ഒടിയന്
ശ്യാം തറമേല്‍
‘ഒടിയന്’ ഒരു കൂട്ടം പ്രിയങ്കരങ്ങളായ കഥകളുടെ സമാഹാരമാണ്. വിഷ്ണുശര്‍മന്റെ പഞ്ചതന്ത്രം കഥകള്‍ പോലെ, ഈസോപ്പ് കഥകള്‍ പോലെ ഈ കഥകള്‍ കാലികമായ വിനോദവിസ്മയങ്ങളെയും ഉദാത്തമായ മാനുഷികഭാവങ്ങളെയും അതീവചാരുതയോടെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞുമനസ്സുകളില്‍ ഒരു മുകില്‍തുണ്ടായി ഒഴുകി നടക്കുന്ന ഈ കഥകള്‍ ഓര്‍ത്തിരിക്കാനും ഓര്‍ത്തുചൊല്ലാനും പാകപ്പെട്ടതുകൂടിയാണ്. – ഡോ. മുഞ്ഞിനാട് പത്മകുമാര്‍
₹120.00 ₹108.00
ഷെര്‍ലക്ക്
എം.ടി വാസുദേവന്‍ നായര്‍
ഷെര്‍ലക്, കല്പ്പാന്തം, കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്, ശിലാലിഖം എന്നി നാലു വിശിഷ്ടകഥകളുടെ സമാഹാരം.
₹130.00 ₹115.00
കറുത്തു
വെളുത്ത കുട്ടി
സി. രാധാകൃഷ്ണന്
സി. രാധാകൃഷ്ണന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ശാസ്ത്രീയാടിസ്ഥാനത്തിലൂന്നിയ നിരീക്ഷണങ്ങളുടെ അന്തര്‍ധാരയോടൊപ്പം നന്മയുടെയും സ്നേഹത്തിന്റേയും ദൃഷ്ടാന്തങ്ങള്‍. ജീവിതത്തെ അതിന്റെ പൂര്‍ണതയോടെ മനസ്സിലാക്കി അയത്നലളിതമായി ജീവിക്കുന്ന കുറേ മനുഷ്യര്‍. ഫലിതത്തിലൂന്നിയ അവരുടെ ജീവിതവീക്ഷണങ്ങള്‍. പ്രതിസന്ധികളെ മാത്രം മുന്നില്‍ കണ്ട് ജീവിതം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് കൊണ്ടുപോകുന്ന ഇന്നത്തെ കാലഘട്ടത്തില്‍ അകക്കണ്ണ് തുറപ്പിക്കുന്ന കഥകള്‍.
₹120.00 ₹105.00
അരികിലാരോ
സതീഷ്ബാബു പയ്യന്നൂര്‍
അഗാധമായ മനുഷ്യസ്നേഹവും കാരുണ്യവും ഉദാരതയും ഈ കഥകളുടെ മേല്‍ അന്യൂനവും അപൂര്‍വ്വവുമായ ഒരു നവപ്രകാശം വര്‍ഷിക്കുന്നു. ഒരര്‍ത്ഥത്തില്‍ സതീഷ്ബാബുവിന്റെ സര്‍ഗ്ഗാത്മകമായ ഊര്‍ജ്ജത്തിന്റെ ചാലകശേഷിതന്നെ നിരുപാധികമായ മനുഷ്യസ്നേഹമാണെന്നു പറയാം. സാഹിത്യത്തിന്റെ ശുദ്ധവഴിയിലൂടെ സഞ്ചരിച്ച്, മനുഷ്യജീവിതത്തെയും മനുഷ്യവികാരങ്ങളെയും മുന്‍വിധികളുടെയോ, കപട സദാചാരത്തിന്റെയോ വര്ണ്ണച്ചില്ലിലൂടെ നോക്കിക്കാണാന്‍ വിസമ്മതിച്ച ഒരു സ്വതന്ത്ര ചേതസ്സാണ് സതീഷ്ബാബു പയ്യന്നൂര്‍ എന്ന എഴുത്തുകാരന്. തന്നിട്ട് പോയതെല്ലാം മികച്ചത്. കാലം അനുഗ്രഹിച്ചിരുന്നെങ്കില്‍ ഇനിയും ഇനിയും അനേകം പക്വരചനകള് നമ്മെത്തേടി വരുമായിരുന്നു എന്ന് മികച്ച കഥകളുടെ ഈ സമാഹാരം നമ്മെ വേദനിപ്പിച്ചുകൊണ്ട് ഓര്‍മ്മിപ്പിക്കുന്നു – കെ. ജയകുമാര്‍
₹140.00 ₹125.00
കാന്താബായി
കരയുന്നില്ല
സേതു
മലയാളിക്ക് ഏറെ പ്രിയങ്കരനായ എഴുത്തുകാരന് സേതുവിന്റെ ഏറ്റവും പുതിയ കഥകളുടെ സമാഹാരമാണിത്. നോവലിസ്റ്റ് രേഖപ്പെടുത്തിയതുപോലെ, പണ്ടുകാലത്തുള്ളവര്‍ 18ലെ വെള്ളപ്പൊക്കത്തിനുമുമ്പും ശേഷവും എന്ന് പറയുന്നതുപോലെ ഭാവിയിലെ അതിരായി മാറുമെന്ന് തീര്‍ച്ചയുള്ള ഒരു അടയാളപ്പെടുത്തലുകളായിരിക്കുകയാണ് മാരിക്കാലം. 2020-21കളിലെ മാരിക്കാലത്തിനിടയില് വിരിഞ്ഞ അപൂര്‍വ്വസുന്ദര രചനകളാണ് ഇതിലുള്ളത്. അക്കാലം നല്കിയ ഒറ്റപ്പെടലും ഏകാന്തതയും അനുഭവങ്ങളും അത്യന്തം വേദനാജനകവും ഒട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധത്തില്‍ നമ്മളില്‍ അടിച്ചേല്പിക്കപ്പെട്ടതുമാണെങ്കിലും പ്രതിഭാസമ്പന്നനായ ഒരെഴുത്തുകാരന്റെ, കൂടുതല്‍ സര്‍ഗ്ഗാത്മകരചനകളുടെ പിറവിയിലേക്കുള്ള ഉരകല്ലായി മാറുകയാണ് ഉണ്ടായത് എന്നതിനുദാഹരണങ്ങളായ കഥകള്‍. ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തലുകളും കൂടിയാണ് സേതുവിന്റെ ഈ പുതിയ കഥാസമാഹാരം.
₹140.00 ₹125.00
പെരുമ്പാവൂര്‍
യാത്രി
നിവാസ്
മനോജ് വെങ്ങോല
സിസ്റ്റം എന്ന ജയിലിനുള്ളില്‍ അകപ്പെട്ട, നെഞ്ചിനുള്ളില്‍ വെട്ടുകല്ല് പേറിനടക്കുന്ന മനുഷ്യാവസ്ഥകളാണ് മനോജിന്റെ കഥകളിലെ ചിറകുള്ള മനുഷ്യര്‍. യാത്രിനിവാസിലെ ചിറകറ്റ മനുഷ്യര്‍ കലഹിക്കുന്നത് ഈ സിസ്റ്റത്തോടാണ്. മനുഷ്യര്‍ക്ക് ഭ്രാന്തുണ്ടാക്കുന്ന ഒരു കെട്ടിടമായി ഇതിലെ കോടതികള്‍ നിലകൊള്ളുമ്പോള്‍, സ്വാതന്ത്ര്യം ആര്‍ക്കുവേണം എന്ന ബഷീറിയന്‍ കഥാപാത്രത്തിന്റെ നിസ്സഹായത നമുക്ക് ഓര്‍മ്മവരും… സ്നേഹത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന സങ്കടങ്ങളാണ് മനോജ് വങ്ങോലയുടെ കഥകള്‍. – വിനോദ് കൃഷ്ണ
