തമിഴ്
പെണ്
കഥകള്‍
എഡിറ്റര്‍: അ. വെണ്ണില
പരിഭാഷ: കെ.എസ്. വെങ്കിടാചലം
വൈ.മു. കോതൈനായകി അമ്മാള്‍, രുക്കുപ്രിയ, കമലാ പത്മനാഭന്, കുമുദിനി, ഗൗരി അമ്മാള്‍, എം.എസ്. കമല, മൂവലൂര്‍ രാമാമൃത അമ്മയാര്, കു.പ. സേതു അമ്മാള്‍, സരോജാ രാമമൂര്‍ത്തി, കമലാ വിരുദാചലം, വസുമതി രാമസ്വാമി, കോമകള്‍, അനുത്തമ, രാജം കൃഷ്ണന്, ആര്. ചൂഡാമണി, ജി.കെ. പൊന്നമ്മാള്‍, ലക്ഷ്മി, രുഗ്മിണി പാര്‍ത്ഥസാരഥി, അംബൈ, കൃതിക, കമല ശടഗോപന്‍ എന്നിങ്ങനെ തമിഴ് ചെറുകഥാമേഖലയെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ പ്രധാനപങ്കുവഹിച്ച പഴയ തലമുറയില്‍പ്പെട്ട പ്രതിഭാധനരായ എഴുത്തുകാരികളുടെ ഇരുപത്തിയൊന്നു കഥകള്‍. ഒപ്പം തമിഴ് ചെറുകഥയുടെ ദിശാമാറ്റത്തിനു കരുത്തേകിയ വാസന്തി, ശിവശങ്കരി, പുതിയ തലമുറയില്‍പ്പെട്ട തമിഴച്ചി തങ്കപാണ്ഡ്യന്‍, അ. വെണ്ണില, ദമയന്തി, താമര, കവിതാ സ്വര്‍ണ്ണവല്ലി എന്നീ എഴുത്തുകാരികളുടെ ആറു കഥകളും.
പല കാലങ്ങളായി തമിഴ് ചെറുകഥാസാഹിത്യത്തിന് ശക്തിയും സൗന്ദര്യവും പകര്‍ന്ന ഇരുപത്തിയെട്ട് എഴുത്തുകാരികളുടെ കഥകള്‍.
₹650.00 ₹530.00
മണല്‍
ശില്പങ്ങള്
കഥയും ജീവിതവും
സാജിദ് ആറാട്ടുപുഴ
പ്രസന്നമായ ജീവിത വീക്ഷണം ഉലയാതെ സൂക്ഷിച്ച് വാഴ്വിന്റെ തെരുവുകളിലൂടെ സാജിദ് നടത്തുന്ന പര്യടനമാണ് ‘മണല്‍ ശില്പങ്ങള്’. ആ യാത്രക്ക് രണ്ടുതരം നിയോഗങ്ങളുണ്ട്. ഒന്ന് നന്മനിറഞ്ഞ വീഥികള്‍ താ@ിയുള്ള പ്രപഞ്ചസത്തയുടെ ആവിഷ്കാരം. രണ്ട് കെട്ട ഇടങ്ങളില്‍ നിന്നുപോലും വിടര്‍ത്തിയെടുക്കുന്ന പ്രത്യാശയുടെ ചിത്രീകരണം. മണല്‍ശില്‍പത്തിന്റെ ചാരുതഭാവം ഇരുണ്ട ഇടനാഴികള്‍ പിന്നിടുമ്പോഴും തെളിയുന്ന പുലരിയുടെ തുടിപ്പുകള്‍ നല്കുന്ന ഉന്മേഷമാണ്. എരിവേനലുകളില് പൊരിഞ്ഞു നില്ക്കുമ്പോള് പെയ്തു വീഴുന്ന കുളിര്‍മഴ പോലെയാണ് അത് നമുക്ക് ആശ്വാസത്തിന്റെ തുരുത്തുകള്‍ സമ്മാനിക്കുന്നത്. – കെ.പി രാമനുണ്ണി
₹150.00 ₹135.00
സമ്പൂര്‍ണ്ണ
കഥകള്‍
(1983-2020)
കെ.വി മോഹന്‍കുമാര്‍
കാലമെന്ന ചുമര്‍ഘടികാരത്തില്‍ സ്പന്ദിക്കുന്ന ജീവിതാവബോധങ്ങള്‍.
