതയുമാണ് ഈ സമാഹാരത്തിന്റെ മുഖമുദ്രയാവുന്നത്.
₹149.00 ₹134.00
മരണത്തിന്റെ
ചിത്രങ്ങള്‍
ആര്.പി പ്രകാശന്
കാലത്തിന്റെ നനുത്ത അടരുകള്‍ കഥകളാക്കി പരിവര്‍ത്തിപ്പിച്ച ഭാവനാലോകം ഈ കഥാസമാഹാരത്തെ അനന്യമാക്കുന്നു. ജീവിതത്തിന്റെ നിഴലും നിലാവും ഇഴചേര്‍ന്ന ഇരുപത്തിമൂന്ന് കഥകളുടെ പുതിയ സമാഹാരം.
₹129.00 ₹110.00
സി.പി സാബുവിന്റെ
കഥകള്‍
സാബു സി.പി
സൗമ്യമായ നര്‍മവും സാര്‍വലൗകികമായ മാനുഷികതയും സഹിഷ്ണുതയും സൗഹൃദാത്മകതയും സൂക്ഷ്മമായ ജീവിത നിരീക്ഷണവും ഒന്നുചേര്‍ന്ന് ഈ കഥകള്‍ നമുക്ക് തരുന്നത് സവിശേഷവും മനോഹരവുമായ ഒരു വായനാനുഭവമാണ്.
– സക്കറിയ
സി.പി. സാബു അറുപതുകളിലും എഴുപതുകളിലും ആനുകാലികങ്ങളില്‍ സ്ഥിരമായി നല്ല കഥകള്‍ എഴുതിയിരുന്നു. ഡല്‍ഹിയിലെ പ്രശസ്തനായ മലയാളി എഴുത്തുകാരനായിരുന്നു. എന്തു കൊണ്ടോ, അദ്ദേഹം തുടര്‍ച്ചയായി എഴുതുകയോ എഴുതിയവ പുസ്തകമാക്കുകയോ ചെയ്തില്ല.
– എം. മുകുന്ദന്
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പതിനെട്ട് കഥകളുടെ സമാഹാരം. ഒപ്പം നമ്പൂതിരി, എ.എസ്., എം.വി. ദേവന്
തുടങ്ങിയവരുടെ ചിത്രങ്ങളും.
₹325.00 ₹280.00
അത്ഭുതങ്ങള്‍
കാണും
ജീവിതത്തില്‍
മധുപാല്‍
ചോരയുടെ മണമുള്ള കാറ്റ് പൊതിയുന്ന
ദൃശ്യപരത ചലചിത്രകാരനായ കഥാകാരന്റെ
സിദ്ധിയാണ്.
മനുഷ്യരാശിയുടെ മാറിപ്പോയ ജീവിത
ശൈലിയുടെ ഇരുട്ടും നിലവിളികളുമാണ്
മധുപാലിന്റെ കഥകളില്നിറയുന്നത്.
മണ്ണിനെ ചുംബിക്കാനായുന്നവര് ഏതു നിമിഷവും
മണ്ണിനടിയിലാവുന്ന വേപഥുവോടെ
വാള്‍ത്തലപ്പിനു കീഴെ ചകിതരാവുന്നവരുടെ
കഥയാണ്. ജീവിതത്തിന്റെ തുരങ്കത്തിനപ്പുറത്ത്
വെളിച്ചമുണ്ടെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന
കുറെ മനുഷ്യരുടെ കഥകളാണ് – വി ആര് സുധീഷ്
₹160.00 ₹135.00
ഫോക്കസ്
ടോണിക്ക്
അനീഷ് ഫ്രാന്‍സിസ്
ലോട്ടറിയില്‍ ഒന്നാംസമ്മാനം കിട്ടുന്ന നമ്പര്‍ പ്രവചിക്കുന്ന ഗണിതം, ഇഷ്ടഭക്ഷണം പാചകം ചെയ്യുന്ന റോബോട്ട്, ഭൂമിക്ക് പുറത്തുള്ള താരാപഥങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍, സാങ്കേതിക വിദ്യയും ശാസ്ത്രവും സ്വപ്നങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയം നടത്തുന്ന സയന്‍സ് ഫിക്ഷന്‍ കഥകള്‍.
