കരുവന്നൂര്‍ ടി. പത്മനാഭന് മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍ സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും. സ്നേഹവും…
മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍
സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.
സ്നേഹവും സൗഹൃദവും ഓര്‍മ്മകളും സംഗീതവും നന്മയും നിറഞ്ഞ ലോകത്തിന്റെ ശുഭ്രവെളിച്ചം ഈ കഥകളില്‍
നിന്ന് പ്രവഹിക്കുന്നു. കരുവന്നൂര്‍, പുണ്യം, ദയ, സ്വപ്നങ്ങള്‍, നിസ്സര്‍ഗ്ഗസുന്ദരം തുടങ്ങി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം.
അദൃശ്യ നദി സമാഹരണം: എസ് ഗോപാലകൃഷ്ണന് സംഗീതശ്രുതിയുള്ള ടി പത്മനാഭന് കഥകള്‍ ജീവിതത്തിന്റെ രാഗ താളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം.. അനുഭൂതികളുടെ…
സമാഹരണം: എസ് ഗോപാലകൃഷ്ണന്
സംഗീതശ്രുതിയുള്ള ടി പത്മനാഭന് കഥകള്‍
ജീവിതത്തിന്റെ രാഗ താളങ്ങളെ അതിസൂക്ഷ്മമായി അനുഭവിപ്പിക്കാന്‍ ശേഷിയുള്ള, നിറയെ സംഗീതമുള്ള കഥകളുടെ സമാഹാരം.. അനുഭൂതികളുടെ വിസ്മയ ലോകത്തേക്ക് അനുവാചകനെ നയിക്കുന്ന, കഥാശ്രുതിയില്‍ സംഗീതം കടന്നുവരുന്ന പതിനേഴു കഥകള്‍. മനുഷ്യകഥാനുഗായിയായ ടി പത്മനാഭന്റെ മികച്ച കഥകളുടെ സമാഹാരം.
ഖലീഫാ ഉമറിന്റെ പിന്മുറക്കാര് ടി പത്മനാഭന് മലയാള കഥാസാഹിത്യ കുലപതി ടി. പത്മനാഭന്റെ സ്മരണകളും അനുഭവക്കുറിപ്പുകളും. പ്രശസ്ത ഭിഷഗ്വരനും പ്രവാസിയുമായ ഡോ. ആസാദ് മൂപ്പനെയും അദ്ദേഹത്തിന്റെ ബന്ധുവായ…
മലയാള കഥാസാഹിത്യ കുലപതി ടി. പത്മനാഭന്റെ സ്മരണകളും അനുഭവക്കുറിപ്പുകളും. പ്രശസ്ത ഭിഷഗ്വരനും പ്രവാസിയുമായ ഡോ. ആസാദ് മൂപ്പനെയും അദ്ദേഹത്തിന്റെ ബന്ധുവായ ഡോ. സൈനുദ്ദീനെയും കുറിച്ചുള്ള ലേഖനം അതീവ ഹൃദ്യമാണ്. ഒപ്പം തന്നെ ബഷീറിനെയും ഒ.വി. വിജയനെയും മാധവിക്കുട്ടിയെയും കെ.പി. അപ്പനെയും ഭരത് മുരളിയെയും എം.കെ.കെ നായരെയുമൊക്കെ തന്റെ ചേതോഹരമായ ആഖ്യാനശൈലിയില്‍ പത്മനാഭന് വരച്ചു വെയ്ക്കുന്നു. ടി.എന്‍ പ്രകാശിനെക്കുറിച്ചുള്ള അനുഗ്രഹക്കുറിപ്പ് വായനക്കാരന് ഔഷധക്കുറിപ്പായി മാറുന്നു. അനുഭവയാഥാര്‍ത്ഥ്യങ്ങള്‍ തീക്ഷ്ണമായി അവതരിപ്പിക്കുന്ന രചനകളില്‍ നന്മയുടെ തൂവെണ്മ തെളിഞ്ഞുനില്ക്കുന്നു.
