സി.പി സാബുവിന്റെ
കഥകള്‍
സാബു സി.പി
സൗമ്യമായ നര്‍മവും സാര്‍വലൗകികമായ മാനുഷികതയും സഹിഷ്ണുതയും സൗഹൃദാത്മകതയും സൂക്ഷ്മമായ ജീവിത നിരീക്ഷണവും ഒന്നുചേര്‍ന്ന് ഈ കഥകള്‍ നമുക്ക് തരുന്നത് സവിശേഷവും മനോഹരവുമായ ഒരു വായനാനുഭവമാണ്.
– സക്കറിയ
സി.പി. സാബു അറുപതുകളിലും എഴുപതുകളിലും ആനുകാലികങ്ങളില്‍ സ്ഥിരമായി നല്ല കഥകള്‍ എഴുതിയിരുന്നു. ഡല്‍ഹിയിലെ പ്രശസ്തനായ മലയാളി എഴുത്തുകാരനായിരുന്നു. എന്തു കൊണ്ടോ, അദ്ദേഹം തുടര്‍ച്ചയായി എഴുതുകയോ എഴുതിയവ പുസ്തകമാക്കുകയോ ചെയ്തില്ല.
– എം. മുകുന്ദന്
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പതിനെട്ട് കഥകളുടെ സമാഹാരം. ഒപ്പം നമ്പൂതിരി, എ.എസ്., എം.വി. ദേവന്
തുടങ്ങിയവരുടെ ചിത്രങ്ങളും.
₹325.00 ₹280.00
അത്ഭുതങ്ങള്‍
കാണും
ജീവിതത്തില്‍
മധുപാല്‍
ചോരയുടെ മണമുള്ള കാറ്റ് പൊതിയുന്ന
ദൃശ്യപരത ചലചിത്രകാരനായ കഥാകാരന്റെ
സിദ്ധിയാണ്.
മനുഷ്യരാശിയുടെ മാറിപ്പോയ ജീവിത
ശൈലിയുടെ ഇരുട്ടും നിലവിളികളുമാണ്
മധുപാലിന്റെ കഥകളില്നിറയുന്നത്.
മണ്ണിനെ ചുംബിക്കാനായുന്നവര് ഏതു നിമിഷവും
മണ്ണിനടിയിലാവുന്ന വേപഥുവോടെ
വാള്‍ത്തലപ്പിനു കീഴെ ചകിതരാവുന്നവരുടെ
കഥയാണ്. ജീവിതത്തിന്റെ തുരങ്കത്തിനപ്പുറത്ത്
വെളിച്ചമുണ്ടെന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന
കുറെ മനുഷ്യരുടെ കഥകളാണ് – വി ആര് സുധീഷ്
₹160.00 ₹135.00
ഫോക്കസ്
ടോണിക്ക്
അനീഷ് ഫ്രാന്‍സിസ്
ലോട്ടറിയില്‍ ഒന്നാംസമ്മാനം കിട്ടുന്ന നമ്പര്‍ പ്രവചിക്കുന്ന ഗണിതം, ഇഷ്ടഭക്ഷണം പാചകം ചെയ്യുന്ന റോബോട്ട്, ഭൂമിക്ക് പുറത്തുള്ള താരാപഥങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍, സാങ്കേതിക വിദ്യയും ശാസ്ത്രവും സ്വപ്നങ്ങളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയം നടത്തുന്ന സയന്‍സ് ഫിക്ഷന്‍ കഥകള്‍.
₹150.00 ₹130.00
മലയാളത്തിലെ
പരിസ്ഥിതികഥകള്‍
എഡിറ്റര്‍: അംബികാസുതന്‍ മാങ്ങാട്
‘അഞ്ഞൂറുകൊല്ലത്തിനകത്ത് ഈ ഭൂമിയിലുള്ള സര്‍വ ജന്തുക്കളെയും പക്ഷികളെയും മൃഗങ്ങളെയുമെല്ലാം മനുഷ്യന് കൊന്നൊടുക്കും. മരങ്ങളെയും ചെടികളെയും നശിപ്പിക്കുകയും മനുഷ്യന് മാത്രം ഭൂമിയില്‍ അവശേഷിക്കും. എന്നിട്ട് ഒന്നടങ്കം ചാകും’ – വൈക്കം മുഹമ്മദ് ബഷീര്‍ (ഭൂമിയിലെ അവകാശികള്‍)
പ്രകൃതിയും മനുഷ്യനുമായുള്ള പാരസ്?പര്യത്തിലേക്കു വഴിവെട്ടുന്ന ഇരുപതു കഥകളുടെ സമാഹാരം. പ്രകൃതിയുമായുള്ള പൊക്കിള്‍ക്കൊടിബന്ധം മറന്ന്, ഭൂമി തനിക്കുമാത്രമാണെന്നു കരുതുന്ന മനുഷ്യന്റെ മാരകമായ അഹങ്കാരത്തിനെതിരായുള്ള താക്കീതുകൂടിയാകുന്നു പ്രശസ്ത കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട് തിരഞ്ഞെടുത്തിട്ടുള്ള ഈ കഥകള്‍.
