ആന്റി
വൈറസ്
എ. സജികുമാര്‍
കംപ്യൂട്ടറുകളെ വൈറസുകളില്‍നിന്നും സംരക്ഷിക്കാന്‍ ഉപയോ ഗിക്കുന്ന സോഫ്റ്റ്വെയറുകളാണ് ആന്റിവൈറസ്. ഇതുപോലെ മനുഷ്യരിലും വൈറസ് അറ്റാക്ക് ഉണ്ടാകുമ്പോള്‍ നമ്മുടെ ശരീരം തന്നെ പ്രതിരോധിക്കും. ജീവിതത്തിന്റെ ഏതോ ദശാസന്ധിയില്‍ അബോധമായ വൈറസ് ആവേശിക്കുക വഴി നിങ്ങളുടെ മന സ്സിന്റെ ജൈവഘടികാരം തെറ്റുന്നതാണ് ഇതിലെ ഓരോ കഥയും. ജീവിതത്തിന്റെ താളംതെറ്റി അമ്മയും അച്ഛനും മക്കളുമായുള്ള നിങ്ങളുടെ പൊക്കിള്‍ക്കൊടിബന്ധം അറ്റുപോകുംവിധം അവ വളരുന്നു. അപ്പോഴെല്ലാം സാന്ത്വനത്തിന്റെ വഴികള്‍ തേടി നിലാവു പൂത്തിറങ്ങിയ വയല്ക്കരയിലേക്ക് നിങ്ങളുടെ ദൃഷ്ടികള്‍ പാഞ്ഞു പോകും. അവിടെ നിങ്ങളുടെ ഓര്‍മ്മകള്‍ പുനര്‍ജ്ജനിക്കുന്നു. അങ്ങനെ പല യാദൃച്ഛികതകളിലൂടെ, ആകുലതകളിലൂടെ നിങ്ങള്‍ ഒരു നിശ്ശബ്ദ വനത്തിലൂടെ സഞ്ചരിക്കും. ഈ യാത്രകളാണ് ഇതിലെ ഓരോ കഥയും പറയുന്നത്. ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകളിലൂടെ സഞ്ചരിക്കുന്ന ഒരു സൗന്ദര്യാന്വേഷണത്തിലേക്ക്, പൂര്‍ണ്ണവിരാമത്തിലേക്ക് മാറുന്ന ഈ കഥകളുടെ വായന ഹൃദ്യവും സരളവുമാണ്.
₹165.00 ₹148.00
ത്രിസന്ധ്യ
സ്വാമി അദ്ധ്യാത്മാനന്ദ
ചിത്രീകരണം: മദനന്
ഈ ത്രിസന്ധ്യ കടന്നുപോകുമ്പോള്‍ ജീവിതം ചിലപ്പോഴൊക്കെ എത്ര അനായാസമാണ് എന്ന തോന്നലാണ് ബാക്കിയാവുക. സ്വാമിജിയുടെ സൗമ്യവചസ്സുകള്‍ ഏതോ ജപക്രമംപോലെ
നമ്മെ പിന്തുടരുകയാണ്. – ആഷാമേനോന്
അനുകമ്പയും പ്രതിബദ്ധതയുമുണര്‍ത്തുന്ന ജ്ഞാനത്താല്‍ നമ്മെ സംസ്കാരസമ്പന്നരാക്കുന്ന കഥകള്‍. ഗൗരവമേറിയ വിഷയങ്ങളെ ലളിതമായും നാടകീയമായും അവതരിപ്പിച്ചു കൊണ്ട് നിത്യജീവിതത്തിലെ ആകുലതകളില്‍നിന്നും
സങ്കടങ്ങളില്‍നിന്നും മുക്തരാകാന്‍ ഈ കഥകള്‍ നമ്മെ സഹായിക്കുന്നു; നമ്മുടെ മനസ്സിനെ ശാന്തസുരഭിലമായ ഒരു തലത്തിലേക്ക് ആനയിക്കുന്നു. വിദ്യാസ്മൃതിലയരചയിതാവിന്റെ പുതിയ പുസ്തകം
₹250.00 ₹225.00
നഗ്നപാദന്
പി സുരേന്ദ്രന്
‘ഹരിതജാലകങ്ങളിലൂടെയുള്ള ഈ കഥാവിഷാദക്കാഴ്ചകള്‍ നിങ്ങളെയും എന്നെയും വ്യാകുലരാക്കട്ടെ.” കെ.ബി. പ്രസന്നകുമാര്‍
ആകാശത്തിനുചോട്ടില്‍ നഗ്നപാദനായിനിന്ന്, പുല്‍നാമ്പിറുത്തപ്പോള്‍ ഉലഞ്ഞ നക്ഷത്രത്തോടു ക്ഷമ യാചിക്കുകയാണ്; ശലഭച്ചിറകുകളില്‍ എഴുതപ്പെട്ട ധ്യാനലിഖിതങ്ങള്‍ വിവര്‍ത്തനംചെയ്യുകയാണ്; ജലമര്‍മരങ്ങളിലെ ദൈവമൊഴികള്‍ വ്യാഖ്യാനിക്കുകയാണ് എഴുത്തുകാരന് ഇവിടെ. ജീവന്റെ വിത്തുകളാല്‍ തരിശിടങ്ങളെ ഉര്‍വരമാക്കുന്ന പ്രകൃതിപാഠങ്ങള്‍ ഉരുവിട്ടുറപ്പിക്കുന്ന ഹരിതവിദ്യാലയമാണ് ഇത്. മണ്ണിന്റെ മാറില്‍ കാതുചേര്‍ത്ത് ഭൂമിയുടെ നിലവിളി കേള്‍ക്കുന്ന ഈ കഥകള്‍, ദുരയുടെ മണ്ണുമാന്തിയന്ത്രത്തിനുമുന്നില്‍ തുമ്പച്ചെടികള്‍ പോലെ പ്രാര്‍ഥനയോടെ നില്ക്കുന്നു.
