മൃഗനയനിയിലെ
മൂഷികന്
മഹേഷ്
സ്വപ്നങ്ങളുടെ നഗരമാണ് മുംബൈ. അതിജീവനമാര്‍ഗം തേടി ഇവിടെയെത്തുന്ന ആള്‍ക്കൂട്ടത്തില്‍ ചുരുക്കം ചിലര്‍ ആഗ്രഹിച്ചതിനെക്കാളേറെ നേടി ജീവിതം ആഘോഷമാക്കുമ്പോള്‍, ഇവരില്‍ വലിയൊരു പങ്കും മോഹഭംഗങ്ങളെ ഉള്‍ക്കൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കുന്നു. സ്വപ്നസാക്ഷാത്ക്കാരം മരീചികയാണെന്ന തിരിച്ചറിവ് ലഭിക്കുമ്പോഴേക്കും ഒരു തിരിച്ചുപോക്ക് അസാധ്യമാണെന്ന യാഥാര്‍ഥ്യം ഈ മഹാനഗരത്തിന്റെ പോക്കുവരവുകളുമായി പൊരുത്തപ്പെടാന്‍ ഏവരെയും പ്രാപ്തരാക്കുന്നു. പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഈ നിസ്സംഗതയുടെയും നിര്‍വികാരതയുടെയും ചിത്രങ്ങളാണ് ഇവിടം കര്‍മ്മ മണ്ഡലമാക്കിയ മഹേഷ് വരച്ചുകാണിക്കാന്‍ ശ്രമിക്കുന്നത്. മുംബൈയില്‍ ജീവിക്കുന്നവര്‍ക്ക് ഇതില്‍ വിവരിക്കുന്ന സംഭവങ്ങള്‍ സ്വന്തം ജീവിതത്തില്‍ നിന്നുള്ള ചില ഏടുകളായി തോന്നിയേക്കാമെങ്കിലും, പുറമെ നിന്ന് നോക്കുന്നവരുടെ മുന്നില്‍ ഇവിടെ കാണുന്ന കാഴ്ചകള്‍ വായനയുടെ പുതിയ ഒരു ലോകം തുറന്നിടും.
₹160.00 ₹144.00
ചാവുനിലത്തിലെ
പൂക്കള്‍
തോമസ് ചെറിയാന്
തോമസ് ചെറിയാന്റെ ഈപുതിയ പുസ്തകത്തില്‍ സമാഹൃതമായിട്ടുള്ള കഥകളുടെ മുഖ്യസവിശേഷതയായി എടുത്തു പറയുവാന്‍ തോന്നുന്നത്, പ്രമേയകല്പനകള്ക്ക്പൊതുവെയുള്ളസാര്വ്വദേശീയ/സാര്‍വ്വലൗകിക സ്വഭാവമാണ്. അതിനൊപ്പം തന്നെ നേര്‍പരിചയം ഇല്ലെങ്കില്‍ക്കൂടി ആര്ജിതജ്ഞാനംകൊണ്ട്നമുക്കെല്ലാം പരിചിതമായ സ്ഥലരാശികളും മനുഷ്യാവസ്ഥകളുമാണ് ഈ കഥകളില്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത് എന്നതുകൊണ്ട്ദേശവിദേശ ഭിന്നതകള്‍ മറന്നുള്ള വായനയ്ക്ക് വഴങ്ങുന്ന രചനകളുമാണിവ. – അയ്മനം ജോണ്‍
₹170.00 ₹153.00
ദാവീദിന്റെ
ഇരിപ്പിടം
കൃഷ്ണകുമാര്‍ മുരളീധരന്
വാട്സാപ്പ് അറിവുകളുടെ ഒരു വിജ്ഞാനകോശം, മഹാപ്രളയത്തെ അടുക്കാന്‍ തവളരാജാവിന് ഒരു തിരുമുല്ക്കാഴ്ച, അന്താരാഷ്ട്ര ക്രിക്കറ്റിനിടയില്‍ മറഞ്ഞിരിക്കുന്ന ചില അവിശുദ്ധ കളികള്‍, അതിരുകള്‍ക്കപ്പുറത്ത് ഉറക്കമുണര്‍ന്നു നാട് ചുട്ടെരിക്കാന്‍ കാത്തിരിക്കുന്നവര്‍, തലകള്ക്കുമേല് തലകള്‍ ഒട്ടിക്കുന്നവരുടെ മന:ശാസ്ത്രം, അമേരിക്കയും യൂറോപ്പും മതിയാവാഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്ന യുവത്വം, അവര്‍ വിട്ടിട്ടുപോയ വയോധികരുടെ സ്വന്തം നാട്… അങ്ങനെ ഒരുപിടി ഇതിവൃത്തങ്ങള്‍ ഇവിടെ കഥകളാകുന്നു.