സ്ത്രീയും പ്രകൃതിയും ഒരുപോലെ ഇരയാക്കപ്പെടുന്ന പാരിസ്ഥിതിക
ദുരന്തങ്ങള്‍, ആഗോളീകരണ കാലത്തിന്റെ പുത്തന്‍ വിപണന സമവാക്യങ്ങള്‍,
ആധിപത്യത്തിന്റെ ഇരിപ്പിടങ്ങള്‍ കയ്യാളുന്ന അധിനിവേശങ്ങള്‍. അവയ്ക്കെതിരെ പ്രതിരോധങ്ങള്‍ ഉയര്‍ത്തുന്ന കാലിക പ്രാധാന്യമുള്ള കഥകള്‍. മണ്ണും
പെണ്ണും എക്കാലവും അധികാരത്തിന്റെയും അധിനിവേശത്തിന്റെയും
ഇരകളാണെന്ന് ഓര്‍മപ്പെടുത്തുന്ന വിഷയ വൈവിധ്യങ്ങളുടെ കൊളാഷ്
ആണ് ഈ സമ്പൂര്‍ണ്ണ കഥാസമാഹാരം.
₹650.00 ₹550.00
ഇവര്‍
എന്റെ
കുട്ടികള്‍
ദാമോദര്‍ മൗജോ
മൊഴിമാറ്റം രാജേശ്വരി ജി നയാര്‍
ജ്ഞാനപീഠ ജേതാവ് ദാമോദര്‍ മൗജോയുടെ 14 കഥകളുടെ സമാഹാരം. കൊങ്കിണി ഭാഷയില്‍ രചിക്കപ്പെട്ട ഈ കഥകള്‍ സമകാലീന ലോകത്തോട് പലരീതിയില്‍ കലഹിക്കുന്നവയാണ്. സ്നേഹം, നന്മ, സത്യസന്ധത, പ്രകൃതിയോടുള്ള സ്നേഹം, അനീതിയോടുള്ള എതിര്‍പ്പുകള്‍, അധികാരത്തെ ചോദ്യംചെയ്യലുകള്‍ എന്നിവ ഇതിലെ പല കഥകളുടെയും പ്രമേയമാണ്. നമ്മുടെ സ്വന്തംഹ ഭാഷയില്‍ നമ്മളോട് കാതില്‍ മൊഴിയുന്ന പോലെ അനുഭവപ്പെടുന്ന മൊഴിമാറ്റം. ഗോവയുടെ ജീവിതവര്ണചിത്രങ്ങള് നിറഞ്ഞുനില്ക്കുന്ന മനസിനെ തൊടുന്ന കഥാസമാഹാരം.
₹180.00 ₹150.00
സദാ
ചാര
പോലീസ്
വൈദ്യാസ് ജെ
നന്മയുടെ ഉയിര്‍പ്പാണ് ഈ കഥകളുടെ കേന്ദ്ര പ്രമേയം. ജീവിതത്തിന്റെ ചുഴികളും സങ്കീര്‍ണതകളും അടിയൊഴുക്കുകളും ഈ കഥകളിലുണ്ട്. അപ്പോഴും അണഞ്ഞു പോകാത്ത ജീവന്റെ വെളിച്ചം ഈ കഥകളുടെ ദേശങ്ങളും സംസ്കാരങ്ങളും അവിടങ്ങളിലെ മനുഷ്യ ജീവിതവും ചിരപരിചിതമായ ഒരു എഴുത്തുകാരനാണ് ഈ പുസ്തകത്തിന്റെ സൃഷ്ടാവ്. അതിന്റെ മേന്മയും കനവും ഈ കഥകള്‍ക്കുണ്ട്. സ്വയം ആവര്‍ത്തിക്കാതെ ഈ കഥകളില്‍ ഓരോന്നും അതിന്റെ മൗലികത കാത്തു സൂക്ഷിക്കുന്നു. ലളിതവും രസകരവുമായ ഭാഷയില്‍, ജൈവ സംഭാഷണങ്ങളുടെ സ്നിഗ്ധതയോടെ വികസിക്കുന്ന ഈ കഥകള്‍ മികച്ച വായനാനുഭവം വാഗ്ദാനം ചെയ്യുന്നു.