₹220.00 ₹198.00
വാസ്ജന
സ്മിത ആദര്‍ശ്
പെണ്ണെഴുതുമ്പോള്‍ അനുവാചക ലോകം അതില്‍ എന്താവും തേടുക?
അവളുടെ ആന്തരിക ലോകങ്ങളും ആത്മവിഷാദങ്ങളും ആണ ധികാര ലോകത്തോടുള്ള ആയോധനവുമാണോ? എങ്കില്‍ സ്മിത യുടെ കഥകള്‍ ഒരു കുസൃതിച്ചിരിയോടെ പതിവു നടപ്പരീതികളില് നിന്ന് വഴുതിമാറുന്നു. അവളവളെ മറന്ന് അയത്ന ലളിതമായി പുറം ലോകത്തേക്ക് ദൃഷ്ടി തിരിക്കുന്നു. സെന്റിനല്‍ ദ്വീപിലെ അതിപു രാതന ഓങ്കികളിലേക്ക്, സിക്ക് കൂട്ടക്കൊലയിലേക്ക്, വിമാന ത്തിന്റെ ചക്രയറയില് അതിശൈത്യത്തില്‍ ഉറഞ്ഞ മനുഷ്യജീ വനുകളിലേക്ക്, പലായനമുറിവുകളിലേക്ക്, ആനക്കമ്പത്തിലേക്ക്, ശൈശവ നിഷ്കളങ്കതയിലേക്ക്, ജന്‍പഥിലെ ഞായറാഴ്ചകളുടെ പരിത്യാഗത്തിലേക്ക്, മാറ്റമ്മമാരുടെ അറിയാ നോവുകളിലേക്ക്…. സ്മിതയുടെ ആദ്യ പുസ്തകമാണിത്. വരൂ സ്ഥലകാലങ്ങളുടെ സഞ്ചാ രത്തില്‍ നമുക്കും ചേരാം. കഥപറച്ചിലില്‍ നാട്യങ്ങളില്ലാത്ത പുതിയൊരു സ്വരം കേള്‍ക്കാം. – ഷീല ടോമി
₹160.00 ₹144.00
രാഷ്ട്രീയ
കഥകള്‍
പ്രമോദ് രാമന്
തീക്ഷ്ണമായ ആഖ്യാനപരത കൊണ്ട് വായനയുടെ ആഴങ്ങള്‍ തുറന്നുകാണിക്കുന്ന, പ്രമോദ് രാമന്റെ രാഷ്ട്രീയകഥകള്. ഓരോ കഥയും സാമൂഹികമായി ഇടപെട്ടുകൊണ്ട് സമകാലിക യാഥാര്‍ഥ്യങ്ങളെ വെളിപ്പെടുത്തുന്നു. കഥാപാത്രങ്ങളും കഥാപരിസരങ്ങളും ഉത്കണ്ഠകളോടുകൂടി വായിക്കപ്പെടുന്നു. കൂടുതല്‍ ജാഗ്രതയോടെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
₹250.00 ₹225.00
101
ആനക്കഥകള്‍
ജയന് വി കുറുപ്പ്
ക്ഷേത്രമുറ്റങ്ങളിലും ഉത്സവപ്പന്തലുകളിലും പൂരപ്പറമ്പുകളിലും നെറ്റിപ്പട്ടം കെട്ടി, തീവട്ടിവെളിച്ചത്തില്‍ തിടമ്പേറ്റി, മേളത്തിന്റെ താളത്തില്‍ ചെവികളാട്ടി വിരാജിച്ച നൂറ്റിയൊന്ന് ഗജവീരന്മാരുടെ കഥകള്‍. കേരളത്തിനുമാത്രം അഭിമാനിക്കാവുന്ന ഉത്സവകാലത്തിന്റെ ആനച്ചന്തത്താല്‍ നമ്മെ വിസ്മയിപ്പിച്ച് വിടവാങ്ങിയ ഈ കരിവീരന്മാര് ഉത്സവാസ്വാദകരായ മലയാളികളുടെ മനസ്സില്‍ ദീപ്തസ്മരണകളായി തലയെടുപ്പോടെ ചന്തമാര്‍ന്നു നില്ക്കുന്നു.