₹199.00 ₹179.00
പൊന്നു
തമ്പ്രാന്റെ
ചെണ്ട
രമ്യ ഗായത്രി
തന്റെ ആത്മാവിലുള്ള കഥകള്‍ തന്മയത്തത്തോടെ എഴുതി തീര്‍ത്ത രമ്യ ഗായത്രിയുടെ രചനാ തന്ത്രം അഭിനന്ദനാര്‍ഹമാണ്. വായിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു ലാളിത്യം ഈ കഥകള്‍ക്കുണ്ട്. ഇനിയും എഴുതാനിരിക്കുന്ന നല്ല കഥകളുടെ ഒരു നാന്ദിയാകട്ടെ ഈ തുടക്കം. _ പെരുമ്പടവം ശ്രീധരന്
₹120.00 ₹105.00
ഇരട്ടപെറ്റ
കഥകള്‍
ഹബീസി
സത്യം നിര്‍മിക്കപ്പെടുകയാണ് നുണ ഫാക്ടറികളില്‍. ആയതിനാല്‍ നാം കേള്‍ക്കുന്നതൊക്കെയും നുണക്കഥകളാവാം. കാണുന്നതെല്ലാം അര്‍ത്ഥസത്യങ്ങളും. കഥകള്‍ തന്നെയാണ് നുണക്കഥകള്‍ക്ക് ഫലപ്രദമായ മറുമരുന്ന്. ഒരു വായനയില്‍ അവസാനിച്ചു പോകാത്ത, തുടര്ച്ചലനങ്ങളുണ്ടാക്കുന്ന കഥകള്‍… പരമ്പരാഗത കഥാ സങ്കല്പങ്ങള് പൊളിച്ചെഴുതുന്ന 42 കഥകളുടെ സമാഹാരമായ ഇരട്ടപെറ്റ കഥകള്‍ ആ ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്നു.
₹230.00 ₹205.00
സി അയ്യപ്പന്
കഥകള്‍
സമ്പൂര്‍ണം
സാമൂഹികാവസ്ഥയുടെ സങ്കീര്‍ണ്ണതകളെ മനസ്സിലാക്കുന്നതിന് ഉപയുക്തമായ സൂക്ഷ്മഭാഷയും രാഷ്ട്രീയബോധവുംകൊണ്ട് അയ്യപ്പന് കഥകള്‍ വേറിട്ടുനിന്നു. ചരിത്രം അയ്യപ്പന്റെ കഥകളില്‍കടന്നുവന്നിരുന്നത് വായനക്കാരുടെ സാമ്പ്രദായിക ചരിത്രബോധത്തില്‍ ആഴമുള്ള വിള്ളലുകള്‍ സൃഷ്ടിക്കുന്ന ഒരു സാംസ്കാരിക പ്രഹരമായിട്ടായിരുന്നു. പൊതുബോധത്തിന്റെ ആലസ്യങ്ങളെ അതെപ്പോഴും ആക്രമിച്ചുകൊണ്ടിരുന്നു. – ടി.ടി. ശ്രീകുമാര്‍
₹400.00 ₹360.00
തങ്കമ്മ
മാലിക്കിന്റെ
ചെറുകഥകള്‍
അബ്ദുറഹ്മാന് മങ്ങാട്
മലയാള ചെറുകഥയുടെ ചരിത്രത്തില്‍ പല കാരണം കൊണ്ടും വേണ്ടത്ര മുദ്രകളുണ്ടാക്കാന്‍ കഴിയാതെ പോയ മുസ്ലിം പെണ്‍കുട്ടികളുടെ പ്രതിനിധി എന്നതാണ് തങ്കമ്മ മാലിക് എന്ന ചെറുകഥാകൃത്തിന്റെ പ്രസക്തി. ആ കഥകളുടെ പൊതു പ്രത്യേകത അവയുടെ സാമൂഹികോത്പതിഷ്ണു മുഖമാണ്. സമുദായത്തിലും പരിസരത്തും അന്ന് നിലനിന്നിരുന്ന ദുരാചാരങ്ങളെ കഥയില്‍ പൊതിഞ്ഞ് അവതരിപ്പിക്കുകയും വിചാരണ നടത്തുകയും ചെയ്യുക എന്നതായിരുന്നു അവരുടെ രീതി. തങ്കമ്മ മാലിക്കിന്റെ കഥകളുടെ വായന ഒരു കാലഘട്ടത്തിന്റെ നേര്‍ക്കുപിടിച്ച കണ്ണാടി കൂടിയാകുന്നത് അതുകൊണ്ടാണ്.
