മലയാളത്തിന്റെ
ഇഷ്ട
കഥകള്‍
ശിഹാബുദ്ദീന് പൊയ്തുംകടവ്
തീഷ്ണമായ ജീവിതാനുഭവങ്ങള്‍ മനസ്സില്‍ ആഞ്ഞുതറക്കുംവിധം കഥകളായി ആവിഷ്കരിക്കാനുള്ള സര്‍ഗ്ഗസിദ്ധി ശിഹാബുദ്ദീന് പൊയ്തുംകടവിനുണ്ട്. ശ്രദ്ധേയമായ കഥകളിലൂടെ സാഹിത്യലോകത്ത് ഇടംനേടിയ എഴുത്തുകാരന്റെ ഒമ്പത് പ്രസിദ്ധകഥകളുടെ സമാഹാരം
₹140.00 ₹125.00
രാഷ്ട്രീയ
കഥകള്‍
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
‘കാഴ്ചയില്‍ കടന്നുവരുന്ന എണ്ണമറ്റ മനുഷ്യജന്മങ്ങളെപ്പറ്റിയുള്ള വേവലാതി കലര്‍ന്ന അനുതാപമല്ലാതെ മറ്റൊന്നുമല്ല കഥയിലെ രാഷ്ട്രീയം.”
നിങ്ങള്‍ ഈ കഥകളില്‍ വായിക്കുന്നത്, അകമേയും പുറമേയും തോറ്റ ഒരു ജനതയുടെ ശിരോലിഖിതമാണ്. ചരിത്രത്തെ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചവരും മറുസ്വരങ്ങളെ ചവിട്ടയരച്ചവരും ‘സത്യത്തിന്റെ ഓജസ്സുറ്റ യൗവനം’ ചോര്‍ന്നു പോയവരും ഇതില്‍ ഇതിവൃത്തമായി പരിണമിക്കുന്നു. വിധേയത്വം കൊടിപ്പടമാക്കിയ വരും പ്രത്യയശാസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ് ചെക്കുബുക്കുകള്‍ സ്വന്തമാക്കിയവരും ഇവിടെ കവാത്തു നടത്തുന്നു. തെരുവുകളിലെ ചോരപ്പശയില്‍ ചവിട്ടിനിന്ന്, വിലാപങ്ങളുടെ ഇരമ്പല്‍ പശ്ചാത്തല സംഗീതമാക്കി ഇവര്‍, വരാനിരിക്കുന്ന ‘സുദിനം’ പ്രവചിക്കുന്നു. നമ്മുടെ കാലം എത്ര ആശയറ്റതാണ് എന്നതിന്റെ വെളിവും തെളിവുമാണ് ഈ കൃതി.
₹320.00 ₹275.00
Granny
P. Surendran
Translation: Viji Unnikrishnan
‘Granny’ tells the remarkable story of a grandmother burdened with sorrow and responsibility. After the tragic loss of her daughter, she selflessly cares for her three grandchildren, sacrificing her own comfort along the way. This tale of sacrifice and resilience leaves a lasting impression, showcasing the unwavering spirit and boundless love that drive Granny forward. This small story serves as a powerful reminder of the strength found within ordinary individuals facing extraordinary circumstances.