എനിക്ക് എന്റെ വഴി ടി പത്മനാഭന് മലയാള ചെറുകഥാലോകം പല തരത്തിലുള്ള ഭാവുകത്വ പരിണാമങ്ങള്‍ക്കു വിധേയമാകുമ്പോഴും, തലയെടുപ്പോടെ നിന്ന എണ്ണം പറഞ്ഞ കഥകള്‍ ടി പത്മനാഭനെന്ന അപൂര്‍വ്വപ്രതിഭയ്ക്കു…
മലയാള ചെറുകഥാലോകം പല തരത്തിലുള്ള ഭാവുകത്വ പരിണാമങ്ങള്‍ക്കു വിധേയമാകുമ്പോഴും, തലയെടുപ്പോടെ നിന്ന എണ്ണം പറഞ്ഞ കഥകള്‍ ടി പത്മനാഭനെന്ന അപൂര്‍വ്വപ്രതിഭയ്ക്കു സ്വന്തം. നാട്യങ്ങളില്ലാത്ത ഈ എഴുത്തുകാരന്റെ ഓര്‍മ്മകളും അനുഭവങ്ങളുമാണ് എനിക്ക് എന്റെ വഴി എന്ന ഗ്രന്ഥത്തിന്റെ ഉള്ളടക്കം.
പത്മനാഭന്റെ കുട്ടികള്‍ ടി പത്മനാഭന് കുട്ടികളെക്കുറിച്ചുള്ള കഥകള്‍ മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും…
കുട്ടികളെക്കുറിച്ചുള്ള കഥകള്‍ മലയാളത്തിലധികമില്ല. അവരുടെ ദുരിതങ്ങളെക്കുറിച്ച് ആധിപിടിക്കുന്ന ഒരു കലാഹൃദയം വെളിപ്പെടുന്നത് പത്മനാഭന്റെ കഥകളിലാണ്. അവരുടെ ദൈന്യവും നിഷ്കളങ്കതയും പൊലിഞ്ഞുപോകുന്ന സ്വപ്നങ്ങളും അനുഭവപ്പെടുത്തിത്തരുന്ന ആ കഥാശില്പങ്ങള് നമ്മുടെ മന സ്സില്‍ സൃഷ്ടിക്കുന്നത് ഒരുതരം പവിത്രമായ വ്യാകുലതയാണ്. പലപ്പോഴും അവ നമ്മുടെ നിസ്സഹായത ബോധ്യപ്പെടുത്തുകയും സ്വന്തം മനസ്സില്‍ നോക്കി ശിലാപ്രതിമപോലെയിരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. അവതാരികയില്‍ ഡോ. ഡി. ബഞ്ചമിന് വാക്കുകള്‍കൊണ്ടു സൃഷ്ടിക്കാനാകുന്ന സൗന്ദര്യത്തിന്റെ പാരമ്യം വെളിപ്പെടുത്തുന്ന ‘കഥയുടെ കുലപതി’ ജീവശ്വാസമൂതിയ കുറെ കുരുന്നുകള്‍ ഓടിക്കളിക്കുന്ന അങ്കണമാണിത്. കുട്ടികള്‍ കഥാപാത്രമാകുന്ന, കുട്ടികളുടെ ജീവിതം നിറഞ്ഞുനില്ക്കുന്ന, കുട്ടികളുടെ സാന്നിധ്യം അവിസ്മരണീയമാക്കുന്ന 34 കഥകളുടെ സമാഹാരം. എഴുത്തുകാരന്റെ ഉള്‍വെളിച്ചമാണ് ഈ ചെറുപൈതങ്ങളിലും ജ്വലിക്കുന്നത്. ബാലകരുടെ ഭാവപ്രപഞ്ചവും ഭാവനാസാമ്രാജ്യവും പടുക്കുന്ന ഈ രചനകളില്‍ കഥാകാരന് അവരുടെ പൊട്ടിച്ചിരികളെ, അമര്‍ ത്തിക്കരച്ചിലുകളെ, അതിമോഹങ്ങളെ, വാചാലമൗനങ്ങളെ ഒക്കെ തൊട്ടുത ലോടുകയാണ്, ഒരു പിതാവിന്റെ സ്നേഹവാത്സല്യങ്ങളോടെ.