മലയാളിയുടെ മനസ്സില്‍ സ്മരണകളുയര്‍ത്തി എന്നും നിറഞ്ഞുനില്ക്കുന്ന 101 ആനകളുടെ കഥകള്‍.
₹290.00 ₹250.00
കാഫ്ക
50
കഥകള്‍
ഫ്രാന്‍സ് കാഫ്ക
പരിഭാഷ: ബി നന്ദകുമാര്‍
ഫ്രാന്‍സ് കാഫ്കയുടെ കഥാലോകത്തുനിന്നും തിരഞ്ഞെടുത്ത 50 കഥകളും, കാഫ്ക വരച്ച ചിത്രങ്ങളും
വായനക്കാരനെ വീണ്ടും വായിക്കാന്‍ നിര്ബ്ബന്ധിതനാക്കുന്നതാണ് കാഫ്കയുടെ രചനാലോകം. – അല്‍ബേര്‍ കാമു
ഈ തലമുറയെ മാത്രമല്ല, ഇനി വരാന്‍പോകുന്ന തലമുറയെയും ഈ മനുഷ്യന് സ്വാധീനിക്കും. ശാന്തമെങ്കിലും മുഴങ്ങുന്ന ശബ്ദത്തില്‍ തന്റെ സൃഷ്ടികളിലൂടെ ഒരു പ്രവാചകനെപ്പോലെ ഇങ്ങനെ പറയുന്നുണ്ടെന്ന് എനിക്കു തോന്നി: ‘എന്നെ വിളിച്ചപേക്ഷിക്കുക. ഞാന്‍ നിന്നെ കേള്‍ക്കും. നിനക്ക് അജ്ഞാതമായ ഉന്നതയാഥാര്ത്ഥ്യങ്ങളുടെ വാതിലുകള്‍ നിന്റെ മുന്നില്‍ ഞാന്‍ തുറന്നിടും. വിവശമായ മനുഷ്യ ചേതനയുടെ ഭയവിഹ്വലമായ സ്വരം കേട്ടു നീ പരവശനാകും…’ വരാന്‍പോകുന്ന തലമുറ മാത്രമല്ല, സ്ഥലകാലങ്ങള്‍പോലും കാഫ്കയുടെ ഈ ശബ്ദം ആദരവോടെ കേള്‍ക്കും എന്നാണ് എന്റെ വിശ്വാസം. – കെ.പി. അപ്പന്
₹190.00 ₹165.00
It’s Yesterday
Once again
Sukesh R Pillai
A beautiful journey filled with memories of the past – A Masterpiece, Ashok P, Jaya Nursery, Trivandrum
Get ready to laugh, giggle, and chuckle your way through this spectacular collection – it’s an absolute must- read for anyone in need of a good laugh! – Sumesh S, std BB, Viahyadhiraja Vidya Mandir School, Trivandrum
what I loved most about this book was its versatility. Whether it’s witty one-liner that tickles your funny bone or a full fledged comedic narrative that keeps you engrossed, “it’s Yesterday Once Again” offers something for everyone. – Praveen Kumar, Government Arts College, Trivandrum.
The characters in Yesterday Once Again are intricately woven, and each one brings a unique element to the story. This ability to engross readers in a tale without any prior knowledge is a true testament to the author’s talent. – Padmaraj PR, College of Engineering, Trivandrum.
₹300.00 ₹270.00
E For Elephant
Madambu Kunjukuttan
I come from a land in which there are no native elephants, but I believe all humans are fascinated by what we know, or don’t know, about this beautiful and intelligent animal. This poetic history of elephants, from the Indian writer Madambu Kunjukuttan, offers a lively primer in ‘elephantology’ that makes me wish we had actual elephants roaming the tsreets and hills of Idaho and Oregon.