₹100.00 ₹90.00
സ്വര്‍ണ്ണച്ചിറകുള്ള
പക്ഷി
STORIES OF WIT AND MAGIC
സുധാാ മൂര്‍ത്തി
സ്വര്‍ണ്ണച്ചിറകുള്ള ഒരു പക്ഷി നിങ്ങളുടെ മട്ടുപ്പാവില്‍ പറന്നിറങ്ങി അളവറ്റ സമ്പത്ത് തരാമെന്ന് വാഗ്ദാനം ചെയ്താല്‍ നിങ്ങളെന്തു ചെയ്യും? തന്റെ മുന്നില്‍ വന്നിരുന്ന വിശന്നുവലഞ്ഞ ഒരു കൊച്ചു പക്ഷിയോട് പാവം തോന്നി കൈവശമിരുന്ന ധാന്യമണികള്‍ നല്കിയ പെണ്‍കുട്ടിയ്ക്ക് മനോഹരമായ സമ്മാനങ്ങളും സമ്പത്തും പ്രതിഫലമായി കിട്ടി. എന്നാല്‍ ഈ കഥകേട്ട് ആര്‍ത്തി മുഴുത്ത അയല്‍ക്കാരിയ്ക്ക് കിട്ടിയതോ? പെണ്‍കുട്ടിയ്ക്ക് കിട്ടിയതിനേക്കാള്‍ വലിയ വിലകൂടിയ സമ്മാനങ്ങളാണ് അയല്‍ക്കാരി മോഹിച്ചത്. ഒരു കാലത്ത് മധുരിച്ചിരുന്ന കടല്‍വെള്ളത്തിന് ഉപ്പുരസമായതെങ്ങനെ? പണ്ഡിതനായ പാറശാലാ ഗുരു എല്ലാ പാഠങ്ങളും മറന്ന് പാചകക്കാരന്റെ സഹായം തേടേണ്ടിവന്നത് എങ്ങനെ? തീരെ ചന്തമില്ലാത്ത കുതിരച്ചേവികളാണ് തനിയ്ക്കുള്ളതെന്ന് രാജ്യത്തെ ജനങ്ങളറിയാതിരിയ്ക്കാന് രാജാവ് ചെയ്തതെന്താണ്? സുധാമൂര്‍ത്തി രചിച്ച ഈ പുതിയ കഥാശേഖരം നര്‍മ്മരസത്തില്‍ പൊതിഞ്ഞ് ആകര്‍ഷ ണീയമാക്കിയതാണ്. കഥകളിലെ മാന്ത്രികജീവികള്ക്ക് ജീവന് നല്കുന്ന ഭംഗിയുള്ള ചിത്രങ്ങള്‍ പുസ്തകത്തിന് പകിട്ടേകുന്നു. രാജാക്കന്മാരും രാജകുമാരിമാരും സാധാരണ സ്ത്രീ പുരുഷന്മാരുമെല്ലാം ചിത്രങ്ങളിലൂടെ മനസ്സിലേയ്ക്കിറങ്ങി വന്ന് എല്ലാ പ്രായത്തിലു മുള്ള വായനക്കാരെ മറ്റൊരു ലോകത്തെത്തിയ്ക്കുന്നു.
₹199.00 ₹180.00
എല്ലാ വിളക്കുകളും
കെട്ടുപോയിട്ടില്ല
പി കെ പാറക്കടവ്
കൂറുംങ്കഥകളുടെ കുലപതി പി.കെ പാറക്കടവിന്റെ കഥകള്‍ പോലെ കരുത്തുള്ള ചിലയോര്‍മ്മകള്‍. നോവിന്റെ സംഗീതം പോലെ മായ്ക്കാന്‍ കഴിയാത്ത ശ്ളഥ ചിത്രങ്ങള്‍. കെട്ട കാലത്തും കെടാത്ത വിളക്കുകളുണ്ടെന്നും എല്ലാ വിളക്കുകളും കെട്ടുപോകില്ലെന്നുമുള്ള ശുഭാപ്തി വിശ്വാസം അനുവാചകനിലേക്ക് പകരുന്നു ഈ കൃതി. സാഹിത്യവും സാമൂഹിക വിമര്‍ശനങ്ങളും കൊണ്ട് സമ്പന്നമായ ഈ വിശകലനങ്ങള്‍ കാലമെത്ര കഴിഞ്ഞാലും വായനക്കാരന്റെ മനസ്സില്‍ കനത്തു വിങ്ങും, ഉറപ്പാണ്.
