Football My Soul
ഫുട്ബോള്‍
മൈ
സോള്‍
ടി. കെ. ചാത്തുണ്ണി
മൈതാനത്ത് ചാത്തുണ്ണിയേട്ടന് പുലിയായിരുന്നു, കളിയോടും സ്വന്തം ടീമിനോടും നൂറുശതമാനം ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന പ്രതിരോധനിരയിലെ ധീരനായ പോരാളി. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും ഇ.എം.ഇ.സെക്കന്ദരാബാദിനും വാസ്കോ ഗോവക്കുമൊക്കെ പൊരിഞ്ഞ പോരാട്ടം നടത്തുന്ന ചാത്തുണ്ണിയേട്ടന് ഹരം കൊള്ളിക്കുന്ന ഓര്‍മ്മയാണ്. ടാക്ക്ളിങില് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറില്ലാത്ത കളിക്കാരനായിരുന്നു ചാത്തുണ്ണിയേട്ടന്. സ്വന്തം ടീമിന് ലഭിക്കുന്ന കോര്‍ണര്‍ കിക്കുകള്‍ക്ക് തലവെക്കാന്‍, പ്രതിരോധ നിരവിട്ട് എതിര് ഗോള്‍മുഖത്തേക്ക് നെഞ്ചും വിരിച്ച് പോയിരുന്ന ചാത്തുണ്ണിയേട്ടന്റെ രൂപം ഇന്നും മനസിലുണ്ട് ഈ ആത്മാര്‍ഥതയും വീറും വാശിയും പരിശീലകനായിരുന്നപ്പോഴും അദ്ദേഹം സൂക്ഷിച്ചു. സ്വന്തം ടീമിന്റെ വിജയത്തിനായി തന്ത്രങ്ങള്‍ മെനയാന്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. 1990 മുതല്‍ 1998 വരെയുള്ള കാലഘട്ടത്തില്‍ പരിശീലകന് എന്ന നിലയില്‍ ഇന്ത്യയിലെ സുപ്രധാന ട്രോഫികളെല്ലാം ചാത്തുണ്ണിയേട്ടന് നേടിയിട്ടുണ്ട്. തീര്‍ച്ചയായും അന്ന് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാമായിരുന്നു. എന്നാല്‍ അതുണ്ടായില്ല…- ബാബു മേത്തര്‍
₹250.00 ₹225.00