ആത്മാവിഷ്കാരത്തിന്റെ കഥയെഴുത്തുകള്‍. ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടികള്‍. സമൂഹത്തിന് നടുവില്‍ ഏകനായി നിന്നുകൊണ്ട് തന്നെതന്നെ പുനരാവിഷ്കരിക്കുന്ന എഴുത്ത്. കുടുംബവും നീതിബോധവും സാമൂഹ്യപ്രതിബദ്ധതയും നന്മയുടെ പ്രസരണവും ഒന്നിക്കുന്ന കഥകള്‍. ജീവിക്കാൻ ഇന്ധനമാകുന്ന കഥകൾ
₹85.00
Out of stock
കടന്നുപോയ വഴികളിൽ എവിടെയൊക്കെയോ കണ്ടുമറന്ന ജീവിതങ്ങൾ. അവ നമ്മളിലുണ്ടാക്കിയ നൊമ്പരങ്ങളും അമ്പരപ്പുകളുമാണ് ഇതിലെ കഥാസത്ത. വിരഹത്തിന്റെ വിഷാദവും പ്രണയാതുരതയും നിറഞ്ഞ കഥകളുടെ.സമാഹാരം
₹140.00 ₹126.00
Out of stock
സമൂഹം, രാഷ്ട്രീയം എന്നീ മേഖലകളെ തഴുകുന്ന കഥാപരിസരങ്ങൾ. മൂല്യശോഷണം ഒരു ചടച്ച ശരീരം പോലെ കഥകളിലെമ്പാടും പ്രത്യക്ഷമാകുന്നുണ്ട്. പരിഹാസവും കാപട്യവും അവിടെ നിറയുന്നുണ്ട്. പലപ്പോഴും അത് ആത്മദുഃഖമായും പതിക്കുന്നു. ജീവിതത്തെ ഒരു സിനിക്കായി കാണുന്ന നർമ്മബോധം ഗൗതമൻറെ മികച്ച കഥകളുടെ സമാഹാരം.
₹190.00 ₹171.00
പ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന് കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു. പ്രാക്തനകാലത്തിന്റെ ഒരു കാറ്റ് വെറുതെ വീശുന്നു. ചിതയാളുന്നതുപോലെ ഒരു വേപ്പു മരം തുള്ളിവരുന്നു. നിഴലും നിലാവും പോലെ ദേശവും മിത്തുകളും വീണ്ടുവിചാരങ്ങളും തിരിച്ചറിവുകളായി മാറുന്നു. അനിതസാധാരണമാണീ കഥയുടെ മുഴക്കങ്ങള്‍. കഥയുടെ ഉള്‍ക്കരുത്തുമായി പി.മോഹനന് കഥകള്‍ ഭാവനാത്മകമായ ഒരു പ്രപഞ്ചം വിടര്‍ത്തുന്നു. തുടര്‍വായനകളില്‍ അത് ദീപ്തമാകുന്നു
₹60.00
Out of stock
റുഡ്യാർഡ് കിപ്ലിങ്ങിന്റെ ബാലകഥകൾ ലോകപ്രശസ്ത എഴുത്തുകാരൻ റുഡ്യാർഡ് കിപ്ലിങ്ങിന്റെ ബാലസാഹിത്യകൃതി. ഒരു മാന്ത്രികച്ചെപ്പിലെന്നപോലെ കഥയുടെ ഒരത്ഭുതലോകം തുറന്നടുന്നു. ആദ്യത്തെ എഴുത്ത് എഴുതിയ കഥ; അക്ഷരമാല ഉണ്ടായ കഥ, തുടങ്ങിയ അമ്പരപ്പിക്കുന്ന ഉൾക്കാഴ്ചയുള്ള കഥകൾ. വിവർത്തനം : ഡോ. അശോക് ഡിക്രൂസ്
₹160.00 ₹144.00
കണ്ടും അനുഭവിച്ചുമറിഞ്ഞ ജീവിതഗന്ധങ്ങളെല്ലാം മുകുന്ദൻ ഹൃദയസ്പർശിയായ കഥകളാക്കി.മയ്യഴിയിൽ നിന്ന് ഡൽഹി വഴി എഴുത്തിന്റെ ലോകത്തെത്തിയ മുകുന്ദൻ ലോകസാഹിത്യത്തെയും ചേർത്തുനിർത്തി. ചിന്തയുടെയും പ്രതേയ ശാസ്ത്രത്തിന്റെയും അസ്ഥിവാരങ്ങൾ കഥകളിൽ ആവാഹിച്ചെടുത്തു. സമകാലീന ചരിത്രത്തിന്റെ ആത്മാവുപോലെ അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നു. മനുഷ്യസത്തയെ കണ്ടെത്തുക എന്ന ലക്ഷ്യവുമായി ഇതാ ഒരു ദേശത്തിന്റെ എഴുത്തുകാരൻ. കഥയുടെ നവതരംഗമായി തുടിച്ചുനിൽക്കുന്ന എം മുകുന്ദന്റെ ഏറ്റവും മികച്ച കഥകൾ.