₹120.00 ₹105.00
കുറ്റാന്വേഷണ
കഥകള്‍
സമ്പാദകന്‍: ഹമീദ്
അന്വേഷണത്തിന്റെ കുരുക്കുകള്‍ അഴിച്ചുകൊണ്ട് പത്തൊമ്പത് ക്ലാസിക് കുറ്റാന്വേഷണ കഥകളാണിവിടെ ഉദ്വേഗഭരിതമായി കാത്ത് കിടക്കുന്നത്. അനേക വര്‍ഷങ്ങള്‍ക്ക് മുന്നേ മലയാള ആനുകാലികങ്ങളില്‍ എഴുതപ്പെട്ട ഡിറ്റക്ടീവ് കഥകളെ കണ്ടെത്തി അവതരിപ്പിക്കുകയാണീ സമാഹാരം. അസാധാരണ സംഭവങ്ങളും
അവയുണ്ടാക്കുന്ന സംശയങ്ങളും കുറ്റവാളിയിലേക്ക് എത്തുന്നതു വരെ അടുത്തതെന്തെന്ന ചോദ്യവുമായി വായനക്കാരെ ഒപ്പം കൂട്ടുന്നു. നിഗൂഢതകളൊളിപ്പിച്ച വലിയ കഥാപരിസരങ്ങളുമായി, ഒറ്റയിരിപ്പില്‍ വായിക്കാവുന്ന ചെറിയ കുറ്റാന്വേഷണകഥകള്‍ പ്രതീക്ഷിക്കാത്ത ക്ലൈമാക്സുകള്‍ തീര്‍ക്കുകയാണ്.
₹290.00 ₹250.00
പതിമൂന്നു
കടല്‍ക്കാക്കകളുടെ ഉപമ
പി.എഫ് മാത്യൂസ്
2022 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം മുഴക്കം എന്ന കഥാസമാഹാരത്തിന് ലഭിച്ച പി.എഫ്. മാത്യൂസിന്റെ ശ്രദ്ധേയമായ പുസ്തകത്തിന്റെ പുതിയ പതിപ്പ്
ജീവിതാസക്തികളുടെ തിരകള്‍ മരണത്തിന്റെ കരയില്‍ തലതല്ലിച്ചാകുന്ന ആത്യന്തികമായ പ്രകൃതിനിയമത്തിന്റെ
വെളിപാടുകഥകളാണ് മാത്യൂസിന്റെ ഓരോ രചനയും. ‘കഥകള്‍ പഴഞ്ചനായിരിക്കുമ്പോള്‍ ജീവിതം പുത്തനാക്കാനുള്ള
സാദ്ധ്യതകളൊന്നും ഞാന്‍ കാണുന്നില്ല.’ എന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. തന്റെ കഥകളെയും ജീവിതത്തെയും
ഒന്നിച്ചു പുതുക്കിപ്പണിയുന്ന വാക്കുകളുടെ തച്ചുശാസ്ത്രം തേടുകയാണ് ഓരോ രചനയിലും മാത്യൂസ് ചെയ്യുന്നത്
എന്നും പറയാം. – ഷാജി ജേക്കബ്
93-ലെ രാത്രി, വെളിച്ചമില്ലാത്ത ഒരിടം, ആണ്ദൈവം, അടഞ്ഞമുറി, ശലഭങ്ങളുടെ ആയുസ്സ്, കണ്ണോക്ക്,
ആണ്ടറുതിയിലെ പേടിസ്വപ്നങ്ങള്‍, തീവണ്ടിയില്‍ ഒരു മനുഷ്യന്, പച്ചില കൊത്തി പറന്നുവരുന്ന പ്രാവുകള്‍, കോമ,
പതിമൂന്നു കടല്‍ക്കാക്കകളുടെ ഉപമ… തുടങ്ങി പതിനേഴു കഥകള്‍.
₹230.00 ₹200.00
പ്രവാചകന്
ഖലീല്‍ ജിബ്രാന്
വിവര്‍ത്തനം: ഹാറൂണ്‍ റഷീദ്
ജന്മദ്വീപിലേക്ക് തന്നെ കൊണ്ടുപോകാനുള്ള കപ്പലും കാത്ത്, സ്വയം പ്രകാശിതനും പ്രിയങ്കരനുമായ അല്‍മുസ്തഫ, ഓര്‍ഫലീസ് തുറമുഖ പട്ടണത്തില്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ കാത്തിരുന്നു. ഒരുനാള്‍, കരയെ ലക്ഷ്യമാക്കി വരുന്ന മഞ്ഞില്‍ പൊതിഞ്ഞ ആ കപ്പല്‍ അവന് കണ്ടു. അവന്റെ ഹൃദയകവാടങ്ങള്‍ വലിച്ചുതുറക്കപ്പെട്ടു. കപ്പല്‍ തുറമുഖമണയുന്നതിനിടയില്, ജീവിതത്തിന്റെ അടരുകളെപറ്റി അര്‍ത്ഥം തേടിയവരോട് അവന് മൊഴിയുന്ന ദീപ്തദര്ശനങ്ങളാണ് ഈ കൃതി.