₹180.00 ₹160.00
മായാമയൂരം
ശാന്തി ഉണ്ണികൃഷ്ണന്
ഒറ്റയിരിപ്പിന് വായിച്ചുപോകാവുന്ന തരത്തില്‍ ഹൃദ്യമായ രചന. എല്ലാം ഹൃദയത്തില്‍ നിന്നും പകര്‍ത്തി എഴുതുന്ന തുപോലെയുള്ള കൊച്ചുകൊച്ചനുഭവങ്ങള്‍. പക്ഷേ, ആ അനുഭവങ്ങള്‍ക്ക് നിറവും മണവുമുണ്ട്; ചൂടും ചൂരു മുണ്ട്; ഒരാത്മസത്തയുടെ പ്രകാശത്തിന്റെ കുളിര്‍മ്മയും നേര്മ്മയുമുണ്ട്. ഇനിയെന്ത് ഇല്ലെങ്കിലെന്ത്? കഥാകാരി യുടെ മനസ്സിനൊപ്പം വായനക്കാരും സഞ്ചരിക്കുന്നു. ഇത് വെറുതെ പറയുന്നതല്ല. ആ സഞ്ചാരവേളയിലാണ് നാം പലതും അറിയുകയും മനസ്സിലാക്കുകയും ചെയ്യുക. വ്യക്തിജീവിതവും കുടുംബജീവിതവും സാമൂഹ്യജീവി തവും ഒക്കെ സ്പര്‍ശിച്ച് കടന്നുപോകുമ്പോള്‍ ഈ കുട്ടി എന്തുകൊണ്ട് ഇത്രകാലം എഴുത്തില്‍ മൗനം ദീക്ഷിച്ചു എന്ന ഉത്കണ്ഠയാണ് ആരിലുമുണ്ടാക്കുക. – ഡോ. അമ്പലപ്പുഴ ഗോപകുമാര്‍
₹125.00 ₹113.00
പ്രണയത്തിന്റെയും
രതിയുടെയും
കഥകള്‍
എഡിറ്റര്‍: എം.കെ ശ്രീകുമാര്‍
ആനന്ദത്തിന്റെയും അനുഭൂതിയുടെയും വായനാസുഖങ്ങളിലേക്ക് രഹസ്യവാതിലുകള്‍ തുറക്കുന്ന പത്തു കഥകള്‍. സക്കറിയ, അശോകന് ചരുവില്‍, കെ.ആര്. മീര, വി.ആര്. സുധീഷ്, സി.എസ്. ചന്ദ്രിക, അര്‍ഷാദ് ബത്തേരി, തമ്പി ആന്റണി, കെ.വി. പ്രവീണ്‍, മധുപാല്‍, തനൂജ എസ്. ഭട്ടതിരി എന്നിവരുടെ മികച്ച രചനകള്‍.
₹130.00 ₹115.00
പ്രണയം
മധുരം
കെ.പി സുധീര
ജീവിതത്തിന്റെ തിക്തതയും തീവ്രതയും അന്തര്‍ലീനമായ പ്രണയമെന്ന വികാരത്തിന്റെ നാനാര്‍ത്ഥങ്ങള്‍
അന്വേഷിക്കുകയാണ് ഇതിലെ ഓരോ കഥയും…
പ്രശസ്ത കഥാകാരി കെ.പി. സുധീരയുടെ പ്രണയത്തിന്റെ മാധുര്യം നിറഞ്ഞ അതീവ ഹൃദ്യമായ ഇരുപത് കഥകള്‍.
₹200.00 ₹180.00
പ്രണയം
അഞ്ചടി
ഏഴിഞ്ച്
ഗ്രേസി
കഥകളില്‍ അവള്‍ക്കു യക്ഷിയുടെ മണമാണ്. കരിമ്പനപോലെ നെട്ടനെ ആകാശത്തേക്കു കുതിക്കുന്ന അവളുടെ ഉയരം അഞ്ചടി ഏഴിഞ്ച്. അതില്‍ കാല്‍വിരല്‍മുതല്‍ മൂര്‍ദ്ധാവുവരെ പുരുഷനോടുള്ള പ്രണയം നിറച്ചിരിക്കുകയാണ്. തോളിലൂടെ പരന്നൊഴുകി താഴേയ്ക്കു പായുന്ന മുടിക്ക് കണ്ണുകെട്ടുന്ന കരിങ്കറുപ്പ്. പുരുഷന്മാരെ വലിച്ചടുപ്പിക്കുന്ന കണ്ണുകള്‍ക്കു നിറം കടല്‍നീല. പുരുഷന്മാരുടെ ചോരയൂറ്റിക്കുടിച്ച് ചുണ്ടുകള്‍ക്ക് കടുംചുവപ്പ്… അവളെക്കാള്‍ മുന്നേ എത്തിച്ചേര്‍ന്നത് അവളെക്കുറിച്ചുള്ള കഥകളാണ്…
ഗവേഷണം, തിരുമുമ്പാകെ, മൂന്നാമന്, മരിച്ചവരുടെ സമയം, തീവണ്ടിയാത്ര, അഭയപുരാണം, ഡല്‍ഹിയില്‍നിന്ന് ഒരു വിവര്‍ത്തനകഥ, തത്തക്കൂട്ട്, തലയിലെഴുത്തിനെക്കുറിച്ച് ഒരു നോവല്‍, പ്രണയം അഞ്ചടി ഏഴിഞ്ച്, എന്തതിശയമേ!, ലളിതസങ്കീര്‍ണ്ണം, നാലരവയസ്സുള്ള ആണ്‍കുട്ടി, വെറും കഥാപാത്രങ്ങള്‍, കുറ്റച്ചിത്രങ്ങള്‍, മന്ദാക്രാന്ത, ഒന്നുമുതല്‍ പതിമൂന്നുവരെ… ഗ്രേസിയുടെ ഏറ്റവും പുതിയ കഥാസമാഹാരം.