₹150.00 ₹130.00
മലയാളത്തിലെ
പരിസ്ഥിതികഥകള്‍
എഡിറ്റര്‍: അംബികാസുതന്‍ മാങ്ങാട്
‘അഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യന് കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കുകയും മനുഷ്യന് മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും’ – വൈക്കം മുഹമ്മദ് ബഷീര്‍ (ഭൂമിയിലെ അവകാശികള്‍)
പ്രകൃതിയും മനുഷ്യനുമായുള്ള പാരസ്?പര്യത്തിലേക്കു വഴിവെട്ടുന്ന ഇരുപതു കഥകളുടെ സമാഹാരം. പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം മറന്ന്, ഭൂമി തനിക്കുമാത്രമാണെന്നു കരുതുന്ന മനുഷ്യന്റെ മാരകമായ അഹങ്കാരത്തിനെതിരായുള്ള താക്കീതുകൂടിയാകുന്നു പ്രശസ്ത കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട് തിരഞ്ഞെടുത്തിട്ടുള്ള ഈ കഥകള്‍.
₹200.00 ₹170.00
പണ്ട് പണ്ട് പണ്ട്
മഹേഷ് ഹരിദാസ്
ഫേയ്സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്
മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദര്‍ഭങ്ങളും തന്റെ
സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് 916 ചിരിയുടെ തൃശ്ശൂര്‍പൂരമാക്കാനുള്ള മഹേഷിന്റെ കഴിവ് അപാരമാണ്. പണ്ട് പണ്ട് പണ്ട് എന്ന മഹേഷിന്റെ ആദ്യത്തെ പുസ്തകം ഒരു ഉഗ്രന്‍ ചിരി ബോംബാണ്. ആ ബോംബ് പൊട്ടി നിങ്ങള്‍ ചിരിച്ച് ചിരിച്ച് ചാകാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ വായന തുടങ്ങും മുമ്പ് എടുക്കേണ്ടത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.
₹190.00 ₹160.00
നൈനം
മഹതി
പാവക
ഫൗസിയ കളപ്പാട്ട്
സമകാലീന ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചയെ
വാക്കുകളിലൂടെ ചിത്രീകരിക്കുമ്പോള്‍ അത് അനുവാചകന്റെ ഉള്ളില്‍ ഓര്‍മ്മകളുടെ തിരപ്പാച്ചിലുണ്ടാക്കുന്നു. ഏതോ ഒരു നിമിഷം, ആരോ അനുഭവിച്ച ജീവിതത്തെ അത്രമേല്‍ ആഴത്തില്‍ അനുഭവയോഗ്യമാക്കാന്‍ ഫൗസിയയുടെ കഥകളിലൂടെ കഴിയുന്നതിനു കാരണവും സ്വന്തമെന്ന് തോന്നാതെ ഒന്നും എഴുതുകയില്ലെന്നുള്ള തോന്നലുളവാക്കുന്നതും ഫൗസിയ നടത്തുന്ന പരകായപ്രവേശത്തിന്റെ അതിമനോഹരമായ ഇഴ ചേരലിലൂടെയാണ്. കാണുന്ന കാഴ്ചകളോരോന്നും തീക്ഷണവും ആരുമിനിയൊരിക്കലും അനുഭവിക്കരുതേയെന്ന തേങ്ങലും അക്ഷരം കൊണ്ടുള്ള വേവലാതികളുടെ വേദനകളെ വരച്ചിടുന്നു. ഓരോ കാല്‍വെയ്പിലും എഴുത്തിന്റെ ചുറ്റരികന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയാണ് എഴുത്തുകാരി. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രകള്‍ കഠിനമെങ്കിലും പ്രതീക്ഷയുടെ കാറ്റ് വീശി എന്നും നേരം പുലരുന്നതെന്ന വിശ്വാസമാണ് ഫൗസിയയുടെ കഥകളുടെ പ്രത്യേകത. – മധുപാല്‍
₹80.00 ₹70.00
ഇലകളില്‍
കാറ്റ്
തൊടുമ്പോള്‍
പി. സുരേന്ദ്രന്
ആയുധങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങിയ ഒരു നീണ്ടകാലത്തില്‍ നിന്ന് മോചിതരായ നാം, അശാസ്ത്രീയത ഉദ്ഘോഷിക്കുന്ന അധികാരത്തിനു മുമ്പിലാണ് ഇപ്പോള്‍ വിറങ്ങലിച്ചുനില്ക്കുന്നത്. കാണക്കാണെ മനുഷ്യര്‍ മാഞ്ഞുപോകുന്നു. വിസ്മൃതിയിലേക്ക് അതിവേഗം എടുത്തെറിയപ്പെടുന്നു. ഇത്തരമൊരു പുതിയ ലോകക്രമത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്നത് സര്‍ഗ്ഗപ്രക്രിയയ്ക്കു മാത്രമാണ്. ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ ആ കര്‍മ്മത്തിനു തടസ്സങ്ങളേറെയുണ്ട്. മനുഷ്യാനുഭവത്തിന്റെ വാസനാത്മക പ്രകൃതിയില്‍നിന്ന് പുതിയ കാലത്തേക്കുള്ള വിത്തുകള്‍ മുളച്ചു വരണം. അത്തരമൊരു ഉണ്മയിലേക്ക് ധ്യാനിച്ചുണരുകയാണ് സുരേന്ദ്രന്റെ കഥകള്‍.