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെരുമ്പാവൂര്‍ യാത്രിനിവാസ് ഉള്‍പ്പെടെ സ്ലീപ്പിങ് സിംഫണി, അവനൊരുവന്‍, കുറ്റവും ശിക്ഷയും, വാക്ക്, വരയാടുകള്‍, അന്നത്തെ നമ്മളെക്കുറിച്ച് വ്യാകരണത്തെറ്റുള്ള ഒരേകദേശ വിവരണം, വിപരീതക്രിയകള്‍… തുടങ്ങി ഒന്‍പതു കഥകള്‍. മനോജ് വെങ്ങോലയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹190.00 ₹170.00
ഇറാനിയന്‍
നാടോടി
കഥകള്‍
എ.കെ അബ്ദുല്‍ മജീദ്
സഹസ്രാബ്ദങ്ങളുടെ പഴക്കമുള്ള ഇറാനിയന്‍ സംസ്കാരത്തിന്റെ ഉറവുകളില്‍നിന്നു ഉദ്ഭവിക്കുന്ന സരളമായ നാടോടിക്കഥകള്‍. ജീവിതതത്വങ്ങളെ ആവിഷ്കരിക്കുന്ന ഈ കഥകളില്‍ മഹത്തായ ഒരു ജനതയുടെ സൂക്ഷ്മമായ നര്‍മവും ഇടകലര്‍ന്നിരിക്കുന്നു.
₹95.00 ₹90.00
101
ആത്മീയ
കഥകള്‍
കെ.എ ഫ്രാന്‍സിസ്, എന്‍ സോമശഖരന്‍
ആത്മീയചിന്തകള്‍ പ്രസരിപ്പിക്കുന്ന നൂറ്റൊന്നു കഥകള്‍
പഠിപ്പിന്റെ ഗുണം, അറിവുള്ള അജ്ഞാനി, ഒരുപിടി കടുക്, മനസ്സ് എന്ന പാത്രം, മന്ത്രത്തിന്റെ ശക്തി, ചുവന്ന പുഷ്പങ്ങള്‍, എന്തു ശിക്ഷ?, നിങ്ങളുടെ ഭാര്യ വിധവ, ഈശ്വരകല്പ്പന, ഏല്‍പ്പിച്ച ചുമതല, വിജയവും പരാജയവും, മൗനവ്രതത്തിന്റെ ശക്തി, ഒരുമ ശരീരത്തില്‍, ഒട്ടകഗുരു, ഉത്തമഗുരുനാഥന്, ഹൃദയപുഷ്പം, സുഖമായ ഉറക്കം
ശ്രീബുദ്ധന്, ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്, സ്വാമി ശിവാനന്ദ, സ്വാമി രാമതീര്‍ത്ഥ, ആചാര്യ വിനോബഭാവെ, ഭഗവാന് ശ്രീ സത്യസായിബാബ, ശ്രീ മാതാ അമൃതാനന്ദമയീദേവി, രമണമഹര്‍ഷി, സ്വാമി അഭേദാനന്ദ, ഫിലിപ്പോസ് മാര്‍ക്രിസോസ്റ്റം, സ്വാമി ചിന്മയാനന്ദന് എന്നീ ആത്മജ്ഞാനികള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ പറഞ്ഞ സന്മാര്ഗ്ഗകഥകളുടെ സമാഹാരം.