₹180.00 ₹160.00
നാം
പൂവായ്
മാറുന്ന
ദിവസം
പി.കെ പാറക്കടവ്
നാല്പത് വര്‍ഷത്തെ എഴുത്തു ജീവിതത്തിനിടയില്‍ കഥയുടെ സ്വന്തം ഭൂമിക സൃഷ്ടിച്ച പി.കെ പാറക്കടവിന്റെ ഏറ്റവും പുതിയ പുസ്തകം. വളരെ കുറച്ചു വാക്കുകള്‍ നിരത്തിവെച്ച് വലിയ കഥകളുടെ ആഴം വായനക്കാരന്റെ ഉള്ളില്‍ വിത്തുകള്‍ പോലെ മുളപ്പിച്ചെടുത്ത എഴുത്തുകാരന് തന്റെതെന്ന് ഉള്ളുറപ്പോടെ പറയാന്‍ കഴിയുന്ന ആഖ്യാനത്താല്‍ ഇത്രയും കഥകളും പുസ്തകങ്ങളുമെഴുതിയ മറ്റൊരു എഴുത്തുകാരനും നമ്മുടെ ഭാഷയില്‍ ഇല്ല. നാം പൂവായി മാറുന്ന ദിവസം എന്ന ഈ പുസ്തകത്തിലെ ഓരോ കഥയും നനവ് പടര്‍ന്ന ഇഷ്ടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകും. പ്രണയവും പ്രതിഷേധവും കരുണയും പ്രതീക്ഷയുമെല്ലാം കഥയായും കാര്യമായും വായനക്കാരോട് ചേര്‍ന്നു നില്ക്കും അത്രമേല്‍ ഹൃദയ വചനങ്ങളുടെ ഒത്തുചേരലാണ് ഈ കൃതി.
₹120.00 ₹105.00
കാമുകിമാരുടെ
ലൈബ്രറി
നകുല്‍ വി.ജി
തെളിഞ്ഞ ആകാശത്തിലെ നിറഞ്ഞ നക്ഷത്രങ്ങള്‍ പോലെ പ്രണയം ഈ കഥകളിലാകെ വാതി വിതറിയിരിക്കുന്നു എങ്കിലും ഈ കഥകള്‍ ഒന്നും പറയുന്നത് പ്രണയത്തെക്കുറിച്ച് മാത്രമല്ല. ജീവിതത്തിന്റെ സമസ്ത മേഖലകളേയും അത് തൊട്ടുതലോടി പോകുന്നുണ്ട്. സമൂഹത്തിന്റെ സര്‍വ്വ ചെയ്തികളേയും അത് ഒളികണ്ണിട്ട് നോക്കുന്നുണ്ട്. വക്രിച്ചു പോയ മുഖങ്ങളെ കാട്ടിത്തന്ന് നിര്‍മമമായി കടന്നു പോകുന്നുണ്ട്. അങ്ങനെയാണ് ഈ കഥകള്‍ നല്ല കഥകളുടെ കൂട്ടത്തില്‍ ഇടം നേടുന്നത്. – ബെന്യാമിന്
₹180.00 ₹150.00
കുത്തിക്കൊലയുടെ
കലാരഹസ്യങ്ങള്‍
ബിജു സി.പി
ഊഷരവും ഉദാസീനവും ഏകാന്തവുമായ ചില വേളകളില്‍ ശ്രീകണ്ഠേശ്വരം പത്മനാഭപിള്ളയുടെ ശബ്ദതാരാവലി വെറുതേ മറിച്ചുനോക്കുക എന്റെ ശീലങ്ങളിലൊന്നാണ്. അപ്പോഴെല്ലാം, എനിക്കറിയാവുന്ന മലയാളവാക്കുകള്‍ എത്ര തുച്ഛം എന്നോര്‍ത്ത് ഞാന്‍ ലജ്ജിക്കാറുമുണ്ട്. ബിജുവിന്റെ കഥകള്‍ പലപ്പോഴും എനിക്ക് സമാനമായ അനുഭവങ്ങളാണ് നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒരു കഥയും ‘ഒരു കഥ മാത്രം’ ആയി വായിക്കാന്‍ എനിക്കു കഴിഞ്ഞിട്ടില്ല. ഓരോ കഥയും അനേകം കഥകളുടെ വര്‍ണവും തിളക്കവുമുള്ള മനയോലയായി എന്റെ അബോധങ്ങളില്‍ ചുട്ടികുത്തുന്നു. കഥാപരതയാല്‍ ഇത്രമേല്‍ നിബിഡമായ കഥകള്‍ മലയാളത്തില്‍ അധികം വായിച്ചിട്ടില്ല. അതിവൈകാരികതയോ നാടകീയതയോ പ്രതിഫലിപ്പിക്കാത്തെ ഒരുതരം ഗൃഹാതുരത അവയെ ചൂഴ്ന്നുനില്ക്കുന്നുണ്ട്.