₹90.00 ₹85.00
എന്റെ
പ്രണയകഥകള്‍
വി.ആര് സുധീഷ്
വി.ആര്. സുധീഷിന്റെ പ്രണയകഥകളുടെ സമാഹാരം.
ഹൃദയത്തിന്റെ കണ്ണാടിപ്പാളികളില്‍ അരിപ്പിറാവുകള്‍ വന്നു കൊത്തിക്കൊണ്ടിരിക്കുന്നു. യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു. ശബ്ദങ്ങളില്‍ മുഴുവന്‍ നിന്റെ ഗന്ധമായിരുന്നു… പ്രണയത്തിന്റെ കൊടുങ്കാറ്റിലുലയുകയാണ് ചോലവൃക്ഷങ്ങള്‍. ഭൂമിയുടെ കന്യാസ്മിതങ്ങളും ആകാശത്തിന്റെ ചന്ദ്രകാന്തിയും
സമുദ്രത്തിന്റെ ചിത്രാക്ഷരികളും ഞാന്‍ കാട്ടിത്തരാം. നീ എന്നെ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കൂ…
ദൈവത്തിന് ഒരു പൂവ്, ഭൂമിയിലെ വീട്, പ്രണയകാലം, ഓര്മ ആല്‍ബം തുറക്കുന്നു, ചന്ദ്രനില്‍ ഒരു മുയലുണ്ട്, ചിദാകാശത്തിലെ ചിത, എന്റെ അയല്‍ക്കാരി, ബാബുരാജ്… തുടങ്ങി പ്രണയമെന്ന വികാരത്തിന്റെ കൊടുംചൂടില്‍ ഉരുകിയൊലിച്ചുപോകുന്ന മനസ്സുകളുടെ മധുരനൊമ്പരങ്ങളെയും വിഹ്വലതകളെയും അതീവ ഹൃദ്യതയോടെ ഇഴചേര്ത്തുവെച്ച് ഇരുപത്തിയേഴ് രചനകള്‍.
₹200.00 ₹180.00
എന്റെ
പ്രണയ
കഥകള്‍
കെ.പി സുധീര
ആത്മാവില്‍ പ്രണയസംഗീതം തീര്‍ക്കുന്ന പ്രണയകഥകളുടെ സമാഹാരം.
ഈ നിമിഷം ഞാനൊരാളെ സ്നേഹിച്ചാല്‍, ഒരുപാടു ജന്മങ്ങള്‍ക്കു പകരം ചരിതാര്‍ഥമാകുന്ന ഒരു നിമിഷമാണത്.
സ്നേഹത്തിന്റെ ഒരേയൊരു നിമിഷം അനശ്വരതയല്ലേ?
എന്തിനാണ് ജീവിതത്തെ ദുരിതസങ്കടങ്ങളുടെ കാണാക്കയെമെന്ന് വിളിക്കുന്നത്, പ്രണയം നിങ്ങള്‍ക്ക് പുതിയ ചിറകുകള് നല്കുമ്പോള്?
എന്നില്‍ പ്രണയം നിറച്ചവനേ, എന്നെ ഞാനാക്കിയവനേ, എന്നില്‍ സംഗീതം നിറച്ചവനേ, നീ പോകുന്നുവോ? നീലപ്പളുങ്കുകള് പോലുള്ള നിന് കണ്ണുകള്‍ എന്റെ കണ്ണില്‍നിന്ന് മറയുന്നുവോ? തുലീപ് പുഷ്പത്തിന്റെ സുഗന്ധം എന്റെ നാസികയില്‍നിന്ന് അകലുന്നുവോ?
