Parvatham Samanilangale Thottunarthunnu
പര്‍വ്വതം
സമതലങ്ങളെ
തൊട്ടുണര്‍ത്തുന്നു
ജലാലുദ്ദീന്‍ റൂമി
പരിഭാഷ: സലീഷ് ഇട്ടുപ്പ് ജോണി
പ്രകൃതത്തിന്റെ ആന്തരികപ്രഭ തേടിയുള്ള യാത്രയാണ് ഓരോ ജീവിതവും. മഞ്ഞു വീണ പ്രഭാതങ്ങള്‍ പൊന്‍വെയിലേറ്റ് പൊട്ടിവിരിയുന്നത് കാണാന്‍ ആഹ്ലാദത്തോടെ ഉണര്ന്നെഴുന്നേല്ക്കുന്നപോലെയാണത്. ഇടറിയും മുറിഞ്ഞും നാമറിയാതെ ചില സന്ദേഹങ്ങള്ക്കിടയില്ക്കൂടി സഞ്ചരിക്കുമ്പോഴാണ് ജീവിതത്തെ സ്നേഹിക്കാനാവുക. ഇരുണ്ട ആകാശത്തിന്റെ കണ്ണീര്‍പ്പൂക്കള്‍ ആത്മാവിന്റെ ആവരണമാകുന്നപോലെ, പ്രണയത്തെ ഒന്നാകെ ഇലക്കുമ്പിളില്‍ ചേര്ത്തെടുക്കുന്നപോലെയൊക്കെ ചിലതിലേക്ക് ജീവിതം വല്ലപ്പോഴുമൊന്ന് ചിതറി വീഴേണ്ടതുണ്ട്.
നക്ഷത്രങ്ങള്‍ കാവല്‍ നില്ക്കുന്ന ആകാശത്തിനു കീഴില്‍ ഏകാന്തമായ മരുഭൂമിയില്‍ തനിച്ച് യാത്ര ചെയ്യാനിറങ്ങുന്ന സഞ്ചാരിയുടെ ഉള്ളില്‍ വിരിയുന്നൊരു പ്രാര്‍ത്ഥനയുണ്ട്, ജീവിതമേ, നീ എനിക്ക് മുന്നിലൊരു പാത തെളിച്ചു തരൂ…
ആ പ്രാര്‍ത്ഥനയാണ് അവനിലെ ആത്മാന്വേഷിയെ കണ്ടെടുക്കുന്നത്.
യുക്തിഭംഗം കൊണ്ട് ചില യുക്തികളെ കൊയ്തെടുക്കാനാവുമെന്ന് മനസ്സ് പറയുന്നുണ്ട്. എന്നിട്ടും നിരാശാഭരിതമായ ഹൃദയം ആകാശം നോക്കി വിലപിക്കുന്നുണ്ട്. മണ്ണിനും മരത്തിനും ജലത്തിനുമൊക്കെ മുകളിലായി തങ്ങിനില്ക്കുന്ന കനമുള്ള ജീവവായുവിനായി പ്രാണന് പിടയുന്നുണ്ട്. ഒടുക്കം എന്തിനെന്നറിയാതെ മുറിച്ചുകടക്കാനാകാത്തൊരു ആന്തരിക നിശ്ശബ്ദതയിലേക്ക് മനസ്സ് ആണ്ടു പോകുന്നു.
ഒറ്റ ഒഴുക്കല്ല ജീവിതം. അനേകം ഒഴുക്കുകള്‍ ചേര്‍ന്ന് ഒറ്റയ്ക്ക് ഒഴുകുന്ന വലിയൊരു നദിയാണത്. അതറിയുന്ന നിമിഷം ആ മരുഭൂവൊന്നാകെ പൂക്കള്‍കൊണ്ട് നിറയും.
വരിക, വരിക, ആരാണെങ്കിലും വരിക
നീ അലഞ്ഞു തിരിയുന്നവനോ, ദൈവനിന്ദകനോ ആകട്ടെ
നീ അഗ്നിയേയോ, വിഗ്രഹങ്ങളേയോ ആരാധിക്കുന്നവനാകട്ടെ
വരിക ഈ പാത നൈരാശ്യത്തിന്റെ പാതയല്ല
ഒരായിരം തവണ പ്രതിജ്ഞകള്‍ ലംഘിച്ചവനെങ്കിലും
വീണ്ടും വീണ്ടും വരിക.
₹350.00 Original price was: ₹350.00.₹300.00Current price is: ₹300.00.