₹150.00 ₹135.00
ചുവപ്പു
കഴുത്തുള്ള
ഒരു
പച്ചപ്പറവ
അംബെ
പരിഭാഷ: ഇടമണ്‍ രാജന്
2021 ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.
പെണ്‍കോപത്തിന്റെ ബഹിര്‍സ്ഫുരണമാണ് അംബൈയുടെ കഥകളെന്നു പറയാം. ജീവിതത്തെ ചൂഴ്ന്നുനില്ക്കുന്ന ദുരിതങ്ങളെല്ലാം തന്നെക്കൂടി ബാധിക്കുന്നവയാണ് എന്നു
കരുതി സങ്കടപ്പെടുന്ന പെണ്മയുടെ ലോകമാണ് അംബൈ കഥകള്‍. രചനാവൈഭവവും കലാപരമായ സൗന്ദര്യവും വെളിപ്പെടുത്തുന്ന കഥകള്‍. – സുന്ദരരാമസ്വാമി
മേഘങ്ങള്‍ ഉരൂണ്ടുകൂടിവന്ന് എഴുതാന്‍ പ്രേരിപ്പിച്ചതായും, രാവിലെ ജനാല തുറന്നാലുടന്‍ പറവകളെപ്പോലെ കഥകള്‍ പറന്നുവരുന്നതായും ചില എഴുത്തുകാര്‍ അവകാശപ്പടുന്നുണ്ട്. അവരെല്ലാം പുരുഷന്മാരായ എഴുത്തുകാരാണെന്നുള്ളത് മറ്റൊരു കാര്യം! ഇങ്ങനെയുള്ള അദ്ഭുതങ്ങളൊന്നും എനിക്കുണ്ടായിട്ടില്ലെങ്കിലും മുറിക്കുള്ളിലിരുന്നുകൊണ്ട് പുറംലോകത്തെ നോക്കിക്കാണാനുള്ള വാതായനം ഇന്നും എന്റെ ജീവിതത്തിലെ ഒരു മുഖ്യഘടകമായി നിലകൊള്ളുന്നു.
തമിഴിലെ പ്രശസ്ത എഴുത്തുകാരിയുടെ ശിവപ്പു കഴുത്തുടന്‍ ഒരു പച്ചൈ പറവൈ എന്ന കഥാസമാഹാരത്തിന്റെ പരിഭാഷ
₹300.00 ₹260.00
കുഞ്ഞൂഞ്ഞു
കഥകള്‍ 2
പി.റ്റി ചാക്കോ
കേരളമുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയനേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍നിന്ന് സ്വരൂപിച്ച നര്‍മരസപ്രധാനങ്ങളായ കഥകള്‍.
സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവസവിശേഷതകളും കേരളരാഷ്ട്രീയത്തിലെ ഗതിവിഗതികളും ഈ കഥകളിലൂടെ വായിച്ചെടുക്കാം.
ഒപ്പം അന്‍പത് കാര്‍ട്ടൂണിസ്റ്റുകളുടെ വരകളും.
₹115.00 ₹100.00
ദേശകാവല്‍
Reg. TN 74/783
അഭിഷേക് പുരവൂര്‍
ഓര്‍മ്മകളെ വര്‍ത്തമാനകാലത്തിന്റെ ഉത്സവമാക്കി മാറ്റുന്ന കഥകളാണ് ദേശകാവല്‍. ദേശവും കാലവും തമ്മിലുള്ള അകലത്തെ അനുഭവങ്ങളുടെ തീക്ഷ്ണമായ ഭാഷയില്‍ ആവിഷ്ക്കരിക്കുന്നു ഈ കഥകളില്‍ നാട്ടുമൊഴികളുടെ ഭാഷയാണ് ഈ കഥകളുടെ പ്രത്യേകത. വ്യക്തികളുടെ ഏകാന്തതയേക്കാള്‍ കൂട്ടായ്മകളുടെ വസന്തകാലം സൃഷ്ടി ച്ച് പുതിയൊരു ജീവിതക്രമം അന്വേഷിക്കുന്നുണ്ട് ഈ കഥ കള്‍. വ്യവസ്ഥാപിതമായ കഥാഖ്യാന രീതികളോ വഴക്കങ്ങ ളോ ഈ കഥകളുടെ ഘടനയിലില്ല. ലളിതമായി സംവേദനം ചെയ്യപ്പെടുന്ന ഈ കഥകള്‍ കഥാസാഹിത്യത്തിന് പുതി യൊരു പ്രതീക്ഷയാണ്.