Scott Slovic, coeditor of Reading Cats and Dogs: Companion Animals in World Literature, Universtiy of Idaho, USA India’s relationship with elephants, both wild and tamed, tsretches back millennia. That history, rich with mythology, art, and the literature of Gajashasthram (‘elephantology’), is condensed in this unique and idisoyncratic text. Based on ‘biographies’ of highly individualised Kerala elephants, E for Elephant is a heady mix of potery and pragmatics, aesthetics and behavioral study, and local history informed by ancient myths and religious respect. Above all, Madambu Kunjukuttan’s passion and compassion for elephants, his ditsress at the many current cruelties and contsraints to which they are subject, resonate through an approach refreshingly different from those of the scientific and ecocritical establishments elsewhere in the world.
Dan Wylie, author of Elephant and Death & Compassion:
The Elephant in Southern African Literature;
Professor of English at Rhodes Universtiy in South Africa
‘In this delightful book, which I finished reading over an afternoon, we have an imaginative history of elephants that goes beyond zoology and social history. It is this kind of kavya, poetic history that the nonhuman world needs and deserves.
Sumana Roy, author of How I Became a Tree, Missing:
A Novel, Out of Syllabus: Poems and My Mother’s Lover and Other Stories;
Associate Professor of Creative Writing at Ashoka Universtiy, India
₹160.00 ₹144.00
തോല്‍വി മാത്രം തരുന്ന
കോടതി
അഡ്വ. കെ രാംകുമാര്‍
പ്രശസ്തനായ അഭിഭാഷകന്റെ വേറിട്ട ചിന്തകള്‍
ജീവിതത്തിലെ നിര്ഭാഗ്യവാന്മാരുടെയും നിര്‍ഭാഗ്യവതികളുടെയും മുഖം കാണണോ? ഏതെങ്കിലും ആശുപത്രികളിലെ എല്ലുചികിത്സാ വാര്‍ഡിലോ അല്ലെങ്കില്‍ സംസ്ഥാനത്തെ കുടുംബകോടതികളിലോ ചെല്ലൂ! മ്ലാനവും മൂകവുമായ മുഖങ്ങള്‍, നിര്‍ജ്ജീവമായ കണ്ണുകള്‍,
ആകാംക്ഷാഭരിതമായ മനസ്സുകള്‍, സന്തോഷത്തിന്റെ സാന്നിദ്ധ്യം തീരേ അപ്രത്യക്ഷമായ അന്തരീക്ഷം. അഭിഭാഷകര്‍ അവഹേളിക്കപ്പെടുന്നു, ജുഡീഷ്യറിയെ വരുതിയിലാക്കുന്നു, നിയമവ്യവസ്ഥയില്‍ സാമൂഹികനീതി, നിയമം അപ്രത്യക്ഷമാകുന്നു, അടിസ്ഥാനഘടനയ്ക്കപ്പുറത്താണോ ജുഡീഷറി തുടങ്ങിയ ലേഖനങ്ങളിലൂടെയും കഥകളിലൂടെയും ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ ദുരവസ്ഥകളെ അനാവരണം ചെയ്യുന്ന പുസ്തകം.
₹130.00 ₹115.00
അക്ഷരാര്‍ത്ഥത്തില്‍
സംഭവിക്കുന്നത്
ജിജോ സെബാസ്റ്റ്യന്‍
പ്രവാസ ജീവിതം നയിക്കുമ്പോഴും തന്റെ നാടും ദേശവും പ്രകൃതിയും വീടും ചെടികളും മനു ഷ്യരും ഉള്ളില്‍ നിറഞ്ഞു നില്ക്കുന്ന കഥക ളാണ് ഈ പുസ്തകത്തിലുള്ളത്. മണലാരണ്യ ത്തിന്റെ മനോഹരമായ ദൃശ്യങ്ങളില്‍ മനുഷ്യസ ഹജങ്ങളായ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകള്‍ ആവിഷ്കരിക്കുകയാണ്. ഇതില്‍ ജീവിത ത്തിന്റെ പൊള്ളുന്ന ചൂടുണ്ട്, നിശ്വാസമുണ്ട്, സ്വപ്നങ്ങളുണ്ട്. സ്വപ്നങ്ങള്‍ വിടര്‍ത്തുന്ന പൊയ്കയില്‍, സുഗന്ധം പരക്കുന്ന തടാക ത്തില്‍ മുങ്ങിക്കുളിച്ച സുഖമാണ് ഈ കഥക ളുടെ വായനാനുഭവം.
