ഭാവനയും ശാസ്ത്ര സാങ്കേതികവിദ്യയും സര്ഗ്ഗാ ത്മകതയും കൂടിച്ചേര്‍ന്നാണ് വിജ്ഞാനകഥകള് സൃഷ്ടിക്കപ്പെടുന്നത്. നാടിനു ചേരുന്ന സാങ്കേതികവിദ്യകളെ കണ്ടെത്തി അവയെ സാഹിത്യകലകളുമായി കൂട്ടിച്ചേര്‍ത്ത് സൃഷ്ടിച്ച രസകരമായ വിജ്ഞാന കഥകളാണ് കെ കെ വാസു ന്യൂറോണിന്റെ ചിരിയിലൂടെ അവതരിപ്പിക്കുന്നത്. മലയാള ഭാഷയിലെ ആദ്യ നാടന്‍ വിജ്ഞാനകഥാസമാഹാരമെന്ന ഖ്യാതി സ്വന്തമാക്കിയ ന്യൂറോണിന്റെ ചിരി വായനാനുഭൂതിയുടെ പുതിയ തലങ്ങള്‍ നല്കുന്നു. അറിവിന്റെയും വിനോദത്തിന്റെയും രസകരമായ പാഠങ്ങള്‍ പകര്‍ന്നു നല്കുന്ന അപൂര്‍വ്വമായ കൃതി.
₹170.00 ₹153.00
ഇറ്റാലോ കാല്‍വിനോ മുതല്‍ യു ആര് അനന്തമൂര്‍ത്തി വരെയുള്ള ഇന്ത്യന്‍ ഭാഷകളിലെയും വിദേശ ഭാഷകളിലെയും മികച്ച കഥകളുടെ മലയാള മൊഴിമാറ്റം.സമൂഹത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട മനുഷ്യരുടെ ജീവിതമാണ് ഈ കഥകളില്‍ നിറയുന്നത്.
₹130.00 ₹117.00
Out of stock
ലോകവും മനുഷ്യരും തമ്മിലുള്ള ബന്ധത്തിലെ വൈരുദ്ധ്യങ്ങളില്‍ നിന്ന് ചില സവിശേഷ മുഹൂര്‍ത്തങ്ങള്‍ കണ്ടെടുത്ത് ആവിഷ്കരിക്കാന്‍, അതിനെ നിശിതവും വിമര്‍ശനാത്മകവുമായ തലത്തില്‍ രൂപപ്പെടുത്താനാണ് ചെറിയ കഥകള്‍ ഏറെയും ഉപയോഗിക്കപ്പെടുന്നത്. ആ സാദ്ധ്യതയിലേക്കുതന്നെയാണ് ഷാഹുല്‍ ഹമീദിന്റെയും കഥകള്‍ ഉന്മുഖമായിരിക്കുന്നത്. അത് പല വിതാനങ്ങളിലേക്ക് പടരുന്നത് കാണാന്‍ കഴിയും.
ഡോ. കെ എസ് രവികുമാര്‍
₹150.00 ₹135.00
Out of stock
ബഞ്ചാരകള്‍
ഷബിനി വാസുദേവ്
ലളിതവും സരളവുമായ ഭാഷയും, മനുഷ്യപ്പറ്റാര്‍ന്ന നിരീക്ഷണശേഷിയും കാല്പനിക സമീപനങ്ങളില്‍നിന്നുള്ള അകലവും ആഖ്യാനകാര്യക്ഷമതയും ചേര്‍ന്ന് ഷബിനി വാസുദേവിന്റെ ഈ കഥകള്‍ മലയാള കഥാലോകത്തില്‍ മൗലികമായ ഒരു സ്ഥാനം സമ്പാദിക്കുന്നു. ശില്പത്തിലും സമര്‍ത്ഥനത്തിലും തികച്ചും വ്യത്യസ്തമാണ് ഓരോ കഥയുടെയും ആഖ്യാനസരണി. ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മനുഷ്യരും ജീവികളും-ബഞ്ചാരന്റെ ഭാര്യയും, വൃദ്ധനും ശുശ്രൂഷകയുമെല്ലാം- അവയുടെ ഇരുളില്‍നിന്നും വെളിച്ചത്തില്‍നിന്നും നമ്മോട് തീക്ഷ്ണമായി സംവദിക്കുന്നു- ഷബിനിയുടെ ഈ തനിമയുള്ള കഥകള്‍ മലയാള കഥാ ലോകത്തിലേക്ക് നവീനാനുഭൂതികളെ സംക്രമിപ്പിക്കുന്നു.