പ്രകൃതിയോടും മനുഷ്യനോടുമുള്ള സ്നേഹമാണ് എന്റെ കഥകളിലെ അന്തര്‍ധാര. പ്രകൃതിയെന്നു പറയുമ്പോള്‍ അതില്‍ എല്ലാമടങ്ങുന്നു- പൂച്ചയും നായയും പശുവും കാളയും കിളിയും പൂവും ചെടിയും പുഷ്പവുമൊക്കെ.
ഒരിക്കല്‍ എന്റെ കഥകളൊക്കെ വായിച്ചിട്ടുള്ള ഒരു പുരോഹിതന് പറഞ്ഞു: ‘ആത്മാവിന്റെ വിശുദ്ധമായ പ്രാര്‍ത്ഥനകളാണ് നിങ്ങളുടെ കഥകള്‍.’
കഥയെഴുത്തിന്റെ എഴുപത്തഞ്ചാം വര്‍ഷം പിന്നിടുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന് തൊണ്ണൂറ്റിമൂന്നാം വയസ്സില്‍ എഴുതിയ കഥയടക്കം ഏറ്റവും പുതിയ പത്തു കഥകളുടെ സമാഹാരം.
ടി പത്മനാഭന്റെ കഥകള്‍ സമ്പൂര്‍ണ്ണം ടി പത്മനാഭന് ''ടി. പത്മനാഭന്റെ കഥ വായിക്കുമ്പോള്‍ പുതിയൊരു ഉന്മേഷത്തെ നാം ആശ്ചര്യത്തോടെ അനുഭവിക്കുന്നു. ഓരോ കഥയും നമ്മുടെ സാഹിത്യത്തിന്റെ അനുഭവത്തില്‍…
”ടി. പത്മനാഭന്റെ കഥ വായിക്കുമ്പോള്‍ പുതിയൊരു ഉന്മേഷത്തെ നാം ആശ്ചര്യത്തോടെ അനുഭവിക്കുന്നു. ഓരോ കഥയും നമ്മുടെ സാഹിത്യത്തിന്റെ അനുഭവത്തില്‍ പെട്ടിട്ടില്ലാത്ത പുതിയൊരു അനുഭവംെകാണ്ടുവരുന്നു. ചിലപ്പോള്‍ പത്മനാഭന്റെ കഥയിലെ ഉള്ളടക്കം ഒരു സ്ഫുരണം മാത്രമാണ്. വില്യം സി. കൂണിംഗന്റെ ഭാഷയില്‍ പറഞ്ഞാല്‍, ഉള്ളടക്കം വളരെ വളരെ തീരെ ചെറിയതായിത്തീരുന്നു. ‘ വനസ്ഥിലി’ യില്‍ എന്നപോലെ ഉള്ളടക്കം സംഗീതത്തോടുള്ള ഒരു താത്പര്യം മാത്രമായിത്തീരുന്നു. അല്ലെങ്കില്‍ ‘ ഉമ്മര്‍ഭായി’ എന്ന കഥയിലെപ്പോലെ ഒരു മനോഭാവത്തെക്കുറിച്ചുള്ള നിരീക്ഷണമായിത്തീരുന്നു. എന്നിട്ടും ആ കഥകള്‍ കാവ്യാത്മകമായ ഉള്‍ക്കാഴ്ചകള്‍ പ്രകടിപ്പിക്കുന്നു. ആഖ്യാനശില്പം ക്ഷേത്രകലയുടെ സൂക്ഷ്മസുഭഗത പ്രകടിപ്പിക്കുന്നു. വാക്കുകള്‍ നദിയില്‍ ഒഴുകിവരുന്ന വിളക്കുകളായിത്തീരുന്നു. ആസ്വദിച്ചുകഴിഞ്ഞാലുടന് വിസ്മരിക്കപ്പെടുന്ന കഥ പത്മനാഭന് എഴുതുന്നില്ല. തന്റെ അഭിപ്രാ യങ്ങള്‍ അതിവേഗം പൊതുരംഗത്ത് അവതരിപ്പിക്കുന്നയാളാണ് പത്മനാഭന്. പരസ്യജീവിതത്തില് അദ്ദേഹം കാര്യങ്ങള്‍ തുറന്ന ടിക്കുന്നു. എന്നാല്‍ കഥ അദ്ദേഹത്തിന് അത്യന്തം വ്യക്തിപരമായ കാര്യമാണ്. എന്നാലതു സ്വകാര്യമല്ല. കാരണം ആത്മരതിയുടെ വിപത്ത് മനസ്സിലാക്കിയ കഥാകാരനാണ് പത്മനാഭന്. ഏകാകികളുടെ കഥ പറയുമ്പോഴും നമ്മുടെ മനസ്സിനെ മാനവികതയുടെ കാവ്യാത്മകമായ വാര്‍ത്തകള്‍കൊണ്ട് അദ്ദേഹം നിറയ്ക്കുന്നു. പത്മനാഭന്റെ കഥകളില്‍ സൗന്ദര്യബോധപരമായ ശാഠ്യങ്ങളൊന്നുമില്ല. അത് ശൈലീശാസ്ത്രപരമായ അപഗ്രഥനത്തിനുള്ള ഭൗതികവസ് തുവല്ല. രൂപകങ്ങളും വിശേഷങ്ങളും ഒഴിവാക്കുന്ന ഭാഷയാണത്. നിര്‍വ്വഹണത്തിന്റെ ലാളിത്യമാണ് പത്മനാഭന്റെ കല. എന്നിട്ടും അത് സൗന്ദര്യത്തിന്റെ അളവറ്റ ധന്യത തരുന്നു. ആലങ്കാരികഭാഷയുടെ എല്ലാ പൊങ്ങച്ചവും അതിന്റെ മുമ്പില്‍ മങ്ങിപ്പോകുന്നു. വാക്കുകളല്ല, വാക്കുകളുടെമേലുള്ള ജീവിതത്തിന്റെ ശക്തിയാണ് പത്മനാഭന് അവതരിപ്പിക്കുന്നത്.”
ടി.പത്മനാഭൻ തൻറെ സഹയാത്രികരെക്കുറിച്ച് ഓർമ്മിക്കുന്നു . അദേഹം ചരിത്രത്തിൽ രേഖപെടുത്തുന്ന ഈ വിനാഴികകളെ നാം നവോത്ഥാനകാലഘട്ടം എന്നു വിളിക്കുന്നു. അവിടെ നക്ഷത്ര പാട്ടുകളെപൊലേ തിളങ്ങിനിന്ന കുറെ പേർ.…
ടി.പത്മനാഭൻ തൻറെ സഹയാത്രികരെക്കുറിച്ച് ഓർമ്മിക്കുന്നു . അദേഹം ചരിത്രത്തിൽ രേഖപെടുത്തുന്ന ഈ വിനാഴികകളെ നാം നവോത്ഥാനകാലഘട്ടം എന്നു വിളിക്കുന്നു. അവിടെ നക്ഷത്ര പാട്ടുകളെപൊലേ തിളങ്ങിനിന്ന കുറെ പേർ. ടി.പത്മനാഭൻറെ സ്നേഹാക്ഷരങ്ങളും തിളങ്ങുന്നു.