₹175.00 ₹158.00
വഝലയുടെ
സ്ത്രീകള്‍
പി വഝല
പെണ്ണിന്റെ ഉടലും ഉയിരും തൊടുന്ന പതിനഞ്ച് കഥകള്‍. പെണ്മനസ്സിന്റെ ഇരുള്‍ത്തുരങ്കങ്ങളും പ്രകാശഗോപുരങ്ങളും കടന്ന്, അവള്‍ക്കു സ്വന്തമായൊരു വീടും ആകാശവും വീണ്ടെടുത്തു നല്കുന്ന രചനകള്‍. നട്ടെല്ല് എന്ന ഗുണമുള്ള കുറെ പെണ്ണുങ്ങള് മുഖാവരണമഴിച്ചും ചായക്കൂട്ടിളക്കിയും ഇതില്‍ അണിനിരക്കുന്നു.
₹240.00 ₹205.00
ഊര്‍സുല
മാര്‍ക്കോസ്
ഫോണ്‍
ചെയ്യുന്നു
വി.പി ജോണ്‍സ്
പരാജിതരുടെ സ്മാരകങ്ങളാണ് ഈ കഥാഭൂമിയില്‍ ഉയരുന്നത്. നര്‍മപരിഹാസങ്ങളുടെ മാരകചേരുവയാല്‍, ലോകത്തിന്റെ വികൃതയാഥാര്‍ഥ്യങ്ങള്‍ ഇവിടെ ദയാവധത്തിനു വിധേയമാകുന്നു. അമര്‍ത്തിയ കരച്ചില് ശ്വാസക്കുഴലില്‍ കുരുങ്ങിയ മിയാമിയക്കനും, സമ്മോഹനമായ മന്ദഹാസം അധരങ്ങളില്‍ ചൂടിയ ഊര്‍സുലയും ഒക്കെ മനുഷ്യവാഴ്വിന്റെ ഈ കാനേഷുമാരിയില്‍ കയ്യൊപ്പുപതിപ്പിക്കുന്നു.
₹150.00 ₹130.00
ഒരു പരമ
രഹസ്യത്തിന്റെ
ഓര്‍മ്മയ്ക്ക്
സാറാ ജോസഫ്
സംഗീതത്തിന്റെ സാന്ദ്രമായ ഭാവത്തോടെ സ്ത്രീയുടെ ഹൃദയരഹസ്യങ്ങളുടെ വാതില്‍ തുറക്കുമ്പോള്‍ വെളിപ്പെടുന്ന കാഴ്ചകളാണ് ഈ കഥകള്‍. ജീവിതത്തിന്റെ പരമമായ ലക്ഷ്യത്തിലേക്കുള്ള പ്രയാണം പ്രകൃതിയുടെ പച്ചപ്പുകളിലൂടെയാകണമെന്ന് ഈ കഥകള്‍ നമ്മോടു പറയുന്നു.
₹90.00 ₹85.00
ലക്ഷദ്വീപിലെ
നാടോടിക്കഥകള്‍
ഡോ. എം മുല്ലക്കോയ
അറബിക്കടലിന്റെ തിളങ്ങുന്ന നീലിമകള്‍ക്കിടയില്‍ പൊങ്ങിക്കിടക്കുന്ന പവിഴദ്വീപുകളുടെ വര്‍ണപ്പകിട്ടും അവിടത്തെ നിഷ്കളങ്കരായ മനുഷ്യരുടെ ഭാവനയുടെ ചാരുതയും അടയാളപ്പെടുത്തുന്ന കഥാമാലിക. – എം.എന്‍. കാരശ്ശേരി
ലക്ഷദ്വീപിലെ നാടോടിക്കഥകള്‍ ഒരേസമയം കുട്ടികളോടും മുതിര്‍ന്നവരോടും ഹൃദയസ്പര്‍ശിയാംവിധം സംവദിക്കും. പ്രതിസന്ധികള്ക്കൊക്കെയുമപ്പുറം പ്രകാശം പരത്തുന്ന കഥകളാണിതിലുള്ളത്. ഏതിരുട്ടിലും വെളിച്ചമായി ജ്വലിക്കാനും ഏതു കൊടുംവേനലിലും കുളിര്‍മഴയായി കോരിച്ചൊരിയാനും കഴിയുന്ന ഈ കഥകളൊക്കെയും മനുഷ്യരെ കൂടുതല്‍ നല്ല മനുഷ്യരാക്കാനുള്ള മഹത്തായൊരു സാംസ്കാരികപ്രവര്‍ത്തനത്തിന്റെ ചുരുക്കെഴുത്തുകള്‍ എന്ന നിലയിലാണ് ശ്രദ്ധേയമാകുന്നത്. – കെ.ഇ.എന്‍.