₹180.00 ₹162.00
Out of stock
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍
തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്
₹250.00 ₹225.00
നാടോടിക്കഥകളുടെയും ഐതിഹ്യങ്ങളുടെയും യക്ഷിക്കഥകളുടെയും വര്‍ണ്ണമേഘങ്ങള്‍ നിറഞ്ഞതാണ് ഖാദര്‍ കഥകളുടെ നീലാകാശം. അത്ഭുതപ്പെടുത്തുന്നതാണ് അതിന്റെ വിസ് തൃതി. കഥകളുടെ ഒരു മഹാകോശം തന്നെ ഖാദറിന്റേതായുണ്ട്.. ദേശത്തിന്റെ ചൂടും ചൂരും ഉള്‍ക്കൊള്ളുന്ന ഖാദര്‍മൊഴികള്‍ ഇത:പര്യന്തം നാം ശീലിച്ചുപോന്ന സാഹിത്യഭാഷയുടെ ഫ്രയിമുകളെ തകര്‍ക്കുന്നവയാണ്. ദേശത്തിന്റെ സമസ്ത ഭാവങ്ങളെയും ഒപ്പിയെടുക്കാന്‍ സമര്‍ത്ഥമാണ് ഈ മൊഴിവിശേഷം. സമകാല രാഷ്ട്രീയ സാമൂഹ്യ സദാചാരവ്യവസ്ഥകള്‍ സുന്ദരമായ ഈ മൊഴിയിലൂടെ വാര്‍ന്നു വിഴുന്നു, കഥകളായി രൂപംകൊള്ളുന്നു. ഈ കഥകളെല്ലം നമ്മെ രസിപ്പിക്കുമെന്നതില്‍ പക്ഷാന്തരമില്ല. കാരണം ഈ കഥകള്‍ക്ക് യു.ഏ.ഖാദര്‍ സാക്ഷിയാണ്.
₹335.00 ₹300.00
കഥകൾ ചരിത്ര സ്മാരകങ്ങളായി മാറുന്നു എന്നു തെല്ലു വിസ്മയപൂർവം നാം മനസ്സിലാക്കുന്നത് തകഴിയുടെ കഥകൾ വായിക്കുന്പോഴാണ്. ഫാക്ടറിപ്പണിക്കാരും തെണ്ടികളും കാർഷികവൃത്തി ചെയ്യുന്നവരും നിറഞ്ഞതാണ് തകഴിയുടെ കഥാലോകം. അവിടെ കൊയ്ത്തു കഴിഞ്ഞ പാടവും കാറ്റിരന്പുന്ന മാഞ്ചുവടും ഒറ്റപ്പെടുത്തുന്ന പ്രളയവും മൺമറഞ്ഞുപോയ ഒരു ചരിത്രത്തിൻറെ ഭാഗമാകുന്നു. പാർശ്വത്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതങ്ങളാണ് തകഴിയുടെ രചനകൾക്കു മുഖ്യപ്രമേയം. അവരുടെ സാമൂഹ്യമായ പിന്നാക്കാവസ്ഥയിൽ അദ്ദേഹം ഏറെ ദുഃഖിക്കുന്നു. ആ പിന്നാക്കാവസ്ഥ മാറ്റപ്പെടണമെന്ന അന്തർഗതം ഈ കഥകളിലുണ്ട്. മൊത്തത്തിൽ ചരിത്രവിദ്യാർത്ഥികളുടെ വിശകലനങ്ങൾക്കും വിചാരങ്ങൾക്കും വഴിയൊരുക്കുന്നു തകഴിയുടെ കഥാലോകം
₹210.00 ₹189.00
അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള് ചോദിക്കും: നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്?
വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതിപാദനശൈലിയിലൂടെ പത്മരാജന് മലയാള കഥയുടെ ഗന്ധര്‍വനായി മാറുന്നു. കാഥാകാരന്റെ ഏറ്റവും മികച്ച പതിനാല് കഥകള്‍
₹260.00 ₹234.00
വയനാടന്‍ മണ്ണിന്റെ കരുത്തും കാന്തിയും ഹൃദിസ്ഥമാക്കിയ കഥാകാരിയാണ് പി. വത്സല. വിസ്തൃതിയും വൈവിധ്യവുമാര്‍ന്നതാണ് അവരുടെ കഥാലോകം. ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വത്സലയുടെ കഥകള്‍ അനാവരണം ചെയ്യുന്നു. അതിരുകളില്ലാത്തതാണ് വത്സലയുടെ അനുഭവലോകം. കഥാപാത്ര സൃഷ്ടിയില്‍ അസാധാരണ വൈഭവം ആ തൂലിക പ്രദര്‍ശിപ്പിക്കുന്നു. പെണ്മനസ്സിന്റെയും ആണ്മനസ്സിന്റെയും സഞ്ചാരപഥങ്ങള്‍ ഒരുപോലെ വത്സലയ്ക്കു മനഃപാഠമാണ്. കവിത തുളുമ്പുന്നതാണ് വത്സലയുടെ ഭാഷ. ശിലയ്ക്കു തുല്യം തീക്ഷ്ണവുമാണ്. കാടിന്റെ ചന്തവും വിശുദ്ധിയും ഗാംഭീര്യവും ആ ഭാഷ ഉള്‍ക്കൊള്ളുന്നു. വത്സലയുടെ ബൃഹത്തായ കഥാപ്രപഞ്ചത്തിന്റെ ഒരു പരിച്ഛേദം ഈ സമാഹാരം കാഴ്ചവയ്ക്കുന്നു.
₹290.00 ₹261.00
Out of stock
നവോത്ഥാനകാലഘട്ടത്തിലെ മൂല്യങ്ങളോടുള്ള അടുപ്പവും, കാല്പനികതയുടെ മാമ്പു മണങ്ങളും, ആധുനികതയുടെ ഇടച്ചിലുകളും കൃഷ്ണന് കുട്ടിയുടെ കഥകളില്‍ സമ്മേളിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെ തുറന്നുപറച്ചിലുകളാണ് അവ. കഥകളിലെ മനുഷ്യര്‍ ചില നേരങ്ങളില്‍ ഏറെ ശബ്ദിക്കുന്നവരാണ്. മറ്റു ചിലപ്പോള്‍ നിറഞ്ഞ മൌനം കൊണ്ട് സംവേദിക്കുന്നവരും, അവര്‍ ആത്മപീഡനം അനുഭവിക്കുന്നവരും; തങ്ങളുടെ കാലത്തെ നിശ്ചിതമായി പരിഹസിക്കുന്നവരുമാണ്. എല്ലാവരും തോന്നലുകളുടെ രാജ്യഭാരമുള്ളവര് അനൌചിത്യത്തിലെ യാത്രികര്‍. ഇരുട്ടത്തു നടന്നു പോകുമ്പോള്‍ കൂടെക്കുടെ തിരിഞ്ഞു നോക്കുന്ന സന്ദേഹിയുടെ ആത്മാവ് ഈ കഥകളിലെമ്പാടും ചിതറിക്കിടക്കുന്നു.
₹310.00 ₹279.00
മലയാളത്തിന്റെ
സുവര്‍ണ്ണ
കഥകള്‍
എം.ടി വാസുദേവന്‍ നായര്‍
അറിയാത്ത മഹാസമുദ്രങ്ങളേക്കാള്‍ അറിയുന്ന നിളാനദിയാണ് എനിക്കിഷ്ടം
മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്റെ ഏറ്റവും പ്രിയപ്പെട്ട കഥകള്‍. പല കഥകളും ഫ്യൂഡല്‍ കാലഘട്ടത്തിന്റെ പരിവേഷമണിഞ്ഞുനില്‍ക്കുന്നു. എന്നാല്‍ അവ നാളെയുടെ ചരിത്രത്തിലേക്കും നീണ്ടു പോകുന്നു. സങ്കടങ്ങളും നെടുവീര്‍പ്പുകളും നിസ്സഹായതയും നിറയുന്ന മനുഷ്യാവസ്ഥയുടെ കഥകളാണ് ഈ സമാഹാരം.
