Moyaram 1948
മൊയാരം
1948
ടി.കെ അനില്‍ കുമാര്‍
കണ്ണൂര്‍ എടക്കാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങി നടന്നുപോകുമ്പോഴാണ് 1948 മെയ് 11 ന് മൊയാരത്ത് ശങ്കരന് എന്ന സ്വാതന്ത്ര്യസമരപ്പോരാളി ഖദര്‍ധാരികളാല്‍ കൊല്ലപ്പെടുന്നത്. കോണ്‍ഗ്രസുകാരാല്‍ മര്‍ദ്ദിക്കപ്പെട്ട്, പൊലീസുകാരാല്‍ തുറുങ്കിലടയ്ക്കപ്പെട്ടതിന്റെ പിറ്റേ ദിവസമായിരുന്നു മരണം. മലബാറിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും തുടര്‍ന്ന് കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയുടെയും മുന്‍നിരയില്‍ പ്രവര്‍ത്തിച്ച മൊയാരം കുറുമ്പ്രനാട് താലൂക്കില്‍ കര്‍ഷകപ്രസ്ഥാനവും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാന്‍ യത്നിച്ചു. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കേരളഘടകമാകെ കമ്യൂണിസ്റ്റ് പാര്‍ട്ടിയായി പരിണമിച്ചപ്പോള്‍ മൊയാരവും പ്രസ്ഥാനത്തിന്റെ ഭാഗമായി. മൊയാരത്തു ശങ്കരന്റെ ജീവിതത്തെ ആധാരമാക്കി ഡോ. ടി കെ അനില്‍കുമാര്‍ രചിച്ച മൊയാരം 1948 ആ വ്യക്തിയുടെ മാത്രമല്ല ഒരു കാലഘട്ടത്തിന്റെയും പ്രദേശത്തിന്റെയും കഥ കൂടിയാകുന്നു.
₹290.00 Original price was: ₹290.00.₹261.00Current price is: ₹261.00.