അറബിക്കടലിലെ കേരളമെന്ന് വിശേഷിക്കപ്പെടുന്ന ലക്ഷദ്വീപുകളില്‍ വാമൊഴിയായി പ്രചരിച്ചിരുന്ന നാടോടിക്കഥകളുടെ സമാഹാരം.
₹200.00 ₹170.00
ബോണ്‍സായി
മരത്തണലിലെ
ഗിനിപ്പന്നികള്‍
ബിജോ ജോസ് ചെമ്മാന്ത്ര
ബിജോ ജോസ് ചെമ്മാന്ത്രയുടെ കഥകള്‍ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളാണ്. അദ്ദേഹം തന്റെ കഥകളില്‍ മനുഷ്യത്വത്തിന്റെ ദിവ്യമായ പ്രകാശം കൊളുത്തിവെയ്ക്കുന്നു. ഈ കഥകളില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും ആഖ്യാനശൈലിയും അതിനു കൊടുക്കുന്ന പരിചരണവും എത്ര മനോഹരമാണ്. ഓരോ വാചകത്തിനുള്ളിലും ഓരോ ജീവിതചിത്രങ്ങള്‍ ആവിഷ്ക്കരിക്കുന്ന അദ്ദേഹത്തിന്റെ രചനാരീതി എന്നെ വിസ്മയിപ്പിക്കുന്നു. – പെരുമ്പടവം ശ്രീധരന്
ശില്‍പ്പഭദ്രതയും ഭാവുകത്വവും നിറഞ്ഞുതുളുമ്പുന്ന 12 കഥകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. സൂക്ഷ്മമായ രചനാശില്പ്പം, രൂപ ഭാവഭദ്രത, നവീനത ഇവയൊക്കെ കോര്‍ത്തിണക്കി സൗന്ദര്യതൃഷ്ണ തിളങ്ങുന്ന ആഖ്യാനശൈലിയിലൂടെ ആവിഷ്ക്കരിച്ചപ്പോള്‍ തന്റെ ആത്മാവിലുള്ള കവിത തന്മയത്വത്തോടെ കഥകളായി വാര്‍ത്തെടുക്കാന്‍ ബിജോ ജോസിന്
കഴിഞ്ഞിരിക്കുന്നു. സമകാലിക ജീവിത സമസ്യകളോടുള്ള തന്റെ ധൈഷണികമായ പ്രതികരണങ്ങളാണ് അദ്ദേഹത്തിന്റെ രചനാതന്ത്രത്തിന്റെ ശക്തിയും സൗന്ദര്യവും. – ഡോ. എം.വി. പിള്ള
ഭൂപ്രകൃതിയുടെയും മനുഷ്യാവസ്ഥയുടെയും ഋതുഭേദങ്ങള്‍ സൂക്ഷ്മമായി അനുഗമിക്കുന്ന ആഖ്യാനശൈലിയാണ് ബിജോ ചെമ്മാന്ത്രയുടേത്. ശീതകാലവും വേനല്‍ക്കാലവും ശരത്ക്കാലവും വസന്തകാലവും ആഖ്യാനത്തിന്റെ ഇടനാഴികളില്‍ വന്നുപോകുന്നു. പ്രണയവും പരിസ്ഥിതിയും അപസര്‍പ്പണവും ഇടകലരുന്ന രചനകളിലൂടെയാണവ നീങ്ങുന്നത്. കാല്പനികവും സാങ്കല്പികവും ആത്മകഥാപരവുമായി അവയുടെ പുതുവഴികളിലേക്കാണ് കഥാകൃത്ത് സഞ്ചരിക്കുന്നത്. ഭ്രമകല്പന, വിഭ്രാന്തി, സന്ത്രാസം, നിരാസം, വിസ്മയം തുടങ്ങിയ ഭാവകല്പനകള് ഈ രചനയ്ക്ക് മാറ്റുകൂട്ടുന്നു. – ഡോ. പി.എസ്. രാധാകൃഷ്ണന്
₹170.00 ₹145.00
സമ്പൂര്‍ണ്ണ
കഥകള്‍
കെ.എം. അബ്ബാസ്
നാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസജീവിതത്തിന്റെ ഇരമ്പങ്ങള്‍. പ്രവാസജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരുടെയും തൊഴിലന്വേഷകരുടെയും സ്ത്രീമനസ്സുകളുടെയും ആത്മാവിഷ്കാരത്തിന്റെ കഥകള്‍. ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂടില്‍ ഓര്‍മ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും
ഇഴചേരുന്നു. മുപ്പത് വര്‍ഷത്തെ ദുബൈ ജീവിതം നല്കിയ അമ്ലാനുഭവങ്ങള്‍. ഗള്‍ഫ് ജീവിതങ്ങളുടെ കണ്ണീര്‍പ്പാടുകള്‍ പതിഞ്ഞ രചന. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെയും മരുഭൂമിക്കാഴ്ചകളുടെയും ചിത്രസന്നിവേശങ്ങള്‍.
