NARMAM NAYATHANTHRATHIL
നര്‍മ്മം
നയതന്ത്രത്തില്‍
ടി.പി ശ്രീനിവാസന് IFS
ഇന്ത്യന്‍ ഫോറിന് സര്‍വ്വീസില്‍ ഏകദേശം നാല് പതിറ്റാണ്ടോളം വിദേശരാജ്യങ്ങളില്‍ നയതന്ത്ര പ്രതിനിധിയായി വിവിധ നിലകളില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ ടി.പി. ശ്രീനിവാസന് പരപ്പും ആഴവുമുള്ള അനുഭവങ്ങള്‍ വേണ്ടുവോളമുണ്ട്. വ്യാപരിച്ച മേഖലയിലെല്ലാം കുറ്റമറ്റ നിലയില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിച്ച അദ്ദേഹത്തിന്റെ നിര്‍ണ്ണായകമായ വഴിത്തിരിവുകള്‍ ക്കിടയാക്കിയ ചരിതസംഭവങ്ങളെക്കുറിച്ചുള്ള സ്മരണകള്‍ നിരവധിയാണ്. ചരിത്രബോധവും നയകോവിദത്വവും വേണ്ടുവോളം ആവശ്യപ്പെടുന്നതാണ് ഒരു നയതന്ത്രജ്ഞന്റെ ഔദ്യോഗിക ജീവിതം. ആ വഴിത്താരയില്‍ വിജയമുദ്രകള് മാത്രമുള്ള ടി.പി. ശ്രീനിവാസന് ഇവിടെ പക്ഷേ, ആ സര്‍വ്വീസ് സ്റ്റോറിയല്ല അനുസ്മരിക്കുന്നത് . പിരിമുറുക്കവും ഉഗിതവുമായ നയതന്ത്രമുഹൂര്ത്തങ്ങളെ ബുദ്ധിദ്യോതകമായ ഫലിതത്തിലൂടെ ലാഘവത്വത്തിലേക്ക് നയിച്ച അവിസ്മരണീയമായ ഫലിതോക്തികളുടെ വാങ്മയചിത്രങ്ങളാണ് വരച്ചിരിക്കുന്നത്. നയതന്ത്രത്തില്‍ സര് ത്തിലൂടെ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച 22 നിര്‍മ്മലമായ നര്‍മ്മ സംഭവങ്ങള്‍, സംഭാഷണങ്ങള്‍. നിശ്ചയമായും നയതന്ത്രശാഖയിലെ അപൂര്‍വ്വസുന്ദരവും അര്‍ത്ഥവത്തുമായ ഫലിതശാഖയ്ക്ക് നിദര്‍ശനമാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍.
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.