-എന്‍. ശശിധരന്
കടലോടികള്‍, സസ്യങ്ങളുടെ സാമൂഹ്യശാസ്ത്രം, പൂഴിക്രിക്കറ്റ്, കുറ്റവും ശിക്ഷയും, നീല വാവ്, തോതോ മേരീസ് നാടന്‍ അടുക്കള, ചിരികളി പാതിരി… തുടങ്ങി പത്തുകഥകള്‍.
ബിജു സി.പി. യുടെ ഏറ്റവും പുതിയ കഥാസമാഹാരം.
₹190.00 ₹160.00
ഞാന്‍
കണ്ടത്
നിങ്ങള്‍
കാണാത്തത്
സനിത പാറാട്ട്
പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദു മനുഷ്യനാണെന്നും ഇവിടെ ഉള്ളതെല്ലാം മനുഷ്യനു വേണ്ടിയാണെന്നും ഉള്ള മനുഷ്യകേന്ദ്രിതമനോഭാവത്തിന് എതിരെ ഉയര്‍ത്തിയ ഒരു കണ്ണാടിയാണ് ഈ ലഘുപുസ്തകം.
-എം.എന്‍. കാരശ്ശേരി
നാം കാണാത്ത ഒരു ലോകത്തിലെ കാഴ്ചകള്‍ കാട്ടിത്തരികയാണ് സനിത പാറാട്ട് ഈ കഥകളില്‍. ആ ലോകത്തില്‍ മനുഷ്യരെക്കുറിച്ച് ഓര്‍മ്മിക്കുന്ന വീടുകളുണ്ട്; വീട്ടുകാരെ ഓര്‍മിക്കുന്ന വളര്‍ത്തു മൃഗങ്ങളുണ്ട്. പതിവുവഴിയില്‍നിന്നു ഭിന്നമായി മറ്റൊരു ലോകത്തിലൂടെയാണ് കഥാകാരിയുടെ നോട്ടങ്ങള്‍.
നമ്മുടെ ചുറ്റുപാടുമുള്ള സസ്യജന്തുജാലങ്ങളും അവയുടെ ജീവിതവും ചിന്തകളും രസകരമായി അവതരിപ്പിക്കുന്ന കഥകള്‍.
₹140.00 ₹120.00
റഷീദ്
ജഹാന്റെ
കഥകളും
നാടകങ്ങളും
റഷീദ് ജഹാല്‍
മൊഴിമാറ്റം വി. രാധാകൃഷ്ണന്
ഇന്ത്യന്‍ പുരോഗമനസാഹിത്യത്തില്‍ സ്ത്രീജീവിതത്തെ രാഷ്ട്രീയവല്‍ക്കരിച്ച റഷീദ് ജഹാന്റെ പത്തു ചെറുകഥകളുടെയും മൂന്നു നാടകങ്ങളുടെയും പരിഭാഷകളടങ്ങുന്ന ഗ്രന്ഥം. തിളയ്ക്കുന്ന സ്ത്രീജീവിതമാണ് ഈ രചനകളില്‍.
₹180.00 ₹150.00
നഷ്ട് സ്മൃതിയുടെ
കാലം
കെ.പി സുധീര
സ്മൃതിനാശത്തിന്റെ ഇരുള്‍തുരങ്കത്തെ സ്നേഹത്താലും ഉല്ലാസത്താലും പ്രകാശമാനമാക്കുവാന്‍ ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ കഥ. ഓരോ മരണവും എങ്ങനെ സ്മരണയുടെ ഉത്ഥാനങ്ങളാകുന്നുവെന്ന്, യാഥാര്‍ഥ്യത്തിന്റെ തിക്തരസത്തിലും എങ്ങനെ മധുരത്തിന്റെ ഉറവ കിനിഞ്ഞുണരുന്നുവെന്ന് ഈ രചന വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
₹110.00 ₹95.00
മൂന്ന്
അന്ധന്ന്മാര്
ആനയെ
വിവരിക്കുന്നു
ഇ.സന്തോഷ്കുമാര്‍
ആധുനികാനന്തര മലയാളചെറുകഥാസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയനായ കഥാകൃത്തിന്റെ കഥാസമാഹാരം. പലയാവര്‍ത്തി വായിക്കാനും വീണ്ടുമൊന്ന് തിരികെച്ചെല്ലാനും പ്രേരിപ്പിക്കുന്നവയാണ് സന്തോഷ് കുമാറിന്റെ കഥകള്‍. മയിലുകളുടെ നൃത്തം, മൂന്ന് അന്ധന്മാര് ആനയെ വിവരിക്കുന്നു, ജാരന് തുടങ്ങിയ പത്തു കഥകളുടെ സമാഹാരം.