₹200.00 ₹170.00
പണ്ട് പണ്ട് പണ്ട്
മഹേഷ് ഹരിദാസ്
ഫേയ്സ്ബുക്കിലെ ചിരിയെഴുത്തുകാരിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്
മഹേഷ് ഹരിദാസ്. നമുക്ക് നിസ്സാരമായി തോന്നുന്ന പല സന്ദര്‍ഭങ്ങളും തന്റെ
സ്വതസിദ്ധമായ രചനാവൈഭവം കൊണ്ട് 916 ചിരിയുടെ തൃശ്ശൂര്‍പൂരമാക്കാനുള്ള മഹേഷിന്റെ കഴിവ് അപാരമാണ്. പണ്ട് പണ്ട് പണ്ട് എന്ന മഹേഷിന്റെ ആദ്യത്തെ പുസ്തകം ഒരു ഉഗ്രന്‍ ചിരി ബോംബാണ്. ആ ബോംബ് പൊട്ടി നിങ്ങള്‍ ചിരിച്ച് ചിരിച്ച് ചാകാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ വായന തുടങ്ങും മുമ്പ് എടുക്കേണ്ടത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളുന്നു.
₹190.00 ₹160.00
നൈനം
മഹതി
പാവക
ഫൗസിയ കളപ്പാട്ട്
സമകാലീന ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചയെ
വാക്കുകളിലൂടെ ചിത്രീകരിക്കുമ്പോള്‍ അത് അനുവാചകന്റെ ഉള്ളില്‍ ഓര്‍മ്മകളുടെ തിരപ്പാച്ചിലുണ്ടാക്കുന്നു. ഏതോ ഒരു നിമിഷം, ആരോ അനുഭവിച്ച ജീവിതത്തെ അത്രമേല്‍ ആഴത്തില്‍ അനുഭവയോഗ്യമാക്കാന്‍ ഫൗസിയയുടെ കഥകളിലൂടെ കഴിയുന്നതിനു കാരണവും സ്വന്തമെന്ന് തോന്നാതെ ഒന്നും എഴുതുകയില്ലെന്നുള്ള തോന്നലുളവാക്കുന്നതും ഫൗസിയ നടത്തുന്ന പരകായപ്രവേശത്തിന്റെ അതിമനോഹരമായ ഇഴ ചേരലിലൂടെയാണ്. കാണുന്ന കാഴ്ചകളോരോന്നും തീക്ഷണവും ആരുമിനിയൊരിക്കലും അനുഭവിക്കരുതേയെന്ന തേങ്ങലും അക്ഷരം കൊണ്ടുള്ള വേവലാതികളുടെ വേദനകളെ വരച്ചിടുന്നു. ഓരോ കാല്‍വെയ്പിലും എഴുത്തിന്റെ ചുറ്റരികന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയാണ് എഴുത്തുകാരി. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രകള്‍ കഠിനമെങ്കിലും പ്രതീക്ഷയുടെ കാറ്റ് വീശി എന്നും നേരം പുലരുന്നതെന്ന വിശ്വാസമാണ് ഫൗസിയയുടെ കഥകളുടെ പ്രത്യേകത. – മധുപാല്‍
₹80.00 ₹70.00
ഇലകളില്‍
കാറ്റ്
തൊടുമ്പോള്‍
പി. സുരേന്ദ്രന്
ആയുധങ്ങള്‍ക്കു മുമ്പില്‍ കീഴടങ്ങിയ ഒരു നീണ്ടകാലത്തില്‍ നിന്ന് മോചിതരായ നാം, അശാസ്ത്രീയത ഉദ്ഘോഷിക്കുന്ന അധികാരത്തിനു മുമ്പിലാണ് ഇപ്പോള്‍ വിറങ്ങലിച്ചുനില്ക്കുന്നത്. കാണക്കാണെ മനുഷ്യര്‍ മാഞ്ഞുപോകുന്നു. വിസ്മൃതിയിലേക്ക് അതിവേഗം എടുത്തെറിയപ്പെടുന്നു. ഇത്തരമൊരു പുതിയ ലോകക്രമത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിയുന്നത് സര്‍ഗ്ഗപ്രക്രിയയ്ക്കു മാത്രമാണ്. ഒട്ടേറെ വെല്ലുവിളികള്‍ നിറഞ്ഞ ആ കര്‍മ്മത്തിനു തടസ്സങ്ങളേറെയുണ്ട്. മനുഷ്യാനുഭവത്തിന്റെ വാസനാത്മക പ്രകൃതിയില്‍നിന്ന് പുതിയ കാലത്തേക്കുള്ള വിത്തുകള്‍ മുളച്ചു വരണം. അത്തരമൊരു ഉണ്മയിലേക്ക് ധ്യാനിച്ചുണരുകയാണ് സുരേന്ദ്രന്റെ കഥകള്‍.
