ഉത്തരകേരളത്തിന്റെ ദേശസ്തുതികളെ സാഹിത്യത്തിലേക്ക് ഉൾച്ചേർത്തതിൽ പ്രധാനിയാണ് “പേരമരത്തിന്റെ കഥാകാരൻ.പോയകാലത്തിന്റെ ജീവിതശൈലികളും അനുഭവപരിസരങ്ങളും അടയാളപ്പെടുത്തുന്ന ചരിത്രഭൂപടമാണ് സതീഷ്ബാബു പയ്യന്നൂരിന്റെ ഇരുപത് ഗ്രാമകഥകളുടെ ഈ സമാഹാരം.
Rebels against Raj
Ramachandra Guha
Rebels Against the Raj tells the story of seven people who chose to struggle for a country other than their own: foreigners to India who across the late 19th to late 20th century arrived to join the freedom movement fighting for independence from British colonial rule. Of the seven, four were British, two American, and one Irish. Four men, three women. Before and after being jailed or deported they did remarkable and pioneering work in a variety of fields: journalism, social reform, education, the emancipation of women, environmentalism. This book tells their stories, each renegade motivated by idealism and genuine sacrifice; each connected to Gandhi, though some as acolytes where others found endless infuriation in his views; each understanding they would likely face prison sentences for their resistance, and likely live and die in India; each one leaving a profound impact on the region in which they worked, their legacies continuing through the institutions they founded and the generations and individuals they inspired. Through these entwined lives, wonderfully told by one of the world’s finest historians, we reach deep insights into relations between India and the West, and India’s story as a country searching for its identity and liberty beyond British colonial rule.
₹799.00
അന്യത
പേറുന്ന
ജാസ്മിന്
നാട് വിട്ട് കൂട് തേടേണ്ടി വന്ന ജാസ്മിന് എന്ന യുവതിയുടെ ജീവിത പ്രാരബ്ധങ്ങളും ആള്‍ക്കൂട്ടത്തിനിടയിലും ഒറ്റപ്പെടേണ്ടി വന്ന ഒരുപാട് പ്രവാസികളുടെ ദൈന്യതയും സംഘര്‍ഷങ്ങളും വരച്ച് കാട്ടുന്ന ഇതിവൃത്തമാണ് ഈ പുസ്തകത്തിന്റെ കാതല്‍. പ്രണയവും ബന്ധങ്ങളും സൗഹൃദങ്ങളും ചുറ്റിലുമുണ്ടാവുമ്പോഴും തിരിച്ചറിയാനാവാത്ത നോവുകളുടെ കഥ നമുക്ക് അന്യമാകില്ല.
₹460.00 ₹414.00
കഥപറയും
കഥമാമന്
വി.ആര് സുധീഷ്
കഥയെഴുത്ത് ആത്മസത്തയുടെ തുറന്ന പ്രഖ്യാപനമാ
കുമ്പോള്‍ കഥ കാലത്തെ അതിജീവിക്കുന്നുവെന്ന്
പ്രഖ്യാപിക്കുന്ന കഥാ സമാഹാരം. കല്ലേരിയിലെത്തുന്ന
തപാല്ക്കാരന്, കടങ്കഥക്കുരുക്ക്, ജന്മവിളക്കുകള്,
കഥപറയും കഥമാമന് തുടങ്ങി വി ആര് സുധീഷിന്റെ
പതിനാല് പ്രശസ്തമായ കഥകള്‍ ഉള്‍ക്കൊള്ളുന്ന
ഈ സമാഹാരം മലയാള ചെറുകഥാ സാഹിത്യത്തിലെ
ഒരു ക്ലാസിക്ക് വായനാനുഭവമാണ്.
