യു.കെ. കുമാരന്റെ കഥാപാത്രങ്ങള്‍ ചിട്ടയോടെ ജീവിക്കാന്‍ ശ്രമിക്കുകയും ഉടനീളം പരാജയപ്പെടുകയും സങ്കീര്‍ണതകളുടേയും സംഘര്‍ഷങ്ങളുടേയും ലോകത്തിലേക്ക് കൂട്ടം തെറ്റിപ്പോവുകയും ചെയ്യുന്നവരാണ്. തുറന്നിട്ട ജീവിതത്തിന്റെ പ്രതീകങ്ങളാണവര്‍. ആയതിനാല്‍ താക്കോലും പൂട്ടും അവര്‍ക്ക് അന്യോന്യം മാറിപ്പോകുന്നു. ജാരന്മാരും, അഗമ്യഗമനങ്ങളും നിറഞ്ഞ ജീവിതം സദാചാരനിഷ്ഠകളെ ഉല്ലംഘിക്കുന്നു.
₹65.00
Out of stock
ഒഴുകുന്ന പുഴയിലെ കല്ലുകളെന്നപോലെയാണ് ജീവിതത്തിലെ അനുഭവങ്ങള്‍. സങ്കടങ്ങളും സന്തോഷങ്ങളും ചിലപ്പോള്‍ കല്ലുകള്‍പോലെ തിളങ്ങും. മറ്റു ചിലപ്പോള്‍ മങ്ങിക്കൊണ്ടായാലും കല്ലിച്ചുകിടക്കും. അത്തരം വ്യത്യസ്തമായ കഥാപാത്രങ്ങളുടെ ആവിഷ്കാരങ്ങളാണ് ഈ കഥാസമാഹാരം. തികച്ചും സാധാരണമെന്ന് തോന്നിക്കുന്ന അസാധാരണ കഥകള്‍. പാലക്കാടന്‍ മണ്ണിന്റെ ഗന്ധങ്ങള്‍ നിറയുന്ന രചന. പ്രാദേശിക സാംസ്കാരികതയും ഗൃഹാതുരമായ ഓര്‍മ്മകളും. നൂല്‍പ്പാലത്തിലൂടെ, ഒരു ടെലിഗ്രാമിന്റെ ഓര്‍മ്മയ്ക്ക്, കേള്‍ക്കുന്നില്ലേ ഒരു മണികിലുക്കം? പാറുമുത്തിയുടെ കുമ്മാട്ടി, എന്റെ എത്രയും പ്രിയപ്പെട്ട… തുടങ്ങിയ ഉള്ളു നീറ്റുന്ന കഥകള്‍.
₹125.00 ₹112.00
വെളുത്ത രാത്രിയും കഥകളും
ദസ്തയെവ്‌സ്‌കി
വിവര്‍ത്തനം : കെ പി ബാലചന്ദ്രന്‍
മനുഷ്യബന്ധങ്ങളുടെ തീവ്രത ആവാഹിച്ച ലോകോത്തര പ്രതിഭയായ ദസ്‌െേതയവ്സ്‌കിയുടെ അപൂര്‍വ്വമായ കഥാ സമാഹാരം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ നാടകീയവും സാഹസികവുമായ റഷ്യന്‍ ജീവിതത്തിന്റെ നേര്‍പ്പകര്‍പ്പുകള്‍. ദസ്തയെവ്സ്കിയുടെ ഇതിഹാസ നോവലുകളില്‍ നിന്ന് ഉതിര്‍ന്നുവീണപോലെ മൂന്നു കഥകള്‍.
₹220.00 ₹198.00
Out of stock
ആസ്ട്രേലിയൻ മണ്ണിൽ കഴിയുമ്പോഴും സ്വന്തം നാടിന്റെ ഗൃഹാതുരമായ അനുഭവങ്ങളെ വരച്ചുവെക്കുന്ന കഥകൾ. വിധിയുടെ കണക്കുരുക്കുകളിൽ ഉലാഴുന്ന മനുഷ്യർ. പ്രണയവും മരണവും മറ്റു സാമൂഹികചിത്രങ്ങളും നിറയുന്ന ജീവിതഗന്ധിയായ പത്ത് കഥകളുടെ സമാഹാരം.