₹140.00 ₹126.00
പോയ കാലത്തിന്റെ താമ്രലിഖിതങ്ങള്പോലെ അടയാളപ്പെടുത്തപ്പെട്ട ജീവിതരേഖകളും ആധുനിക ജീവിതത്തിന്റെ സംഘര്‍ഷസ്ഥലികളും എം രാഘവന്റെ കഥകളെ വേറിട്ടതാക്കുന്നു. സാര്‍വ്വജനീനമായ ജീവിതാനുഭവങ്ങളെ സവിശേഷമായി അവതരിപ്പിക്കുന്ന കഥകള്‍ മയ്യഴി എന്ന കഥാഭൂമിയില്നിന്നും ഉരുവം കൊണ്ടവയാണ്. കഥാനുഭവത്തിന്റെ നനുത്ത ദുഃഖസ്പര്ശങ്ങള് പേറുന്നവയാണീ സമാഹാരത്തിലെ ഓരോ കഥകളും.
₹150.00 ₹135.00
Out of stock
നിഴലും
വെളിച്ചവും
അനില്‍കുമാര്‍ കെ.എസ്, ഡോ. രശ്മി ജി
സാഹിത്യലോകത്തെ നിശ്ശബ്ദ സാന്നിദ്ധ്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള സാറാ തോമസിന്റെ ഓര്‍മ്മക്കുറിപ്പുകളും കഥകളും അഭിമുഖങ്ങളും പഠനങ്ങളും ഉള്‍പ്പെടുന്ന ഗ്രന്ഥമാണ് നിഴലും വെളിച്ചവും.
₹320.00 ₹288.00
അച്ഛന്
പി വി കെ പനയാല്‍
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൂടുതല്‍ തീവ്രതയോടെ ജനസമൂഹത്തിലേക്കിറങ്ങുമ്പോള് അവയ്ക്കെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്ന, രാഷ്ട്രീയ നിലപാടുകള്‍ പുലര്‍ത്തുന്ന മികച്ച കഥകളുടെ സമാഹാരം.
₹100.00 ₹95.00
പാപികളുടെ
പട്ടണം
ജോസഫ് അതിരുങ്കല്‍
ആഖ്യാനത്തിന്റെ പുതിയ തലങ്ങളിലേക്ക് നീങ്ങുന്ന ജീവിതത്തിന്റെ ഗന്ധമുള്ള ഭാഷയില്‍ പറഞ്ഞ കഥകളുടെ സമാഹാരമാണ് പാപികളുടെ നഗരം.
₹120.00 ₹108.00
കഥകളിറങ്ങി നടക്കുന്ന നാട്ടിടവഴികളില്‍ നിന്നും കണ്ടെടുത്ത ജീവിതങ്ങളെ നാട്ടുഭാഷയുടെ സരള ലാവണ്യത്തില്‍ ആവിഷ്കരിക്കുന്ന കഥകളാണ് പന്നിപ്പോരിലേത്.
മനുഷ്യാവസ്ഥകളുടെ വിരുദ്ധോക്തികളെ തെളിച്ചമുള്ള ചിത്രങ്ങളായി അവതരിപ്പിക്കുന്ന ഈ കഥകള്‍ ദേശസങ്കല്പങ്ങളുടെ അതിര്വരമ്പുകളെക്കൂടി അപ്രസക്തമാക്കുന്നു. പുതിയ
കാലത്തിന്റെ സങ്കീര്‍ണ്ണ നിലപാടുകളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുന്ന കഥകളുടെ സമാഹാരം.