സ്നേഹിക്കുന്നുവെന്ന് പറഞ്ഞ് വഞ്ചിക്കുന്നവര്‍. പ്രണയപ്രലോഭനത്തിന്റെ വലകള്‍ വീശുന്നവര്‍. സൂത്രപ്പണികളാല്‍ ആത്മാവിനെ തകര്‍ക്കുന്നവര്‍. ഇങ്ങനെയൊക്കെ എന്റെ പാനപാത്രം കണ്ണുനീര് വീണ് കയ്ച്ചുപോകുന്നു.
₹300.00 ₹270.00
ഒരുത്തി
ബി.എം സുഹറ
ചെറുകഥയുടെ സാമ്പ്രദായിക രചനാരീതിശാസ്ത്രത്തെ അപ്രസക്തമാക്കുന്ന കഥകളാണ് ബി എം സുഹറയുടേത്. പ്രാദേശിക മൊഴിവഴക്കങ്ങളുടെ വിസ്മയ ലോകം തീര്‍ക്കുന്ന സുഹറയുടെ കഥകള്‍ മനുഷ്യരുടെ സങ്കീര്‍ണ്ണാനുഭവങ്ങളെ ആലേഖനം ചെയ്യുന്നു. അസ്വാതന്ത്യത്തിന്റെ ഇടങ്ങളില്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറന്നുപോയ സ്ത്രീകളുടെ അനുഭവങ്ങളെ തീക്ഷ്ണമായ നിലയില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
₹130.00 ₹115.00
സമയമാപിനി
പ്രവീണ്‍ ചന്ദ്രന്
അവതാരിക: രാഹുല്‍ രാധാകൃഷ്ണന്
പ്രവീണ്‍ ചന്ദ്രന്റെ ആദ്യ കഥാസമാഹാരം
ക്വാണ്ടം ബലതന്ത്രത്തില്‍ പോസിറ്റീവും നെഗറ്റീവും സമന്വയിക്കുന്നതുപോലെ ജീവിതവും മരണവും ചേര്‍ന്ന, അല്ലെങ്കില്‍ രണ്ടുമല്ലാതായിത്തീരുന്ന അവസ്ഥയുടെ ദുരൂഹമായ പശ്ചാത്തലത്തില്‍ മനുഷ്യന്റെ ഒടുങ്ങാത്ത പകയും ദാമ്പത്യമെന്ന സങ്കീര്‍ണ്ണതയും
വിഷയമാകുന്ന മരണവക്ത്രത്തിലെ പൂച്ച, അസ്ഥിരതയ്ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ഓര്‍മ്മയുടെ ഭൂഖണ്ഡങ്ങളെ സമയസങ്കല്‍പ്പമെന്ന അളവുകോല്‍കൊണ്ട്
തിട്ടപ്പെടുത്താനുള്ള മനുഷ്യന്റെ എക്കാലത്തെയും ശ്രമങ്ങളെ പുത്തനായി വ്യാഖ്യാനിക്കുന്ന സമയമാപിനി, ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലഭേദങ്ങളോ സത്യം, മിത്ഥ്യ എന്ന വേര്‍തിരിവോ ഇല്ലാതെ ജീവിതത്തില്‍നിന്നും മരണത്തിലേക്കുള്ള അനന്തമായ ഇടനാഴി താണ്ടുന്നവന്റെ മതിഭ്രമരേഖയാകുന്ന സ്വപ്നശ്രേണികളുടെ രാത്രി, ലോകാവസാനം, സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പന്തയം, മാന്ത്രികപ്പെട്ടി, ജ്വാലാലൈബ്രറിയിലെ തീപ്പിടുത്തം, ഒരു പന്തയത്തിന്റെ അന്ത്യം, ജീവിതത്തിനും മരണത്തിനും ഇടയില്‍ ചില കട്ടുകള്‍ തുടങ്ങി ഒന്‍പതു രചനകള്‍.
₹210.00 ₹189.00
ഇഷ്ടന്
വട്ടപ്പാറ ശശി
ലളിതസുന്ദരമായ ആഖ്യാനശൈലിയില്‍ എഴുതപ്പെട്ട കഥകള്‍. ശ്ലീലാശ്ലിലങ്ങളുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ ഒരുങ്ങിക്കുടി നില്‍ക്കാത്ത, വേറിട്ട വായനാനുഭവം പ്രദാനം ചെയ്യാന്‍ പര്യാപ്തമായ കൃതി.