₹140.00 ₹125.00
24
പെണ്
കഥകള്‍
എഡിറ്റര്‍: സൗമ്യ ചന്ദ്രശേഖരന്
ഈ സമാഹാരത്തിലെ മഞ്ഞക്കുതിര, കണ്ണാടി, മഞ്ജുവാര്യര്‍ കാണാത്ത സോക്കര്‍ പാടങ്ങള്‍, ജുഗല്‍ബന്ദി, മറുത തുടങ്ങിയ 24 കഥകള്‍ വ്യത്യസ്തങ്ങളായ 24 ജീവിതരേഖകള്‍ കൂടിയാണ്.
₹200.00 ₹180.00
പതനം
എം.ടി
വായനയെ അനുഭൂതിധന്യമാക്കുന്ന പതനം, കുറുക്കന്റെ കല്യാണം, ജോക്കര്‍, മഹാനഗരത്തിന്റെ പശ്ചാത്തലത്തില്‍ – എന്നീ എം.ടി കഥകളുടെ സമാഹാരം
₹90.00 ₹85.00
തനിച്ചായി
പോകുന്നവര്‍
നളിനകുമാരി വിശ്വനാഥ്
വളരെ സരളമായി എഴുതപ്പെട്ട കഥകളാണ് ഈ കഥ സമാഹാരത്തിലുള്ളത്. കഥാ വിഷയങ്ങളിലോ പ്രതിപാദനരീതിയിലോ യാതൊരു ക്ലിഷ്ടതയും ഈ കഥകള്‍ നല്‍കുന്നില്ല. അതുകൊണ്ടുതന്നെ അനായാസമായി ഈ കഥകളിലൂടെ നമുക്ക് കടന്നുപോകാന്‍ കഴിയും.
ഇനിയും കൂടുതല്‍ മിഴിവുറ്റ രചനകളുമായി എഴുത്തു ലോകത്തിലേയ്ക്ക് കടന്നു വരാന്‍ ഈ കഥാകൃത്തിന് കഴിയട്ടേ… എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു – അവതാരികയില്‍ എച്ചുമുക്കുട്ടി
₹120.00 ₹105.00
നിത്യകന്യക
തകഴി
ജീവിതത്തെ ലളിതവും വന്യവുമായ നിര്‍വ്വചനങ്ങള്‍കൊണ്ട് അടയാളപ്പെടുത്തുന്ന പതിനൊന്നു കഥകള്‍. കുടുംബബന്ധങ്ങളുടെ ആഴക്കാഴ്ചകളും ജീവിതത്തിന്റെ വികാരസാന്ദ്രമായ അനുഭവങ്ങളും ഈ കഥകളില്‍ ഒഴുകിപ്പരക്കുന്നു.
