മണവാളനും
കന്യകമാരും
ലസിന് എം.
ഈ കഥകളില്‍ കഷ്ടപ്പെടുകയും നിലവിളിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ മാത്രമല്ല ഉള്ളത്. പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന പെണ്ണുങ്ങളെയും ഇവിടെക്കാണാം. അക്കൂട്ടത്തില്‍ മതപുരോഹിതന്മാരെ ചോദ്യം ചെയ്യുന്നവരുണ്ട്; അമര്‍ഷം കൊണ്ട് പൊട്ടിത്തെറിക്കുന്നവരുണ്ട്; സ്വന്തം ജീവിതം അവസാനിപ്പിച്ചുകളയുന്നവരുണ്ട്; മദ്യപിക്കുകയും പുകവലിക്കുകയും ചെയ്ത് ‘ആണ്‍ശിങ്കങ്ങളെ’ ഞെട്ടിക്കുന്നവരുണ്ട്. പ്രമേയവൈവിധ്യമാണ് ഈ സമാഹാരത്തിന്റെ ഏറ്റവും വലിയ നേട്ടം. ഓരോ കഥയും വ്യത്യസ്ത സാഹചര്യങ്ങളില്‍ പിറക്കുന്നു. ഓരോ കഥാപാത്രവും വ്യത്യസ്തമായി പെരുമാറുന്നു. ഒട്ടും മുഷിയാതെ പുസ്തകം വായിച്ചുതീര്‍ക്കാം എന്നാണ് എന്റെ അനുഭവം. – എം.എന്‍. കാരശ്ശേരി (അവതാരികയില്‍ നിന്ന്)
₹190.00 ₹170.00
മാറുന്ന
മുഖങ്ങള്‍
പ്രിയ വിജയന് ശിവദാസ്
സര്‍പ്പക്കാവും പൂതിരുവാതിരയും തെങ്ങിന്‍പറമ്പും തോടുകളും പുഴ കളും കടുംപച്ചയായി വിടര്‍ന്നു പന്തലിച്ചു നില്ക്കുന്ന വന്മരങ്ങളും ഇടവഴികളിലൂടെ കടന്നുപോകുന്ന മനുഷ്യരും ഇന്ന് കേരളത്തിന്റെ നൊസ്റ്റാള്‍ജിയയായി മാറിപ്പോയിയെങ്കിലും പ്രിയ വിജയന് ശിവദാ സിന്റെ ‘മാറുന്ന മുഖങ്ങള്‍’ എന്ന സമാഹാരത്തിലെ കഥകളുടെ പശ്ചാ അത്തലത്തില്‍ ഇവയെല്ലാം വീണ്ടും ജനിക്കുകയാണ്. നമ്മുടെ ഓര്മ്മക ളിലേക്ക് വരികയാണ്. നാഗരിക ജീവിതാഘോഷങ്ങളില്‍ മുങ്ങി ജീവി തത്തിന്റെ മുഖങ്ങള്‍ മാറിയെങ്കിലും നമ്മുടെ സ്വത്വമെന്നത് ഉള്ളില്‍ പ തിഞ്ഞ ഈ ബിംബങ്ങളാണ് ഇതിന്റെ ഊര്‍ജ്ജമാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ഈ കഥകള്‍ കേരളത്തി ന്റെ അറുപതുകളില്‍ കണ്ടുമറിഞ്ഞ പല കഥാപാത്രങ്ങളും നമുക്കി ഇതില്‍ കണ്ടുമുട്ടാനാവും. കാല്പനികമായ ഒരു ഭാഷയിലൂടെയല്ലാതെ ആധുനിക ജീവിതത്തിന്റെ വൈവിധ്യങ്ങള്‍ ആവിഷ്കരിക്കാന്‍ കഴിയു മെന്ന് ഓരോ കഥയും വായിക്കുമ്പോള്‍ അനുഭവപ്പെടുന്നു. നാടും നഗ രവും പ്രവാസവും ഗ്രാമവും നിറഞ്ഞ വായനാനുഭവം ഭാഷയുടെ പു തിയൊരു ആഖ്യാനസാധ്യതയും തുറന്നിടുന്നു.
