WITH ALL FROM
ONE’S HEART
RASHEED KARALAM
TRANSLATED BY : RAISON VARGHESE
These are the stories of love, joy, sorrow, hope, kindness, prejudices, superstitions, pressures and conflicts. The characters of the stories will live in the heart of the readers.
₹135.00 ₹120.00
STORIES
SHAKESPEAREAN
PK Jayaraj & CM Rajan
Illustrations: Roney Devasia
STORIES SHAKESPEAREAN comprises stories from Shakespearean tragedies and comedies retold in simple-to-read and grasp-English. As in all great literature, they tell the readers the story of either a man going on a journey or a stranger coming to town. And, the events in the course of the journey, evoking terror and pity in the readers, purify their emotions to elevate them to be better humans.
₹250.00 ₹225.00
ഡോഗ്
വാക്കര്‍
തമ്പി ആന്റണി
അമേരിക്കന്‍ പ്രവാസിയായ എഴുത്തുകാരന്റെ ചുറ്റുമുള്ള മനുഷ്യരുടെ വൈകാരിക അനുഭവങ്ങള്‍ ആവിഷ്കരിക്കുമ്പോള്‍, അവ ആധുനിക ജീവിതത്തിന്റെ പരിസരങ്ങളായി മാറുന്നു. പഴമയും പുതുമയും ഉള്‍ച്ചേരുന്ന അനുഭവങ്ങളാണ് ഇക്കഥകള്‍. അമേരിക്കയുടെയും കേരളത്തിന്റെയും സാമൂഹിക, സാംസ്കാരികത അവതരിപ്പിക്കുന്ന കഥകളില്‍ മിണ്ടാപ്രാണികളുടെ നിഷ്കളങ്ക സ്നേഹമുണ്ട്. വികലാംഗനായ മെക്സിക്കന്‍കാരനുണ്ട്. കോടതികളുണ്ട്. പൊലീസന്വേഷണങ്ങളുണ്ട്. ഒറ്റപ്പെട്ട ജീവിതങ്ങളുമുണ്ട്. വാവരൂ, ഊരുതെണ്ടി, ആല്‍ക്കട്രാസ്, താമരൈമുത്ത്, അ പു ക, കാഡിലാക് കുഞ്ഞച്ചന് തുടങ്ങിയ നവീനവും ആകര്‍ഷണീയതയുമുള്ള കഥകളുടെ സമാഹാരം.
₹180.00 ₹155.00
രാമ രാജ്യത്തിലെ
പുലി
അനൂപ് അന്നൂര്‍
രാമരാജ്യത്തിലെ പുലി ഒരു രാഷ്ട്രീയമനുഷ്യകഥയാണ്. നാടും കാടും കടലും ചോലയും ഒരു ഉടലില്‍ സൂക്ഷിക്കുന്ന ഉലകത്തെ മാറ്റിയെഴുതുകയാണ് അനൂപ്. ഫാസിസത്തിന്റെ തളര്‍ച്ചയും ജനാധിപത്യബോധത്തിന്റെ വളര്‍ച്ചയും സമര്‍ത്ഥമായി എഴുതിയ ഈ കഥയില്‍ പുതിയ ലോകക്രമത്തിന്റെ കാഴ്ചപ്പാടുകളുണ്ട്. അക്ഷരവും ഭാഷയും പുസ്തകങ്ങളും കഥാപാത്രങ്ങളും പലയിടങ്ങളിലായി പ്രത്യക്ഷപ്പെടുന്ന അനൂപിന്റെ കഥകളില്‍ വായിച്ച് വളരുന്ന മനുഷ്യന്റെ ലോകനന്മയാണ് അടിത്തട്ടില്‍ തിളങ്ങിക്കിടക്കുന്നത്. പാരിസ്ഥിതിക സൗന്ദര്യത്തിന്റെ മറ്റൊരു വെളിച്ചവും അവയിലുണ്ട്. കഥ പറച്ചിലിന് നര്‍മ്മത്തിന്റെ നല്ല വിടര്‍ച്ചയും! രാമരാജ്യത്തിലെ പുലി മലയാളത്തിന് പുതിയൊരു ഭാവുകത്വം നല്കുന്നു. വി ആര് സുധീഷ്
₹170.00 ₹153.00
വേട്ടാള
ഫര്‍സാന
നിലാവില് കുതിര്ന്നുനില്ക്കുന്ന വില്ലോമരത്തെ കാണാന്‍ തോന്നിയപ്പോഴാണ് മുന്‍വശത്തേക്കുള്ള ജനാലപ്പാളി ഒച്ചയില്ലാതെ തുറന്നത്. കാറ്റില്‍ കിതച്ചിളകുന്ന വില്ലോമരം കണ്ടു, സ്പഷ്ടമായിത്തന്നെ. അതിനു കീഴില്‍ അതാ ഗ്വാങ്ലിന്‍! ജാവേദില്‍ കയ്പുള്ള ഉമിനീരിറങ്ങി. ഉലയുന്ന തീനാളത്തോടെ മരത്തിനു ചുറ്റും മെലിഞ്ഞ മെഴുകുതിരികള്‍. കറുത്ത ജാക്കറ്റിട്ട അയാള്‍ കൈയിലുള്ള മണ്‍വെട്ടികൊണ്ട് ആഞ്ഞു കുഴിക്കുകയാണ്.