₹240.00 ₹216.00
കൊമ്മ
ജംഷീറ മറിയം
ജീവിതത്തിന്റെ അകം പൊരുളുകളെ തൊട്ടെഴുതിയ കഥകളും കഥാപാത്രങ്ങളും ഹൃദയത്തിലേക്ക് ചേര്‍ന്നു നില്ക്കുന്നതായി അനുഭവിക്കാന്‍ കഴിയുന്ന കഥാസമാഹാരം. നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഗ്രാമീണ ചിത്രങ്ങളും നാട്ടുഗന്ധങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങളും ഈ കഥകളില്‍ നിറഞ്ഞു കിടക്കുന്നു. മനുഷ്യ സ്നേഹത്തിന്റെയും സഹനത്തിന്റെയും വൈകാരിക മുഹൂര്‍ത്തങ്ങളെ മനോഹരമായി അവതരിപ്പിക്കുകയാണ് ജംഷീറ മറിയം കൊമ്മയില്‍.
₹180.00 ₹162.00
റീ മലാലക്കോ
മഡഗാസ്ക്കര്
നിശാന്ത് കെ.
റീ മലാലക്കോ എന്ന വാക്കിന്റെ അര്‍ത്ഥം ഏറ്റവും പ്രിയപ്പെ ട്ടവനേ എന്നാണ്. അഥീന എന്ന ഗാസി യുവതി വിനു എന്ന മലയാളി യുവാവിന് മഡഗാസ്ക്കറില്‍ വെച്ച് വിടപറയു മ്പോള്‍ എഴുതി നല്കിയ നാലുവരിയുടെ അവസാനമാണത്. അഥീനയുടെ മലഗാസിയോ വിനുവിന്റെ മലയാളനോ ഇരുവര്‍ക്കും തരിമ്പും മനസ്സിലാകുമായിരുന്നില്ല. പക്ഷേ, അവര്‍ക്ക് പ്രണയത്തിന്റെ ഭാഷ വശമായിരുന്നു. ഭൂഖണ്ഡ ങ്ങള് കടന്നെത്തുന്ന കാലാതിവര്‍ത്തിയായ പ്രണയം മനോഹരമായി ആവിഷ്ക്കരിക്കുന്ന കഥയാണ് മലാ ലക്കോ മഡഗാസ്ക്കര്. ഇതുപോലെ ആകര്‍ഷകമാണ് ഈ സമാഹാരത്തിലെ കഥകളിലെ പ്രമേയങ്ങളോരോന്നും.
₹230.00 ₹207.00
101
അപൂര്‍വ്വ
പുരാണ കഥകള്‍
ശ്രീജാപ്രിയദര്ശന്
101 അപൂര്‍വ്വ പുരാണകഥകള്‍’ വായിക്കുമ്പോള്‍ മുന്‍പു നാം വായിച്ചിട്ടുള്ളതും കേട്ടിട്ടുള്ളതുമായ കഥകള്‍ അതിലുണ്ടാകാം, എന്നാലും അതൊരിക്കലും വിരക്തിയുണ്ടാക്കില്ല. അനുദിനം വര്‍ദ്ധിച്ചുവരുന്ന കലഹങ്ങളുടെയും വൈരത്തിന്റെയും കാലത്ത് ഇത്തരം കൃതികള്‍ ഉണ്ടാകുന്നത് മനുഷ്യമനസ്സുകളെ നന്മയുടെ, വിശുദ്ധിയുടെ ഇരിപ്പിടങ്ങളാക്കി മാറ്റുവാന്‍ ഇടയാക്കും എന്നതില്‍ സംശയമില്ല. – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
വേദങ്ങളിലും ഉപനിഷത്തുകളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും വ്യാപിച്ചുകിടക്കുന്ന അപൂര്‍വ്വങ്ങളായ കഥകളുടെ സമാഹാരം
₹250.00 ₹225.00
പതിവിലും
വ്യത്യസ്തമായൊരു
തിങ്കളാഴ്ച
കെ.എല്‍ രുഗ്മിണി
ഗ്രാമീണ മനുഷ്യരുടെ വിശുദ്ധിയും നന്മയും ആര്‍ദ്രതയും സ്നേഹവും വിളിച്ചോതുന്ന കഥകള്‍. മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ ആഴവും പരപ്പവും വിളിച്ചോതുന്ന കഥകള്‍ക്കുള്ളില്‍ വായനക്കാരന് പലപ്പോഴും അകപ്പെട്ടു പോകുന്നു. ലളിതമായ ഭാഷയും ആഖ്യാനവും.