– കെ.പി. രമേഷ്
മനുഷ്യകേന്ദ്രീകൃതമായ പ്രമേയങ്ങളില്‍നിന്നും മാറി ജീവജാലങ്ങളുടെ സൂക്ഷ്മപ്രപഞ്ചത്തെ ആവാഹിക്കുന്ന ഈ കഥകള്‍ വായനയുടെ ബോധാകാശത്തിലെ ഇലകളില്‍ കാറ്റിന്റെ സ്പര്‍ശമുണര്‍ത്തുന്നു.
പി. സുരേന്ദ്രന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹150.00 ₹130.00
ബഷീര്‍
പഠനങ്ങള്‍
ബദല്‍ ഹിറ്റലര്‍
എന്ന അപ്രകാശിത കഥയും
എഡിറ്റേഴ്സ് : ഡോ. കെ എം നസീര്‍, ഡോ. അസീസ് തരുവണ
എ ബാലകൃഷ്ണപിള്ള, സഹോദരന് അയ്യപ്പന്, ഇ.എം.എസ്, ജി. ശങ്കരക്കുറുപ്പ്, കെ. കേളപ്പന്, വക്കം അബ്ദുല്‍ഖാദര്‍, ഉറൂബ്, പൊന്‍കുന്നം വര്‍ക്കി, പോഞ്ഞിക്കര റാഫി, പി ഗോവിന്ദപിള്ള, എം.എന്‍ വിജയന്, ഡോ. കെ അയ്യപ്പപണിക്കര്‍, റോസി തോമസ്, എം.വി ദേവന്, എം മുകുന്ദന്
കുഴിക്കുംതോറും പുതുഖനിജങ്ങള് കാട്ടിത്തരുന്ന മഹാ വിസ്മയമാണ് വൈക്കം ബഷീറിന്റെ രചനകള്‍. എഴുതിയെഴുതി എഴുത്തല്ലാതായി മാറിയ മലയാളത്തിന്റെ വേറിട്ട വായന. ആഢ്യഭാഷയേയും അക്കാദമിക് ഭാഷയേയും നിരാകരിച്ച് സാധാരണക്കാരന്റെ ഭാഷയില്‍ അസാമാന്യമായി രചന നിര്‍വ്വഹിച്ചു. അനുഭവത്തിന്റെ കരുത്തും ഉള്‍ക്കാഴ്ചയുള്ള മലയാളത്തിന്റെ ഐതിഹാസിക എഴുത്തുകാരന് വൈക്കം മുഹമ്മദ് ബഷീറിനെ വേറിട്ട വായനയ്ക്ക് വിധേയമാക്കുന്ന പഠനങ്ങളും ബദല്‍ ഹിറ്റിലര്‍ എന്ന അപ്രകാശിത കഥയും ഉള്‍പ്പെടുന്ന അപൂര്‍വ്വ സമാഹാരം.