ഇരുചെവിയിലേക്കും ചെറുവിരല്‍ കേറ്റി തല കുടഞ്ഞു ജാവേദ്. അത്രയേറെ അടുത്തുനിന്നൊരാള്‍ കുഴിവെട്ടിയിട്ടും ഒട്ടും ശബ്ദമില്ലായിരുന്നു. ഭയച്ചീളുകളാല്‍ മേനിയാകെ ഉരഞ്ഞു. വിറച്ച്, കൂട്ടിയിടിക്കുന്ന കാല്‍മുട്ടില്‍ കൈകളമര്‍ത്തി ബോധം
നഷ്ടമായവനെപ്പോലെ തറയിലേക്കിരുന്നു ജാവേദ്. വായനക്കാരുടെ സുസ്ഥിരധാരണകളെ അട്ടിമറിക്കുന്ന പുതു ആഖ്യാനശൈലിയില്‍ രാജ്യാതിര്‍ത്തികളും ഭാഷാവൈവിദ്ധ്യങ്ങളും ഭാവനയ്ക്ക് അതിരുകളോ പരിമിതികളോ അല്ലെന്ന് കാട്ടിത്തരുന്ന ചെന്താരകം, ചൈനീസ് ബാര്‍ബിക്യൂ, ച്യേ, വേട്ടാള തുടങ്ങിയ പതിനൊന്നു കഥകള്‍.
ഫര്‍സാനയുടെ ആദ്യ കഥാസമാഹാരം
₹210.00 ₹180.00
ഇരു
കരകള്‍ക്കിടയില്‍
ഒരു
ബുദ്ധന്
മധുപാല്‍
ചിത്രീകരണം: ദേവപ്രകാശ്
ആഖ്യാനത്തില്‍ ഇരുട്ടിനും കയോസ് എന്ന ആദിമമായ അവ്യവസ്ഥയ്ക്കും ഇടം നല്‍കിക്കൊണ്ട് മനുഷ്യാവസ്ഥയെ കഥനവത്കരിക്കാനാണ് മധുപാല്‍ ശ്രമിക്കുന്നത്. അപ്പോഴും ആ ഇരുണ്ട ആഴത്തിനുള്ളില്‍ ഒരു പ്രകാശമുദിക്കുന്നു. സ്ത്രൈണമായ ആത്മീയതയുടെയും കരുണയുടെയും പ്രകാശമാണത്. ആ പ്രകാശം ഈ കഥകളെയും
കയോസില്‍നിന്നു കരകയറ്റി, ഇനിയും ഈ ഭൂമിയില്‍ ജീവിതം സാദ്ധ്യമാണെന്ന വിശ്വാസത്തിന്റെ ഉറപ്പുള്ള കരയില്‍ അവയെ ഘടനപ്പെടാനും കഥനപ്പെടാനുമനുവദിക്കുന്നു. -സജയ് കെ.വി.