₹160.00 ₹144.00
തരുവണ
കഥകള്‍
അലി പള്ളിയാല്‍
അലി പള്ളിയാലിന്റെ ഫാന്റസിയുടെ വിസ്മയ ലോകമാണ് നമുക്ക് ദൃശ്യമാവുക. സ്വന്തം ഗ്രാമപശ്ചാത്തലത്തില്‍ നിന്നും ജീവിതത്തില്‍ നിന്നും ഏന്തിപിടിച്ച് കൈവശപ്പെടുത്തിയതാണ് അലിയുടെ കഥകള്‍. അതിന് തന്റെ കൈയ്യില്‍ മാത്രമുള്ള നര്‍മത്തിന്റെ അത്തര്‍ പൂശികൊടുക്കുന്നുണ്ട് കഥാകൃത്ത്. അലിയുടെ മക്കാന്‍ഡോ ആണ് തരുവണ. തരുവണയുടെ മര്ക്വേസ് ആണ് അലി – എ.പി കുഞ്ഞാമു
₹150.00
ഈ
വല്ലിയില്‍
നിന്നു ചെമ്മേ….
സുധക്കുട്ടി
സ്ത്രീമനസ്സിന്റെ ഉള്ളുതൊട്ടറിയുന്ന കഥകള്‍. അനായാസമായി ഒഴുകുന്ന വാക്കുകള്‍ വരികളായും കഥയായും മാറുന്ന മാന്ത്രികത. വായനക്കാരെ പുനര്‍വായനയ്ക്ക് പ്രേരിപ്പിക്കുന്ന ഭൂതകാലക്കുളിരില്‍ മുക്കിപ്പൊക്കിയെടുക്കുന്ന മനോഹരമായ പതിമ്മൂന്നു കഥകളുടെ സമാഹാരം.
₹170.00
മലബാര്‍
എക്സ്പ്രസ്
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
മലയാള സാഹിത്യചരിത്രത്തിലെ നാഴികക്കല്ലായിത്തീര്‍ന്ന 12 കഥകള്‍.
രാഷ്ട്രീയവും ആത്മീയവുമായ ജാഗ്രതകളാല് സവിശേഷമായി അടയാളപ്പെടുത്തിയ കഥകള്‍.
₹110.00 ₹99.00
ഉരു
വഹീദ് സമാന്
ഉരു, പ്രവാസത്തിന്റെയും പ്രണയത്തിന്റെയും പുസ്തകം. മലയാളികളിലേക്ക് മാത്രമായി ഇത് ഒതുങ്ങുന്നില്ല എന്നതാണ് ഇവിടുത്തെ വിശേഷം. മലയാളിയും ഒരു യെമന്‍കാരിയും തമ്മലുള്ള തീവ്രപ്രണയത്തിന്റെ കഥയാണ് പ്രണയത്തിന്റെ പച്ചമുളക് എന്ന കഥ. തമിഴന് പെരിയസാമിക്കും ലെബനാന്കാരന് ഗാമിദിക്കും ഇവിടെ ഇടമുണ്ട്. മതം, ഭാഷ, ലിംഗം, പ്രാദേശികത, ദേശീയത മുതലായ അതിരുകള്‍ മുറിച്ചുകടക്കാന്‍ വഹീദിന്റെ നിരീക്ഷണത്തിന് പ്രാപ്തിയുണ്ട്. – എം എന്‍ കാരശ്ശേരി
₹110.00 ₹100.00
അമേരിക്കന്‍
കഥക്കൂട്ടം
എഡിറ്റര്‍: ബെന്നി കുര്യേന്‍
അമേരിക്കയില്‍ കുടിയേറിയ മലയാളി എഴുത്തുകാരില്‍ ഈ നാട് വരഞ്ഞിട്ട അനുഭവങ്ങളുടെ നേരെഴുത്താണ് ‘കഥക്കൂട്ടം’. തിരഞ്ഞെടുത്ത 65 കഥകളുടെ സമാഹാരം. ഭാഷയെ മനസ്സിലിട്ട് താലോലിക്കുന്ന അമേരിക്കന്‍ മലയാളിയുടെ സര്‍ഗ്ഗസിദ്ധിയുടെ സാക്ഷ്യപത്രമാണ് ഇതിലെ ഓരോ രചനയും.