₹330.00 ₹280.00
മിസ്റ്റിക്
കഥകള്‍
ആത്മാവിനെ വിശുദ്ധിയാക്കുന്ന സെന്‍-സൂഫി കഥകള്‍
പുനരാഖ്യാനം – നദീം നൗഷാദ്
ആത്മാവിനെ വിശുദ്ധിയാക്കുന്ന വചനങ്ങള്‍ ചേര്‍ത്തുവെച്ച പുസ്തകം. മഞ്ഞുപോലെ തണുപ്പിക്കുകയും വിളക്കുപോലെ പ്രകാശിപ്പിക്കുകയും ചെയ്തുകൊണ്ട് ഹൃദയത്തിന്റെ അറകളില്‍ അനുഭൂതിയുടെയും ജ്ഞാനത്തിന്റെയും വിത്തുകള്‍ പാകുന്ന സെന്‍-സൂഫി
കഥകളുടെ അപൂര്‍വ്വ സമാഹാരം.
₹350.00 ₹315.00
അപ്പൂപ്പന് കൊന്ന മരം
സോക്രട്ടീസ് കെ. വാലത്ത്
പരുഷമായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്കരിക്കുമ്പോഴും അവയില്‍
ഗൂഢമായി കിടക്കുന്ന അന്തസ്സാരങ്ങളെ കണ്ടെത്തുന്നുണ്ട് സോക്രട്ടീസ്
ഇക്കഥകളിലൂടെ. വര്‍ത്തമാനകാല ജീവിതസാഹചര്യങ്ങള്‍ മനുഷ്യകുലത്തെ
എപ്രകാരം വേട്ടയാടുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന രചനകള്‍.
ആര്‍ത്തിയുടെയും ദുരഭിമാനത്തിന്റെയും പൊങ്ങച്ചത്തിന്റെയും
മനുഷ്യത്വരഹിതമായ ഒരു കാലത്തിന്റെ പരിണാമസന്ധികള്. നേടേണ്ടതെന്ത്
എന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്. അവിടെ വാഗസ്ത്രങ്ങളും
ശൂന്യരാജ്യവും കരിയും രാസമഴയും കൂടിച്ചേരുമ്പോള്‍ എഴുത്ത് പുതിയ
അവതരണരീതിയെ പുല്കുകയാണ്.
₹150.00 ₹130.00
ട്രാന്‍സിസ്റ്റര്‍
ഡി. ശ്രീശാന്ത്
തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ കൊല്‍ക്കത്ത കൈരളി സമാജം എന്‍ഡോവ്മെന്റ് ലഭിച്ച കൃതി.
ഉഭയപര്‍വ്വം മുതല്‍ ജീവിതത്തിന്റെ പുസ്തകംവരെ പതിനൊന്നു കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഓരോ കഥയും ആഖ്യാനത്തിന്റെ സവിശേഷതയും ലാളിത്യവുംകൊണ്ട് വായനക്കാരെ വായിപ്പിക്കാതിരിക്കില്ല എന്നതാണ് ഈ കഥകളുടെ പ്രാഥമികമായ സവിശേഷത. ഓര്‍മ്മകൊണ്ട് വര്‍ത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും… എല്ലാംതന്നെ അസ്വസ്ഥയോടെയല്ലാതെ വായിച്ചുതീര്‍ക്കാനാവില്ല. മനസ്സില്‍ കഥകള്‍കൊണ്ട് ഒരു മുറിവിടുന്നു ശ്രീശാന്ത്. അതിന്റെ വേദന അങ്ങനെ ശമിക്കുകയില്ല. അങ്ങനെയുള്ള വേദനകള്‍ തീര്‍ക്കുന്നവരാണല്ലോ എല്ലാ നല്ല എഴുത്തു കാരും.
– പി.വി. ഷാജികുമാര്‍
നൂതനവും ലളിതവുമായ ആഖ്യാനത്തിലൂടെ വര്‍ത്തമാനകാലത്തെ ആവിഷ്കരിക്കുന്ന കഥകള്‍.
₹160.00 ₹135.00
എട്ട് പ്രേമ
കഥകള്‍
വി.എച്ച് നിഷാദ്
ഈ ഭൂമിയെ ഇട്ടേച്ചു പോകില്ലെന്ന് പറയുന്ന കഥകള്‍.