₹440.00 ₹380.00
അങ്കമാലിയിലെ
മാങ്ങാക്കറിയും
വില്ലുവണ്ടിയും
മറ്റു കഥകളും
കെ. രേഖ
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ”വില്ലുവണ്ടി’ എന്ന പേരില്‍ രേഖ എഴുതിയ കഥയുണ്ട്. മനോഹരമായ കഥ! ഈ കഥയെക്കുറിച്ച് മനോഹരമാണ് എന്നു പറഞ്ഞതിന്റെ കാരണം വിവരിക്കാന്‍ തുടങ്ങിയാല്‍ ഒരു ലേഖനം തന്നെ വേണ്ടിവരും. ഞാന്‍ മടങ്ങി വീട്ടിലെത്തിയാല്‍ ആ കഥ ഒന്നുകൂടി വായിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്റെ ഭാഷയില്‍ ഇന്നും കഥ കുറ്റിയറ്റുപോയിട്ടില്ല. നല്ല ഒന്നാംതരം കഥ വരുന്നുണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പിനു നന്ദി. രേഖയ്ക്കും നന്ദി. – ടി. പത്മനാഭന്
രുചിപ്പെരുമയുടെയും കപടസ്നേഹത്തിന്റെയും പുറന്തോടിനുള്ളിലെ പുതിയ കാലത്തിന്റെ ചതിക്കുഴികളെക്കുറിച്ചു പറയുന്ന അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും, സമൂഹത്തില്‍ ദൃശ്യമായും അദൃശ്യമായും നിലനില്‍ക്കുന്ന വര്ണാധികാരത്തെയും ഉച്ചനീചത്വങ്ങളെയും തുറന്നുകാണിക്കുന്ന വില്ലുവണ്ടിയും ഉള്‍പ്പെടെ ഈസ്റ്റര്‍ ലില്ലി, അവളാര്, അധോലോകം, ഒറ്റക്കല്ല്, കുഴപ്പക്കാരി, കളഞ്ഞുപോയ വസ്തുക്കള്‍ കണ്ടു കിട്ടുന്നതിനുള്ള പ്രാര്‍ഥനകള്‍, സന്ദര്‍ശകരുടെ ദിവസം എന്നിങ്ങനെ ഒന്‍പതു കഥകള്‍. രേഖ കെ യുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹170.00 ₹145.00
പുഴയില്‍
നിന്ന്
കിട്ടിയത്
സി രാധാകൃഷ്ണന്
ജനിമൃതികളുടെ രൂപകമാണ് ഈ കഥകളിലെ പുഴ. കലങ്ങിയും തെളിഞ്ഞും, നുരയും പതയും ചൂടി, ആഴങ്ങള്‍കൊണ്ടു മോഹിപ്പിച്ചും ചുഴിക്കുത്തുകള്‍കൊണ്ടു സംഭ്രമിപ്പിച്ചും ഒഴുകുന്ന പുഴയിലേക്ക് – മനുഷ്യജീവിതത്തിലേക്ക് – ഇവിടെ എഴുത്തുകാരന് ഒരു കടത്തുതോണിയിറക്കുകയാണ്. നാട്ടുനന്മകളുടെയും നഷ്ടസ്മൃതികളുടെയും തരിശുതീരങ്ങളില്‍ ഈര്‍പ്പം പടര്‍ത്തി ഈ പുഴ കരകവിയുന്നു. കനിവില്ലാ കാലത്തിന്റെ വരണ്ടുവിണ്ട തടശ്ശിലകളിലേക്ക് ആളുയരത്തില്‍ കൂലം കുത്തിമറിയുന്നു. ”എവിടുന്നു കിട്ടി ഈ കഥയൊക്കെ?” എന്ന ചോദ്യത്തിന്, ഇതിന്റെ ‘അമരക്കാരന്’ നിസ്സംശയം മറുപടി പറയുന്നു: ”പുഴയില്‍നിന്ന്!’