ഒറ്റത്തുരുത്തുകളാകുന്ന മനസ്സുകളുടെ വിഹ്വലതകളും വിചാരങ്ങളും വിഷമതകളും ഒരു സ്ഫടികത്തിലെന്നവിധം പ്രകാശിതമാക്കുന്ന കഥകള്‍. മധുപാലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹220.00 ₹190.00
തമിഴ്
ദളിത്
കഥകള്‍
ശിവകാമി പി
പരിഭാഷ: ഇടമണ്‍ രാജന്
സമ്പാദക: പി. ശിവകാമി
ഇമൈയം, ബാമ, ഗൗതം ചന്നാ, കോവേതാ സ്വാമിനാഥന്, പ്രതിഭാ ജയചന്ദ്രന്, അഭിമാനി, വിഴി പാ ഇദയവേന്ദന്, വി. വെങ്കടാചലം, പി. ശിവകാമി, പാബ്ളോ അറിവുക്കുയില്, അഴകിയ പെരിയവന്‍, അന്‍പാതവന്‍, ശ്രീധര ഗണേശന്, ചോ ധര്മ്മന്, ശിവകുമാര്‍, തേന്മൊഴി
ജാതീയവേര്‍തിരിവുകള്‍ വേരുറപ്പിച്ചിരുന്ന തമിഴ് വരേണ്യസാഹിത്യമേഖല അയിത്തം കല്‍പ്പിച്ച് അകറ്റിനിര്‍ത്തിയ കാലത്തുനിന്നു പൊരുതിയും പോരാടിയും തമിഴ്സാഹിത്യത്തിന്റെ അവിഭാജ്യഘടകമായി മാറിയ ദളിത് സാഹിത്യത്തിന്റെ മുഖങ്ങളായ പതിനാറ് എഴുത്തുകാര്‍ രചിച്ച കഥകളുടെ തമിഴില്‍നിന്നു നേരിട്ടുള്ള വിവര്‍ത്തനം.
₹300.00 ₹260.00
ദേവുമ്മ
വിശ്വനാഥന് പി.വി.
നിത്യജീവിതത്തില്‍ ഏതെല്ലാം ഭ്രാന്തന് കഥാപാത്രങ്ങള്‍ നമുക്കു മുന്നില്‍ വന്നുപോകുന്നു. മതിഭ്രമത്തിന്റെ ഉച്ചസ്ഥായിയില്‍ അവര്‍ സങ്കല്പ്പലോകത്തെ അദൃശ്യകഥാപാത്രങ്ങളോട് വിനിമയം നടത്തുന്നത് എത്രയോ തവണ നാം കണ്ടിരിക്കുന്നു. ഈ ഉന്മാദം ഇവരിലെല്ലാവരിലും യാഥാര്‍ത്ഥ്യമാണോ? അതോ ജീവിതമെന്ന മഹാപ്രസ്ഥാനത്തില്‍ നിന്ന് ഒളിച്ചോടുന്നതിനായി അവര്‍ സ്വയമേവ തിരഞ്ഞെടുത്ത പോംവഴിയാണോ? ‘ദേവുമ്മ”യെന്ന കഥ ഉത്തരം നല്കാന് ശ്രമിക്കുന്നത് ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കാണ്.
ബന്ധങ്ങളിലെ ശൈഥില്യവും മനുഷ്യന്റെ അന്യവല്‍ക്കരണവും തന്നെയാണ് കഥകളിലും പ്രമേയമായി വരുന്നതെങ്കിലും പറ്റുന്നിടത്തെല്ലാം നന്മയുടെ സുഗന്ധം പരത്താന്‍ പോന്ന ചെറിയ പൂച്ചെടികളുടെ ഇത്തിരിവട്ടങ്ങള്‍ പ്രിയപ്പെട്ട സഹപ്രവര്ത്തകന് നമുക്കായി കരുതിയിരിക്കുന്നു. പന്ത്രണ്ടു വ്യത്യസ്ത കഥകള്‍… അനുവാചകരെ ചിന്തിപ്പിക്കുകയും നല്ലൊരു വായനാനുഭവം നല്‍കുകയും ചെയ്യുമെന്നുറപ്പ്. – എസ്. ആദികേശവന്
(അവതാരികയില്‍നിന്ന്)
₹170.00 ₹150.00
സ്റ്റോറി
ബോര്‍ഡ്
സതീഷ്ബാബൂ പയ്യന്നൂര്‍
കഥയുടെ മഴ പെയ്യുന്നത് ഒരു ചെറുകാറ്റിനൊപ്പമാണ്. പിന്നെ, പെരുമ്പറകൊട്ടി അത് തിമിര്‍ത്തു പെയ്യും. വാക്കുകള്‍ വായനക്കാരന്റെയുള്ളില്‍ പ്രകാശംപരത്തുന്ന മിന്നലാവും.