പ്രണയത്തിന്റെ മുഖം നോക്കി സംസാരിക്കുന്ന ചെറുകഥാ സമാഹാരം
₹120.00 ₹100.00
ആത്മാവിന്
തീപിടിച്ചര്
ഡോ. ജയകൃഷ്ണന്
കര്‍മംകൊണ്ട് ആതുര
സേവനരംഗത്ത് മുഴുകിയപ്പോഴും
സര്‍ഗാത്മകതയുടെ
ജൈവവിത്തുകള്‍ ഉള്ളില്‍
സൂക്ഷിച്ച ഒരു ഡോക്ടറുടെ
സ്വപ്നങ്ങളാണ് ഈ
പുസ്തകത്തില്‍ വിളഞ്ഞു
നില്‍ക്കുന്നത്.
കഥകള്‍, ഓര്‍മകള്‍,
അനുഭവങ്ങള്‍, സാഹിത്യ
പ്രതികരണങ്ങള്‍ എന്നിങ്ങനെ
പോയകാലത്തിന്റെ അടരുകള്‍
ചേര്‍ത്തുവെക്കുന്നു.
എണ്‍പതുകളുടെ വസന്തം
വായനക്കാര്‍ക്ക് മുന്നില്‍
തെളിയുന്നു.
₹125.00 ₹105.00
അഭയാര്‍ത്ഥികളുടെ
സമൂഹം
പി സുരേന്ദ്രന്
‘മനുഷ്യന് മനുഷ്യനെപ്പോലെ ജീവിക്കാന്‍ കഴിയാത്ത’ ഈ ലോകത്തെ ഓര്‍ത്തുള്ള ആധിയാണ് ഈ കഥകളുടെ ഉള്ളുനിറയെ. വ്രണങ്ങള്‍ പൊട്ടിയൊലിക്കുന്ന ഒരു മാനവശരീരം നഗ്നമായി ഇതില്‍ പ്രദര്‍ശനത്തിനുവച്ചിരിക്കുന്നു. വക്കുകള്‍ പിഞ്ഞിയ ഒരു മനുഷ്യഭൂപടം എഴുത്തുകാരന് നിങ്ങള്‍ക്കുമുന്നിലായി നിവര്‍ത്തുന്നു.
₹120.00 ₹108.00
വിശുദ്ധ
തുണ്ടു
കഥകള്‍
ആര്.ജെ അനുരൂപ്
അനുരൂപിന്റെ ഈ സമാഹാരത്തില്‍ കഥയും കവിതയുമുണ്ട്. അത് ഏതൊക്കെയാണെന്ന് വായനക്കാര്‍ക്ക് വേര്‍തിരിക്കാം. എങ്ങനെ വായിച്ചാലും ഈ സൃഷ്ടികളിലൊക്കെ പല തട്ടിലുള്ള ജീവിതാനുഭവങ്ങളുടെ അര്‍മാദിക്കലുണ്ട്. അതാണല്ലോ ഏറ്റവും പ്രധാനം. കുട്ടിബീഡിയിലെ പുകവലിക്കാരിയും രുചിയിലെ ജോസഫ് പണ്ടാരിയും പൊറാട്ടിലെ കൃഷ്ണേട്ടനും വളിവിട്ട ജീവിതത്തിലെ മനോഹരനും ആപ്പിലെ ജിന്സണുമൊക്കെ ഇന്നത്തെ കാലത്ത് ജീവിക്കുന്ന അസാധാരണ ജീവിതങ്ങളാണ്. അതു കണ്ടെത്താനും അടിച്ചൊതുക്കി ചിത്രീകരിക്കാനുമൊക്കെ അനു കാണിക്കുന്ന മികവിന് കൈകൊടുത്തേ പറ്റൂ. തുണ്ടുകഥകള് ഗംഭീരമായി അംഗീകരിക്കപ്പെടട്ടെ.
വിനോയ് തോമസ്
₹155.00 ₹135.00
തുരുത്ത്
ഗഫൂര്‍ കൊടിഞ്ഞി
ഇത് കൊടിഞ്ഞിയെന്ന ഗ്രാമത്തിന്റെ പൂര്‍വ്വകാല കഥയായിരിക്കെ തന്നെ എഴുപതുകളിലെ ഏതൊരു മലബാര്‍ ഗ്രാമത്തിന്റേയും കഥയാണ്. സ്ഥലനാമങ്ങളിലുള്ള വ്യതിരിക്തത മാറ്റിവെച്ചാല്‍ അന്ന് മലബാറിലെ ഏതൊരു പ്രദേശവും കടന്നുപോന്നത് ഇത്തരം കടമ്പകള്‍ താണ്ടി തന്നെയാണ്. അതു തന്നെയാണ് ഈ നോവലിന്റെ പ്രസക്തിയും
₹380.00 ₹340.00
ഫ്രെയിമില്‍
ഒതുങ്ങാത്ത
പെണ്‍കുട്ടി
ജെംന ചെരിപുറം
സ്ത്രീകേന്ദ്രിതമാണ് ഇതിലെ കഥകള്‍.