‘മലയാളിയുടെ ജീവിതത്തിലൂടെ കടന്നുപോയത് മാത്രമല്ല ആഴത്തില്‍ സ്പര്‍ശിച്ച പല സംഭവപരമ്പരകളും ചിത്രീകരിക്കുന്ന കഥകളാണ് മിക്കതും. ദശകങ്ങള്‍ക്ക് മുന്നേ അമേരിക്കയിലേക്ക് കുടിയേറിയ തങ്ങളുടെ, അമേരിക്കന്‍ പൗരന്മാരായ തലമുറകള്‍ക്ക് തങ്ങളുടെ ഇടങ്ങളില്‍ വേദിയൊരുക്കുന്നത് ലോകമലയാളികള്‍ക്ക് ഒരു ചെറിയ ഉദ്യമമല്ല എന്നതുതന്നെയാണ് കാരണം.’ എഡിറ്റോറിയലില്‍ നിന്നും -ഡോ. ദര്‍ശന മനയത്ത് ശശി, യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിന്‍, ടെക്സാസ്, യു.എസ്.എ,
അമേരിക്കന്‍ കഥക്കൂട്ടം എന്ന പേരില്‍ അമേരിക്കന്‍ പ്രവാസ ജീവീതം നയിക്കുന്ന 65 മലയാളികളുടെ 65 കഥകളുടെ സമാഹാരം. ജീവിതം പച്ചപിടിക്കാന്‍ കാനാന്‍ ദേശം തേടിയുള്ള പുറപ്പാടണല്ലോ ഓരോ പ്രവാസവും. അങ്ങനെ അവിടെ എത്തിപ്പെടുമ്പോഴും ജന്മനാടും മാതൃഭാഷയും ഇവിടത്തെ ഒരു തുണ്ട് ആകാശം പ്രവാസികള്‍ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട്. അമേരിക്കയില്‍ എത്തപ്പെട്ട ഒരു ചെറിയ മലയാളി സമൂഹത്തില്‍ ഇത്രയധികം പേര് മലയാള കഥാകൃത്തുക്കളായി ഉണ്ട് എന്നത് മാതൃഭാഷ അവരില്‍ എത്രമാത്രം ആഴപ്പെട്ടുകിടക്കുന്നു എന്നതിനു തെളിവാണ്. ഇത്രയും പ്രവാസിഎഴുത്തുകാരെ മലയാളത്തിനു പരിചയപ്പെടുത്തുന്ന ബെന്നിയുടെ ശ്രമത്തിന് അഭിനന്ദങ്ങള്‍. കഥക്കൂട്ടത്തിലെ എല്ലാ കഥാകൃത്തുക്കള്‍ക്കും അവരുടെ എഴുത്തു വഴിയില്‍ എല്ലാ നന്മകളും ആശംസിക്കുന്നു. സ്നേഹാദരം
-പ്രൊഫ. റോസി തമ്പി
പച്ചയായ പുല്പുറങ്ങള് തേടി നാടുവിടേണ്ടി വന്ന കേരള മക്കള്‍ പുതിയ ജീവിത സാഹചര്യങ്ങളെയും അതിജീവനത്തിന്റെ പോരാട്ടങ്ങളെയും പുതിയ ഭാഷയെയും അതിജീവിക്കുവാന്‍ പോന്ന ചാലകശക്തിയായി കേരളവും മലയാളവും ഹൃദയത്തില്‍ സൂക്ഷിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ ചെറുകഥാ സമാഹാരം. ‘കേരളം വളരുന്നു, പശ്ചിമഘട്ടങ്ങളെക്കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളി’ലെന്ന മഹാകവി പാലാ നാരായണന് നായരുടെ ഉള്‍ക്കാഴ്ചയേറിയ വാക്കുകള്‍ ഇവിടെയും അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുന്നു. കേരളമെന്ന നാമംപോലും ശാന്തശീതളമായ ശാന്തശീതളമായ അനുഭവമാണെന്നു പറയുന്നു കവി.