മറ്റൊരാളോട് പറയുന്ന സംഗീതമാവും. സതീഷ്ബാബുവിന്റെ കഥകള്‍ വേനലില്‍ തിമിര്‍ത്തു പെയ്യുന്ന പെരുമഴയാണ്. ആ തണുപ്പില്‍ സകല ചൂടും ആവിയാകും. സ്വസ്ഥമായി ആശ്വാസത്തിന്റെ വാതില്‍ തുറക്കും. പറയാന്‍ ഒരുപാട് മനസ്സില്‍ സൂക്ഷിച്ച ഒരെഴുത്തുകാരന്റെ മനസ്സിലൂറിയ അക്ഷരങ്ങള്‍ മായ്ച്ചുകളയാനാവാത്ത ഓര്‍മ്മയാകും. മധുപാല്‍ ഭാഷയെ അനുദിനം നവീകരിച്ചുകൊണ്ടിരിക്കുന്ന കാലികവൈഭവങ്ങളെ അടയാളപ്പെടുത്തുകയും ഭാഷയിലും ശൈലിയിലുമുണ്ടാകുന്ന കഥനവൈവിദ്ധ്യങ്ങളെ സധൈര്യം അഭിമുഖീകരിക്കുകയും ചെയ്യുന്ന കഥകളുടെ സമാഹാരം. മാറിയ കാലത്തിന്റെ ചിന്താപരിസരങ്ങളിലേക്ക് പുതുക്കി യെഴുതപ്പെട്ട നനഞ്ഞ വസ്ത്രം, അപ്രധാനം, അക്ഷരപ്പൂട്ടുകള്‍, വരുംകാലലോകത്തിന്റെ വാതായനം എന്നീ കഥകള്‍ക്കു പുറമേ ഉള്ളം, കൂവളങ്കര കുടുംബയോഗം, ചാവ്, കിഴക്കന്‍കാറ്റില്‍ പെയ്ത മഴ, രാമകൃഷ്ണ അപ്പാര്‍ട്ട്മെന്റ്സ്, കഫറ്റേരിയ, മൃത്യോര്‍മാ, കോകില വാതില്‍ തുറക്കുമ്പോള്‍, കച്ചോടം, സ്റ്റോറിബോര്‍ഡ്, ക്ലാരയുടെ കാമുകന് എന്നിങ്ങനെ പതിനഞ്ചു കഥകള്‍.
₹190.00 ₹165.00
ഒമാനിലെ
നാടോടിക്കഥകള്‍
ഹാറൂണ്‍ റഷീദ്
ചിത്രീകരണം: ടി.വി. ഗിരീഷ്കുമാര്‍
വാദിബനീ ഖാലിദിലെ വ്യാപാരി, മന്ത്രവാദിയും മകനും, ഫാദിലിന്റെ കുതിര, മുത്തച്ഛന് പറഞ്ഞ കഥ, ആശാരിയുടെ മകള്‍, ഈത്തപ്പഴക്കല്ല്, വൃക്ഷത്തെ വിവാഹം കഴിച്ച പെണ്‍കുട്ടി, പ്രിയപ്പെട്ട മകന്…
ഒമാനിലെ ജനതയ്ക്കിടയില്‍ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും വാമൊഴിയായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്ന രസകരമായ നാടോടിക്കഥകള്‍.
₹200.00 ₹170.00
മലയാളത്തിന്റെ
സുവര്‍ണ്ണ
കഥകള്‍
മാനസി
സ്ത്രീപക്ഷജീവിതത്തിന്റെ സര്‍ഗ്ഗവൈഭവമാണ് മാനസിയുടെ കഥകള്‍. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ സങ്കടങ്ങള്‍ ഈ കഥകളുടെ അന്തര്‍ധാരയാണ്. നിലവിലിരിക്കുന്ന സകല ചട്ടക്കൂടുകളേയും ഭേദിച്ചാണ് ബിംബങ്ങളും പ്രമേയങ്ങളും ആഖ്യാനശൈലിയും കഥകളില്‍ രൂപപ്പെടുത്തുന്നത്. നിര്‍വചനങ്ങള്‍ക്കതീതമായ സ്നേഹവും പ്രണയവും പ്രണയനഷ്ടവും വിവാഹേതരബന്ധവും നിലനിന്നിരുന്ന പാരമ്പര്യനിഷേധവും ഈ കഥകളുടെ പ്രമേയങ്ങളാണ്. മനുഷ്യജീവിതത്തിന്റെ വ്യാകുലതകളും അടിച്ചമര്‍ത്തലുകളും സ്വാതന്ത്ര്യനിഷേധവും പ്രതികാരേച്ഛയും പ്രതിഫലിക്കുന്ന ഈ കഥകള്‍ കൃത്യമായ സമചതുരങ്ങളില്ലാത്ത സൃഷ്ടികളാണ്.