₹110.00 ₹95.00
തോന്നലുകള്‍
ഉസ്മാന് കരിമ്പില്‍
ഇഫ്താര്‍, ഓവര്‍ ടൈം, കോര്‍ഡിനേറ്റുകള്‍, ടീ ബ്രേക്ക്, നീതിബോധം, ബലി, രക്തസാക്ഷി, നേര്‍ച്ചച്ചോറ്, പള്ളിക്കമ്മിറ്റി, പൗരത്വം… തുടങ്ങി പതിനേഴ് കഥകളുടെ പുതുസമാഹാരം.
₹120.00 ₹105.00
മിനിക്കഥകള്‍
സി. രാധാകൃഷ്ണന്
കാച്ചിക്കുറുക്കിയ വാക്കുകളില്‍ കഥകള്‍ മെനയുന്ന സൃഷ്ടിവൈഭവത്തിന്റെ മികച്ച ഉദാഹരണങ്ങളാണ് ഈ മിനിക്കഥകള്‍. ചെറിയ കഥകളാണെങ്കിലും ചിന്തോദ്ദീപകവും ദാര്‍ശനികവുമായ തലങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന രചനകള്‍. നര്‍മ്മത്തിന്റെ മേമ്പൊടികള്‍. സത്യസ്ഥിതികളുടെ വെളിപ്പെടുത്തലുകള്‍. ജീവിതത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന ഈ കഥകള്‍ അനുവാചകര്‍ക്ക് ഒരു പുതുഅനുഭവമായിരിക്കും.
₹130.00 ₹110.00
മണ്ണറ
അനിത ശ്രീജിത്ത്
ജീവിതത്തിന്റെ കനല്‍പാതയിലൂടെ സഞ്ചരിക്കുന്നവരുടെ കഥകളാണ് മണ്ണറ, സ്ത്രീജീവിതത്തിന്റെ അസ ഹനീയമായ വേദനകളെ ചുറ്റുമുള്ള ദുര്‍ഗന്ധങ്ങളെ അതിജീവിക്കാന്‍ ഈ കഥകളിലെ ഓരോ കഥാപാത്ര ങ്ങളും ശ്രമിക്കുന്നു. കാമമോഹിത മായ ബ്ലാക്ക് ആന്റ് വൈറ്റ് ജീവിത ത്തിന്റെ സംഘര്‍ഷങ്ങളിലും സന്ദേ സ്നേഹത്തിന്റെ ഒരില പച്ചപ്പ് സൂക്ഷിക്കുവാന്‍ ഇവരെല്ലാം ശ്രമിക്കുന്നു. വെറുപ്പിന്റെ ഉടയാട കള്‍ ശരീരത്തില്‍നിന്നും മനസ്സില്‍ നിന്നും അഴിച്ചു കളയാന്‍, സുഗന്ധ പൂരിതമായ ജീവിതത്തിലൂടെ നടക്കു വാന്‍ ഉള്ള ശ്രമങ്ങളാണ് ഈ കഥ കളുടെ കാവല്‍
₹125.00 ₹108.00
മാലാഖമാര്‍
ചിറകു
വീശുമ്പോള്‍
സി.വി ബാലകൃഷ്ണന്
‘ബാലകൃഷ്ണന്റെ കൈയില്‍ ഒരു മാന്ത്രികദര്‍പ്പണമുണ്ട്.” കെ.പി. അപ്പന്
അത്ഭുതങ്ങളുടെ കാലം അവസാനിച്ചിരിക്കുന്നു എന്നു വിശ്വസിക്കുന്നവരാണ് ഇതിലെ കഥാപാത്രങ്ങള്‍ – കറുത്തിരുണ്ട മേഘങ്ങളില്‍ ചിറകുവിരുത്തുന്ന മാലാഖമാര്‍. ഭൂമിയിലെ ജീവിതം ഇവര്‍ക്ക് ഒരു ജ്വരബാധിതന്റെ കിനാവുപോലെ വിഹ്വലം; ആയുസ്സിന്റെ വഴികള്‍ ഇവര്‍ക്ക് കനത്ത മൂടല്‍മഞ്ഞിലെന്നപോലെ അസ്പഷ്ടം. വിറയാര്‍ന്ന ഉടലോടെ, ഇടറുന്ന ചുവടുകളോടെ, പരിക്ഷീണശബ്ദത്തില്‍ ഇവര്‍ ചോദിക്കുന്നു: ”ഞാന്‍ നിന്നെ വേദനിപ്പിച്ചുവോ?’