– കെ.പി. രമേഷ്
മനുഷ്യകേന്ദ്രീകൃതമായ പ്രമേയങ്ങളില്‍നിന്നും മാറി ജീവജാലങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തെ ആവാഹിക്കുന്ന ഈ കഥകള്‍ വായനയുടെ ബോധാകാശത്തിലെ ഇലകളില്‍ കാറ്റിന്റെ സ്പര്‍ശമുണര്‍ത്തുന്നു.
പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹150.00 ₹130.00
ബഷീര്‍
പഠനങ്ങള്‍
ബദല്‍ ഹിറ്റലര്‍
എന്ന അപ്രകാശിത കഥയും
എഡിറ്റേഴ്സ് : ഡോ. കെ എം നസീര്‍, ഡോ. അസീസ് തരുവണ
എ ബാലകൃഷ്ണപിള്ള, സഹോദരന് അയ്യപ്പന്, ഇ.എം.എസ്, ജി. ശങ്കരക്കുറുപ്പ്, കെ. കേളപ്പന്, വക്കം അബ്ദുല്‍ഖാദര്‍, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, പോഞ്ഞിക്കര റാഫി, പി ഗോവിന്ദപിള്ള, എം.എന്‍ വിജയന്, ഡോ. കെ അയ്യപ്പപണിക്കര്‍, റോസി തോമസ്, എം.വി ദേവന്, എം മുകുന്ദന്
കുഴിക്കുംതോറും പുതുഖനിജങ്ങള് കാട്ടിത്തരുന്ന മഹാ വിസ്മയമാണ് വൈക്കം ബഷീറിന്റെ രചനകള്‍. എഴുതിയെഴുതി എഴുത്തല്ലാതായി മാറിയ മലയാളത്തിന്റെ വേറിട്ട വായന. ആഢ്യഭാഷയേയും അക്കാദമിക് ഭാഷയേയും നിരാകരിച്ച് സാധാരണക്കാരന്റെ ഭാഷയില്‍ അസാമാന്യമായി രചന നിര്‍വ്വഹിച്ചു. അനുഭവത്തിന്റെ കരുത്തും ഉള്‍ക്കാഴ്ചയുള്ള മലയാളത്തിന്റെ ഐതിഹാസിക എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിനെ വേറിട്ട വായനയ്ക്ക് വിധേയമാക്കുന്ന പഠനങ്ങളും ബദല്‍ ഹിറ്റിലര്‍ എന്ന അപ്രകാശിത കഥയും ഉള്‍പ്പെടുന്ന അപൂര്‍വ്വ സമാഹാരം.
₹330.00 ₹280.00
മിസ്റ്റിക്
കഥകള്‍
ആത്മാവിനെ വിശുദ്ധിയാക്കുന്ന സെന്‍-സൂഫി കഥകള്‍
പുനരാഖ്യാനം – നദീം നൗഷാദ്
ആത്മാവിനെ വിശുദ്ധിയാക്കുന്ന വചനങ്ങള്‍ ചേര്‍ത്തുവെച്ച പുസ്തകം. മഞ്ഞുപോലെ തണുപ്പിക്കുകയും വിളക്കുപോലെ പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ട് ഹൃദയത്തിന്റെ അറകളില്‍ അനുഭൂതിയുടെയും ജ്ഞാനത്തിന്റെയും വിത്തുകള്‍ പാകുന്ന സെന്‍-സൂഫി
കഥകളുടെ അപൂര്‍വ്വ സമാഹാരം.
