Vaisakha Sandhya
വൈശാഖ
സന്ധ്യ
സുശീല കെ.
സുശീല കെ. അദ്ധ്യാപികയാണ് ഒപ്പം കവയിത്രിയും. മുന്നില്‍ മിന്നിത്തെളിയുന്ന എന്തും മനസ്സില്‍ കവിത യായി രൂപം കൊള്ളും. വളരെ വിചിത്രമായ കാവ്യ സംസ്ക്കാരത്തിന്റെ പ്രതിഫലനങ്ങളാണ് ഈ സമാ ഹാരത്തില്‍. പഠനമുറിയില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥിക ളുടെ മനസ്സിലേക്ക് ചേക്കേറുവാന്‍ അദ്ധ്യാപനത്തോ ടൊപ്പം കഥകളും കവിതകളും ഗുണപാഠങ്ങളും നല്കി അക്ഷരത്തിന്റെ അത്ഭുതങ്ങള്‍ പറഞ്ഞ് സാന്ത്വ നമാവുകയാണ് കവയിത്രി.
ജീവിത പാതയില്‍ വെളിച്ചമായ് നിന്നവരെയും സൗഹൃദം തന്നവരെയും കുറിച്ച് ഓര്മ്മച്ചെപ്പുതുറക്കു കയാണ് പല കവിതകളിലും ഓണവും, കര്‍ക്കിടകവും പ്രകൃതിയുടെ കാലകടാക്ഷങ്ങളും ലോകം പകച്ചു നിന്ന പകര്‍ച്ചവ്യാധികളുടെ ദുരന്തങ്ങളും വരച്ചിടുന്നു ഈ താളുകളില്‍. കുങ്കുമപ്പൊട്ടിന്റെ കടലാഴങ്ങള്‍ എന്ന കവിത കൂച്ചുവിലങ്ങണിഞ്ഞ് നടതള്ളപ്പെടുന്ന സ്ത്രീത്വത്തെ ഉയിര്‍പ്പിലേക്ക് നയിക്കാനുള്ള ആയുധ മാക്കി കവിതയെ മാറ്റുന്നു. – ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്.
₹95.00 Original price was: ₹95.00.₹90.00Current price is: ₹90.00.