₹120.00 ₹105.00
വചനങ്ങള്‍ക്കുള്ളിലെ
വ്യക്തികള്‍
അബ്ദുസ്സമദ് ഹുദവി വാണിയമ്പലം
ഖുര്‍ആനില്‍ നേരിട്ട് പരാമര്‍ശമില്ലാത്ത വ്യക്തികളെക്കുറിച്ചുള്ള പതിമൂന്ന് കഥകള്‍. കുട്ടികള്‍ക്കും കുടുംബിനികള്‍ക്കും വായിക്കാവുന്ന രീതിയിലുള്ള ലളിതമായ ആഖ്യാനം. വായനക്കാര്‍ക്ക് ആവോളം ആസ്വദിക്കാവുന്ന രീതിയില്‍ ഖുര്‍ആന്‍ കഥകള്‍ മനോഹരമായി അവതരിപ്പിച്ചകൃതി.
₹100.00 ₹95.00
സഖാവ്
ടി പത്മനാഭന്
പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹമാണ് എന്റെ കഥകളിലെ അന്തര്‍ധാര. പ്രകൃതിയെന്നു പറയുമ്പോള്‍ അതില്‍ എല്ലാമടങ്ങുന്നു- പൂച്ചയും നായയും പശുവും കാളയും കിളിയും പൂവും ചെടിയും പുഷ്പവുമൊക്കെ.
ഒരിക്കല്‍ എന്റെ കഥകളൊക്കെ വായിച്ചിട്ടുള്ള ഒരു പുരോഹിതന് പറഞ്ഞു: ‘ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണ് നിങ്ങളുടെ കഥകള്‍.’
കഥയെഴുത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം പിന്നിടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ എഴുതിയ കഥയടക്കം ഏറ്റവും പുതിയ പത്തു കഥകളുടെ സമാഹാരം.
₹250.00 ₹215.00
മാച്ചേര്‍
കാലിയ
ടി അരുണ്‍കുമാര്‍
ഖസാക്ക് സുവര്‍ണജൂബിലി കഥാപുരസ്കാരം നേടിയ മാച്ചേര്‍ കാലിയ ഉള്‍പ്പെയുടള്ള ഏറ്റവും പുതിയ കഥകള്‍.
”അരുണ്‍കുമാറിന്റെ കഥാപാത്രങ്ങള്‍ യാഥാര്‍ത്ഥ്യത്തിലും ഭാവനയിലുമുള്ള ദേശങ്ങളിലൂടെ ജീവിതം എന്ന കഠിനസഞ്ചാരത്തില് ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു. അതില്‍ തീര്‍ച്ചയായും ലക്ഷ്യമല്ല, പോകുന്ന വഴികളും കാഴ്ചകളും അനുഭവങ്ങളുമാണ് പ്രധാനം. ഈ കഥകളിലൂടെ എഴുത്തുകാരന്റെ വിചിത്രമായ അനുഭവപ്രപഞ്ചത്തിലേക്ക് നമുക്കും പ്രവേശനം കിട്ടുകയാണ്. പുസ്തകങ്ങള്‍, സിനിമകള്‍, രാഷ്ട്രീയവ്യവഹാരങ്ങള്‍, വിവിധ മാധ്യമങ്ങള്‍ ഇവയൊക്കെ ഒത്തുചേര്‍ന്നിട്ടുള്ള വലിയൊരു ക്യാന്‍വാസാണ് അത്.”