₹350.00 ₹315.00
അപ്പൂപ്പന് കൊന്ന മരം
സോക്രട്ടീസ് കെ. വാലത്ത്
പരുഷമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്കരിക്കുമ്പോഴും അവയില്‍
ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ്
ഇക്കഥകളിലൂടെ. വര്‍ത്തമാനകാല ജീവിതസാഹചര്യങ്ങള്‍ മനുഷ്യകുലത്തെ
എപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകള്‍.
ആര്‍ത്തിയുടെയും ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും
മനുഷ്യത്വരഹിതമായ ഒരു കാലത്തിന്റെ പരിണാമസന്ധികള്. നേടേണ്ടതെന്ത്
എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്. അവിടെ വാഗസ്ത്രങ്ങളും
ശൂന്യരാജ്യവും കരിയും രാസമഴയും കൂടിച്ചേരുമ്പോള്‍ എഴുത്ത് പുതിയ
അവതരണരീതിയെ പുല്കുകയാണ്.
₹150.00 ₹130.00
ട്രാന്‍സിസ്റ്റര്‍
ഡി. ശ്രീശാന്ത്
തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളി സമാജം എന്‍ഡോവ്മെന്റ് ലഭിച്ച കൃതി.
ഉഭയപര്‍വ്വം മുതല്‍ ജീവിതത്തിന്റെ പുസ്തകംവരെ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോ കഥയും ആഖ്യാനത്തിന്റെ സവിശേഷതയും ലാളിത്യവുംകൊണ്ട് വായനക്കാരെ വായിപ്പിക്കാതിരിക്കില്ല എന്നതാണ് ഈ കഥകളുടെ പ്രാഥമികമായ സവിശേഷത. ഓര്‍മ്മകൊണ്ട് വര്‍ത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും… എല്ലാംതന്നെ അസ്വസ്ഥയോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല. മനസ്സില്‍ കഥകള്‍കൊണ്ട് ഒരു മുറിവിടുന്നു ശ്രീശാന്ത്. അതിന്റെ വേദന അങ്ങനെ ശമിക്കുകയില്ല. അങ്ങനെയുള്ള വേദനകള്‍ തീര്‍ക്കുന്നവരാണല്ലോ എല്ലാ നല്ല എഴുത്തു കാരും.
– പി.വി. ഷാജികുമാര്‍
നൂതനവും ലളിതവുമായ ആഖ്യാനത്തിലൂടെ വര്‍ത്തമാനകാലത്തെ ആവിഷ്കരിക്കുന്ന കഥകള്‍.
₹160.00 ₹135.00
എട്ട് പ്രേമ
കഥകള്‍
വി.എച്ച് നിഷാദ്
ഈ ഭൂമിയെ ഇട്ടേച്ചു പോകില്ലെന്ന് പറയുന്ന കഥകള്‍.
പ്രണയത്തിന്റെ മുഖം നോക്കി സംസാരിക്കുന്ന ചെറുകഥാ സമാഹാരം
₹120.00 ₹100.00
ആത്മാവിന്
തീപിടിച്ചര്
ഡോ. ജയകൃഷ്ണന്
കര്‍മംകൊണ്ട് ആതുര
സേവനരംഗത്ത് മുഴുകിയപ്പോഴും
സര്‍ഗാത്മകതയുടെ
ജൈവവിത്തുകള്‍ ഉള്ളില്‍
സൂക്ഷിച്ച ഒരു ഡോക്ടറുടെ
സ്വപ്നങ്ങളാണ് ഈ
പുസ്തകത്തില്‍ വിളഞ്ഞു
നില്‍ക്കുന്നത്.
കഥകള്‍, ഓര്‍മകള്‍,
അനുഭവങ്ങള്‍, സാഹിത്യ
പ്രതികരണങ്ങള്‍ എന്നിങ്ങനെ
പോയകാലത്തിന്റെ അടരുകള്‍
ചേര്‍ത്തുവെക്കുന്നു.