₹110.00 ₹99.00
മുഴക്കം
പി.എഫ്. മാത്യൂസ്
സാഹിത്യത്തിന്റെയും കലയുടെയും സൗന്ദര്യം തേടിപ്പോകുന്നതാണ് ഈ പുസ്തകത്തിന്റെ പ്രധാന സവിശേഷതയായി എനിക്കു തോന്നുന്നത്. ദൊസ്തൊയേവ്സ്കിയുടെയും തര്‍കോവ്സ്കിയുടെയും ആരാധകനായിരുന്ന മാത്യൂസ്, ചെക്കോവിനെയും ഓസുവിനെയും വില്യം കാര്‍ലോസ് വില്യംസിനെയും ഒക്കെയാണ് ഈ കഥകളില്‍ കൂടെ നിറുത്തുന്നത്. അവരും മാത്യൂസും തമ്മില്‍ നടക്കുന്നത് കനത്ത വിചാരണകളല്ല. പകരം അവര്‍ ശബ്ദം താഴ്ത്തി പരസ്പരം സംസാരിക്കുന്നതാണ് ഞാന്‍ കേള്‍ക്കുന്നത്. ശ്രദ്ധിച്ചുനോക്കിയാല്‍ കാണാം, അവര്‍ സംസാരിക്കുന്നുപോലുമില്ല, പറയാനുള്ളത് ചൂണ്ടിക്കാണിക്കുക മാത്രമാണ് അവര്‍ ചെയ്യുന്നത്. ദാര്ശനികഭാരങ്ങള് അഴിഞ്ഞുപോവുന്നു. ഒരു പന്ത് പിടിച്ചെടുക്കുന്നതുപോലെ, മാത്യൂസിന്റെ കണ്ണുകള്‍ സൗന്ദര്യത്തെ പിടിച്ചെടുക്കുന്ന സുഖകരമായ കാഴ്ച. മാത്യൂസിന്റെ പുതിയ സ്വാധീനങ്ങള്‍ അദ്ദേഹത്തെ കാക്കുകയും മോചിപ്പിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. ഈ കെട്ടുപിണഞ്ഞ പേജുകളിലൂടെ സഞ്ചരിക്കുമ്പോള്‍ കാല്‍മുട്ടുകള്‍ക്ക് ബലക്ഷയം തോന്നുന്നുണ്ടെങ്കില്‍, അത് സ്റ്റെന്ദാലിന് സാന്താ ക്രോചെ ബസിലിക്കയില്വെച്ചനുഭവപ്പെട്ട അതേ മോഹാലസ്യമാണ്. അത് ദൊസ്തൊയേവ്സ്കിയില്നിന്ന് ചെക്കോവിലേക്കുള്ള ദൂരമാണ്. – സച്ചു തോമസ്
വനജ, ഞാവല്‍പ്പഴം, ജീവിതം ജീവിതം എന്നു പറയുന്നത്, മുഴക്കം, നളിനി രണ്ടാം ദിവസം, കനം, ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസം, വെളുത്ത നിറമുള്ള മയക്കം, മരിച്ച വിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന, കയ്പ്, പരിഭാഷകന് എന്നിങ്ങനെ പതിനൊന്നു കഥകള്‍.
പി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹170.00 ₹145.00
ഈ
സ്റ്റേഷനില്‍
ഒറ്റയ്ക്ക്
ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
മലയാളത്തില്‍ ഫാന്റസിക്കഥകളുടെ ആദ്യ സമാഹാരം
കൈപ്പുനീര് രുചിക്കുന്ന ജീവിതത്തിന്റെ വഴിയമ്പലങ്ങളില്‍ നിന്നും നാട്ടുകാരനോ കൂട്ടുകാരനോ ബന്ധുവോ അപരിചിതനോ ആയ ചിലര്‍ കൈകൊട്ടി വിളിച്ച് ശിഹാബുദ്ദീന്റെ കഥകളിലേക്ക് സ്വയം നടന്നു കയറിയവരാണെന്ന് അത്രമേല്‍ ജീവിതസന്ധിയായ കഥകള്‍ വായനക്കാരനോട് പറയുന്നുണ്ട്.
ഈ സ്റ്റേഷനില്‍ ഒറ്റയ്ക്ക്, വീടുകള്‍ക്കും ജീവനുണ്ട്. അറിവുമൃഗം, അഞ്ചാം മണ്ണിലേക്കുള്ള കത്തുകള്‍, നാറ്റം, നഗരത്തിലെ കുയില്‍ തുടങ്ങിയ ഇരുപത്തി നാല് കഥകള്‍.