₹290.00 ₹260.00
അടിയന്തരാവസ്ഥയിലെ
കഥകള്‍
ഒ.വി വിജയന്
വി.കെ.എന്‍
കാക്കനാടന്
സി.വി ശ്രീരാമന്
എം സുകുമാരന്‍
എം.പി നാരായണപിള്ള
യു.പി ജയരാജ്
അശോകന് ചരുവില്‍
എന്‍.പി ചെക്കുട്ടി
ബക്കളം ദാമോദരന്‍
വി.വി രുഗ്മിണി
നാരായണന് ചെമ്മലശ്ശേരി
സി.ഉസ്മാന്
വിളിച്ചു കടത്തുന്ന ഒരായുധംപോലെ, അടിയന്തരാവസ്ഥയില്‍ ഒളിച്ചു കടത്തുന്ന ആയുധമാണ് കഥ. ഒളിക്കുന്നത് വാക്കിന്റെ നാനാര്ത്ഥങ്ങളിലാണ് – എം.എന്‍ വിജയന്
ഈ കഥകള്‍ കരുതലോടെ ഭാഷാ പ്രയോഗിക്കുന്നു. രഹസ്യ പോലീസിനാല്‍ പിന്തുടരപ്പെടുന്ന വിപ്ലവകാരിയുടെ ചലനങ്ങള്‍ പോലെ അതീവ സൂക്ഷ്മമായി, ശ്രദ്ധാപൂര്‍വ്വം സംഭവങ്ങള്‍ കൊരുക്കുന്നു – കെ.എ മോഹന്‍ദാസ്
പ്രതിരോധത്തിന്റെ കലാ സാഹിത്യ രൂപങ്ങള്‍ കാലാതിവര്‍ത്തികളാണ്. ഈ ഇരുണ്ട കാലത്തുനിന്നു അടിയന്തരാവസ്ഥയിലെ കഥകള്‍ വായിക്കുമ്പോള്‍ കഥകളുടെ പ്രവചനാത്മകഥ നമ്മെ അമ്പരപ്പടുത്തിയേക്കാം – സ്മിത നെരവത്ത്
₹200.00 ₹180.00
സാവിത്രി
രാജീവന്റെ
കഥകള്‍
സാവിത്രി രാജീവന്
സാവിത്രി കവിതയെഴുത്തു കുറച്ചു കഥയിലേക്ക് കടന്നപ്പോള്‍ സ്വല്പം വിഷമം തോന്നിയ വായനക്കാരിലൊരാളാണു ഞാന്‍. കുറുക്കി, കണക്കുപറഞ്ഞു കവിതയെഴുതുന്ന സാവിത്രി പരാതി പറയേണ്ട കഥയിലേക്കു കടന്നതെന്തിനായിരിക്കും? ഒരു കവി എപ്പോഴാണ്, എന്തിനാണ് കഥ എഴുതിത്തുടങ്ങുന്നത്? കഥയും കഥ വരുന്ന വഴിയും സാവിത്രിയുടെ കഥാപാത്രങ്ങളാണ്. കഥയുടെ സാധ്യതയും ചരിത്രവും വര്‍ഗ്ഗീകരണവും ഈ കഥകളില്‍ പരിശോധിക്കപ്പെടുന്നു. കഥയിലേക്ക് കടക്കും മുമ്പേയുള്ള കഥകളാണിവ. കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന ഇനി യുടെ ലോജിക്കാണ് ഈ കഥകള്‍ അന്വേഷിക്കുന്നത് – സനല്‍ വി
₹260.00 ₹234.00
മൂന്നു
സ്ത്രീകഥകള്‍
ചെക്കോവ്
പരിഭാഷ: ശരത് മണ്ണൂര്‍
സ്ത്രീകളുടെ സവിശേഷമായ മാനസികലോകത്തിന്റെയും ചിത്തവൃത്തികളുടെയും ഉള്ളിലേക്കിറങ്ങിച്ചെല്ലുന്ന, വിശ്വസാഹിത്യത്തിലെ മികച്ച കഥാകൃത്തുക്കളിലൊരാളായ
ചെക്കോവിന്റെ മനോഹരങ്ങളായ മൂന്നു കഥകളുടെ സമാഹാരം. സെര്‍ഗെയ് യെസേനിന്‍ പുരസ്കാരജേതാവായ
₹170.00 ₹153.00
അമ്മയെ
സ്നേഹിച്ച
പ്രവാചകന്
ടി.എ പാലമൂട്
പാലമൂടിന്റെ കഥകള്‍ ആശയപ്രധാനമാണ്; വികാരപ്രധാനമല്ല. പുറമേ കാണുന്നത് ചിത്രീകരിക്കാനല്ല, അകമേ വല്ലതുമുണ്ടോ എന്ന് ചികഞ്ഞു നോക്കാനാണ് അദ്ദേഹത്തിന് കൗതുകം. ചിത്രം, ശില്പം, സാഹിത്യം, സംഗീതം മുതലായവയില്‍ അഭിരമിക്കുന്ന കലാകാരന്മാരെക്കുറിച്ചാണ് പാലമൂട് ആലോചിക്കുന്നതിലധികവും. കലയും സമൂഹം തമ്മിലുള്ള ബന്ധം എന്താണ് കലയും ഭ്രാന്തും തമ്മില്‍ എവിടെയാണ് വേര്‍പിരിയുന്നത്. നന്മയും തിന്മയും തമ്മിലുള്ള വ്യത്യാസം എന്താണ്? ഇപ്പറഞ്ഞതെല്ലാം ആകരമായ ജീവിതത്തിന് വല്ല ലക്ഷ്യവും ഉണ്ടോ? ഇത്തരത്തില്‍ അസ്ഥിത്വവാദപരമായ പ്രശ്നങ്ങള്‍ക്ക് ആ കഥകളില്‍ സ്ഥാനം കിട്ടിയിട്ടുണ്ട് – എം എന്‍ കാരശ്ശേരി