₹160.00 ₹140.00
അക്ഷരത്തിരി
പി.കെ അബ്ദുല്ല
സ്വന്തം വീട്ടുമുറ്റത്ത് നിന്ന് നെല്ലിമരത്തിന്റെ ശാഖകള്‍ക്കിടയിലൂടെ മാനത്തേക്ക് നോക്കി കുട്ടികളോട് വര്‍ത്തമാനം പറയുന്ന ഒരു ഗൃഹസ്ഥന്റെ ഭാവമാണ് കഥാകാരനുള്ളത്.അതുകൊണ്ട് തന്നെയാണ് ഒറ്റയിരുപ്പില്‍ ഈ കഥകളത്രയും വായിച്ചുതീര്‍ക്കാന്‍ കഴിയുന്നത്.
₹170.00 ₹145.00
സാവിത്രി
രാജീവിന്റെ
കഥകള്‍
സാവിത്രി രാജീവന്
സാവിത്രി കവിതയെഴുത്തു കുറച്ച് കഥയിലേക്കു കടന്നപ്പോള്‍ സ്വല്പം വിഷമം തോന്നിയ വായനക്കാരിലൊരാളാണ് ഞാന്‍. കുറുക്കി, കണക്കുപറഞ്ഞു കവിതയെഴുതുന്ന സാവിത്രി പരാതി പറയേണ്ട കഥയിലേക്കു കടന്നതെന്തിനായിരിക്കും? ഒരു കവി എപ്പോഴാണ്, എന്തിനാണ് കഥ എഴുതി തുടങ്ങുന്നത്? കഥയും കഥ വരുന്ന വഴിയും സാവിത്രിയുടെ കഥാപാത്രങ്ങളാണ്. കഥയുടെ സാധ്യതയും ചരിത്രവും വര്‍ഗീകരണവും ഈ കഥകളില്‍ പരിശോധിക്കപ്പെടുന്നു. കഥയിലേക്ക് കടക്കും മുമ്പേയുള്ള കഥകളാണിവ. കഥയെ മുമ്പോട്ടു കൊണ്ടുപോകുന്ന ഇനിയുടെ ലോജിക്കാണ് ഈ കഥകള്‍ അന്വേഷിക്കുന്നത് – സനല്‍ വി
₹260.00 ₹225.00
സുന്ദരിയായ സ്ത്രീയും
മറ്റു കഥകളും
ഡി.എച്ച് ലോറന്‍സ്
പരിഭാഷ. ബി. നന്ദകുമാര്‍
ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ എഴുത്തുകാരിലൊരാളായി ഡി. എച്ച്. ലോറന്‍സ് എങ്ങനെയാണ് രൂപംകൊണ്ടതെന്ന് ആദ്യകാലത്തെഴുതിയ ഈ ചെറുകഥകളിലൂടെ നമുക്ക് വായിച്ചറിയാന്‍ കഴിയും. അസാധാരണമായ മൗലികതയും തന്റേടവും പ്രകടിപ്പിക്കുന്ന
പതിനഞ്ച് കഥകള്‍, സങ്കീര്ണരും വിവേകമതികളും പെട്ടെന്നു പ്രതികരിക്കുന്നവരുമായ
കഥാപാത്രങ്ങളിലൂടെ മനുഷ്യമനസ്സിന്റെ ആവേഗങ്ങള്‍ അദ്ദേഹം സൂക്ഷ്മമായി ചിത്രീകരിക്കുന്നു. വൈയക്തികമായ ആഹ്ലാദങ്ങളും ഉപേക്ഷകളും പരാജയങ്ങളും, പ്രകൃതിയിലെ നിഗൂഢശക്തികളുമായി ഇടകലരുമ്പോള്‍ ഉണ്ടാകുന്ന ഗഹനമായ ജീവിതസന്ദര്‍ഭങ്ങളിലൂടെ നോവലില്‍ മാത്രമല്ല ചെറുകഥയിലും പരമോന്നതമായ സ്ഥാനം
വഹിക്കുന്ന ഒരെഴുത്തുകാരനെയാണ് നാം ഈ സമാഹാരത്തിലൂടെ വായിക്കുക.
₹200.00 ₹180.00
ഗ്രിഗറി
പെക്ക്
എന്ന
പൂച്ച
അന്‍വര്‍ അബ്ദുള്ള
അപകടവിഷാദയോഗം, സ്മര്യപുരുഷന്, സ്വയിരിണി വ്ലാദ് തുടങ്ങിയ ഒമ്പത് കഥകളിലൂടെ വായനക്കാരന് തികച്ചും വ്യത്യസ്തവും അപരിചിതവും നവാനുഭൂതി പകരുന്നതുമായ വായന അനുഭവം നല്‍കുകയാണ് അന്‍വര്‍ അബ്ദുള്ള. പുനര്‍ വായനകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിയൊരുക്കുന്ന കഥാസമാഹാരം
₹220.00 ₹198.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us