ഇതിലെ സ്ത്രീകളെ അമ്പത് കഴിഞ്ഞവര്‍,
തീരുമാനം ഇടക്കുകാണ് ശേഷിയുള്ളവര്‍
എനിക്കന്നെ വിശേഷിപ്പിക്കാം.
വളരെ ചെറിയ കഥകളാണ് ജമ്നാ എഴുതുന്നത്.
ഓരോ യാത്രയിലോ ഇടവേളകളിലോ ഒക്കെ
വായിച്ച തീര്ക്കാവുന്നവ്വ.
പക്ഷെ അവ പ്രസരിപ്പിക്കുന്ന.
സവിശേഷമായ ലോകവീക്ഷണം ആണ്
ജമ്നയുടെ കഥ നിലനിര്‍ത്തുന്നത്..
ഡോ. കെ ആര് സജിത
₹170.00 ₹145.00
അവന്റെ
സ്മരണകള്‍
തകഴി
ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട ഒരു മനുഷ്യജന്മം. പട്ടിയോടൊപ്പം എച്ചിലിലകളിലെ ഉച്ഛിഷ്ടങ്ങള്‍ കൊണ്ട് വിശപ്പടക്കാനായിരുന്നു അവന്റെ വിധി. അനാഥനെങ്കിലും, സമനിലതെറ്റിയ സ്ത്രീ അമ്മയാണെന്നും, ഹോട്ടല്‍ ജോലിക്കാരന് തന്റെ അച്ഛനാണെന്നും അവന് സങ്കല്പ്പിച്ചു.മുലപ്പാലിന്റെ സ്വാദറിയാന്‍ ആഗ്രഹിച്ച ആ തെരുവിന്റെ സന്തതിയുടെ മനോവ്യാപാരങ്ങള്‍ ധ്വന്യാത്മകമായി ചിത്രീകരിച്ച് കതഴി വരികള്‍ക്കിടയിലൂടെ സഞ്ചരിച്ച്, തുടങ്ങിയ സ്ഥലത്തിനിന്ന് ഏറെ വ്യത്യസ്തമായ മറ്റൊരു ജീവിതമേഖലയില്‍ എത്തിച്ചേര്‍ന്ന ആ അനാഥജന്മത്തിന്റെ കഥ അനാവരണം ചെയ്യുകയാണ് തകഴിയുടെ കരുത്തുറ്റ തൂലിക അവന്റെ സ്മരണ കളിലൂടെ
₹125.00 ₹112.00
തമിഴ്
പെണ്
കഥകള്‍
എഡിറ്റര്‍: അ. വെണ്ണില
പരിഭാഷ: കെ.എസ്. വെങ്കിടാചലം
വൈ.മു. കോതൈനായകി അമ്മാള്‍, രുക്കുപ്രിയ, കമലാ പത്മനാഭന്, കുമുദിനി, ഗൗരി അമ്മാള്‍, എം.എസ്. കമല, മൂവലൂര്‍ രാമാമൃത അമ്മയാര്, കു.പ. സേതു അമ്മാള്‍, സരോജാ രാമമൂര്‍ത്തി, കമലാ വിരുദാചലം, വസുമതി രാമസ്വാമി, കോമകള്‍, അനുത്തമ, രാജം കൃഷ്ണന്, ആര്. ചൂഡാമണി, ജി.കെ. പൊന്നമ്മാള്‍, ലക്ഷ്മി, രുഗ്മിണി പാര്‍ത്ഥസാരഥി, അംബൈ, കൃതിക, കമല ശടഗോപന്‍ എന്നിങ്ങനെ തമിഴ് ചെറുകഥാമേഖലയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച പഴയ തലമുറയില്‍പ്പെട്ട പ്രതിഭാധനരായ എഴുത്തുകാരികളുടെ ഇരുപത്തിയൊന്നു കഥകള്‍. ഒപ്പം തമിഴ് ചെറുകഥയുടെ ദിശാമാറ്റത്തിനു കരുത്തേകിയ വാസന്തി, ശിവശങ്കരി, പുതിയ തലമുറയില്‍പ്പെട്ട തമിഴച്ചി തങ്കപാണ്ഡ്യന്‍, അ. വെണ്ണില, ദമയന്തി, താമര, കവിതാ സ്വര്‍ണ്ണവല്ലി എന്നീ എഴുത്തുകാരികളുടെ ആറു കഥകളും.