₹210.00 ₹189.00
വഴിവിളക്കായി
അറബിക്കഥകള്‍
പ്രൊഫ. മുഹമ്മദ് കുട്ടശ്ശേരി
പൂര്‍വികരുടെ ജീവിതവുമായി ബന്ധപ്പെട്ട ആധികാരിക സ്വഭാവമുള്ളതും അവരുടെ കാലഘട്ടത്തില്‍ നിന്ന് തെരഞ്ഞെടുത്തതുമായ 31 കൊച്ചുകഥകളാണ് ഈ പുസ്തകത്തില്‍. മഹത്തായ ആദര്‍ശങ്ങളും മൂല്യങ്ങളുമടങ്ങിയ ഈ കഥകളത്രയും വായനക്കാര്‍ക്ക് പാഠങ്ങള്‍ നല്കുന്നവയാണ്. അവ മനസ്സില്‍ എന്നും തങ്ങിനില്ക്കാന് പര്യാപ്തമായവയാണ്.
₹145.00 ₹130.00
കഥ
സേതു
ഗ്രാമത്തിലെ മണ്ണിന്റെ മണവും നഗരങ്ങളിലെ തീച്ചൂടും സേതുവിന്റെ കഥകളില്‍ക്കാണാം. മനുഷ്യമനസ്സിന്റെ വ്യത്യസ്ത ഭാവതലങ്ങളെ കഥകളിലേക്ക് കയ്യടക്കത്തോടെ സന്നിവേശിപ്പിക്കുന്ന മാന്ത്രികതയും സേതുവിന് സ്വന്തം. വായനക്കാരെ ആസ്വാദനത്തിന്റെ മായക്കാഴ്ചകളിലേക്ക് കൂടെക്കൂട്ടുന്ന കഥകളുടെ സമാഹാരം.
₹340.00 ₹305.00
1001 രാവുകള്‍
(കഥകള്‍)
സര് റിച്ചാര്‍ഡ് ബര്ട്ടന്
വിവര്‍ത്തനം : കുന്നത്തൂര്‍ രാധാകൃഷ്ണന്
ലോകത്തുടനീളമുള്ള വായനക്കാരെ മാസ്മരികലോകത്തേയ്ക്ക് ആനയിക്കുന്ന കഥകളുടെ സമാഹാരം. സുല്‍ത്താന്റെ വാള്‍മുനയില്‍ നിന്ന് സ്വന്തം തല രക്ഷപ്പെടുത്താന്‍ ഷെഹര്‍സാദ എന്ന ധീരയായ പെണ്‍കുട്ടി ആയിരത്തിയൊന്നു രാവുകളില്‍ നിര്‍ത്താതെ പറഞ്ഞ അത്ഭുതകഥകള്‍. സര് റിച്ചാര്‍ഡ് ബര്ട്ടന് ഇംഗ്ലീഷില്‍ അവിസ്മരണീയമാക്കിയ ലോകോത്തര ക്ലാസിക് കഥകളുടെ ചേതോഹരമായ മലയാള വിവര്‍ത്തനം.
₹250.00 ₹225.00
കഥാശ്വാസം 2
എഡിറ്റര്‍: ബന്ന ചേന്ദമംഗല്ലൂര്‍
കേട്ട് വായിക്കാന്‍ കഥകളുടെ അതുല്യ സമാഹാരം.