₹160.00 ₹144.00
സ്കോട്ലന്‍ഡിലെ
യക്ഷിക്കഥകള്‍
ഡോ. ചേരാവള്ളി ശശി
വായനക്കാരില്‍ ഉദ്വേഗവും ആകാംക്ഷയുമുണര്‍ത്തുന്ന യക്ഷിക്കഥകളുടെ സമാഹാരം
ദേശ-ഭാഷാ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരിലും ഒരുപോലെ ഭയവും കൗതുകവുമുണര്‍ത്തുന്ന പ്രേതസങ്കല്പ്പങ്ങള് ഇന്ത്യയിലെപ്പോലെത്തന്നെ പാശ്ചാത്യരാജ്യങ്ങളിലും വാമൊഴികളായി കൈമാറിവരുന്നു. തണുത്തുറഞ്ഞ പ്രകൃതിയും തലയുയര്‍ത്തി നില്ക്കുന്ന കോട്ടകളും നിറഞ്ഞ സ്കോട്ലന്‍ഡിലെ യക്ഷിക്കഥകള്‍ക്ക് മലയാളത്തില്‍ പറഞ്ഞുപതിഞ്ഞ നാടോടിക്കഥകളുമായും ഐതിഹ്യങ്ങളുമായും ഉള്ള സാമ്യത അദ്ഭുതാവഹമാണ്. അത്തരം സ്കോട്ലന്ഡ് യക്ഷിക്കഥകളുടെ കെട്ടഴിക്കുകയാണ് ഈ പുസ്തകത്തിലൂടെ.
₹290.00 ₹260.00
ജനിക്കാത്തവരുടെ
ശ്മശാനം
എസ്. ദേവമനോഹര്‍
ആളുകള്‍ പൊതുവേ പുറത്തുപറയാന്‍ മടിക്കുകയും നെഞ്ചില്‍ച്ചുമന്ന് വേദനിക്കുകയും ചെയ്യുന്ന നിത്യജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ഇടപെടുന്നവയാണ് ഈ സമാഹാരത്തിലെ കഥകള്‍. ആ യാഥാര്‍ത്ഥ്യത്തെ അതിന്റെ തീക്ഷ്ണതയത്രയും വെളിപ്പെടുത്തുന്ന പുതിയൊരു യഥാതഥശൈലിയില്‍ ദേവമനോഹര്‍ ആവിഷ്കരിക്കുന്നു. വായനക്കാരുടെ മനസ്സില്‍ ആഞ്ഞുകൊത്തുന്ന സമകാലികയാഥാര്‍ത്ഥ്യങ്ങളാണവ. നിര്‍മമത്വമല്ല, വൈകാരികമായ വിക്ഷോഭം സൃഷ്ടിക്കലാണ് കഥാകൃത്തിന്റെ ഉദ്ദേശ്യം. അതിലൂടെ ഈ കഥകളുടെ കണ്ണാടിയില്‍ വായനക്കാര്‍ സമകാലികസമൂഹത്തിന്റെ ഇരുണ്ട ലോകങ്ങള്‍ കാണും. – പി.കെ. രാജശേഖരന്
‘ജനിക്കാത്തവരുടെ ശ്മശാനം’ എന്ന സമാഹാരം പലതരത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന കഥകള്‍ ഉള്‍ക്കൊള്ളുന്നു. കാവ്യാത്മകമായ ഉള്‍ക്കാഴ്ചകള്‍ പ്രകടിപ്പിക്കുന്നവയാണിതിലെ പല കഥകളും. ആസ്വദിച്ചു കഴിഞ്ഞാലുടന്‍ വിസ്മരിക്കാന്‍ പറ്റുന്ന കഥകളല്ല അവ. നമ്മള് നിരീക്ഷിക്കാന്‍ വിട്ടുപോകുന്ന ലോകത്തെയാണ് ചിലപ്പോഴെങ്കിലും അദ്ദേഹം അവതരിപ്പിക്കുന്നത്. മനുഷ്യന്റെ കാപട്യത്തിന്റെ ആഴങ്ങളും വഴികളും അവതരിപ്പിക്കുന്നതിനൊപ്പം, മാനുഷികതയുടെയും നിസ്വാര്‍ത്ഥതയുടെയും സ്നേഹാധിക്യത്തിന്റെയും തെളിച്ചമുള്ള വെളിച്ചവും അവതരിപ്പിക്കുന്നതിലൂടെ ദുരന്തത്തിനപ്പുറമുള്ള പ്രത്യാശയുടെ വീഥികളിലേക്ക് കഥാകൃത്ത് നമ്മെ കൊണ്ടുപോകുന്നു.