₹115.00 ₹103.00
എക്കാലത്തെയും ഒന്നാം നിരയിൽ പ്രതിഷ്ഠിക്കപ്പെട്ട എഴുത്തുകാരൻ ലിയോ ടോൾസ്റ്റയോയിയുടെ യഥാർത്ഥ കഥകളുടെ ഉൽകൃഷ്ട സമാഹാരം . മാനവികാശയങ്ങളുടെ പരിരക്ഷകനായി തന്റെ രചനകളിൽ നന്മയുടെയും തിന്മയുടെയും ആന്തരികമായ ഉള്ളടക്കങ്ങളെ അസാധാരണ പാടവത്തോടെ ടോൾസ്റ്റോയ് വരച്ചു വെക്കുന്നു.
₹180.00 ₹162.00
ചേതനമോ അചേതനമോ ആയ മനുഷ്യേതര ബിംബങ്ങളിലൂടെയും മിത്തുകളിലൂടെയും തന്റെ സൃഷ്ടിയെ അനിതസാധാരണമാക്കുന്ന കഥനവൈ’വമാണ് ടി.എന്‍. പ്രകാശി ന്റേത്. മഹായാനത്തിലൂടെ ചരിക്കുന്ന ഉറുമ്പിന്‍കൂട്ടങ്ങളും ഗേറ്റി നരികിലെ മുരുക്കുമരത്തില്‍ തലകീഴായി കിടക്കുന്ന വേതാളവും അരയാല്‍മരത്തില്‍ തൂങ്ങുന്ന കടവാതിലുകളും പ്രതിബിംബത്തെ താലോലിക്കുന്ന കണ്ണാടിയും ഡോക്ടറേറ്റ് പ്രബന്ധത്തിന് ആധാര മാകുന്ന വളപട്ടണം പാലവും കഥനത്തിന്റെ ഉദാത്ത മാതൃകകളാ കുന്നു. ജീവിതത്തിന്റെ അപ്രിയസത്യങ്ങള്‍ കൂടിയാണവ. ദാമ്പത്യ ത്തിന്റെ ധര്മ്മസങ്കടങ്ങളും ദുരന്തസമസ്യകളും ഈ കഥകളില്‍ നിറയുന്നുണ്ട്. ചടുലമായ ശൈലിയും സൂക്ഷ്മനിരീക്ഷണവും സാമൂഹ്യാവബോധവും ഈ കഥകളുടെ അന്തര്‍ധാരയാകുന്നു.
₹85.00
Out of stock
താഴ്വാരം
ടെനി വര്‍ഗീസ്
വെളിച്ചം തേടിയലയുന്ന ആത്മാന്വേഷിയുടെ സഞ്ചാരപദം. പശ്ചാത്താപത്തിന്റെയും വേദനയുടെയും മുള്‍ക്കാടുകളില്‍ വഴിയറിയാതെ അലയുന്നവര്‍. വിശ്വാസരാഹിത്യത്തിന്റെ തടവറകള്‍ പണിയുന്നവര്‍. പുതിയ രൂപങ്ങള്‍ കൈകൊള്ളുന്ന പഴയ കാലങ്ങള്‍. അവബോധത്തിന്റെ അഗാതതലങ്ങളില്‍ വന്നെത്തുന്ന വേജനിക്കുന്ന വെളിപാടുകള്‍. ഹൃദയവിനിമയം വാക്കുകളെ അപ്രസ്കതമാക്കുന്ന വായനാനുഭവം. ഒന്‍പതു കഥകള്‍.
₹115.00 ₹105.00
Out of stock
ഏകാകികള്‍ക്കും ശബ്ദമുണ്ട്. പക്ഷേ അതു പതിഞ്ഞതായതുകൊണ്ട് ആരും കേള്‍ക്കുന്നില്ലെന്നേയുള്ളൂ. ആരും അറിയുന്നുമില്ല. അവര്‍ക്കുവേണ്ടി ശബ്ദിക്കേണ്ടത് മനസ്സ് ഇനിയും കൈമോശം വരാത്ത മറ്റുള്ളവരാണ്. അത്തരമൊരു ദൗത്യമാണ് ടി.കെ.രാധാകൃഷ്ണന്‍ തന്റെ എഴുത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ആത്മവിശുദ്ധിയിലേക്ക് അനുവാചകനെ നയിക്കുന്ന കഥകള്‍ – അഷ്ടമൂര്‍ത്തി.