കോവിഡ് കാലത്ത് ആരംഭിച്ച ഓഡിയോ പംക്തിയായ ബന്ന ചേന്ദമംഗല്ലൂരിന്റെ കഥാശ്വാസത്തിന് രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ ലോകമെങ്ങും ആസ്വാദകര്‍ വര്‍ധിച്ചു. കഥകളുടെ ശബ്ദം ചേര്‍ത്ത് കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച കഥാശ്വാസം മലയാള സാഹിത്യചരിത്രത്തില്‍ ശ്രദ്ധേയമായ അടയാളമായി. ഇതില്‍ 54 കഥാകൃത്തുക്കളുടെ 54 കഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിന് പ്രിയപ്പെട്ട പ്രശസ്ത കഥാകൃത്തുക്കള്‍ക്കൊപ്പം പുതുകഥാകൃത്തുക്കളില്‍ ചിലരും സമാഹാരത്തിലുണ്ട്. എല്ലാ കഥകളുടെയും ഓഡിയോ ക്യു ആര് കോഡ് വഴി കേള്‍ക്കാം.
₹750.00 ₹675.00
കളിക്കാഴ്ച്ചകളുടെ
മരുപ്പച്ചകള്‍
ടി സാലിം
ലോകകപ്പിലെ അറബിക്കഥകള്‍
₹180.00 ₹153.00
കഥാപത്മം
സമാഹരണം: പ്രദീപ് പനങ്ങാട്
1992 മുതല്‍ 2021 വരെ പത്മരാജന് പുരസ്കാരം ലഭിച്ച മുപ്പത് കഥകളുടെ സമാഹാരം. എം.ടി, ടി പത്മനാഭന്, സക്കരിയ, സേതു, എസ് മോഹനന്, ആനന്ദ്, എം മുകുന്ദന്, എന്‍.എസ് മാധവന്, സാറ ജോസഫ്, അഷ്ന, കെ.ആര് മീര, എം സുകുമാരന്‍,, എന്‍ പ്രഭാകരന്, അശോകന് ചരുവില്‍, കെ.പി രാമനുണ്ണി, ഇ സന്തോഷ് കുമാര്‍, സന്തോഷ് എച്ചിക്കാനം, കെ.പി നിര്‍മല്‍ കുമാര്‍, കെ.പി നിര്‍മല്‍ കുമാര്‍, ജി.ആര് ഇന്ദുഗോപന്, അംബികാസുധന് മാങ്ങാട്.
₹420.00 ₹378.00
യാത്രയയപ്പ്
നൗഷാദ് അരീക്കോട്
നൗഷാദ് അരീക്കോടിന്റെ രണ്ടാം ചെറുകഥാ സമാഹാരമാണിത്. ആനുകാലിക സംഭവങ്ങളെ പ്രമേയങ്ങളാക്കിയും വിഭജനവും യുദ്ധവും ബഹുസ്വരതയും മാതൃത്വവും വിഷയങ്ങളുമാവുന്ന ഇരുപത് കഥകളാണിതില്‍. ജീവിതാനുഭവങ്ങളുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ഈ കഥകള്‍ മലയാളിക്ക് മികച്ചൊരു വായനാനുഭവം പകരുമെന്നുറപ്പ്.
₹190.00 ₹170.00
വെയിലില്‍
മഴയില്‍
ഇര്‍ഷാദ്
ഹംസക്കയുടെ വീട്ടിലെ ഫോണ്‍ റിംഗ് ചെയ്യുമ്പോള്‍ മൈമൂനത്ത ”ഇച്ചാലീ” എന്ന് നീട്ടി വിളിക്കും. കേള്‍ക്കാന്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്ന വിളിയാണത്, സിനിമയുടെ വിളി. ആ വിളി കേള്‍ക്കുന്നുണ്ടോ എന്ന് കാതോര്‍ത്തിരുന്നത് എത്രയെത്ര ദിവസങ്ങളിലാണ്.
ഇര്‍ഷാദ് എഴുതുന്നു, വെയിലില്‍ നനഞ്ഞും മഴയില്‍ പൊള്ളിയും ജീവിച്ച കാലത്തിന്റെ കഥകള്‍. മോഹ വസ്തുവിനെ ചുറ്റിക്കിടക്കുന്ന ഓര്‍മ്മകളുടെ പുസ്തകം.
