നൂല്‍മാല
മൊഴിയും പൊരുളും
ഡോ. പി സക്കീര്‍ ഹുസൈന്
ലിപ്യന്തരണം: കെ.കെ മുഹമ്മദ് അബ്ദുല്‍ കരീം
ഖാളി മുഹമ്മദിന്റെ ജീലാനി സ്തുതിഭാഷ്യമായ മുഹിയുദ്ദീന് മാലയ്ക്കു ശേഷം ഏതാണ്ട് ഒന്നര നൂറ്റാണ്ട് കഴിഞ്ഞ് വിരചിതമായ നൂല്‍മാല ശൈഖവര്‍കളുടെ തേജോമയമായ വ്യക്തിത്വവും സംഭവ ബഹുലമായ ജീവിതവും ആധ്യാത്മിക വിചാര വിശേഷങ്ങളും അംശാശമായി പിരിച്ചെടുത്ത് ഒരു ദാര്ശിനികന്റെ ചിന്തവൈഭവത്തോടെ മനോഹരമായി കോര്‍ത്തിരിക്കുന്നതാണ്. മൂലഗ്രന്ഥകാരന്റെ ആശയഗഹനതയും പദക്ലിഷ്ടതയും നീക്കി വായനക്കാരനെ സാരം നന്നായി ഗ്രഹിപ്പിക്കുന്നതിന് ഏറെ സഹായകമാണ് നേരത്തെ കുഞ്ഞായിന്‍ മുസ്ലിയാരുടെ കപ്പപ്പാട്ടും നൂല്‍മദ്ഹും മൊഴിമാറ്റി വിശദമായ പഠനം സഹിതം പ്രസിദ്ധപ്പെടുത്തി പ്രസിദ്ധനായ ഡോ.പി. സക്കീര്‍ ഹുസ്സൈന്റെ ആസ്വാദനം.