₹105.00 ₹95.00
Out of stock
മോഡിരാഷ്ട്രീയത്തിലെ സമകാലിക ഇന്ത്യന്‍ അവസ്ഥകളെ വായനക്കാരനിലേക്ക് എത്തിക്കുന്ന പുസ്തകം. ആനുകാലിക പ്രതികരണങ്ങളുടെ ലേഖനസമാഹാരം. സെക്കുലറിസവും കപട മതേതരത്വവും സോഷ്യലിസവും സാമൂഹിക സ്ഥിതിസമത്വവും പ്രതിപാദിക്കുന്നു.
₹95.00 ₹90.00
Out of stock
Real life incidents fictionalized and fictional world realized is what one observes while travelling on the
tracks of a decagonal story train. Train travel in India, its triumphs and tribulations coalesce through each of the
stories relating the incidents and experience to its
citizens. It also gives an impression of what kind of train
travel it used to be in the 20th Century and to what it has
transformed into in the 21st. Some stories weaving the
contributions of the colonial past and some
metamorphosed into the contemporary setting. The
hazards related to train travel is also touched upon to
ensure safe journey and upholding the importance of
having civic sense and taking care of the national
property, the life-line train.
₹120.00 ₹108.00
Out of stock
ഭാരതീയമനസ്സുകളെ ഏറ്റവുമധികം സ്വാധീനിച്ച ആധ്യാത്മികാചാര്യന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസര്‍. അനുകരണീയവും പ്രചോദനാത്മകവുമാണ് അദ്ദേഹത്തിന്റെ വാക്കും കര്‍മ്മവും. ഏറെ ജനപ്രീതി നേടിയിട്ടുള്ളവയാണ് അദ്ദേഹത്തിന്റെ സാരോപദേശങ്ങള്‍. വിവേകാനന്ദനെപ്പോലെയുള്ള ശിഷ്യപ്രമുഖരിലൂടെ മാനവസമൂഹത്തെ അനുഗൃഹീതമാക്കാന്‍ ആ സാരോപദേശങ്ങള്‍ക്കു സാധിച്ചു. ഗുണപാഠങ്ങള്‍ നിറഞ്ഞ ദൃഷ്ടാന്ത കഥകളിലൂടെയാണ് പലപ്പോഴും ഈ സാരോപദേശങ്ങള്‍ വാര്‍ന്നുവീഴുക. അത്തരത്തില്‍പ്പെട്ട 14 ദൃഷ്ടാന്തകഥകളാണ് ഈ കൃതിയിലെ ഉള്ളടക്കം. കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും ആസ്വദനീയമാണ് ഈ ദൃഷ്ടാന്തകഥകള്‍. ജീവിതത്തില്‍ സദാചാരനിഷ്ഠയോടെ മുന്നേറാനും ഉത്കൃഷ്ടജീവിതം നയിക്കാനും ഈ കഥകള്‍ നമ്മെ പ്രേരിപ്പിക്കുന്നു.
₹40.00
Out of stock
ഷെർലോക്ക്‌ഹോംസ് കഥകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച കഥകളാണ് ഈ പുസ്തകത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത് . കുറ്റാന്വേഷണത്തെ മികച്ച ഒരു വായനാനുഭവമാക്കിയെടുത്ത് അവതരിപ്പിക്കാൻ ആർതർ കോനൻ ഡോയൽ കാണിച്ച മികവ് മറികടക്കാൻ ഇപ്പോഴും ആർക്കുമായിട്ടില്ല . സ്വന്തം ജീവിതം പോലും അപായപ്പെടുത്തിയാണ് കേസ് തെളിയിക്കുന്നത് . കുറ്റാന്വേഷണം ത്രസിപ്പിക്കുന്ന ഒരു കലയാക്കി തീർക്കുകയാണ് ഷെർലക് ഹോംസ് . ഷെർലക് ഹോംസിന്റെ ഈ കഥകൾ അനുവാചകനെ അത്യന്തം ഉത്കണ്ഠകുലമായ വായനയിലേക്കായിരിക്കും നയിക്കുക .