₹280.00 ₹240.00
അക്കരക്കഥകള്‍
വൈശാഖന്
കടല്‍ കടന്നുപോയ ഒരു കൂട്ടം മനുഷ്യരുടെ കഥകളുടെ സമാഹാരമാണ് അക്കരക്കഥകള്‍. സ്വദേശത്തിന്റെ ഹാര്‍ദ്ദമായ അനുഭൂതിലോകങ്ങളെ സ്വജീവിതത്തില്‍ നിന്നും അടര്‍ത്തിമാറ്റാതെ, മാതൃഭാഷാസ്നേഹം നഷ്ടപ്പെടാതെ കാത്തുസൂക്ഷിച്ചു പോരുന്ന ഒരു കൂട്ടം എഴുത്തുകാരുടെ തെരഞ്ഞെടുത്ത കഥകളുടെ സമാ ഹാരമാണിത്. മലയാളിയുടെ പൊതുബോധങ്ങളില്‍ പതിഞ്ഞുപോയ പ്രവാസത്തിന്റെ നേരനുഭവങ്ങളല്ല, മറിച്ച് അതിസാധാരണക്കാരായ മനുഷ്യരുടെ അനുഭവലോകങ്ങളിലേക്കാണ് ഈ കഥകള്‍ സഞ്ചരിക്കുന്നത്. ചെറുകഥയുടെ സാമ്പ്രദായിക ബോധങ്ങളെ തൃപ്തിപ്പെടുത്തുക എന്നതിനപ്പുറത്ത് കഥയെ അനുഭവമാക്കിത്തീര്‍ക്കുക എന്ന ലക്ഷ്യബോധത്തിലൂന്നിയാണ് ഇതിലെ കഥകളോരോന്നും എഴുതപ്പെട്ടിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ വിഭിന്ന ഭാവങ്ങളെ അതിലളിതമായ ഭാഷയില്‍ ഹൃദ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന ഇതിലെ കഥകള്‍ സ്ത്രീപുരുഷസമത്വത്തെക്കുറിച്ചുള്ള ആലോചനകള്‍ ഗോത്ര ജീവിതത്തിന്റെ ഉള്ളറകളിലേക്കുള്ള സഞ്ചാരങ്ങള്‍, തിരസ്കൃതരാക്കപ്പെടുന്ന ജീവിതങ്ങളുടെ അന്തഃസംഘര്‍ഷങ്ങള്‍ എന്നിങ്ങനെ വൈവിദ്ധ്യങ്ങളായ പ്രമേയങ്ങളെ അവതരിപ്പിക്കുന്നു.
