Pranaya Bhoophadathil Ottakkoruval
പ്രണയ
ഭൂപടത്തില്‍
ഒറ്റയ്ക്കൊരുവള്‍
സ്വാതികൃഷ്ണ കെ
വ്യവസ്ഥയുടെ സദാചാരങ്ങള്ക്കപ്പുറത്ത് കാടിന്റെ സ്വാതന്ത്ര്യവും കടലിന്റെ ആഴവും ഊര്‍ജ്ജവും പുഴയുടെ ആവേഗവും മനുഷ്യജീവിതങ്ങള്‍ക്ക് കൈവരുന്ന ഒരു കാലത്തെ ഈ കവിതകള്‍ സ്വപ്നം കാണുന്നു. ഒരേസമയം കാടും ഒറ്റ മരവുമായി അത് ജീവിതത്തെ നിര്‍ണ്ണയിക്കുന്നു. ഒരു കൂട്ടം മരങ്ങളുടെ പാരസ്പര്യം കാനനപ്പച്ചയെന്ന സമഗ്രതയെ സൃഷ്ടിക്കുമ്പോഴും ഓരോ ഇലയ്ക്കും ഓരോ രുചിയും ഓരോ പൂവിനും ഓരോ മണവും ഓരോരോ നിറങ്ങളുമുള്ള അനന്യതയുടെ ഭാവി. ആ അനന്യതയിലേക്ക് തന്റെ ഭാവനയുടെ കാനനപ്പച്ചയും പൂക്കാലവും ചേര്‍ത്തുവയ്ക്കാന്‍ സ്വാതിയെന്ന കവിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഈ കവിതാ സമാഹാരത്തിലെ ഓരോ കവിതകളും അടിവരയിടുന്നുണ്ട്.
₹125.00 ₹110.00