₹140.00 ₹125.00
കന്റോണ്‍മെന്റ്
കഥകള്‍
എഡിറ്റര്‍: ഹരി അരയമ്മാക്കൂല്‍
സൈനികരായ മലയാളത്തിലെ സമകാലിക എഴുത്തുകാരുടെ സൈനികജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കുറിപ്പുകളാണ് ഈ പുസ്തകം. പട്ടാളജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ ഭാവനയുടെ മെഴുക്കു പുരട്ടി അവതരിപ്പിക്കുകയാണ് ഓരോ കഥകളും. ഇത് ആത്മകഥാപരമായ അവരുടെ പച്ചയായ അനുഭവങ്ങളുടെ കുറിപ്പുകളാണ്. മലയാള സാഹിത്യചരിത്രത്തില്‍ ആദ്യമായിട്ടാണ് മിലിറ്ററി രചനകളുടെ ഇത്തരത്തിലുള്ള ഒരു സമാഹാരം പ്രസിദ്ധീ കരിക്കുന്നത്.
ഇതില്‍ എഴുതിയിരിക്കുന്നത് സി.ആര്. പരമേശ്വരന്, എന്‍. കുഞ്ചു, കേണല്‍ ഡോ. സോണിയ ചെറിയാന്, സി. സന്തോഷ്കുമാര്‍, മായ ശ്രീകുമാര്‍, വി.ആര്. ഗോപകുമാര്‍, ഹരി അരയമ്മാക്കൂല്‍, ജോര്‍ജ്ജ് പുല്ലാട്ട്, ഇ.പി. മുരളി, ഡോ. ശ്രീലേഖ സുനില്‍, മുരളി മീങ്ങോത്ത്, രവി മണ്ണാര്‍ക്കാട്, രഘുമേനോന് തുങ്ങിയവരാണ്.
₹175.00 ₹155.00
കൊക്കോസ് ന്യൂസിഫെറ
ഷാജഹാന് കാൡത്ത്
പതിനൊന്ന് കഥകളുണ്ട് കൊക്കോസ് ന്യൂസിക്ഫെറ എന്ന ഈ സമാഹാരത്തില്‍. സൂക്ഷ്മമായി നോക്കുമ്പോള്‍ അത് 11 കാലങ്ങളായി തോന്നും. മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര-സംഗീത നിരൂപകനും ചിത്രകാരനും ഒക്കെ ആയിരിക്കുമ്പോള്‍ തന്നെ കഥയുടെ പിന്നാലെയും സഞ്ചരിക്കുന്ന ഷാജഹാന് കാളിയത്ത് പല കാലങ്ങളെ കോര്‍ത്തിണക്കി എഴുതിയ ഈ കഥകളുടെ സമാഹാരത്തില്‍ രാഷ്ട്രീയവും ഭൂമിശാസ്ത്രവും മണ്ണിനടിയില്‍ പിണഞ്ഞ വേരുകള്‍ കണക്കെ കൂട്ടിപ്പിണഞ്ഞു കിടപ്പുണ്ട്. ദേശങ്ങളുടെ മാറിയ രാഷ്ട്രീയ ഭൂമിശാസ്ത്രങ്ങളിലിരുന്നാണ് കഥകള്‍ പറയുന്നത്. ആ പറച്ചിലിലും രീതിയിലും കഥാകാരന്റെ മാനിഫെസ്റ്റോയുണ്ട്.
₹170.00 ₹150.00
മൂന്നു
പെണ്ണുങ്ങളുടെ
കഥ
സതീജ വി.ആര്
സ്ത്രീ ജീവിതത്തിന്റെ സങ്കീര്‍ണ്ണതകളെ ഭാവ തീവ്രതയോടെ അവതരിപ്പിക്കുന്ന കഥകളാണ് ഈ സമാഹാരത്തില്‍. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം സ്ത്രീ ജീവിതത്തിന്റെ ഉള്ളറകളില്‍ എപ്രകാരം കൊടിയേറുന്നു എന്നു കാട്ടിത്തരുന്ന കഥകള്‍. ഈ സമാഹാരത്തിലെ പെണ്ണുങ്ങള് ആണ്‍കോയ്മകള്‍ വരച്ചിട്ട ലക്ഷ്മണരേഖകള്‍ താണ്ടിപ്പോയവരും സ്വന്തം ഉള്‍ക്കരുത്താല്‍ ഭൂമിയില്‍ വിരലൂന്നി നിന്നവരുമാണ്. പ്രകൃതിയും കഥയും കഥാപാത്രങ്ങളും ഒന്നായിത്തീരുന്ന അനുഭൂതി പകരാന്‍ ഈ കഥകള്‍ക്ക് ത്രാണിയുണ്ട്.