₹100.00 ₹95.00
Out of stock
അവിഭക്ത ഇന്ത്യയില്‍ ജനിച്ച് പാകിസ്ഥാനില്‍ മരണമടഞ്ഞ സാദത്ത് ഹസന് മന്‍ടോ തന്റെ കഥകള്‍കൊണ്ട് അനുവാചകരെ ഞെട്ടിപ്പിച്ച എഴുത്തുകാരനാണ്. ഉറുദുവിലാണ് കഥകള്‍ പിറന്നുവീണത്. സമൂഹത്തിലെ അപ്രിയസത്യങ്ങള്‍ ഇത്ര സത്യസന്ധമായി വെട്ടിത്തുറന്നു പറഞ്ഞ മറ്റൊരു കഥാകാരന് മന്‍ടോയുടെ സമകാലികനായി ഇന്ത്യയിലോ പാകിസ്ഥാനിലോ ഉണ്ടായിരുന്നില്ല. ഇന്ത്യാവിഭജനത്തെ അദ്ദേഹം എതിര്‍ത്തു. ചങ്കു പിളര്‍ക്കുന്ന അനുഭവങ്ങളാണ് വിഭജനം മന്ടോയ്ക്കു സമ്മാനിച്ചത്. മന്‍ടോയുടെ കഥകളില്‍ അശ്ലീലം ആരോപിച്ച് ബ്രിട്ടീഷ് ഇന്ത്യയില്‍ മൂന്നു പ്രാവശ്യവും സ്വാതന്ത്ര്യാനന്തരം പാകിസ്ഥാനില്‍ മൂന്നു പ്രാവശ്യവും വിചാരണയ്ക്കു വിധേയമാക്കി. മഹാനഗരമായ ബോംബെയിലെ ചേരികളില്‍ ജീവിച്ച് അവിടത്തെ കഥകള്‍ എഴുതിയാണ് അദ്ദേഹം കഥയുടെ കൊടുമുടികള്‍ കീഴടക്കിയത്. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ കഥാകാരനാണ് മന്‍ടോ. മന്‍ടോ ഒരിക്കല്‍ എഴുതി:
”പകല്‍ മുഴുവന്‍ ഗാര്‍ഹിക ജോലികളിലേര്‍പ്പെട്ട് രാത്രി സുഖനിദ്ര പൂകുന്ന കുടുംബിനിക്ക് എന്റെ നായികയാവാന്‍ കഴിയില്ല. രാത്രി ഉറക്കമിളയ്ക്കുകയും പകലുറക്കത്തില്‍ ഉമ്മറപ്പടിയില്‍ കാത്തു നില്ക്കുന്ന വാര്‍ദ്ധക്യത്തെ ദുഃസ്വപ്നം കണ്ട് ഞെട്ടിയുണരുകയും ചെയ്യുന്ന ഒരു തെരുവു വേശ്യക്ക് എന്റെ സര്‍ഗ്ഗശക്തിയെ തൊട്ടുണര്ത്താനാവും. ആ കണ്പോളകളിലുറഞ്ഞുപോയ അനേകം രാത്രികളിലെ ഉറക്കവും അവളുടെ മുന്‍കോപവും വായില്‍ നിന്നു പുറപ്പെടുന്ന ഭര്‍ത്സനങ്ങളും ഒരു എഴുത്തുകാരന് എന്ന നിലയില്‍ എന്നെ ആകര്‍ഷിക്കണം.”
ഇതിനെ മന്‍ടോ കഥകളുടെ മാനിഫെസ്റ്റോ ആയി നമുക്ക് കണക്കാക്കാം. പഞ്ചാബിലെ ലുധിയാന ജില്ലയിലായിരുന്നു സാദത്ത് ഹസന് ജനിച്ചത്. കാശ്മീരില്‍ വേരുകളുള്ള മുസ്ലീം കുടുംബമായിരുന്നു പിതാവിന്റേത്. ബോംബെയിലെ വാസക്കാലത്ത് മാസികകളില്‍ എഴുതാന്‍ തുടങ്ങി. അക്കാലത്തെ പ്രമുഖ പുരോഗമന എഴുത്തുകാരിയായ ഇസ്മത് ചുഗ്തായ്, ഗായികയായ നൂര്ജഹാന്, നടന് അശോക്കുമാര് എന്നിവരുടെ ഉറ്റ ചങ്ങാതിയായി. അഭിപ്രായവ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് പുരോഗമനപക്ഷത്തു നിലകൊണ്ടു. വിഭജനാനന്തരം ഇന്ത്യയില്‍ ജീവിക്കാനാണ് ഹസന് സാദത്ത് ആഗ്രഹിച്ചത്. എന്നാല്‍ 1948 ല്‍ സ്വബന്ധുക്കളെ അന്വേഷിച്ച് ലാഹോറിലേക്കുപോയ ഭാര്യയ്ക്കും മക്കള്‍ക്കും മടങ്ങി വരാനായില്ല. അങ്ങനെ അദ്ദേഹവും പാകിസ്ഥാനിലേക്കു പോയി.