മരണമില്ലത്ത കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം…
മരണമില്ലത്ത കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം കെടുത്താനകില്ല എന്ന് ടി പദ്മനാഭൻ വിശ്വസിക്കുന്നു. ലോകസാഹിത്യത്തിലെ ഉജ്ജ്വലരായ സാഹിത്യ പ്രതിഭകൾക്കൊപ്പമാണ് ടി പദ്മനാഭന്റെ സ്ഥാനം. ആ കഥകൾ ഉയരങ്ങളിൽ പാറുന്നു. പ്രശസ്തമായ ആ കഥകളുടെ പരിഛേദമാണ് സുവർണ്ണകഥകളുടെ ഈ താലത്തിൽ സമർപ്പിക്കുന്നത്. ഗോട്ടീ———– ഭരണിനിറയെ ഗോട്ടികളാണ്.. പച്ചനിറത്തിൽ വരകളോടുകൂടിയ വെളുത്തുരുണ്ട നല്ല ഒന്നാംതരം ഗോട്ടികൾ! തൊടിയിലുള്ള വലിയ നെല്ലിക്കായോളം വലിപ്പമുണ്ട് ഓരോന്നിനും… കാണാനെന്തൊരുചന്തമാണ്. അതുവരെ അതോക്കെ എവിടെയായിരുന
മഞ്ഞനിറമുള്ള റോസാപ്പൂവ് ടി പത്മനാഭന് കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിലെ ഇരുളും വെളിച്ചവും ആവിഷ്കരിക്കുന്ന മലയാളത്തിന്റെ…
കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ആസ്വദിക്കാവുന്ന പ്രശസ്ത എഴുത്തുകാർ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തിലെ ഇരുളും വെളിച്ചവും ആവിഷ്കരിക്കുന്ന മലയാളത്തിന്റെ സ്വത്താണ് പത്മനാഭൻകഥകൾ. ശേഖൂട്ടി, പാറപ്പുറത്തെ വീട്, പഴയ തൊപ്പികൾ, അശ്വതി, മഞ്ഞനിറമുളള റോസാപ്പൂവ്, വനവാസം, ജീവന്റെ വഴി തുടങ്ങി 10 കഥകളുടെ സമാഹാരം.
പരസ്യമായി പറഞ്ഞ കാര്യങ്ങൾ ഇത്തിരിനേരം കഴിയുന്നതോടെ, താനങ്ങനെ പറഞ്ഞിട്ടില്ല എന്ന് ആണയിട്ടു പറയുന്ന കവികളും നോവലിസ്റ്റുകളും കഥാകൃത്തുക്കളുമുള്ള നമ്മുടെ നാട്ടിൽ, സ്വന്തം പേരിലെഴുതിയ ലേഖനത്തെ പിന്നീടു വളരെ…
പരസ്യമായി പറഞ്ഞ കാര്യങ്ങൾ ഇത്തിരിനേരം കഴിയുന്നതോടെ, താനങ്ങനെ പറഞ്ഞിട്ടില്ല എന്ന് ആണയിട്ടു പറയുന്ന കവികളും നോവലിസ്റ്റുകളും കഥാകൃത്തുക്കളുമുള്ള നമ്മുടെ നാട്ടിൽ, സ്വന്തം പേരിലെഴുതിയ ലേഖനത്തെ പിന്നീടു വളരെ വേഗം തള്ളിപ്പറയുന്നവരുമുള്ള ഈ നാട്ടിൽ ഇത ് ഒരു അത്ഭുതകരമായ അനുഭവമാണ്.
മലയാള ചെറുകഥാ സാഹിത്യത്തിലെ കുലപതിയായ ടി പത്മനാഭന്റെ അനുഭവക്കുറിപ്പുകള്‍. ടി പത്മനാഭന്റെ പ്രശസ്ത കഥകള്‍. എം തോമസ് മാത്യു, ടി എന്‍ പ്രകാശ്, ഡോ. മിനി പ്രസാദ്…
മലയാള ചെറുകഥാ സാഹിത്യത്തിലെ കുലപതിയായ ടി പത്മനാഭന്റെ അനുഭവക്കുറിപ്പുകള്‍. ടി പത്മനാഭന്റെ പ്രശസ്ത കഥകള്‍. എം തോമസ് മാത്യു, ടി എന്‍ പ്രകാശ്, ഡോ. മിനി പ്രസാദ് എന്നിവരുടെ പഠനങ്ങള്‍. അഭിമുഖങ്ങള്‍.
₹200.00₹180.00
Shopping cart
CONTACT
Zyber Books,
23/494 F1,
Obelisk Building,
Arts College PO Calicut 673018, Kerala
Call us now: (+91)9074673688
Email: support@zyberbooks.com