₹150.00
അന്നമ്മയുടെ
സദാചാരം
ദേവലാല്‍ ചെറുകര
തളര്‍ന്ന് പോയവരെ താങ്ങി നിര്‍ത്താന്‍ കഴിവുള്ള കഥകളാണിവ. ഓരോ കഥയും പുതിയ ചിന്തയുടെ തെളിച്ചം നീട്ടി മനുഷ്യ മനസ്സിനെ ഉണര്‍ത്തുകയാണിവിടെ. ജീവിക്കുവാനും ജയിക്കുവാനും ആഗ്രഹിക്കുന്നവര്‍ക്ക് ഈ കഥകള്‍ കരുത്തുപകരുമെന്ന് തീര്‍ച്ച. ഈ സമാഹാരത്തിലെ കഥാപാത്രങ്ങള്‍ ജീവിക്കുന്നത് പോരാടി നേടിയ ജീവിതങ്ങളാണ്. നിഴലനക്കങ്ങളില്‍ സദാചാരം തിരയുന്നവര്‍ക്കുള്ള മറുപടിയാണ് അന്നമ്മ എന്ന കഥാപാത്രം. കാളിയാകട്ടെ, കഥകള്ക്കതീതമായി ഉയരങ്ങള്‍ താണ്ടിയ കീഴാളരെ പ്രതിനിധാനം ചെയ്യുന്നു. അന്ധവിശ്വാസവും ജാതി ചിന്തയും വളര്‍ന്നുമുറ്റിയ സമൂഹത്തിന്റെ നടുവിലേക്ക് ഈ കഥകള്‍ നൂറ് ചോദ്യങ്ങളുമായി ഉയര്‍ന്ന് നില്ക്കുന്നു. ഒറ്റ് എന്ന കഥ സതീശന്റെ സ്വാര്‍ത്ഥ ഹൃദയത്തിലേക്ക് നീളുന്ന സഹജീവിയുടെ കരുതലാണ്. ഓരോ കഥയും പാലമട്ടില് നമ്മെ തൊടാന്‍ കെല്‍പ്പുള്ള വിഭിന്നങ്ങളായ അനുഭവങ്ങളുടെ ആവിഷ്ക്കാരങ്ങളാണ്. കഥയ്ക്ക് ശേഷവും കഥയിലെ ഊര്‍ജ്ജം വായനക്കാരെ പിന്തുടരും എന്നത് തീര്‍ച്ചയാണ്.
₹140.00 ₹125.00
ഇഖാസ്
കഥകള്‍
മജീദ് മുത്തേടത്ത്
ഏതു ഗ്രാമീണ മേഖലയിലുമുണ്ടാകും ഇഖാസുമാര്‍. അവര്‍ക്കിടയില്‍ അത്ഭുതകരമായ സമാനതകളുമുണ്ടാവും. അതിനിടയില്‍ നിന്ന് ഒരു ഇഖാസിനെ തന്മയത്വത്തോടെ നിലനിര്‍ത്തിക്കൊണ്ടുവരാന്‍ നല്ല കയ്യടക്കം വേണം; വിരുതുവേണം. ഇവ രണ്ടും തനിക്ക് സ്വായത്തമാണെന്ന് ഈ കഥാകാരന് തെളിയിച്ചിരിക്കുന്നു തന്റെ നര്‍മ്മഭാസുരമായ ലളിത ഭാഷയിലൂടെ.
₹200.00 ₹180.00
നില്ക്കൂ
ശ്രദ്ധിക്കൂ
സ്ത്രീകളുടെ നിയമ
പോരാട്ടങ്ങളുടെ കഥകള്‍
ജസ്റ്റിസ് കെ ചന്ദ്രു
ഇവിടെ സ്ത്രീകളുടെ അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടു തന്റെ മുന്നിലെത്തിയ കേസുകളാണ് ജസ്റ്റിസ് ചന്ദ്രു രേഖപ്പെടുത്തുന്നത്. തങ്ങള്‍ നേരിട്ട അതിക്രമങ്ങള്‍ക്കെതിരെ, നിയമവഴികളിലൂടെ പോരാടി പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്ന ധൈര്യവും നിശ്ചയദാര്‍ഢ്യവുമുള്ള സ്ത്രീകളുടെ ഈ കഥകള്‍ സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ശക്തിപകരുന്നു. അതോടൊപ്പം തന്നെ ഈ പോരാട്ടങ്ങള്‍ നീതിയുടെ നിര്‍വ്വചനത്തെ തന്നെ വിശാലവും സമ്പുഷ്ടവുമാക്കി തീര്‍ക്കുന്നു.