അവിഭക്ത ഇന്ത്യയുടെ ഈ മഹാനായ പുത്രന് ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ മാത്രം സ്വന്തമല്ല. വിശ്വമാനവികതയിലേക്ക് മഹത്തായ സംഭാവന നല്കിയ വിശ്വപൗരനാണ്. മന്‍ടോയുടെ കഥകള്‍ ഉറുദുവില്‍ നിന്ന് നേരിട്ട് പരിഭാഷപ്പെടുത്തിയ അന്‍സര്‍ അലിക്കും അഭിമുഖം നല്കി ഈ പുസ്തകത്തെ സമ്പന്നമാക്കിയ ഗുല്‍സാറിനും ഞങ്ങളുടെ കൃതജ്ഞത ഇവിടെ കുറിക്കുന്നു. മന്‍ടോയുടെ കഥാലോകത്തിലേക്കുള്ള ഒരു വാതായനം തുറന്നു വയ്ക്കുന്നു
₹340.00 ₹306.00
എച്മുക്കുട്ടിയുടെ
കഥകള്‍
എച്മുക്കുട്ടി
എച്മുക്കുട്ടിയുടെ കഥകളില്‍ സ്നേഹവിഷാദങ്ങളുടെ തുഷാരബിന്ദുക്കള്‍ പറ്റിപ്പിടിച്ചിരിപ്പുണ്ട്. പെണ്‍വാഴ്വു മാത്രമല്ല ലിംഗഭേദങ്ങളുടെ ജീവിതവും എച്മുക്കുട്ടിയിലൂടെ കടന്നുവരുന്നു.
₹320.00 ₹288.00
ഈ നാടകകഥകളെല്ലാം രാഷ്ട്രീയകഥകളുമാണ്. അരാഷ്ട്രീയതയില്‍ ഊര്‍ദ്ധ്വം വലിക്കുന്ന നാടകകലയെ അരാഷ്ട്രീയതയെയും അതിന്റെ വിധ്വംസകമായ പ്രതിസംസ്കാരത്തെയും അടയാളപ്പെടുത്താനാണ് കഥാകാരന് വിനിയോഗിക്കുന്നത്. ഗ്രാമീണമായ ലാളിത്യവും നാട്ടുമനുഷ്യരുടെ നിര്‍വ്യാജമായ ആര്‍ജ്ജവവും ഒത്തിണങ്ങിയ സവിശേഷമായ ഒരു മാനുഷികതയാണ് ഈ കഥകളുടെ രാഷ്ട്രീയ ഭൂമിക. കഥനത്തിന്റെ ഈ നാടകവഴികള്‍ അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും പാഠങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നുണ്ട്.
എന്‍ ശശിധരന്
₹120.00 ₹108.00
സി അനൂപിന്റെ കടല്‍ച്ചൊരുക്ക് എന്ന സമാഹാരത്തിലെ കഥകള്‍ പ്രമേയത്തിന്റെയും ആഖ്യാനത്തിന്റെയും തലത്തിലുള്ള വൈവിദ്ധ്യ സാദ്ധ്യതകളെ സാക്ഷാല്‍ക്കരിക്കുന്നു. അവ മലയാള ചെറുകഥയുടെ ചില ആനുകാലിക മുഖരേഖകളെ ആവിഷ്കരിക്കുന്നു. ചെറുകഥകളും ചെറിയ കഥകളുമായി പതിനെട്ടു രചനകളാണ് ഈ സമാഹാരത്തില്‍. രണ്ടിനത്തിലായാലും രചനകള്‍ യഥാതഥാഖ്യാനത്തിന്റെ വഴിയിലൂടെ മുന്നേറുമ്പോഴും ഏറിയോ കുറഞ്ഞോ ഭ്രമാത്മകതയുടെ സാദ്ധ്യതകളിലേക്ക് ചുവടുവയ്ക്കുന്നുണ്ട്.