₹200.00 ₹180.00
വക്കീലമ്മാവന്‍
മാധവിക്കുട്ടി
ഭാഷയുടെ സുകൃതമായ കഥാപുസ്തകം.
മലയാള കഥയിലെ നിത്യവിസ്മയമായ മാധവിക്കുട്ടി എഴുതിയ ഇരുപത് അപൂര്‍വ്വ കഥകളുടെ സമാഹാരം
കഥയെ ആത്മകഥയെ കഥാന്തരങ്ങളാക്കുകയും ചെയ്ത ഭാവനയുടെ സാന്നിദ്ധ്യം വായനയില്‍ വസന്തം സൃഷ്ടിക്കുന്നു. നഗര – ധനിക ജീവിതം അവലംബമാക്കി രചിച്ച ഈ കഥകളൊരോന്നും മനുഷ്യന്റെതായ എല്ലാ തീഷ്ണതകളും തുടുപ്പുകളും കുതിപ്പുകളും അനുഭവിപ്പിക്കുന്നു.
₹300.00 ₹280.00
യേശുദാസും
ജയചന്ദ്രനും
അഷ്ടമൂര്‍ത്തി
സുകുമാരന്‍ യേശുദാസിന്റെയും ശിവശങ്കരന് ജയചന്ദ്രന്റെയും പാട്ടുകളാണ് പാടുക. ഏതാണ് കൂടുതല്‍ നന്നാവുന്നതെന്നു തീരുമാനിക്കാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞില്ല. സുകുമാരന്‍ ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി’യുമായി വന്നപ്പോള്‍ ശിവശങ്കരന് ‘ഇനിയും പുഴയൊഴുകും’ എന്നു പാടി. ശിവശങ്കരന് ‘അനുരാഗഗാനം പോലെ’ എന്ന പാട്ടുമായി വന്നപ്പോള്‍ സുകുമാരന്‍ ‘അനുരാഗം കണ്ണില്‍ മുളയ്ക്കും’ എന്നായി…
സത്യനും നസീറും ഷീലയും ശാരദയുമൊക്കെ നാടന്‍ ടാക്കീസുകളില്‍ വിസ്മയം തീര്‍ത്തിരുന്ന എഴുപതുകളില്‍, യേശുദാസിന്റെയും ജയചന്ദ്രന്റെയും കടുത്ത ആരാധകരും അനുകര്ത്താക്കളുമായ രണ്ടുകുട്ടികള്‍ തമ്മിലുള്ള മത്സരത്തിലൂടെയും വിദ്വേഷത്തിലൂടെയും ഗ്രാമത്തിന്റെ നിറവും മണവും നിഷ്കളങ്കതയും ഗൃഹാതുരമായ ഒരു കാലത്തെത്തന്നെയും അനുഭവിപ്പിക്കുന്ന യേശുദാസും ജയചന്ദ്രനും, അഴിക്കാന്‍ ശ്രമിക്കുന്തോറും കുരുങ്ങിക്കുരുങ്ങിപ്പോകുന്ന മനുഷ്യമനസ്സിന്റെ സങ്കീര്‍ണതയും നിഗൂഢതയും ഒരു റിട്ടയേഡ് അധ്യാപകനിലൂടെ അവതരിപ്പിക്കുന്ന വാര്‍ധകം… തുടങ്ങി, ഈശ്വരന്റെ ലീലകള്‍, അവസാനിക്കാത്ത ഒരു കഥ, ആദരാഞ്ജലികള്‍, വിംലേഷിന്റെ വരവ്, നമ്മുടെ കുട്ടികള്‍, സഹയാത്രികകള്‍, അയാളുടെ കഥ, അച്ഛന്റെ മരണക്കിടക്ക, നായ്ക്കന്കൂടാരത്തിലെ രാത്രി, അയലത്തെ വിശേഷങ്ങള്‍ എന്നിങ്ങനെ പന്ത്രണ്ടു കഥകള്‍.
അഷ്ടമൂര്‍ത്തിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹140.00 ₹125.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us