₹150.00 ₹135.00
കാക്കനാടന്
കഥോഝവം
എഡിറ്റര്‍: അന്‍സാര്‍ വര്‍ണന
അജ്ഞതയുടെ താഴ് വാരങ്ങളിലേക്ക് അപകടകരമായി അന്വേഷിച്ചുപോയ, മലയാളത്തിലെ ആധുനികന്മാരില്‍ മുമ്പന്‍. പാവപ്പെട്ടവന്റെയും തോട്ടിയുടെയും വേശ്യയുടെയും കഥപറഞ്ഞ സ്നേഹത്തിന്റെ പ്രവാചകന്. ഉഷ്ണമേഖലയുടെ പരുക്കന്‍ സ്ഥലികള്‍ പരിജയപ്പെടുത്തി മലയാളിയുടെ ആസ്വാദനബോധത്തില്‍ കലാപത്തിന്റെ വെടിമരുന്ന് നിറച്ച തന്റേടി. കപട സദാചാരത്തിന്റെ മുഖംമൂടികള്‍ നിര്‍ദാക്ഷിണ്യം വലിച്ചുകീറിയ നിഷേധി. മലയാള സാഹിത്യാസ്വാദകരുടെ സൗന്ദര്യബോധത്തെ രൂപപ്പെടുത്തുന്നതില്‍ സുക്ഷമമായ ആറാമിന്ദ്രിയം പോലെ പ്രവര്‍ത്തിച്ച കാക്കനാടന്. വലുപ്പച്ചെറുപ്പമില്ലാതെ ഏവരെയും ഹൃദയം തുറന്നുസ്വീകരിച്ച ബേബിച്ചായന് കഥാഞ്ജലി. മലയാള സാംസ്കാരിക വേദിയുടെ നാലാമത് കാക്കനാടന് കഥാമല്‍സരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട കഥകള്‍.
₹300.00
പേപ്പര്‍
വെയ്റ്റ്
സുന്ദരരൂപകങ്ങൾ കൊണ്ടും ലളിതാഖ്യാനം കൊണ്ടും സമ്പന്നമാണ് കെ വി മോഹൻകുമാറിന്റെ കഥകൾ. പേപ്പർ വെയ്റ്റ്, ജിബ്രാന്റെ കാമുകി, ഉൽപലാക്ഷ് കൽപദ്രുമം, മൂരി, നകുലൻ, പടിഞ്ഞാറേ മുറി,അമ്പയ്യോൻ പെരുമാൾ, മായൻതുരുത്ത് തുടങ്ങി യാഥാർത്ഥ്യത്തിന്റെയും മിത്തുകളുടെയും അടരുകൾ ചേർത്തുവച്ച എട്ട് കഥകളുടെ സമാഹാരം.
₹170.00
അമ്പലം
പള്ളി
സ്ത്രീ
പി കെ പാറക്കടവ് സമൂഹനവീകരണത്തിനായുള്ള ഉപകരണങ്ങളൊക്കെയും ഒരു ചിമിഴിലാക്കി സൂക്ഷിക്കുന്ന കഥാലോകം.വിസ്മയത്തിന്റെയും ആത്മശുദ്ധീകരണത്തിന്റെയും മുദ്രകളാണിവ നമുക്കായി കാത്തുവെക്കുന്നത്.അധികാരമാലിന്യങ്ങളെ സർഗധീരതയാൽ നിർമാർജനം ചെയ്യുന്ന ഇതിലെ രചനകൾ ‘ചെറുതെത്ര മനോഹരം’ എന്ന് നമ്മെ വീണ്ടും ഓർമിപ്പിക്കുകയാണ്.