-വറുഗീസ് പ്ലാമ്മൂട്ടില്‍, ന്യൂ ജേഴ്സി. ജേര്‍ണലിസ്റ്റ്.
നമ്മള് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രമോ, ആഢംബര ജീവിതമോ, കിട്ടുന്ന ശമ്പളമോ അല്ല ഗൃഹാതുരത്വമാണ് പല പ്രവാസികള്‍ക്കും മുന്പോട്ട് പോകുവാനുള്ള ഇന്ധനം നല്‍കുന്നത്. പ്രവാസ ജീവിതത്തിന്റെ ബാലാരിഷ്ടതകളും, അതിജീവനത്തിന്റെ പോരാട്ടങ്ങളും മുന്പില് നില്‍ക്കുമ്പോളും മലയാളത്തെ അവര്‍ മറക്കാറില്ല. അമേരിക്കന്‍ പ്രവാസികളില്‍ അറുപത്തഞ്ച് കഥകള്‍ നിറഞ്ഞതാണ് ‘അമേരിക്കന്‍ കഥക്കൂട്ടം’. ”അമേരിക്കന്‍ കഥക്കൂട്ടം’ ഒരു കഥാ സമാഹാരം മാത്രമല്ല, അമേരിക്കന്‍ പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ കൂടിയാണ്. മലയാള സാഹിത്യത്തിന് ‘ അമേരിക്കന്‍ കഥക്കൂട്ടം’ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടാണ്. സ്നേഹപൂര്‍വ്വം
-ഡോ. സുരേഷ് സി. പിള്ള, അയര്‍ലന്‍ഡ് (മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ തന്മാത്രം (FOKANA 2018 Literary Award), പാഠം ഒന്ന്, കണികം).
₹450.00
മൂന്നു
വിരലുകള്‍
ഇ.സന്തോഷ്കുമാര്‍
വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചകളാണ് ഇ. സന്തോഷ് കുമാറിന്റെ കഥകള്‍. മലയാള ചെറുകഥയ്ക്ക് പുതുമാനം നല്കിയ കഥാകൃത്തിന്റെ മൂന്നു വിരലുകള്‍, മുട്ടയോളം വലിപ്പമുള്ള ധാന്യമണികള്‍, മാംസം, സുജാത തുടങ്ങിയ ഏഴു കഥകളുടെ സമാഹാരം.
₹180.00
മഗധ
ഫസിലി കബീര്‍
ഗുരുപാദങ്ങളില്‍ സ്വയം സമര്‍പ്പിച്ച് മോക്ഷ മാര്‍ഗം തേടുകയായിരുന്നു മംഗളസിംഹന്‍ എന്ന രാജകുമാരന്… പക്ഷേ അയാളുടെ കര്‍മ്മ പദം മറ്റൊന്നായിരുന്നു… മഗധയെന്ന രാജ്യത്തെ ഭരണ പ്രതിസന്ധികള്‍ ഗുരു പ്രവചിച്ചപ്പോള്‍ മംഗളസിംഹന്‍ മഹാപാരമ്പര്യമുള്ള മഗധയിലേക്ക് മടങ്ങി… ആര്‍ദ്രതയും അലിവും നിറഞ്ഞ ഹൃദയത്തിന് രാജാധികാരം ഭാരമാകുമെന്നറിഞ്ഞിട്ടും സിംഹാസനത്തില്‍ അവരോധിക്കപ്പെടാനായിരുന്നു അയാളുടെ നിയോഗം… പക്ഷേ മോക്ഷ മാര്‍ഗ്ഗത്തിന് യാതനകളും പ്രണയ വേദനകളും കടന്നു പോകേണ്ടിയിരുന്നു… പക്ഷി ഭാഷയുടെ ശാസ്ത്രവും ഹംസ യോഗവുമടക്കം അറിയാത്ത ലോകത്തെ പുതു വായന. ബൈബിളിലെ ഉത്തമ ഗീതങ്ങളെ ഉദ്ധരിച്ച് കൊണ്ട്, പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും ഇന്ത്യന്‍ അവതരണം.