₹190.00 ₹170.00
ടൈപ്പ്
റൈറ്റര്‍
ജോസ് ലറ്റ് ജോസഫ്
തന്റെ പരിചിത ലോകങ്ങളില്‍, സ്വാനുഭവത്തിന്റെ പരിസരങ്ങളില്‍ നിന്ന് ഭാവനാത്മകമായ രൂപപ്പെടുത്തിയ റിയലിസ്റ്റിക് കഥകളുടെ സമാഹാരം. ഈ കഥകള്‍ വായിക്കുമ്പോള്‍ അവര്‍ ഒറ്റയൊറ്റയായി തന്നെയാണ് നില്‍ക്കുന്നത്. ഓരോ കഥയും മറ്റൊന്നില്‍ നിന്ന് വ്യത്യസ്തമാണ്. മറുവാക്കില്‍ പറഞ്ഞാല്‍, ഓരോന്നും ഓരോ മനുഷ്യാവകാശയുടെ കഥകളാണ്. ഞാന്‍ അവയെ കിരണബദ്ധരായ നക്ഷത്രങ്ങള്‍ എന്ന് വിളിക്കുന്നു. ഓരോ കഥയും ഓരോ നക്ഷത്രമാണ്. എന്നാല്‍ വ്യത്യസ്തമായിരിക്കുമ്പോഴും അവ പരസ്പരം പ്രഭ വിതറി നില്ക്കുന്നു. – ഡോ. തോമസ് പനക്കളം
₹120.00 ₹108.00
നേക്കഡ് ലൈസ്, ചില്ല്ഡ്
ബ്രോസ്വാമി
കഥകള്‍
പ്രശാന്ത് നായര്‍
ഈ കളക്ടര്‍ ബ്രോയുണ്ടല്ലോ, അത് ഴോണര്‍ അല്ല, ജോണര്‍ അല്ല, ജെനര്‍, ഓ അതുമല്ല, നമുക്ക് മലയാളം മതി. ജനുസ് ഒന്നു വേറെയാണ് – അഷ്ടമൂര്‍ത്തി
ഈ പുസ്തകം നിറയെ ബ്രോസ്വാമിയുടെ കഥകളാണ്. ആരെയും വേദനിപ്പിക്കാത്ത, വികൃത സത്യങ്ങള്‍ക്ക് മേക്കപ്പിട്ട നുണക്കഥകള്‍… ചിരിച്ചുകൊണ്ടല്ലാതെ വായിച്ചവസാനിപ്പിക്കാനാകാത്ത സരസ സങ്കല്പ കഥകള്‍.