₹250.00 ₹225.00
Out of stock
₹200.00 ₹180.00
തലമുറതലമുറകളായി വായിക്കപ്പെടുന്ന വില്യം ഷേക്‌സ്പിയറുടെ അനശ്വരങ്ങളായ കൃതി കള്‍ കഥാരൂപത്തില്‍ അവതരിപ്പിക്കുന്നു. സാഹിത്യകുതുകികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഷേക്‌സ്പിയര്‍ നാടകസാഹിത്യത്തെ ഉള്‍ക്കൊള്ളാനാകുന്ന രീതിയിലാണ് ഈ ഗ്രന്ഥരചന.
₹300.00 ₹270.00
സ്വാഭാവികമായ ശൈലിയില്‍ ജീവിതത്തിന്‍റെ പ്രത്യക്ഷാനുഭവങ്ങളെ ആവിഷ്കരിക്കുന്ന കഥകള്‍. നാട്ടിന്‍പുറത്തിന്‍റെ നന്മകള്‍ സ്വകാര്യമായി സൂക്ഷിക്കുന്ന കഥാകാരന്‍ കഥയുടെ മര്‍മ്മവും രസതന്ത്രവും സമ്മേളിപ്പിക്കുന്നുണ്ട്. ആ നീലക്കണ്ണുകള്‍, വിരുന്ന്, വഴിത്തിരിവുകള്‍, മയൂഖയുടെ ഒരു ദിവസം, സുകൃതക്ഷയം, പ്രിയ സുഹൃത്തേ നന്ദി, അവര്‍ കൂട്ടുകാര്‍ കഥ പറയുകയാണ് തുടങ്ങിയ പത്ത് കഥകളുടെ സമാഹാരം.
₹115.00 ₹105.00
അത്യുക്തിയോ അസംബന്ധങ്ങളോ കടന്നുവരാതെ നമ്മുടെയൊക്കെ ജീവിതപരിസരത്തു നാം നിത്യമായി പരിചയപ്പെടുന്നതും കണ്ടുമുട്ടാന്‍ സാദ്ധ്യതയുള്ളതുമായ ജീവിതാനുഭവങ്ങളെ ചിത്രീകരിച്ചുകൊണ്ട് ഒരു മുതിര്‍ന്ന എഴുത്തുകാരന്‍റെ അടക്കവും കൈവഴക്കവും ഈ സമാഹാരത്തിലെ കഥകള്‍ കാഴ്ച വെക്കുന്നു. മലയാളവായനക്കാര്‍ക്ക് ഇനിയും നല്ല കഥകള്‍ ധാരാളമായി നല്കാന് കൈരളി ശ്രീ. എന്‍.എം. രവീന്ദ്രനാഥിനെ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.