₹120.00
വെറും
മാധവന്റെ
കുറിപ്പുകള്‍
“സൈബർസംസ്കൃതിയുടെ അപമാനവീകരണ ത്തിൽ ഖേദിക്കുന്നവനും മാങ്ങയുടെയും ചക്കക്കുരു വിന്റേയും മണം അക്ഷരങ്ങളിൽ ചാലിക്കുന്നവനും ഒറ്റ, ഇരട്ട, അമ്പലം എന്നിങ്ങനെ പുതിയകാലത്തെ അമൂൽബേബികൾക്ക് അറിയാത്ത നാടൻകളികളുടെ താളം നെഞ്ചിലേറ്റുന്നവനും ഫേസ്ബുക്ക് ബ്ലാക്ബോർഡോ, ചവറ്റുകൊട്ടയോ, മൈതാനമോ ആണെന്നു അറിയുന്നവനും നമ്മുടെ ഈ ഭൂമിയിൽ ഒരു ജീവിക്കും കേമത്തമില്ല എന്ന് കണ്ടറിഞ്ഞ വനുമായ ‘വെറും മാധവൻ’ എന്ന കെ. മാധവൻ എഴുതിയ വെറും കുറിപ്പുകൾ അല്ലാത്ത കുറിപ്പുകളുടെ സമാഹാരം.” -എൻ. ശശിധരൻ
₹199.00
എന്റെ
ഗ്രാമ
കഥകള്‍
ഉത്തരകേരളത്തിന്റെ ദേശസ്തുതികളെ സാഹിത്യത്തിലേക്ക് ഉൾച്ചേർത്തതിൽ പ്രധാനിയാണ് “പേരമരത്തിന്റെ കഥാകാരൻ.പോയകാലത്തിന്റെ ജീവിതശൈലികളും അനുഭവപരിസരങ്ങളും അടയാളപ്പെടുത്തുന്ന ചരിത്രഭൂപടമാണ് സതീഷ്ബാബു പയ്യന്നൂരിന്റെ ഇരുപത് ഗ്രാമകഥകളുടെ ഈ സമാഹാരം.
₹170.00
Mother and Other
Flash
Stories
PK Parakkadav
Translation: Jasmine Arshad
Flash stories of PK Parakkadavu are short, sharp and memorable piece of fictions which are capable of sharing deeply philosophical themes in one or two paragraphs. He is a recipient of Kerala Sahitya Akademi Award and has written multiple flash stories in Malayalam. Here, some of his recent stories with stimulating references to universal topics like life and death, motherhood, oppression and even contemporary challenges such as the pandemic are translated to English
₹50.00 ₹45.00
വിശ്വപ്രസിദ്ധ
കൊലപാതക
കഥകള്‍
പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കയിലും ഇംഗ്ലണ്ടിലും നടമാടിയ ലൈംഗിക അരാജകത്വത്തിന്റെ തുടർച്ചയെന്നോണം നടന്ന കൊലപാതക പരമ്പരകളിലേക്ക് വിരൽചൂണ്ടുകയാണീ പുസ്തകം. പ്രശസ്ത ഹോളിവുഡ് നടിയായ മെർലിയൻ മൺറൊ പോലും കൊലക്കത്തിക്ക് ഇരയായ ഇത്തരം പരമ്പരകളിൽ പിടിക്കപ്പെടാതിരിക്കാൻ കൊലയാളി പ്രദർശിപ്പിക്കുന്ന വിരുതും പോലീസ് അന്വേഷണങ്ങളുടെ ഗതിവിഗതികളും വായനക്കാരിൽ ആകാംക്ഷ നിറക്കുന്നു. വായിക്കുംതോറും രക്തം ഉറഞ്ഞുപോകുന്ന സംഭവങ്ങളുടെ പുനരാവിഷ്കാരമാണ് ഈ കൃതി.