ഈ കഥകളില്‍ പുലരുന്ന വ്യത്യസ്തതകള്‍ക്കിടയിലും പൊതുവായി തുടരുന്ന ചില ആഭിമുഖ്യങ്ങളുണ്ട്. അതില്‍ പ്രധാനം ശരീരകാമന എന്ന നിലയില്‍ ലൈംഗികതയെ പ്രശ്നവല്ക്കരിക്കാനുള്ള ശ്രമമാണ്. മറ്റൊന്ന് ആഖ്യാനതലത്തില്‍, നര്‍മ്മത്തിന്റെയും ഐറണിയുടെയും സ്വരഘടനയിലൂടെ പ്രതീതമാക്കുന്ന ലാഘവത്വവും. അത് പലപ്പോഴും ഈ കഥകള്‍ക്ക് ഒരു സ്വാഛന്ദ്യം നല്കുന്നു.
ഡോ. കെ എസ് രവികുമാര്‍
₹130.00 ₹117.00
Out of stock
വര്‍ഗ്ഗീയത, തീവ്രവാദം, ജാതി മത വര്‍ണ്ണ വര്‍ഗ്ഗ ലിംഗ ലൈംഗിക വൈരുദ്ധ്യങ്ങള്‍, ദേശീയത, പൗരത്വം, അധിനിവേശം, ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങിയ വിവാദ വിഷയങ്ങളെ അതീവ ജാഗ്രതയോടുകൂടി സമീപിക്കുന്ന ഷാഹിന അവയ്ക്കെതിരെയുള്ള പ്രതികരണങ്ങളെ തികഞ്ഞ കൈയടക്കത്തോടുകൂടിയാണ് അവതരിപ്പിക്കുന്നത്. അ എന്ന കഥാസമാഹാരത്തിലെ കഥകള്‍ പൊളിറ്റിക്കല്‍ സറ്റയറുകളായിത്തീരുന്നത് സമകാലിക സാമൂഹ്യ രാഷ്ട്രീയകാഴ്ചകളുടെ പശ്ചാത്തലത്തിലാണ്. കാല്പനിക ഭാവനകളിലൂടെ വായനക്കാരനെ സ്വപ്നലോകത്തു ജീവിക്കാന്‍ പ്രേരിപ്പിക്കുന്നവയല്ല, മറിച്ച് അവനെ രാഷ്ട്രീയ ജാഗ്രതയുള്ളവനാക്കി മാറ്റുവാന്‍ പര്യാപ്തമായ കഥകളാണ് ഷാഹിനയുടേത്.
₹110.00
മലയാള ചെറുകഥയിലെ വേറിട്ടൊരു ശബ്ദമാണ് അബു ഇരിങ്ങാട്ടിരിയുടേത്. പുരോഹിതന്മാര് മുഖ്യപ്രമേയമായി വരുന്ന കഥകളുടെ സമാഹാരമാണിത്. പുരോഹിതന്മാര് പരമ്പരാഗത വിജ്ഞാനത്തിന്റെ വാഹകരും പ്രചാരകരുമാണ്. അതിനാല്‍ത്തന്നെ പുതിയ കാലത്തോടും ചിന്തകളോടും സമരസപ്പെടാന്‍ അവര്‍ക്ക് സമയം വേണ്ടിവരും. പഴമയ്ക്കും പുതുമയ്ക്കും ഇടയിലുള്ള ഇരുണ്ട ഭൂഖണ്ഡങ്ങളാണ് മിക്കമതങ്ങളിലേയും പുരോഹിതര്‍. അവര്‍ അധീശത്ത പൊതുബോധത്തിന്റെ വ്യാഖ്യാതാക്കളാണ്. അതോടൊപ്പം തന്നെ മനുഷ്യ പ്രത്യാശയുടെ അടയാളങ്ങളുമാണവര്. മുസ്ലീം വിശ്വാസ പരിസരത്തുള്ളവര്‍ വേണ്ടവിധം അറിയാതെപോകുന്ന പുരോഹിതന്മാരുടെ ഇടപെടലുകള്‍ നര്‍മ്മബോധം കൈവിടാതെ അവതരിപ്പിക്കുകയാണ് അബു ഇരിങ്ങാട്ടിരി ഈ പുസ്തകത്തില്‍.