പല കാലങ്ങളായി തമിഴ് ചെറുകഥാസാഹിത്യത്തിന് ശക്തിയും സൗന്ദര്യവും പകര്‍ന്ന ഇരുപത്തിയെട്ട് എഴുത്തുകാരികളുടെ കഥകള്‍.
₹650.00 ₹530.00
മണല്‍
ശില്പങ്ങള്
കഥയും ജീവിതവും
സാജിദ് ആറാട്ടുപുഴ
പ്രസന്നമായ ജീവിത വീക്ഷണം ഉലയാതെ സൂക്ഷിച്ച് വാഴ്വിന്റെ തെരുവുകളിലൂടെ സാജിദ് നടത്തുന്ന പര്യടനമാണ് ‘മണല്‍ ശില്പങ്ങള്’. ആ യാത്രക്ക് രണ്ടുതരം നിയോഗങ്ങളുണ്ട്. ഒന്ന് നന്മനിറഞ്ഞ വീഥികള്‍ താ@ിയുള്ള പ്രപഞ്ചസത്തയുടെ ആവിഷ്കാരം. രണ്ട് കെട്ട ഇടങ്ങളില്‍ നിന്നുപോലും വിടര്‍ത്തിയെടുക്കുന്ന പ്രത്യാശയുടെ ചിത്രീകരണം. മണല്‍ശില്‍പത്തിന്റെ ചാരുതഭാവം ഇരുണ്ട ഇടനാഴികള്‍ പിന്നിടുമ്പോഴും തെളിയുന്ന പുലരിയുടെ തുടിപ്പുകള്‍ നല്കുന്ന ഉന്മേഷമാണ്. എരിവേനലുകളില് പൊരിഞ്ഞു നില്ക്കുമ്പോള് പെയ്തു വീഴുന്ന കുളിര്‍മഴ പോലെയാണ് അത് നമുക്ക് ആശ്വാസത്തിന്റെ തുരുത്തുകള്‍ സമ്മാനിക്കുന്നത്. – കെ.പി രാമനുണ്ണി
₹150.00 ₹135.00
സമ്പൂര്‍ണ്ണ
കഥകള്‍
(1983-2020)
കെ.വി മോഹന്‍കുമാര്‍
കാലമെന്ന ചുമര്‍ഘടികാരത്തില്‍ സ്പന്ദിക്കുന്ന ജീവിതാവബോധങ്ങള്‍.
സ്ത്രീയും പ്രകൃതിയും ഒരുപോലെ ഇരയാക്കപ്പെടുന്ന പാരിസ്ഥിതിക
ദുരന്തങ്ങള്‍, ആഗോളീകരണ കാലത്തിന്റെ പുത്തന്‍ വിപണന സമവാക്യങ്ങള്‍,
ആധിപത്യത്തിന്റെ ഇരിപ്പിടങ്ങള്‍ കയ്യാളുന്ന അധിനിവേശങ്ങള്‍. അവയ്ക്കെതിരെ പ്രതിരോധങ്ങള്‍ ഉയര്‍ത്തുന്ന കാലിക പ്രാധാന്യമുള്ള കഥകള്‍. മണ്ണും
പെണ്ണും എക്കാലവും അധികാരത്തിന്റെയും അധിനിവേശത്തിന്റെയും
ഇരകളാണെന്ന് ഓര്‍മപ്പെടുത്തുന്ന വിഷയ വൈവിധ്യങ്ങളുടെ കൊളാഷ്
ആണ് ഈ സമ്പൂര്‍ണ്ണ കഥാസമാഹാരം.