₹210.00
ഭ്രമാത്മകവും ദൂരവുമായ കഥാ സന്ദർഭങ്ങൾ അനവധാരണമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന വിസ്മയംസാധ്യമാക്കുന്ന തി കത്തിയ മുറി, പിച്ചള പൂമ്പാറ്റ ടങ്ങി വനചടുലതയും ഉദ്യേഗവും ഒരു വിശപസിദ്ധമായ പതിനൊന്ന് ചാരക്കഥകളുടെ സമാഹാരം.
പരിഭാഷ: എ.എസ്. അയ്യുബ്
₹340.00
ഉന്മാദത്തിന്റെ കഥകള്‍
എഡ്ഗർ അലൻ പോ
നിക്കൊളായ് ഗോഗൽ
മോപ്പസാങ്
ലിയോ ടോൾസ്റ്റോയ്
ഗുസ്താവ് ഫ്ളൊബേർ
ലൂയിജി പിരാൻദെല്ലോ
ലൂ ഷുൻ
ഖലീൽ ജിബ്രാൻ
മിഗേൽ ദ ഊനാമുനോ
വിൻസെന്റ് വാൻഗോഗ് അയാളുടെ ചെവി മുറിച്ചു, നിങ്ങളുടെ ചെവി മുറിക്കുന്നതിനു മുൻപ് ഈ പുസ്തകം വായിക്കുക…
സാൽവദോർ ദാലി
ഭ്രാന്ത് പ്രമേയമായിവരുന്ന ലോകസാഹിത്യത്തിലെ പത്ത് ക്ലാസിക് കഥകളുടെ സമാഹാരം.
സമാഹരണം: നൗഷാദ്
₹250.00
വെറുപ്പിന്റെ ശീരീര ശാസ്ത്രം
രേവതി ലോള്
മറ്റൊരാള്‍ക്കും നേരെയുള്ള അതിക്രൂരമായ ആക്രമണം മനുഷ്യനു നിശ്ശബ്ദമായി കണ്ടുനില്‍ക്കേണ്ടിവരുന്നത് എന്തുകൊണ്ടാണ്? അപരിചിതയായ ഒരു ഗര്‍ഭിണിയെ തന്റെ ഭര്‍ത്താവ് കൊന്നുതള്ളിയെന്ന് അറിയുന്ന ഒരു സ്ത്രീ എന്തുചെയ്യും? 2002 ഫെബ്രുവരി 28ലെ അരുംകൊലകള്‍ക്കു കാരണമായ ക്രൂരതകള്‍ക്ക് പ്രേരണ നല്കിയ ദുഷ്പ്രചാരകര്‍ ഗുപ്തമായി സൃഷ്ടിച്ച സംഘര്‍ഷങ്ങളും സങ്കീര്‍ണ്ണതകളും എന്തെല്ലാമാണ്?
₹330.00 ₹297.00
കമലയുടെ
കുട്ടിക്കാലം
സ്വാതന്ത്ര്യത്തിന്റെ സംഗീതമായിരുന്നു മാധവിക്കുട്ടിയുടെ രചനകള്‍. ലോകം മുഴുവന്‍ ആരാധകരുള്ള മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ കുട്ടിക്കാലത്തിലൂടെയുള്ള ഒരു യാത്രയാണീ പുസ്തകം. മനോഹരമായ ഭാഷയില്‍ അവര്‍ രചിച്ച കുറിപ്പുകള്‍ ആര്‍ക്കും നോവല്‍പോലെ വായിച്ചാസ്വദിക്കാം.