₹499.00
നീല
വിതാനം
പി സുരേന്ദ്രന്
രാഷ്ട്രീയത്തിന്റേയും പ്രകൃതിയുടേയും സാന്ദ്രഭാവങ്ങളുടെ നിറമുള്ളവയാണ് പി സുരേന്ദ്രന്റെ കഥകള്‍. അദ്ദേഹത്തിന്റെ കഥകളില്‍ നിന്ന് പെണ്ഭാവങ്ങള് നിറഞ്ഞ ഏതാനും രചനകള്‍ തെരെഞ്ഞെടുത്തതാണ് ഈ കഥാസമാഹാരം. സ്ത്രീയിലേക്ക് ആഴ്ന്നിറങ്ങുമ്പോള് അത് സ്ത്രീത്വത്തെക്കുറിച്ചുള്ള എഴുത്തായി മാറുന്നു. മാത്രവുമല്ല, സ്ത്രീക്ക് വളരെ അടുത്തുനിന്ന് അവളെ അറിയുന്നതിലൂടെ പുരുഷത്വത്തെ ചലനാത്മകമാക്കാനും വിശകലനം ചെയ്യാനും കഴിയുമെന്നുകൂടി ഈ കഥകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. – ബാലചന്ദ്രന് വടക്കേടത്ത്
₹190.00 ₹170.00
വരൂ ഈ ചിറകിലൊളിക്കൂ
പി.എം.എ ഗഫൂര്‍
കനമില്ലാത്ത വാക്കുകളാൽ ആത്മാവിനെ ഉണർത്തുന്ന കഥകളും ആലോചനകളുമാണ് ഈ പുസ്തകം. വാക്കിന്റെ നൂലിഴകൊണ്ടൊരുക്കുന്ന സ്നേഹസാക്ഷ്യങ്ങൾ മൂല്യവത്തായ വഴികളിലേക്കും ലാളിത്യമുള്ള കാഴ്ചകളിലേക്കും വായനക്കാരെ കൈപിടിച്ച് നടത്തുകയാണ്.
₹90.00 ₹85.00
ടി.കെ.ടി.എം
ഹാജി കമ്പനി
യു.എ ഖാദര്‍
മലയാളത്തിലെ അനുഗ്രഹീത എഴുത്തുകാരന് യു.എ ഖാദറിന്റെ അവസാന കാലത്തെ കഥകളും നോവലൈറ്റും ഓര്‍മ്മകളും കൊണ്ട് സമ്പന്നമായ കൃതി. കൂടുതല്‍ വിശേഷണങ്ങളാവശ്യമില്ലാത്ത തൃക്കോട്ടൂരിന്റെ കഥാകാരന് യു.എ ഖാദറിന്റെ ഏറ്റവും പുതിയ രചനകള്‍ എന്ന നിലയില്‍ കൂടുതല്‍ വായിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യേണ്ട കൃതികൂടിയാണിത്.
₹130.00 ₹115.00
60 ആധുനിക അറബിച്ചെറുകഥകൾ
അറബ് ജീവിതത്തിൻറ്റെ മനുഷ്യാവസ്ഥയും രാഷ്ട്രീയവും
ആവിഷ്കരിക്കുന്ന കഥകൾ. മണൽകാറ്റും അതിജീവനവും
ഇരുട്ടും വെളിച്ചവും സ്നേഹവും സഹനവുമെല്ലാം മാറിമാറി പ്രത്യക്ഷപ്പെടുന്ന ഈ കഥകൾ പുതിയ കാലത്തിൻറ്റെ കഥാവായനക് ചരിത്രപരമായ ഒരിടം ഒരുക്കുന്നു. അറബിസാഹിത്യത്തിലെ ആദ്യകാല കഥകൾ തൊട്ട് ഏറ്റവും പുതിയ കാലത്തിൻറ്റെ കഥകൾ വരെ ഉൾപ്പെട്ട ഈ പുസ്തകത്തിലെ ഓരോ കഥയും ഓരോ ഭൂഖണ്ഡങ്ങളാകുന്നു. ചെറുകഥ ഏറ്റവും സജീവമായി വായിക്കപ്പെടുന്ന ഈ കാലത്ത് അറബ് ആധുനികകഥകൾ തുറന്നിടുന്ന ശക്തമായ ആഖ്യാനങ്ങളെ ഈ സമാഹാരത്തിലൂടെ പരിചയപെടാനാവും
₹650.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us