₹180.00 ₹165.00
ആകാശ
വെളിച്ചം
വൈ. എ സാജിദ
പെണ് ജീവിതങ്ങള്‍ അവരുടെ തീക്ഷണമായ സൂക്ഷ്മതയാല്‍ തിരിച്ചറിയുന്ന ഒരു സമൂഹമുണ്ട്. ആ കണ്ടെത്തലുകളില്‍ നിന്നും വരച്ചിടുന്ന ജീവിതങ്ങള്‍ ഏറെ വ്യത്യസ്തവും ശക്തവുമായിരിക്കും. വൈ. എ സാജിത എന്ന എഴുത്തുകാരി രൂപപ്പെടുത്തുന്ന കഥാപാത്രങ്ങളുടെ അവസ്ഥകള്‍ നമ്മെ പുതിയ ചില ആലോചനകളിലേക്ക് കൊണ്ടുപോകുന്നു. പെണ്ണിന് മാത്രം കണ്ടെത്താനും തുറന്നു പറയാനും കഴിയുന്ന ചില മുഹൂര്‍ത്തങ്ങള്‍ ആകാശ വെളിച്ചത്തില്‍ ഉണ്ട്. നിരവധി കഥാപാത്രങ്ങളുടെ പൊള്ളുന്ന വേദനയുടെ ആഴമാണ് ആകാശ വെളിച്ചത്തിലൂടെ വായനക്കാര്‍ക്ക് മുന്പില് എത്തുന്നത്. സമൂഹം രഹസ്യമായി വെക്കുന്ന ക്രൂര വിനോദങ്ങളെ ഈ എഴുത്തുകാരി നിര്‍ഭയത്തോടെ തച്ചുടയ്ക്കുന്നു. തനതായ ഭാഷ കൊണ്ട് അനുഭവങ്ങളെ വായനക്കാര്‍ക്ക് മുന്പില് പ്രകടിപ്പിക്കുമ്പോള്‍ ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടിട്ടും ചിലതിന്റെയൊക്കെ രൂപം ചാരി നില്ക്കുന്ന പല മനുഷ്യരെയും ഇവിടെ കാണാം. ഹൃദയസ്പര്‍ശിയായ ഈ കഥാസമാഹാരം ഓരോ മനുഷ്യന്റെയും അനുഭവങ്ങളെ തൊട്ടുണര്‍ത്തുന്നതാണ്. – ഡോ. ഹസീന സാബിര്‍
₹190.00 ₹170.00
ആന്റി
വൈറസ്
എ. സജികുമാര്‍
കംപ്യൂട്ടറുകളെ വൈറസുകളില്‍നിന്നും സംരക്ഷിക്കാന്‍ ഉപയോ ഗിക്കുന്ന സോഫ്റ്റ്വെയറുകളാണ് ആന്റിവൈറസ്. ഇതുപോലെ മനുഷ്യരിലും വൈറസ് അറ്റാക്ക് ഉണ്ടാകുമ്പോള്‍ നമ്മുടെ ശരീരം തന്നെ പ്രതിരോധിക്കും. ജീവിതത്തിന്റെ ഏതോ ദശാസന്ധിയില്‍ അബോധമായ വൈറസ് ആവേശിക്കുക വഴി നിങ്ങളുടെ മന സ്സിന്റെ ജൈവഘടികാരം തെറ്റുന്നതാണ് ഇതിലെ ഓരോ കഥയും. ജീവിതത്തിന്റെ താളംതെറ്റി അമ്മയും അച്ഛനും മക്കളുമായുള്ള നിങ്ങളുടെ പൊക്കിള്‍ക്കൊടിബന്ധം അറ്റുപോകുംവിധം അവ വളരുന്നു. അപ്പോഴെല്ലാം സാന്ത്വനത്തിന്റെ വഴികള്‍ തേടി നിലാവു പൂത്തിറങ്ങിയ വയല്ക്കരയിലേക്ക് നിങ്ങളുടെ ദൃഷ്ടികള്‍ പാഞ്ഞു പോകും. അവിടെ നിങ്ങളുടെ ഓര്‍മ്മകള്‍ പുനര്‍ജ്ജനിക്കുന്നു. അങ്ങനെ പല യാദൃച്ഛികതകളിലൂടെ, ആകുലതകളിലൂടെ നിങ്ങള്‍ ഒരു നിശ്ശബ്ദ വനത്തിലൂടെ സഞ്ചരിക്കും. ഈ യാത്രകളാണ് ഇതിലെ ഓരോ കഥയും പറയുന്നത്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളിലൂടെ സഞ്ചരിക്കുന്ന ഒരു സൗന്ദര്യാന്വേഷണത്തിലേക്ക്, പൂര്‍ണ്ണവിരാമത്തിലേക്ക് മാറുന്ന ഈ കഥകളുടെ വായന ഹൃദ്യവും സരളവുമാണ്.