₹150.00 ₹135.00
ഛായ
സിവിക് ജോണ്‍
കരുതലിന്റെ സ്പര്‍ശങ്ങളാണ് സിവിക്കിന്റെ ഓരോ കഥയും. മെല്ലെ മെല്ലെ സ്നേഹത്തിന്റെ ഇല്ലാ നിര്‍വചനങ്ങളെ ചുറ്റിപറ്റി. ലളിതമെന്നു പുറമെ തോന്നിക്കും മട്ടില്‍ ഭ്രമണം ചെയ്യുന്നവ . ഉള്ളില്‍ ജീവിത സംബന്ധിയായ അനേകം ചോദ്യചിഹ്നങ്ങളവശേഷിപ്പിച്ചു ഉത്തരം അന്വേഷിച്ചലയാന് നമ്മെ ഉന്തിത്തള്ളി വിടുന്നവ. – പ്രിയ എ.എസ്
₹110.00 ₹99.00
ആയതിനാല്‍
അവസാനത്തെ
മനുഷ്യന്
ഒറ്റക്കാവില്ല
വായനയിലൂടെ നമുക്ക് കാട് കേറാം. ഉള്‍ക്കാട്ടില്‍ പാര്‍ക്കാം. അനേകം വര്‍ഷങ്ങളായി കൊഴിഞ്ഞുകൊണ്ടേയിരിക്കുന്ന ഇലകള്‍ വീണ് ദ്രവിച്ച കാട്ടുമണ്ണില്‍ തൊടാം. ഓരോ പുസ്തകം വായിച്ചിറങ്ങുമ്പോഴും നമുക്ക് പുതിയ കണ്ണുകളും കാഴ്ചകളും കിട്ടുന്നു. വായിക്കുക എന്നാല്‍ വേരിലേക്ക് താഴ്ന്നും പൂവിലേക്ക് പടര്‍ന്നും തന്നെത്തന്നെ കുഴിച്ചും മറ്റുള്ളവരിലേക്ക് കുതിച്ചും മനുഷ്യര്‍ നടത്തുന്ന അതിജീവനമാണെന്ന് പറഞ്ഞത് കെ.ഇ.എന്‍ ആണ്.
വായിച്ചിരിക്കുമ്പോള്‍ ഇത്രയേറെ വിസ്മയങ്ങളോ ഈ ലോകത്തെന്ന് അല്‍ഭുതം വരും. ഇത്ര അല്ഭുതങ്ങള് പാത്തുവെച്ച ഈ ലോകത്തിന്റെ ഒരു കോണിലിരുന്ന് അലസതയില്‍ പുതച്ചുറങ്ങി കാലം കഴിക്കുന്നത് മോശമല്ലേയെന്ന് ഉള്ളില്‍ ചോദ്യം വരും. ഇങ്ങനെ സ്വയം ചോദിച്ചും പറഞ്ഞുമാണ് നമുക്ക് വലുപ്പം വെക്കുന്നത്, നമ്മുടെ അകംലോകങ്ങള്ക്ക് വീര്‍പ്പ് വരുന്നത്, നമ്മള് വിശാലമാകുന്നത്.
പല പല രാജ്യങ്ങളിലൂടെയും ആശയങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയുമുള്ള പുസ്തകങ്ങളുടെ സഞ്ചാരം പകര്‍ത്തുന്ന കൃതി. കരയിലൂടെയും കപ്പലിലൂടെയും കാടും കടലും കണ്ട് , വേവും വെയിലും കൊണ്ടുള്ള ഒരു യാത്രയാണ് ഈ പുസ്തകം. – മെഹദ് മഖ്ബൂല്‍
₹100.00 ₹95.00
ആച്ചുട്ടിത്താളം
രാത്രി മുഴുവന്‍ തിരിതാഴ്ത്തി വെച്ച മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തില്‍ എത്ര വര്‍ഷമാണ് ആച്ചുട്ടി പ്രിയപ്പെട്ടവനെ കാത്തിരുന്നത്. നേരിയ കാറ്റില്‍ പോലും തിരികെട്ടുപോകുമോ എന്ന് ഏതുറക്കിലും അവര്‍ ഞെട്ടിയുണര്‍ന്നു. താഴെ കവുങ്ങിന് തൊടിയിലെ ഉണങ്ങിയ കൂമ്പാള വീഴ്ച്ചകള്‍ തനിക്ക് പ്രിയപ്പെട്ട പദനിസ്വനമെന്നവര് വെറുതെ വിചാരിച്ചു. ആച്ചുട്ടിയുടെ ജീവിതതാളം എന്തായിരുന്നു? പ്രണയാര്‍ദ്രതയുടെ കുളിരില്‍ എന്നോ നഷ്ടപ്പെട്ടുപോയ ജീവിതച്ചൂടിന്റെ എരിപൊരി താളമാണോ?