₹160.00 ₹144.00
കഥാവര്‍ഷം
സമാഹരണം. എന്‍ രാജന്
ടി പത്മനാഭന് സച്ചിദാനന്ദന് കെ പി രാമനുണ്ണി സി വി ബാലകൃഷ്ണന് അശോകന് ചെരുവില്‍ ഇ സന്തോഷ്കുമാര്‍ ശിഹാബുദ്ദീന് പൊയ്ത്തുംകടവ് ടി പി വേണുഗോപാലന്‍ വി ജെ ജയിംസ് ഗ്രേസി അയ്മനം ജോണ്‍ അഷ്ടമൂര്‍ത്തി വി ആര് സുധീഷ് ദേവദാസ് വി എം അംബികാസുതന്‍ മാങ്ങാട് പി എഫ് മാത്യൂസ് ടി കെ ശങ്കരനാരായണന് വത്സലന്‍ വാതുശ്ശേരി സതീഷ് ബാബു പയ്യന്നൂര്‍ പ്രമോദ് രാമന് വി ഷിനിലാല്‍ അമല്‍ സോക്രട്ടീസ് കെ വാലത്ത് മനോജ് ജാതവേദര് രവി എം നന്ദകുമാര്‍ മനോജ് വെങ്ങോല എം ജി ബാബു ശ്രീകണ്ഠന് കരിക്കകം തോമസ് ദേവസ്യ മിഥുന് കൃഷ്ണ മോബിന് മോഹന്‍ ഷബ്ന മറിയം അനിത ശ്രീജിത്ത് എം കെ മനോഹരന് സുധ തെക്കേമഠം ജയകൃഷ്ണന് നരിക്കുട്ടി ശ്യാംകൃഷ്ണന് ആര് അഖില കെ എസ് വി കെ സുധീര്‍ കുമാര്‍ ഷബിത ലിന്‍സി വര്‍ക്കി ആര് സ്വാതി എന്നിവരുടെ കഥകളുടെ സമാഹാരം
₹500.00 ₹450.00
മരങ്ങളില്‍
മഞ്ഞു
പെയ്യുമ്പോള്‍
നജാ ഹുസൈന്
കുറഞ്ഞ വാക്കുകളാല്‍ ആശയങ്ങളുടെ വിശാലമായ ആകാശം കാണിച്ചു തരുകയാണ് നജയുടെ കഥകള്‍. ഒതുക്കി പറയുന്നതിന്റെ സൗന്ദര്യം എല്ലാ കഥകളിലുമുണ്ട്. ഓരോ കുറുങ്കഥയും അനുഭവങ്ങളുടെ തീരത്തുനിന്നും പെറുക്കിയെടുത്ത ശംഖുകള്‍ പോലെയാണ്. ചെവിയോര്‍ത്താല്‍ ജീവിതത്തിന്റെ കടലിരമ്പം കേള്‍ക്കാം. – മോബിന് മോഹന്‍
കഥയ്ക്കും കവിതയ്ക്കും ഇടയിലെ ചെറിയ ഇടമാണ് മിനിക്കഥയ്ക്ക്. കുറഞ്ഞ വരികളില്‍ വലിയ തത്ത്വങ്ങളെ അവ അടക്കിപ്പിടിക്കുന്നു. ഏതാനും വരികളില്‍ വലിയ ജീവിതങ്ങളെ ഒതുക്കി വെച്ച ചിമിഴുകളാണ് നജയുടെ മിനിക്കഥകള്‍. അവ തീവ്രമായും ചിലപ്പോള്‍ സരസമായും നമ്മെ നാം കാണാത്ത മറ്റൊരു കാഴ്ചയിലേക്കും ചിന്തയിലേക്കും നയിച്ചുകൊണ്ട് പോകുന്നു. – വി. ഷിനിലാല്‍
₹100.00 ₹95.00
Out of stock
WITH ALL FROM
ONE’S HEART
RASHEED KARALAM
TRANSLATED BY : RAISON VARGHESE
These are the stories of love, joy, sorrow, hope, kindness, prejudices, superstitions, pressures and conflicts. The characters of the stories will live in the heart of the readers.
₹135.00 ₹120.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us