എണ്‍പതുകളുടെ വസന്തം
വായനക്കാര്‍ക്ക് മുന്നില്‍
തെളിയുന്നു.
₹125.00 ₹105.00
അഭയാര്‍ത്ഥികളുടെ
സമൂഹം
പി സുരേന്ദ്രന്
‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്നമായി ഇതില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. വക്കുകള്‍ പിഞ്ഞിയ ഒരു മനുഷ്യഭൂപടം എഴുത്തുകാരന് നിങ്ങള്‍ക്കുമുന്നിലായി നിവര്‍ത്തുന്നു.
₹120.00 ₹108.00
വിശുദ്ധ
തുണ്ടു
കഥകള്‍
ആര്.ജെ അനുരൂപ്
അനുരൂപിന്റെ ഈ സമാഹാരത്തില്‍ കഥയും കവിതയുമുണ്ട്. അത് ഏതൊക്കെയാണെന്ന് വായനക്കാര്‍ക്ക് വേര്‍തിരിക്കാം. എങ്ങനെ വായിച്ചാലും ഈ സൃഷ്ടികളിലൊക്കെ പല തട്ടിലുള്ള ജീവിതാനുഭവങ്ങളുടെ അര്‍മാദിക്കലുണ്ട്. അതാണല്ലോ ഏറ്റവും പ്രധാനം. കുട്ടിബീഡിയിലെ പുകവലിക്കാരിയും രുചിയിലെ ജോസഫ് പണ്ടാരിയും പൊറാട്ടിലെ കൃഷ്ണേട്ടനും വളിവിട്ട ജീവിതത്തിലെ മനോഹരനും ആപ്പിലെ ജിന്സണുമൊക്കെ ഇന്നത്തെ കാലത്ത് ജീവിക്കുന്ന അസാധാരണ ജീവിതങ്ങളാണ്. അതു കണ്ടെത്താനും അടിച്ചൊതുക്കി ചിത്രീകരിക്കാനുമൊക്കെ അനു കാണിക്കുന്ന മികവിന് കൈകൊടുത്തേ പറ്റൂ. തുണ്ടുകഥകള് ഗംഭീരമായി അംഗീകരിക്കപ്പെടട്ടെ.
വിനോയ് തോമസ്
₹155.00 ₹135.00
തുരുത്ത്
ഗഫൂര്‍ കൊടിഞ്ഞി
ഇത് കൊടിഞ്ഞിയെന്ന ഗ്രാമത്തിന്റെ പൂര്‍വ്വകാല കഥയായിരിക്കെ തന്നെ എഴുപതുകളിലെ ഏതൊരു മലബാര്‍ ഗ്രാമത്തിന്റേയും കഥയാണ്. സ്ഥലനാമങ്ങളിലുള്ള വ്യതിരിക്തത മാറ്റിവെച്ചാല്‍ അന്ന് മലബാറിലെ ഏതൊരു പ്രദേശവും കടന്നുപോന്നത് ഇത്തരം കടമ്പകള്‍ താണ്ടി തന്നെയാണ്. അതു തന്നെയാണ് ഈ നോവലിന്റെ പ്രസക്തിയും
₹380.00 ₹340.00
ഫ്രെയിമില്‍
ഒതുങ്ങാത്ത
പെണ്‍കുട്ടി
ജെംന ചെരിപുറം
സ്ത്രീകേന്ദ്രിതമാണ് ഇതിലെ കഥകള്‍.
ഇതിലെ സ്ത്രീകളെ അമ്പത് കഴിഞ്ഞവര്‍,
തീരുമാനം ഇടക്കുകാണ് ശേഷിയുള്ളവര്‍
എനിക്കന്നെ വിശേഷിപ്പിക്കാം.
വളരെ ചെറിയ കഥകളാണ് ജമ്നാ എഴുതുന്നത്.
ഓരോ യാത്രയിലോ ഇടവേളകളിലോ ഒക്കെ
വായിച്ച തീര്ക്കാവുന്നവ്വ.
പക്ഷെ അവ പ്രസരിപ്പിക്കുന്ന.
സവിശേഷമായ ലോകവീക്ഷണം ആണ്
ജമ്നയുടെ കഥ നിലനിര്‍ത്തുന്നത്..
ഡോ. കെ ആര് സജിത
₹170.00 ₹145.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us