അതോ നിലക്കാത്ത സ്നേഹത്തിന്റെ കാരുണ്യ താളമാണോ? എന്തായാലും അത് നിഷ്കളങ്കമാണ്. ആച്ചുട്ടിത്താളമാണ് ഭൂമിയിലെ പ്രണയ താളം. ശരീര കാമനകളോട് പൊരുതി ജയിച്ച ദിവ്യ താളം. – സീനത്ത് ചെറുകോട്
₹180.00 ₹160.00
Out of stock
ജലാലുദ്ദീൻ റൂമി
പുനരാഖ്യാനം: സലാം എലിക്കോട്ടിൽ
പേർഷ്യൻ കവികളിൽ സർവോന്നതനും ഏറ്റവും പ്രിയങ്കരനുമായ ജലാലുദ്ദീൻ റൂമിയുടെ മിസ്റ്റിക്കൽ മാസ്റ്റർപീസ് ആണ് മസ്നവി. സമുന്നതമായ മാനസിക ഉൾക്കാഴ്ചയും നിസ്തുലമായ ആധ്യാത്മികതയുമാണ് കവിയെ സർവകാലത്തേക്കും സർവർക്കും സ്വീകാര്യനാക്കുന്നത്.
– പ്രൊഫ. കരോൾ ഹില്ലൻബ്രാൻഡ്
ചിന്തയുടെയും തത്ത്വജ്ഞാനത്തിന്റെയും ഉൾക്കാഴ്ചയുടെയും ഒരു മഹാസാഗരം മാത്രമല്ല അനശ്വരമഹാകാവ്യം മസ്നവി; കഥകളുടെ രത്നഖനി കൂടിയാണത്. മസ്നവിയിലെ നാനൂറിലധികം കഥകളിൽനിന്ന് തിരഞ്ഞെടുത്ത് പുനരാഖ്യാനം ചെയ്ത നൂറു കഥകളുടെ സമാഹാരം.
പേർഷ്യൻ മഹാകവി ജലാലുദ്ദീൻ റൂമിയുടെ സൂഫി കഥകളുടെ സമാഹാരം.
₹600.00 ₹510.00
അനന്തരം
സച്ചിദാനന്ദന്
സച്ചിദാനന്ദന്റെ ആദ്യ കഥാസമാഹാരം
ആര്‍ക്കാണ് ഒരു കഥയില്ലാത്തത്? ഇപ്പോള്‍ പിറന്ന ഒരു കുഞ്ഞിന്റെ ഓര്‍മയില്‍പ്പോലും നിറയെ കഥകളാണ്. അതിന്റെ ജീനുകളില്‍ ഒരു വംശത്തിന്റെ മുഴുവന്‍ കഥകളുണ്ട്; ഒരുപക്ഷേ, പല വംശങ്ങളുടെ. കറുത്തവരുടെയും വെളുത്തവരുടെയും. സൂര്യവംശത്തിന്റെയും ചന്ദ്രവംശത്തിന്റെയും. പുരു, കുരു, യദു, നാഗ വംശങ്ങളുടെ. ആഫ്രിക്കയിലെവിടെയോ ആരംഭിച്ച, ആത്മഹത്യയ്ക്കു വിധിക്കപ്പെട്ട, ഒരു ജന്തുഗണത്തിന്റെ പുറപ്പാടിന്റെയും പരിണാമത്തിന്റെയും പടര്ച്ചയുടെയും പര്‍വങ്ങള്‍. അലച്ചിലിന്റെയും ആരണ്യവാസത്തിന്റെയും നഗരനിര്മിതിയുടെയും അധികാരത്തിന്റെയും പകയുടെയും ചതിയുടെയും പ്രണയത്തിന്റെയും യുദ്ധങ്ങളുടെയും കാണ്ഡങ്ങള്‍….