₹100.00 ₹95.00
Out of stock
കാലത്തിന്‍റെയും നാടിന്‍റെയും അസ്വസ്ഥതയുണ്ടാക്കുന്ന മാറ്റങ്ങള്‍, വൃദ്ധരുടെ ഒറ്റപ്പെടല്‍, ക്രിമിനല്‍ മനസ്സുള്ളവന്‍റെ മാനസികവ്യാപാരങ്ങള്‍, സമകാലിക വിഷയമായ പശുസംരക്ഷണവാദം പൗരമനസ്സിലുണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ ഒക്കെ രവീനയുടെ കഥകളിലുണ്ട്. പ്രണയം മാത്രമല്ല പ്രണയനിരാസവും വഞ്ചനയും പ്രമേയമാക്കുന്ന കഥകള്‍. എഴുത്തുകാരിയാവാന്‍ ഒരുങ്ങുന്ന ഒരാള്‍ സ്വയം യാതനകള്‍ക്ക് വിട്ടു കൊടുക്കുന്നു എന്നത് ഈ ആഘോഷകാലത്തും സത്യമല്ലാതാകുന്നില്ല
₹100.00 ₹95.00
Out of stock
കഥ ഏതും ജീവിതത്തെക്കുറിച്ചുള്ള പറച്ചിലാണ്. ജീവിതത്തിന്റെ സങ്കീർണതകളെക്കുറിച്ചും സങ്കർഷങ്ങളെക്കുറിച്ചുമൊക്കെ എഴുതേണ്ടിവരുമ്പോൾ വ്യക്തികളുടെ ആത്മസംഘർഷങ്ങളിലേക്കും ആത്മവൃഥകളിലേക്കും മനസ്സിനകത്തെ കൊടുംകാടുകളിലേക്കും ഉഷ്ണമേഖലകളിലേക്കുമൊക്കെ കടന്നുചെല്ലാത്ത വയ്യ. മനുഷ്യബന്ധങ്ങളുടെ വൈകാരികതയും അത് രൂപംകൊള്ളുന്ന നിഗൂഢതകളും പൊട്ടിത്തെറികളുമൊക്കെ സമൂഹത്തിന്റെ യാഥാസ്ഥിക വിശ്വാസങ്ങളെ ഉലച്ചെന്നു വരാം. എന്നാൽ വി.പി.അച്ചനോ? അദ്ദേഹം യാതൊരു കൂസലും കൂടാതെ വ്യക്തികളുടെയും അവരുടെ ജീവിതത്തിന്റെയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ഭാവങ്ങളും അപൂർവചാരുതയോടെ ആവിഷ്കരിക്കുന്നു.
₹150.00 ₹135.00
ആത്മാവിഷ്‌കാരത്തിന്റെ കഥയെഴുത്തുകള്‍. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികള്‍. സമൂഹത്തിന് നടുവില്‍ ഏകനായി നിന്നുകൊണ്ട് തന്നെതന്നെ പുനരാവിഷ്‌കരിക്കുന്ന എഴുത്ത്. കുടുംബവും നീതിബോധവും സാമൂഹ്യപ്രതിബദ്ധതയും നന്മയുടെ പ്രസരണവും ഒന്നിക്കുന്ന കഥകള്‍. ജീവിക്കാൻ ഇന്ധനമാകുന്ന കഥകൾ
₹85.00
Out of stock
കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം
₹140.00 ₹126.00
Out of stock
സമൂഹം, രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങൾ. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്. പരിഹാസവും കാപട്യവും അവിടെ നിറയുന്നുണ്ട്. പലപ്പോഴും അത് ആത്മദുഃഖമായും പതിക്കുന്നു. ജീവിതത്തെ ഒരു സിനിക്കായി കാണുന്ന നർമ്മബോധം ഗൗതമൻറെ മികച്ച കഥകളുടെ സമാഹാരം.
₹190.00 ₹171.00
പ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന് കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു. പ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന് കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു
₹60.00
Out of stock
റുഡ്യാർഡ് കിപ്ലിങ്ങിന്റെ ബാലകഥകൾ ലോകപ്രശസ്ത എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ബാലസാഹിത്യകൃതി. ഒരു മാന്ത്രികച്ചെപ്പിലെന്നപോലെ കഥയുടെ ഒരത്ഭുതലോകം തുറന്നടുന്നു. ആദ്യത്തെ എഴുത്ത് എഴുതിയ കഥ; അക്ഷരമാല ഉണ്ടായ കഥ, തുടങ്ങിയ അമ്പരപ്പിക്കുന്ന ഉൾക്കാഴ്ചയുള്ള കഥകൾ. വിവർത്തനം : ഡോ. അശോക് ഡിക്രൂസ്
₹160.00 ₹144.00
കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവുപോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. മനുഷ്യസത്തയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ഇതാ ഒരു ദേശത്തിന്റെ എഴുത്തുകാരൻ. കഥയുടെ നവതരംഗമായി തുടിച്ചുനിൽക്കുന്ന എം മുകുന്ദന്റെ ഏറ്റവും മികച്ച കഥകൾ.
₹180.00 ₹162.00
Out of stock
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us