₹165.00 ₹148.00
ത്രിസന്ധ്യ
സ്വാമി അദ്ധ്യാത്മാനന്ദ
ചിത്രീകരണം: മദനന്
ഈ ത്രിസന്ധ്യ കടന്നുപോകുമ്പോള്‍ ജീവിതം ചിലപ്പോഴൊക്കെ എത്ര അനായാസമാണ് എന്ന തോന്നലാണ് ബാക്കിയാവുക. സ്വാമിജിയുടെ സൗമ്യവചസ്സുകള്‍ ഏതോ ജപക്രമംപോലെ
നമ്മെ പിന്തുടരുകയാണ്. – ആഷാമേനോന്
അനുകമ്പയും പ്രതിബദ്ധതയുമുണര്‍ത്തുന്ന ജ്ഞാനത്താല്‍ നമ്മെ സംസ്കാരസമ്പന്നരാക്കുന്ന കഥകള്‍. ഗൗരവമേറിയ വിഷയങ്ങളെ ലളിതമായും നാടകീയമായും അവതരിപ്പിച്ചു കൊണ്ട് നിത്യജീവിതത്തിലെ ആകുലതകളില്‍നിന്നും
സങ്കടങ്ങളില്‍നിന്നും മുക്തരാകാന്‍ ഈ കഥകള്‍ നമ്മെ സഹായിക്കുന്നു; നമ്മുടെ മനസ്സിനെ ശാന്തസുരഭിലമായ ഒരു തലത്തിലേക്ക് ആനയിക്കുന്നു. വിദ്യാസ്മൃതിലയരചയിതാവിന്റെ പുതിയ പുസ്തകം
₹250.00 ₹225.00
നഗ്നപാദന്
പി സുരേന്ദ്രന്
‘ഹരിതജാലകങ്ങളിലൂടെയുള്ള ഈ കഥാവിഷാദക്കാഴ്ചകള്‍ നിങ്ങളെയും എന്നെയും വ്യാകുലരാക്കട്ടെ.” കെ.ബി. പ്രസന്നകുമാര്‍
ആകാശത്തിനുചോട്ടില്‍ നഗ്നപാദനായിനിന്ന്, പുല്‍നാമ്പിറുത്തപ്പോള്‍ ഉലഞ്ഞ നക്ഷത്രത്തോടു ക്ഷമ യാചിക്കുകയാണ്; ശലഭച്ചിറകുകളില്‍ എഴുതപ്പെട്ട ധ്യാനലിഖിതങ്ങള്‍ വിവര്‍ത്തനംചെയ്യുകയാണ്; ജലമര്‍മരങ്ങളിലെ ദൈവമൊഴികള്‍ വ്യാഖ്യാനിക്കുകയാണ് എഴുത്തുകാരന് ഇവിടെ. ജീവന്റെ വിത്തുകളാല്‍ തരിശിടങ്ങളെ ഉര്‍വരമാക്കുന്ന പ്രകൃതിപാഠങ്ങള്‍ ഉരുവിട്ടുറപ്പിക്കുന്ന ഹരിതവിദ്യാലയമാണ് ഇത്. മണ്ണിന്റെ മാറില്‍ കാതുചേര്‍ത്ത് ഭൂമിയുടെ നിലവിളി കേള്‍ക്കുന്ന ഈ കഥകള്‍, ദുരയുടെ മണ്ണുമാന്തിയന്ത്രത്തിനുമുന്നില്‍ തുമ്പച്ചെടികള്‍ പോലെ പ്രാര്‍ഥനയോടെ നില്ക്കുന്നു.
₹220.00 ₹198.00
വാസ്ജന
സ്മിത ആദര്‍ശ്
പെണ്ണെഴുതുമ്പോള്‍ അനുവാചക ലോകം അതില്‍ എന്താവും തേടുക?