₹156.00 ₹130.00
മൂര്‍ദ്ധാവില്‍
കൊത്തുന്ന
പ്രാവുകള്‍
ഡോ. കെ.ബി ശെല്‍വമണി
എം. മുകുന്ദന്റെ രചനാ ലോകം
കഥ, സംഭാഷണം, പഠനം
കഥയും കഥാപാത്രവും വായനക്കാരന് ഏറെ അടുപ്പമുള്ളവരായിരിക്കുമ്പോള്‍ത്തന്നെ അവരുടെ പല രീതികളും അസ്വാഭാവികമായി വരികയും ചെയ്യുന്നു. ഇങ്ങനെ വായനക്കാരെ ഇരട്ടച്ചിന്തയിലേക്ക് വഴിതിരിച്ചുവിടുന്ന രചനാതന്ത്രം മുകുന്ദന്റെ പ്രത്യേകതയാണ്. ലളിതവും സുന്ദരവുമായ രചനയിലേക്ക് അപരിചിതമായ സന്ദര്‍ഭങ്ങള്‍ കടന്നുവരുന്നു. എന്നാല്‍ എഴുത്തിലെ പല രീതികളും വായനയുടെ പൊതുശീലങ്ങളെ മാറ്റിമറിക്കുന്നു.
₹130.00 ₹117.00
ചീങ്കണ്ണ്യാാാാാ…
സ്റ്റോ….
വിനോദ് നീട്ടിയത്ത്
എഴുതിയതെല്ലാം സത്യാണോന്ന് ചോദിച്ച ആ പഴയ കൂട്ടുകാരിക്ക് കൊടുത്ത അതേ മറുപടി ഇവിടെയും ആവര്‍ത്തിക്കുന്നു.’നല്ല മിനുങ്ങുന്ന അലുവക്കഷ്ണം പോലുള്ള നുണകള്‍ക്കുമേല്‍ വിതറിയ പഞ്ചാരത്തരികള്‍പോലെയാണ് ഇതിലെ സത്യം.’
₹270.00 ₹230.00
അഷ്ടമുടിയിലെ
വായനക്കാര്‍
പി.കെ സുധി
ഉള്ളില്‍ക്കയറിയ ആന്‍ഡ്രോസിന് തീവണ്ടി മുറിയൊരു കടല്‍ക്കൊട്ടാരം മാതിരി തോന്നി. വിവിധ തരത്തിലെ പായല്‍പ്പടര്‍പ്പും മീന്‍പറ്റങ്ങളും നിറഞ്ഞ ഒരു കിനാക്കൊട്ടാരം. ചങ്കില് നിറച്ച ഒരുതുള്ളി വായുപോലും അയാള്‍ പുറത്തുവിട്ടില്ല. ഒരു ചെറുകുമിള കൊണ്ടുപോലും അവിടം അലങ്കോലപ്പെടുത്താന്‍ ആ മുതലാളി ആലോചിച്ചതേയില്ല. അവന് നീന്തിനീന്തി നമ്മുടെ കഥാപാത്രങ്ങളുടെ അടുത്തെത്തി, ടൊര്‍ണാടോയും. പിന്നെല്ലാം അതിശയം. പരമ അതിശയം. ടൊര്‍ണാടോ ഇടപെട്ടു. വെള്ളത്തിനുള്ളില്നിന്നും റെയില്‍പ്പെട്ടി താഴെപ്പോയതുപോലെ തിരികെ പൊന്തിവന്നു. അതേ നേരത്തുതന്നെ പാലത്തിലൂടെ രണ്ടുചൂളം വിളിച്ചുവന്ന ബാംഗ്ലൂര്‍ കന്യാകുമാരി ഐലന്റ് എക്സ്പ്രസിന്റെ അവസാന ബോഗിക്ക് പുറകില്‍ അതുചെന്നൊട്ടി. പെരിനാട് ഭാഗത്തേക്ക് ഓര്‍മ്മിച്ചെടുത്ത് മറന്നുപോയ പഴയ ഓട്ടം തുടങ്ങി. യഥാതഥത്വത്തിന്റെ മരണപേടകം പൊളിച്ച് സുധിയുടെ കഥകള്‍ മണ്ണിനുമീതെ മുളച്ചുപൊന്തുന്നു. റെയില്‍പ്പാളത്തില്‍ നിന്നും കായലിലേക്കു പതിച്ച്, ഉപേക്ഷിക്കപ്പെട്ട ബോഗിയില്‍ സുധിയുടെ കഥാപാത്രങ്ങള്‍ ഇന്നും ഗ്രന്ഥം വായിച്ചിരിപ്പാണ്. താന്‍ വേട്ടയാടിയ പുലിയുടെ ഗന്ധം മകന്റെ ഭാര്യയില്‍നിന്നും പെണ്‍ചൂരായി അടിച്ചുയരുന്നത് ഒരാളെ അസ്വസ്ഥനാക്കുന്നതും കഥയുടെ ഈ കാനനത്തില്‍ നാം കാണുന്നു.