₹240.00 ₹216.00
സ്വര്‍ഗ്ഗഭൂമിക
ഫൗസിയ പൂമല
ചെറുകഥാരചനയുടെ പൊരുളറിയുന്ന എഴുത്തുകാരിയാണ് ഫൗസിയാ പൂമല എന്ന് ധൈര്യപൂര്‍വ്വം പറയാം. ഹൃദയത്തെ കരുണ കൊണ്ട് നിറയ്ക്കുകയും സ്നേഹത്തെ സര്‍വ്വചരാചരങ്ങളിലേക്കും പകരുകയും ചെയ്യാന്‍ വിതുമ്പുന്ന കാവ്യശോഭയാര്‍ന്ന ഇരുപത്തിയൊന്ന് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വാക്കുകള്‍ കൊണ്ടോ അലങ്കാരങ്ങള്‍ കൊണ്ടോ പെരുമ്പറ മുഴക്കുന്ന കഥകളല്ല, ബന്ധങ്ങളില്‍ നഷ്ടപ്പെട്ട ഊഷ്മളത അന്വേഷിച്ച് യാത്രയാവുന്ന ഒരു ഏകാകിയുടെ ചിത്രമാണ് ഇവ നമുക്ക് സമ്മാനിക്കുന്നത്. സവിശേഷമായ രചനാസമ്പ്രദായവും ഭാഷാരീതിയും കൊണ്ട് ശ്രദ്ധിക്കപ്പെടുന്നതാണ് ഈ കഥകള്‍. – നവാസ് പൂനൂര് (അവതാരികയില്‍നിന്ന്)
₹170.00 ₹155.00
പ്രമുഖരുടെ
ആത്മഹത്യയ്ക്ക്
ഒരു ആമുഖം
പൊന്ന്യം ചന്ദ്രന്
സമകാലീന രാഷ്ട്രീയ പരിസരങ്ങളുടെ പരിച്ഛേദമാകുന്ന കഥകള്‍. സാധാരണക്കാരുടെ ജീവിതങ്ങളും രാഷ്ട്രീയനിലപാടുകളുംകൊണ്ടുള്ള ചിത്രസന്നിവേശങ്ങള്‍. പ്രവാസവും അതിജീവനവും കഥാത്മകതയുടെ പ്രത്യേകതകള്‍. കാലത്തെ അടയാളപ്പെടുത്തുന്ന അതിജീവനത്തിന്റെ ഭാഷ. പോര്‍ട്രെയിറ്റ്, ശിവകാമി, പഴങ്കഥ, ഒരേ ഒരു നക്ഷത്രം, ദ്വീപ്, പക്കര്‍മുക്ക്, പൂ പാവാട തുടങ്ങിയ കഥകളിലൂടെ, ചിത്രകലയുടെ സൂക്ഷ്മചാരുതയുള്ള പതിന്നാല് കഥകളുടെ സമാഹാരം.
₹150.00 ₹130.00
ദിനോസറുകളുടെ
മാര്‍ച്ച്
ആധുനിക ഫലസ്തീന്
കഥകള്‍ ഭാഗം – 2
സമാഹരണം, വിവര്‍ത്തനം: എസ് എ ഖുദ്സി
ഫലസ്തീന് ദേശത്തെക്കുറിച്ച് ആ മണ്ണില്‍ കാലുറപ്പിച്ചുനിന്ന് എഴുതിയ കഥള്‍. സംഘര്ഷങ്ങള്ക്കിടയിലം സംഭവിച്ച നാടകീയ മുഹൂര്‍ത്തങ്ങള്‍. ഒരു നെടുവീര്‍പ്പുപോലെ പറഞ്ഞുതീരാത്ത ആത്മഗതങ്ങള്‍. ഒട്ടകലെ മാറിനിന്ന് ദീര്‍ഘനിശ്വാസത്തോടെ ഓര്‍ത്തെടുക്കുന്ന ആത്മാന്വേഷണങ്ങള്‍, പരിഭവങ്ങള്‍, പരിവേദനകള്‍, പ്രതീക്ഷകള്‍. എല്ലാം ഉള്‍ച്ചേരുന്ന ഒരുനിര കഥകള്‍ ഈ സമാഹാരത്തില്‍ നമ്മള് കണ്ടുമുട്ടുന്നു.
ഇസ്റാഈല്‍, ഗസ്സ, വെസ്റ്റ് ബാങ്ക് എന്നീ ഫലസ്തീന് അധിവാസ പ്രവിശ്യകളില്‍ നിന്നുള്ള 43 എഴുത്തുകാര്‍, 50 കഥകള്‍.