₹350.00 ₹315.00
ഉറൂബിന്റെ കഥകള്‍ ഒരു കാലഘട്ടത്തിന്റെതാണ്. ഏറനാടന്‍ ഭൂപ്രദേശങ്ങള്‍, അവിടുത്തെ പേരുകേട്ട നായര്‍ തറവാടുകള്‍ തുടങ്ങി ഒരു നൂറു വര്‍ഷം മുന്‍പ് വള്ളുവനാട് താലൂക്കിലുണ്ടായിരുന്ന സാമൂഹ്യ സാന്പത്തിക ചിത്രം കിട്ടണമെങ്കില്‍ ഉറൂബിന്റെ കഥകള്‍ വായിച്ചാല്‍ മതി. പൊന്നാനിയ്ക്കു പുറത്തുള്ള വാസം, പ്രത്യേകിച്ച് വയനാട്ടിലും നീലഗിരിയിലും ചായത്തോട്ടങ്ങളിലുമുണ്ടായ അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ കഥകളെയും നോവലുകളെയും ചൈതന്യവത്താക്കി. ഉറൂബിന്റെ സ്വത്വം അടങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ കഥകളിലാണ്. ഉറൂബ് എന്ന നോവലിസ്റ്റിനൊപ്പമോ അതിനേ ക്കാള്‍ ഒരുപടി മുന്നിലായോ ഉറൂബ് എന്ന കഥാകൃത്ത് നില്‍ക്കുന്നതിന്റെ കാരണവുമതാണ്
₹350.00 ₹315.00
മരണമില്ലത്ത കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം കെടുത്താനകില്ല എന്ന് ടി പദ്മനാഭൻ വിശ്വസിക്കുന്നു. ലോകസാഹിത്യത്തിലെ ഉജ്ജ്വലരായ സാഹിത്യ പ്രതിഭകൾക്കൊപ്പമാണ് ടി പദ്മനാഭന്റെ സ്ഥാനം. ആ കഥകൾ ഉയരങ്ങളിൽ പാറുന്നു. പ്രശസ്തമായ ആ കഥകളുടെ പരിഛേദമാണ് സുവർണ്ണകഥകളുടെ ഈ താലത്തിൽ സമർപ്പിക്കുന്നത്. ഗോട്ടീ———– ഭരണിനിറയെ ഗോട്ടികളാണ്.. പച്ചനിറത്തിൽ വരകളോടുകൂടിയ വെളുത്തുരുണ്ട നല്ല ഒന്നാംതരം ഗോട്ടികൾ! തൊടിയിലുള്ള വലിയ നെല്ലിക്കായോളം വലിപ്പമുണ്ട് ഓരോന്നിനും… കാണാനെന്തൊരുചന്തമാണ്. അതുവരെ അതോക്കെ എവിടെയായിരുന
₹390.00 ₹351.00
ഒരു കേരളീയ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന എനിക്ക്, കുട്ടിക്കാലത്ത് സ്വപ്നങ്ങളില്‍ നിറം കലര്‍ത്തിയ ഒട്ടേറെ മിത്തുകളെ മറക്കാന്‍ വയ്യ. ഒരു പത്തുവയസ്സുകാരന്റെ സ്വപ്നങ്ങളും അറിവുകളും ഇന്നുമെന്റെ മന്സ്സില് നിറഞ്ഞു നില്ക്കുന്നു. അവയെ വ്യാഖ്യാനിക്കാനും അവയ്ക്കിടയിലുള്ള അസംഖ്യം വിടവുകള്‍ എന്റേതായ വിധത്തില്‍ പൂരിപ്പിച്ച് പുനഃസൃഷ്ടി നടത്താനും ഞാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഒന്നുമില്ലെങ്കില്‍, സ്വപ്നം കാണനെങ്കിലും നമ്മുക്ക് മറുനാട്ടുകാരന്റെ പിന്‍ബലം ആവശ്യമില്ലല്ലോ. ജീവിത ഗന്ധിയും ഉദാത്തവുമായ തലത്തിലേക്ക് വായനക്കാരനെ ഉയര്‍ത്തുന്ന സേതുവിന്റെ ഏറ്റവും മികച്ച കഥകള്‍. കഥകള്‍ തിരഞ്ഞെടുത്തത് : ആഷാമേനോന്
₹280.00 ₹252.00
മലയാളത്തിന്റെ
സുവര്‍ണ്ണ
കഥകള്‍
എം കൃഷ്ണന് നായര്‍
മലയാള കഥയ്ക്ക് ഒരു റഫറന്‍സ് പുസ്തകം.
കാരൂര്‍ , ബഷീര്‍ , തകഴി , പൊറ്റെക്കാട്ട് , ഉറൂബ് , കോവിലന് , പാറപ്പുറത്ത് എന്‍ വി മുഹമ്മദ് , ടി പദ്മനാഭന് , മാധവിക്കുട്ടി , മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി , ആനന്ദ് , പി വത്സല , പുനത്തില്‍ കുഞ്ഞബ്ദുള്ള , സക്കറിയ , ജോണ്‍ എബ്രഹാം , സാറാജോസഫ് , എന്‍ എസ് മാധവന്
₹215.00 ₹190.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us