അവളുടെ ആന്തരിക ലോകങ്ങളും ആത്മവിഷാദങ്ങളും ആണ ധികാര ലോകത്തോടുള്ള ആയോധനവുമാണോ? എങ്കില്‍ സ്മിത യുടെ കഥകള്‍ ഒരു കുസൃതിച്ചിരിയോടെ പതിവു നടപ്പരീതികളില് നിന്ന് വഴുതിമാറുന്നു. അവളവളെ മറന്ന് അയത്ന ലളിതമായി പുറം ലോകത്തേക്ക് ദൃഷ്ടി തിരിക്കുന്നു. സെന്റിനല്‍ ദ്വീപിലെ അതിപു രാതന ഓങ്കികളിലേക്ക്, സിക്ക് കൂട്ടക്കൊലയിലേക്ക്, വിമാന ത്തിന്റെ ചക്രയറയില് അതിശൈത്യത്തില്‍ ഉറഞ്ഞ മനുഷ്യജീ വനുകളിലേക്ക്, പലായനമുറിവുകളിലേക്ക്, ആനക്കമ്പത്തിലേക്ക്, ശൈശവ നിഷ്കളങ്കതയിലേക്ക്, ജന്‍പഥിലെ ഞായറാഴ്ചകളുടെ പരിത്യാഗത്തിലേക്ക്, മാറ്റമ്മമാരുടെ അറിയാ നോവുകളിലേക്ക്…. സ്മിതയുടെ ആദ്യ പുസ്തകമാണിത്. വരൂ സ്ഥലകാലങ്ങളുടെ സഞ്ചാ രത്തില്‍ നമുക്കും ചേരാം. കഥപറച്ചിലില്‍ നാട്യങ്ങളില്ലാത്ത പുതിയൊരു സ്വരം കേള്‍ക്കാം. – ഷീല ടോമി
₹160.00 ₹144.00
രാഷ്ട്രീയ
കഥകള്‍
പ്രമോദ് രാമന്
തീക്ഷ്ണമായ ആഖ്യാനപരത കൊണ്ട് വായനയുടെ ആഴങ്ങള്‍ തുറന്നുകാണിക്കുന്ന, പ്രമോദ് രാമന്റെ രാഷ്ട്രീയകഥകള്. ഓരോ കഥയും സാമൂഹികമായി ഇടപെട്ടുകൊണ്ട് സമകാലിക യാഥാര്‍ഥ്യങ്ങളെ വെളിപ്പെടുത്തുന്നു. കഥാപാത്രങ്ങളും കഥാപരിസരങ്ങളും ഉത്കണ്ഠകളോടുകൂടി വായിക്കപ്പെടുന്നു. കൂടുതല്‍ ജാഗ്രതയോടെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
₹250.00 ₹225.00
101
ആനക്കഥകള്‍
ജയന് വി കുറുപ്പ്
ക്ഷേത്രമുറ്റങ്ങളിലും ഉത്സവപ്പന്തലുകളിലും പൂരപ്പറമ്പുകളിലും നെറ്റിപ്പട്ടം കെട്ടി, തീവട്ടിവെളിച്ചത്തില്‍ തിടമ്പേറ്റി, മേളത്തിന്റെ താളത്തില്‍ ചെവികളാട്ടി വിരാജിച്ച നൂറ്റിയൊന്ന് ഗജവീരന്മാരുടെ കഥകള്‍. കേരളത്തിനുമാത്രം അഭിമാനിക്കാവുന്ന ഉത്സവകാലത്തിന്റെ ആനച്ചന്തത്താല്‍ നമ്മെ വിസ്മയിപ്പിച്ച് വിടവാങ്ങിയ ഈ കരിവീരന്മാര് ഉത്സവാസ്വാദകരായ മലയാളികളുടെ മനസ്സില്‍ ദീപ്തസ്മരണകളായി തലയെടുപ്പോടെ ചന്തമാര്‍ന്നു നില്ക്കുന്നു.
മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും നിറഞ്ഞുനില്ക്കുന്ന 101 ആനകളുടെ കഥകള്‍.
₹290.00 ₹250.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us