₹275.00 ₹235.00
സത്യാന്വേഷികള്‍
ജോസുകുട്ടി
ജോസുകുട്ടിയുടെ ‘സ്ത്യാന്വേഷികള്‍’ വായിച്ചപ്പോള്‍ അത് ഈ എഴുത്തുകാരന്റെ ‘മാസ്റ്റര്‍പീസ്’ ആകും എന്നാണ് കരുതിയത്. ഇനി അതിനപ്പുറമൊരു എഴുത്ത് ഈ കഥാകാരനില്‍ നിന്നും ഉണ്ടാകില്ല എന്ന് കരുതിയ എന്നെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച രചനകളായിരുന്നു ‘നായകള്‍’, ‘വിശുദ്ധന്’, ‘വിളംബരം’, ‘പട്ടാഭിഷേകം’, ‘കാഴ്ചകള്‍’, എന്നിവ. ഒരു നവാഗത എഴുത്തുകാരന്റെത് എന്ന് തോന്നല്‍ ഉണ്ടാക്കാത്ത മൂര്‍ച്ചയേറിയതും ഇരുത്തം വന്നതുമായ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഒരു കഥാസമാഹാരമാണ് ‘സത്യാന്വേഷികള്‍’. – അവതാരികയില്‍ നാറാണത്ത്
₹130.00 ₹115.00
ആടുകളെ
വളര്‍ത്തുന്ന
വായനക്കാരി
യു.കെ കുമാരന്
എഴുത്തിന്റെ അമ്പതാണ്ടുകള്‍ പിന്നിടുമ്പോഴും നിര്‍മലമായ വാക്കുകള്‍ കൊണ്ടും വൈവിധ്യമാര്‍ന്ന കഥാ സന്ദര്‍ഭങ്ങളാലും പച്ച മനുഷ്യരുടെ ഹൃദയത്തില്‍ ആഴത്തില്‍ തൊടാന്‍ കഴിയുന്നു യു.കെ കുമാരന് എന്ന എഴുത്തുകാരന്. ഏറ്റവും പുതിയ കഥാസമാഹാരമായ ആടുകളെ വളര്‍ത്തുന് വായനക്കാരിയിലെ ഓരോ കഥകളും നമ്മളോട് ഓരോ ജീവിതം പറയുന്നു.
യു.കെ കുമാരന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹130.00 ₹115.00
പുസ്തക
വില്‍പ്പനക്കാരന്റെ
മരണം
അഷ്ടമൂര്‍ത്തി
സമാന്തരം, അവനിവാഴ്വ്, മുസ്തഫ, ശങ്കരന്‍കുട്ടിയുടെ പുസ്തകങ്ങള്‍, വീയെസ്, കാലഹരണം, കുസുദ്വീപ്, തീവണ്ടിക്കച്ചവടം, സാജന് ഗണപതി, ഓലച്ചൂട്ടിന്റെ വെളിച്ചം, പുസ്തകവില്പ്പനക്കാരന്റെ മരണം, കംല
അഷ്ടമൂര്‍ത്തിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
₹220.00 ₹190.00
The Darling
and Other Stories
Anton Chekhow
Contains a collection of some of the best short stories ever written by Anton Chekhov. Contained within this volume are the following: The Darling, Ariadne, Polinka, Anyuta, The Two Volodyas, The Trousseau, The Helpmate, Talent, An Artist’s Story, Three Years
₹320.00 ₹288.00
മറുകര
സി.വി ബാലകൃഷ്ണന്
കൊടുംനാശം പതിയിരിക്കുന്ന നരകക്കുഴിക്കു മുകളിലെ നൂല്‍പ്പാലത്തിലൂടെയുള്ള മാരകമായ യാത്രമാത്രമാണ് ജീവിതമെന്ന് മുന്നറിയിപ്പു തരുന്ന പുറംലോകം, ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ മനുഷ്യസ്നേഹത്തെ ലളിതസുന്ദരമായി വ്യാഖ്യാനിച്ച് അനുഭവിപ്പിക്കുന്ന ഹരിതാഭ, ഒരു സിനിമാനടിയുടെ ജീവിതത്തിലൂടെ സമൂഹത്തിന്റെ പൊള്ളത്തരവും സദാചാരകാപട്യവും എടുത്തുകാണിക്കുന്ന നക്ഷത്രങ്ങളിലൊന്ന്, അപരാഹ്നം, കുളിര്, കാവല്‍, നീണ്ടുപോകുന്ന രേഖകള്‍, പ്രിയപ്പെട്ട രഹസ്യങ്ങള്‍, അവന് ശരീരത്തില്‍ സഹിച്ചു, മറുകര… തുടങ്ങി ഇരുപത്തിയാറു കഥകള്‍.