ഫുജിമോറി, സമയം, മരത്തഹള്ളി വാക്കേഴ്സ് ക്ലബ്, മുറാകാമി, പതാക, പതിമൂന്നാമന്‍, ദുസ്സ്വപ്നത്തിന്റെ പിറ്റേന്ന്, അമൂര്‍ത്തം, അനന്തരം.. എന്നിങ്ങനെ സ്നേഹത്തിന്റെയും നിസ്സഹായതയുടെയും പ്രണയത്തിന്റെയും പകയുടെയും കാരുണ്യത്തിന്റെയും ആത്മീയതയുടെയുമെല്ലാം കാഴ്ചകളിലൂടെ ജീവിതത്തെ വ്യാഖ്യാനിക്കുന്ന കഥകള്‍. ഏതു ഋതുവിലും വേനല്‍ മാത്രം കത്തിയാളുന്ന ഇന്ത്യന്‍ സാഹചര്യത്തിന്റെ മാരകമായ താപം ഇതിലെ പല കഥകളിലും അനുഭവമാകുന്നു.
₹140.00 ₹125.00
ശംസ് തബ് രീസി
പ്രണയത്തിന്റെ
പ്രമാണങ്ങള്‍
അബ്ദുല്‍ ഗഫൂര്‍ കൊമ്പങ്കല്ല്
മൗലാനാ ജലാലുദ്ദീന്‍ റൂമിയുടെ ഗുരു ശംസ് തബ് രീസിയെക്കുറിച്ച് മലയാളത്തിലെ ആദ്യത്തെ രചന. ഗുരുവോ ദേശമോ രാജ്യമോ ഇല്ലാത്ത യഥാര്‍ഥ സൂഫിയുടെ കഥ. ഇശ്ഖിന്റെ പൊരുള്‍ തേടിയലഞ്ഞ അവധൂതന്റെ അമൂല്യ ദര്‍ശനങ്ങള്‍. കാഴ്ചക്കപ്പുറത്ത് ആലോചനകളിലേക്ക് തുറന്നുവച്ച ദൃഷ്ടാന്തകഥകള്‍.
₹100.00 ₹95.00
മിസ്റ് എന്ന
രാജാത്തി
മുജീബ് റഹ്മാന് കിനാലൂര്‍
പുരാവൃത്തങ്ങളും മിത്തുകളും ചരിത്ര യാഥാര്‍ത്ഥ്യങ്ങളുമെല്ലാം ചേര്‍ന്ന കഥകളുടെ പുരാതനമായ ഒരു പത്തായമാണ് ഈജിപ്ത്. മനുഷ്യ ചരിത്രത്തെ എക്കാലവും അതിശയിക്കുന്ന അതികായന്മാര് മുതല്‍ പ്രണയത്തിന്റെ അനശ്വര നായകര്വരെ വസിച്ച ദേശം. ഈജിപ്ഷ്യന്‍ ജീവിതത്തിന്റെ കാഴ്ചകളും ശബ്ദങ്ങളും ഗന്ധങ്ങളും ഒപ്പിയെടുത്ത ഒരു സഞ്ചാരത്തിന്റെ മനോഹരമായ ആഖ്യാനം, ഹൃദ്യമായ വാനനാനുഭവം
₹140.00 ₹120.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us