₹130.00 ₹117.00
ഓട്ടോണമസ്
പ്രണയം
അജിത്രി
കാമനകള്‍ ഉള്ളിലൊളിപ്പിച്ച് അതിനുമേല്‍ സദാചാരത്തൊങ്ങലുകളുള്ള ഉടയാടകള്‍ ധരിച്ചാണ് ഏറെപ്പേരും നടക്കുന്നതെങ്കില്‍ ഉടയാടകളഴിച്ച് നഗ്നയാക്കപ്പെടുന്ന കഥാപാ ത്രങ്ങളെയാണ് നാം ഓട്ടോണമസ് പ്രണയത്തില്‍ കാണുന്നത്.
₹110.00 ₹99.00
“സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന സാഹസിക മുഹൂർത്തങ്ങൾ നിറഞ്ഞ പുസ്തകം. ഓരോ അദ്യായത്തിലും വായനക്കാരെ മുൾമുനമ്പിൽ നിർത്തുകയും അപാരമായ ഭാവനയിലേക് തള്ളിടുകയും ചെയ്യുന്നു.
എല്ലാ കാലത്തും ലോകമെബാടുമുള്ള ഒരേ ആവേശത്തിൽ വായിക്കുന്ന ആർതർ കോനൻ ഡോയലിൻറ്റെ ഷെർലക് ഹോംസ് കഥകളുടെ സമാഹാരം.”
₹400.00
കടല്‍ പ്രണയങ്ങള്‍
ബീന സജീവ്
മനുഷ്യഭാവനയുമായും ചിന്തയുമായും ഏറെ അടുത്തു നിന്നു സംവദിക്കുന്ന പഴക്കമേറിയ ജനപ്രിയ മാധ്യമമാണ് കഥ.
₹200.00 ₹180.00
മഴക്കണ്ണാടി
ഇന്നസെന്റ്
അനുഭവിച്ചുതീര്‍ത്ത ജീവിതത്തിന്റെ ബലംകൊണ്ടു തന്നെയാണ് ഇന്നസെന്റിന് കഥകള്‍ എഴുതാനാവുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. കഷ്ടതകള്‍ നല്കുന്ന ഉള്‍ക്കാഴ്ചയും എംപതിയും മറ്റൊരനുഭവത്തിനു നല്കാന് സാധിക്കില്ല. ഈ പുസ്തകത്തിലെ പല കഥകളിലും അഗാധമായ മനുഷ്യസ്നേഹത്തിന്റെയും നിരീക്ഷണത്തിന്റെയും തിളക്കങ്ങളുണ്ട്. കഥാപാത്രങ്ങളിലെല്ലാം വ്യത്യസ്തമായ ജീവിതവും ലോകങ്ങളുമുണ്ട്. ഒരു വായനക്കാരന് എന്ന നിലയില്‍ അവ എന്റെ മനസ്സിനെ സ്?പര്‍ശിക്കുന്നു, വായനയ്ക്കു ശേഷവും മറന്നുപോകാതെ കൂടെ നില്ക്കുന്നു. – മോഹന്‍ലാല്‍
കഥകളായി മാറുന്ന ജീവിതത്തിലെ തീക്ഷ്ണാനുഭവങ്ങള്‍. ഇന്നസെന്റ് എഴുതിയ പത്തു കഥകളുടെ സമാഹാരം.
₹170.00 ₹145.00
പ്രണയവും ഗ്രാമഭംഗിയും ഒരേ തീവ്രതയോടെ ഇഴകിച്ചേരുന്ന കഥകൾ. മനുഷ്യബന്ധങ്ങളുടെ ആകുലതകളും പ്രതീക്ഷകളും ഒപ്പ൦ ഗ്രാമീണസൗന്ദര്യത്തിൻറ്റെ നിഷ്കളങ്കതയും ഈ സമാഹാരത്തിലെ ഗ്രാമജീവിതങ്ങളെ സമ്പന്നമാക്കുന്നു
₹180.00 ₹162.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us