₹150.00 ₹135.00
കഥാസ്കോപ്പ്
എഡിറ്റര്‍: ഡോ. ടി.പി നാസര്‍
മരുന്നിന്റെ മണമുള്ള കഥകള്‍
ആമയുടെ തോടുകള്‍ പോലെയാണ് ഓരോ ഡോക്ടറുടെയും പരിശോധന മുറികള്‍. പുറമെ നിന്ന് നോക്കിയാല്‍ സുരക്ഷിതമെങ്കിലും ഇനിയും വീടാത്ത ഒരു ഹൃദയത്തിന്റെ കടം അവിടെ ബാക്കിയാവുന്നുണ്ട്. സ്നേഹവും കരുണയും ആകുലതയും ഭയവും അസ്വസ്ഥതയും സംഘ നൃത്തമാടുന്ന അവിടെ നിന്നാണ് കഥകളുടെ പുതിയ പുതിയ പ്രെസ്ക്രിപ്ഷ്യനുകള്‍ പിറവിയെടുക്കുന്നത്. മരുന്നുകളുടെ മണമുള്ള കഥകള്‍. ലോകത്തിലാദ്യമായി ഡോക്ടര്‍മാര്‍ മാത്രം എഴുതിയ കഥകളുടെ സമാഹാരം. (അവതാരിക: ഡോ. ഖദീജാ മുംതാസ്)
₹260.00 ₹230.00
പറയാന്‍ മറന്ന
നൊമ്പരങ്ങള്‍
ഹനീഫ കൊച്ചനൂര്‍
നാട്ടിന്‍പുറത്തിന്റെ നനവുള്ള ഈ കഥകളില്‍ പ്രവാസജീവിതത്തിന്റെ നൊമ്പരങ്ങളും അടയാളപ്പെടുത്തു ന്നു. വറ്റിവരണ്ട പാടശേഖരങ്ങളും നിലാവ് ഇറ്റുവീഴുന്ന രാത്രികളും, പുഴയോരക്കാഴ്ചകളും ഈ കഥക ളുടെ വായനയില്‍ നമ്മെ മറഞ്ഞു പോകുന്നുണ്ട്. ആര്‍ദ്രമായ ഒരു കാല ത്തിന്റെ ഹൃദയവിശാലതയും കരു ണയും ഈ കഥകളിലുണ്ട്. മനുഷ്യ മനസ്സിന്റെ അറിയപ്പെടാത്ത, വെളി പ്പെടുത്താത്ത രഹസ്യ ങ്ങ ളു ടെ തീക്ഷണമായ നൊമ്പരങ്ങള്‍ ഓരോ കഥയിലും നിറഞ്ഞുനില്ക്കുന്നു
₹135.00 ₹115.00
PETALS
SARA ABDULLA
AS PETALS STREWN
IN THE FOLLOWING THE WATER OF LIFE
TP FLOAT THROUGH THE CURRENTS
UNTIL THE HEAST OF INFINITY
AN UNVEILING OF THE LIFE AND CULTUREO OF
THE MUSLIM WOMEN OF NORTH MALABAR
₹150.00 ₹128.00
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us