₹650.00 ₹550.00
ഇവര്‍
എന്റെ
കുട്ടികള്‍
ദാമോദര്‍ മൗജോ
മൊഴിമാറ്റം രാജേശ്വരി ജി നയാര്‍
ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗജോയുടെ 14 കഥകളുടെ സമാഹാരം. കൊങ്കിണി ഭാഷയില്‍ രചിക്കപ്പെട്ട ഈ കഥകള്‍ സമകാലീന ലോകത്തോട് പലരീതിയില്‍ കലഹിക്കുന്നവയാണ്. സ്നേഹം, നന്മ, സത്യസന്ധത, പ്രകൃതിയോടുള്ള സ്നേഹം, അനീതിയോടുള്ള എതിര്‍പ്പുകള്‍, അധികാരത്തെ ചോദ്യംചെയ്യലുകള്‍ എന്നിവ ഇതിലെ പല കഥകളുടെയും പ്രമേയമാണ്. നമ്മുടെ സ്വന്തംഹ ഭാഷയില്‍ നമ്മളോട് കാതില്‍ മൊഴിയുന്ന പോലെ അനുഭവപ്പെടുന്ന മൊഴിമാറ്റം. ഗോവയുടെ ജീവിതവര്ണചിത്രങ്ങള് നിറഞ്ഞുനില്ക്കുന്ന മനസിനെ തൊടുന്ന കഥാസമാഹാരം.
₹180.00 ₹150.00
സദാ
ചാര
പോലീസ്
വൈദ്യാസ് ജെ
നന്മയുടെ ഉയിര്‍പ്പാണ് ഈ കഥകളുടെ കേന്ദ്ര പ്രമേയം. ജീവിതത്തിന്റെ ചുഴികളും സങ്കീര്‍ണതകളും അടിയൊഴുക്കുകളും ഈ കഥകളിലുണ്ട്. അപ്പോഴും അണഞ്ഞു പോകാത്ത ജീവന്റെ വെളിച്ചം ഈ കഥകളുടെ ദേശങ്ങളും സംസ്കാരങ്ങളും അവിടങ്ങളിലെ മനുഷ്യ ജീവിതവും ചിരപരിചിതമായ ഒരു എഴുത്തുകാരനാണ് ഈ പുസ്തകത്തിന്റെ സൃഷ്ടാവ്. അതിന്റെ മേന്മയും കനവും ഈ കഥകള്‍ക്കുണ്ട്. സ്വയം ആവര്‍ത്തിക്കാതെ ഈ കഥകളില്‍ ഓരോന്നും അതിന്റെ മൗലികത കാത്തു സൂക്ഷിക്കുന്നു. ലളിതവും രസകരവുമായ ഭാഷയില്‍, ജൈവ സംഭാഷണങ്ങളുടെ സ്നിഗ്ധതയോടെ വികസിക്കുന്ന ഈ കഥകള്‍ മികച്ച വായനാനുഭവം വാഗ്ദാനം ചെയ്യുന്നു.
₹180.00 ₹160.00
നാം
പൂവായ്
മാറുന്ന
ദിവസം
പി.കെ പാറക്കടവ്
നാല്പത് വര്‍ഷത്തെ എഴുത്തു ജീവിതത്തിനിടയില്‍ കഥയുടെ സ്വന്തം ഭൂമിക സൃഷ്ടിച്ച പി.കെ പാറക്കടവിന്റെ ഏറ്റവും പുതിയ പുസ്തകം. വളരെ കുറച്ചു വാക്കുകള്‍ നിരത്തിവെച്ച് വലിയ കഥകളുടെ ആഴം വായനക്കാരന്റെ ഉള്ളില്‍ വിത്തുകള്‍ പോലെ മുളപ്പിച്ചെടുത്ത എഴുത്തുകാരന് തന്റെതെന്ന് ഉള്ളുറപ്പോടെ പറയാന്‍ കഴിയുന്ന ആഖ്യാനത്താല്‍ ഇത്രയും കഥകളും പുസ്തകങ്ങളുമെഴുതിയ മറ്റൊരു എഴുത്തുകാരനും നമ്മുടെ ഭാഷയില്‍ ഇല്ല. നാം പൂവായി മാറുന്ന ദിവസം എന്ന ഈ പുസ്തകത്തിലെ ഓരോ കഥയും നനവ് പടര്‍ന്ന ഇഷ്ടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. പ്രണയവും പ്രതിഷേധവും കരുണയും പ്രതീക്ഷയുമെല്ലാം കഥയായും കാര്യമായും വായനക്കാരോട് ചേര്‍ന്നു നില്ക്കും അത്രമേല്‍ ഹൃദയ വചനങ്ങളുടെ ഒത്തുചേരലാണ് ഈ കൃതി.
₹120.00 ₹105.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us