മലയാള പുസ്തക പ്രസാധനരംഗത്ത് മാറ്റത്തിന്റെ കൊടിയടയാളമായിരുന്ന മള്‍ബെറി ബുക്സിന്റെ ആദ്യ മലയാള പുസ്തകത്തിന്റെ പുതിയ പതിപ്പ്
₹230.00 ₹200.00
വൃത്തത്തിനുള്ളില്‍
നില്ക്കാത്തവര്
ബി.എന്‍.റോയ്
ഈ കഥകള്‍ക്ക് വ്യത്യസ്തങ്ങളായ രണ്ട് അട രുകളുണ്ട്. ആദിഭാഗത്ത് കഥാകൃത്തിന്റെ ആ ധുനിക മനസ്സ് വിവരിക്കുന്ന അനുഭവത്തിന്റെ വ്യാപ്തിമണ്ഡലം ഗൗരവതരമായ ചില സാമു ഹിക വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നു എ ന്നുള്ളതാണ്. എന്നാലത് ഭ്രമകല്പകളായി പരി ണമിക്കുന്നില്ല. ജീവിതത്തിന്റെ മൂല്യത്തകര്‍ച്ച യെ ഉദാസീനതയോടെയല്ല കഥാകൃത്ത് നോ ക്കിക്കാണുന്നത്. മൂല്യത്തകര്‍ച്ചയെ സക്രിയ മായ മൂല്യബോധം കൊണ്ട് നവീകരിക്കുക യും അതുവഴി ജീവിതത്തെ സമഗ്രമായിത്ത ന്നെ വിലയിരുത്തുകയും ചെയ്യുന്നു. ഇതിലു ടെ കഥയില്‍ രൂപം കൊള്ളുന്ന സൗന്ദര്യബോ ധം വായനക്കാരെ കഥയിലേക്ക് എത്തിക്കു ന്നു. ഇത് കഥയുടെ സത്യസ്ഥിതിയില്‍ നില കൊള്ളുന്ന മൂല്യവത്തായ ഒരു നിലപാടാണ്. ഈ നിലപാടിന്റെ അന്തസ്സാണ് റോയിയുടെ ക ഥകളെ വ്യതിരിക്തമാക്കുന്നതും, അനുഭവഗ ന്ധിയാക്കുന്നതും.
₹130.00 ₹110.00
സത്യാനന്തര
കുമാരന്
അമല്‍
കൃത്രിമസത്യങ്ങളും നുണകളും കൊണ്ടുള്ള നവ ഗീബല്‍സിയന്‍-സൈബര്‍ തന്ത്രങ്ങളാല്‍ സോഷ്യല്‍മീഡിയകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന രാഷ്ട്രീയവിജയങ്ങളെക്കുറിച്ചുള്ള സത്യാനന്തര കുമാരന്, മൂക്കിനുതാഴെ വളര്‍ന്നുപെരുകുന്ന ഉശിരന്‍ രോമങ്ങളാല്‍ ആള്‍ക്കൂട്ടങ്ങള്‍ക്കുമുന്നില്‍ പരിഹാസപാത്രമായിത്തീരുന്ന മുയല്‍ക്കുഞ്ഞി സുമയിലൂടെയും അവളെ പെണ്‍കരുത്തിന്റെ വഴികളിലൂടെ നടത്തുന്ന മിടുക്കത്തി രാജിയിലൂടെയും പുതിയ കാലത്തെ സ്ത്രീയെ പുത്തനായി വ്യാഖ്യാനിക്കുന്ന മീശപിരിച്ചവള്‍, ഒരു തലമുറയെയപ്പാടെ സ്വന്തം ഇച്ഛകള്‍ക്കുവേണ്ടി രൂപകല്പന ചെയ്തെടുക്കാനുള്ള മത-കോര്‍പ്പറേറ്റ് അധികാരകേന്ദ്രങ്ങളുടെ മാരകമായ ദീര്‍ഘകാലപദ്ധതിയെപ്പറ്റിയുള്ള ചേന എന്നിവയുള്‍പ്പെടെ പത്തു രചനകള്‍. അമലിന്റെ ഏറ്റവും പുതിയ കഥാസമാഹാരം.
₹230.00 ₹207.00
Meri Pyari Kahaniyam
GHOWRASSA
Chottisi kahaniyom ka sankalan he “MERI PYARI KAHANIYAM”. Yah kahaniyam chotti he par bahuth santhesh dethe he. In har kahaniyom me santhesh bare he. Jo soch se bhi bade he. Ye masedaar kahaniyam aapke dil ko jeeth lenghe. Ye kahaniyam Aapke Andhar ke kalaruchi ko bhahar laane me madhath karenghi.
₹100.00 ₹90.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us